തിരുവനന്തപുരം:പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ നിലവിലുള്ള അധ്യാപക ഒഴിവുകള്‍ സ്ഥലം മാറ്റം മുഖേന നികത്തുന്നതിനായി സര്‍ക്കാര്‍ സ്കൂളുകളില്‍ ജോലി നോക്കുന്ന താല്‍പ്പര്യമുള്ള അധ്യാപകര്‍ക്കായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ വച്ച് മേയ് 24 ബുധനാഴ്ച കൂടിക്കാഴ്ച നടത്തുന്നു.
കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യപ്പെടുന്ന അധ്യാപകര്‍ അന്നേ ദിവസം രാവിലെ 8 മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ എത്തിച്ചേരേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലറും വിശദവിവരങ്ങളും, അപേക്ഷാഫോറവും. പുതുക്കിയ വേക്കന്‍സി റിപ്പോര്‍ട്ടും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റില്‍ (www.education.kerala.gov.in) ലഭ്യമാക്കിയിട്ടുണ്ട്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan