IndiaNEWS

കടുത്ത സാമ്ബത്തിക പ്രതിസന്ധി;ഗോ ഫസ്റ്റ് എയർലൈൻസ് സർവീസ് അവസാനിപ്പിക്കുന്നു

മുംബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗോ ഫസ്റ്റ് എയർലൈൻസ് രാജ്യത്ത് സർവീസ് നിർത്തലാക്കുന്നു.വാഡിയ ഗ്രൂപ്പിന്റെ കീഴിലുള്ള ആഭ്യന്തര വിമാന കമ്പനിയാണ് ഗോ ഫസ്റ്റ്.
പാപ്പരത്ത നടപടികളിലേക്ക് കടക്കുന്നതിനായി ‍ഗോ ഫസ്റ്റ് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലില്‍ (എന്‍.സി.എല്‍.റ്റി) അപേക്ഷ സമര്‍പ്പിച്ചതായാണ് വിവരം.മെയ് മൂന്ന്, നാല്, അഞ്ച് തീയതികളില്‍ വിമാന സര്‍വീസ് റദ്ദാക്കിയതായി പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് പുതിയ നീക്കം.

മാര്‍ച്ചിലെ കണക്കനുസരിച്ച്‌ 8.95 ലക്ഷം പേരാണ് ഗോ ഫസ്റ്റ് വഴി യാത്ര ചെയ്തത്. പ്രതിദിനം 200 നടുത്ത് ആഭ്യന്തര സര്‍വീസുകളാണ് ഗോ ഫസ്റ്റ് നടത്തുന്നത്. വേനല്‍ക്കാലത്ത് 220 സര്‍വീസുകള്‍ നടത്താന്‍ അനുമതിയും ലഭിച്ചിട്ടുണ്ട്. ഡി.ജി.സി.എയുടെ ഡേറ്റ പ്രകാരം മാര്‍ച്ചിലാണ് കമ്ബനി ഏറ്റവും മോശം പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുള്ളത്.

 

നേരത്തെ ഗോ എയർ എന്നറിയപ്പെട്ടിരുന്ന ഗോ ഫസ്റ്റ് ഇന്ത്യൻ വ്യോമയാന മേഖലയിൽ ഒമ്പത് ശതമാനം ഓഹരിയുടമകളാണ്.5000 ജീവനക്കാരാണ് ഉള്ളത്.

Back to top button
error: