
തലശ്ശേരി: അമൃത് ഭാരത പദ്ധതിയുടെ ഭാഗമായി തലശ്ശേരി, മാഹി, പയ്യന്നൂർ റെയിൽവേ സ്റ്റേഷനുകൾ വികസിപ്പിക്കുമെന്ന് റെയില്‍വേ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി ചെയര്മാന് പി.കെ. കൃഷ്ണദാസ്.
സ്റ്റേഷൻ വികസന പ്രവൃത്തികൾക്കായി 15 കോടി രൂപ വരെ അനുവദിച്ചിട്ടുണ്ട്.തല ശ്ശേരി റെയില്‍വേ സ്റ്റേഷന്റെ വികസനത്തിന്റെ ഭാഗമായി ആദ്യഘട്ടം രണ്ട് പ്ലാറ്റ്ഫോമില്‍ മേല്‍ക്കൂര നിര്‍മിക്കും.വിശ്രമമുറി കള്‍ വര്‍ധിപ്പിക്കും. ഇരിപ്പിടങ്ങളും സ്ഥാപിക്കും.ആധുനിക രീതിയിലുള്ള ശുചീകരണ സംവിധാനവും ലൈറ്റും സ്ഥാപിക്കും.പുതിയ കെട്ടിടം ആവശ്യമാണെങ്കില്‍ സ്ഥലം കണ്ടെത്തി പുതിയ ബ്ലോക്ക് നിര്‍മിക്കും.
തലശ്ശേരിയില്‍ നിന്നുള്ള മൈസൂരു റെയില്‍വേ പാത നിര്‍മാണം മന്ത്രാലയത്തിന്റെ മുന്നിലുണ്ട്.മൈസൂരു റെയില്‍പാത യാഥാര്‍ഥ്യമാക്കാനാണ് ശ്രമം. സര്‍വേ നടപടിയുമായി ബന്ധപ്പെട്ട് ചില സാങ്കേതിക പ്രശ്നം നിലനില്‍ക്കുന്നുണ്ട്.റീ ഡെവലപ്മെന്റിന്റെ ഭാഗമായി രാജ്യത്തിന്റെ എല്ലാ റെയില്‍വേ സ്റ്റേഷനുകളും വികസനത്തിന്റെ കുതിപ്പിലാണുള്ളത്.ഇതി ന്റെ ഭാഗമായാണ് അമൃത് ഭാരത പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂർ ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിലും വികസനം കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan