Month: April 2023

  • Kerala

    ശിവശങ്കറിന്‌ പ്രത്യേക ആനുകൂല്യമോ പരിഗണനയോ, കേസുമായോ സസ്‌പെൻഷനുമായോ ബന്ധപ്പെട്ട്‌ സംസ്ഥാന സർക്കാർ നൽകിയിട്ടില്ല: എൽ.ഡി.എഫ്‌ കൺവീനർ ഇ.പി ജയരാജൻ

    തിരുവനന്തപുരം: ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി നടത്തിയ ചില പരാമർശങ്ങൾ മാധ്യമങ്ങളിൽ വന്നത്‌ തെറ്റിദ്ധാരണാജനകമാണെന്ന് എൽ.ഡി.എഫ്‌ കൺവീനർ ഇ.പി ജയരാജൻ. ശിവശങ്കറിന്‌ ഏതെങ്കിലും പ്രത്യേക ആനുകൂല്യമോ പരിഗണനയോ കേസുമായോ സസ്‌പെൻഷനുമായോ ബന്ധപ്പെട്ട്‌ സംസ്ഥാന സർക്കാർ നൽകിയിട്ടില്ല. ആൾ ഇന്ത്യ സർവ്വീസിൽ നിന്നും ശിവശങ്കറിനെ സസ്‌പെന്റ്‌ ചെയ്‌തത്‌ ക്രിമിനൽ കേസിൽ പ്രതി ചേർക്കപ്പെട്ടത്‌ കൊണ്ടാണെന്നും ശിവശങ്ക‍ർ ആൾ ഇന്ത്യ സർവ്വീസിലെ ചട്ടങ്ങൾക്ക്‌ വിരുദ്ധമായി പ്രവർത്തിച്ചു എന്ന്‌ കണ്ടെത്തിയപ്പോഴാണ്‌ സസ്പെന്റ് ചെയ്തതെന്നും ഇപി ജയരാജൻ പറഞ്ഞു. ശിവശങ്കറിന്‌ ‘ഭരിക്കുന്ന പാർട്ടിയിലും പ്രത്യേകിച്ച്‌ മുഖ്യമന്ത്രിയിലും വൻ സ്വാധീനം; തെളിവു നശിപ്പിക്കാൻ സാധ്യത’എന്ന മട്ടിൽ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌ത വാർത്ത തെറ്റും, തെറ്റിദ്ധരിപ്പിക്കുന്നതുമാണ്‌. മുഖ്യമന്ത്രിയോ സർക്കാരോ ഭരണം നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയോ ഇക്കാര്യത്തിൽ തെറ്റായ ഒരിടപെടലും നടത്തിയിട്ടില്ല; നടത്തുകയുമില്ലെന്നും ജയരാജൻ വാർത്താകുറിപ്പിലൂടെ അറിയിച്ചു. വാർത്താകുറിപ്പിന്റെ പൂർണ്ണരൂപം: ഇന്നലെ ശിവശങ്കർ ഐ.എ.എസിന്റെ ജാമ്യാപേക്ഷയിൽ തീരുമാനം പറയുമ്പോൾ ബഹുമാനപ്പെട്ട ഹൈക്കോടതി നടത്തിയ ചില പരാമർശങ്ങൾ മാധ്യമങ്ങളിൽ വന്നത്‌ തെറ്റിദ്ധാരണാജനകമാണ്‌. ശിവശങ്കറിന്‌…

    Read More »
  • Kerala

    മതനിരപേക്ഷമായ വ്ര​ത​ശുദ്ധിയുടെ ര​ണ്ടു പ​തി​റ്റാ​ണ്ട്, കാസർകോട് ജില്ലാ പഞ്ചായത്ത്  ഡ്രൈവർ സുരേഷും തിരുവനന്തും സ്വദേശി കണ്ണൂ​ർ ഗ​വ. ആ​യു​ർ​വേ​ദ കോ​ള​ജ് സൂപ്രണ്ട് ഡോ. ​ഗോ​പ​കു​മാ​റും അനുഭവങ്ങൾ പങ്കിടുന്നു

      ശബരിമല മ​ണ്ഡ​ല​കാ​ല​ത്താ​ണ് ക​ണ്ണൂ​ർ ഗ​വ. ആ​യു​ർ​വേ​ദ കോ​ള​ജി​ന് സ​മീ​പ​ത്തെ മ​സ്ജി​ദി​ലേ​ക്ക് അ​ധ്യാ​പക​നായ ഡോ. ​എ​സ്. ഗോ​പ​കു​മാ​ർ നോ​മ്പു​മു​റി​ക്കാ​ൻ ക​ട​ന്നു​ചെ​ന്ന​ത്. ശ​ബ​രി​മ​ല​യ്ക്ക് പോ​കാ​ൻ മാലയിട്ട  സ​ന്ദ​ർ​ഭ​ത്തി​ലാ​യി​രു​ന്നു പ​ള്ളി​യ​ങ്ക​ണ​ത്തി​ലെ​ത്തി​യ​ത്. ‘സ്വാ​മി’ ​ ഇഫ്താ​റി​നെ​ത്തി​യ​പ്പോ​ൾ പ​ള്ളി ക​മ്മി​റ്റി പ്ര​ത്യേ​ക സ്ഥ​ല​മൊ​രു​ക്കി സ​ന്തോ​ഷ​പൂ​ർ​വം വ​ര​വേ​റ്റു. വെ​ജി​റ്റേ​റി​യ​ൻ വി​ഭ​വ​വും പ്രത്യേക പാ​ത്ര​ങ്ങ​ളും നൽകി. ആ ​നോ​മ്പു​കാ​ലം മു​ഴു​വ​ൻ ആ ​പ​രി​ഗ​ണ​ന​കി​ട്ടി. ഇ​ത്ത​രം ആ​തി​ഥ്യ​മ​ര്യാ​ദ​ക​ൾ ഒ​രി​ക്ക​ലും മ​ന​സ്സി​ൽ​നി​ന്ന് മാ​യി​ല്ലെ​ന്ന് ഡോ​ക്ട​ർ ഗോ​പ​കു​മാ​ർ. ആ ​നോ​മ്പ് ഈ ​വി​ഷു​ക്കാ​ല​ത്തും മാ​റ്റ​മി​ല്ലാ​തെ അ​നു​ഷ്ഠി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ ആ​യു​ർ​വേ​ദ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടു​കൂ​ടി​യാ​യ ഡോ​ക്ട​ർ. 2002ലാ​ണ് തി​രു​വ​ന​ന്ത​പു​രം പ​ട്ടം സ്വ​ദേ​ശി​യാ​യ ഡോ. ​ഗോ​പ​കു​മാ​ർ ക​ണ്ണൂ​ർ ഗ​വ. ആ​യു​ർ​വേ​ദ കോ​ള​ജി​ൽ അ​ധ്യാ​പ​ക​നാ​യി​യെ​ത്തു​ന്ന​ത്. 2003ലെ ​റ​മ​ദാ​നി​ൽ ക്ലാ​സി​ലെ നി​ര​വ​ധി മു​സ് ലിം ​വി​ദ്യാ​ർ​ഥി​ക​ൾ വ്ര​ത​മ​നു​ഷ്ഠി​ക്കു​ന്ന​തു ക​ണ്ട​പ്പോഴാ​ണ് അ​വ​രോ​ട് ഐ​ക്യ​പ്പെ​ട്ട് നോ​മ്പെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. മ​ഗ്​​രി​ബി​ന് അ​വ​രോ​ടൊ​പ്പം പ​ള്ളി​യി​ൽ പോ​യി നോ​മ്പു​തു​റ​ന്നു. ഇ​തി​നി​ട​യി​ലാ​ണ് സ്ഥി​ര​മാ​യി ശ​ബ​രി​മ​ല​യി​ൽ പോ​കു​ന്ന മ​ണ്ഡ​ല​കാ​ല​ത്ത് റ​മ​ദാ​ൻ വ​ന്നെ​ത്തി​യ​തും മാലയിട്ട് വ്ര​തം തു​ട​ർ​ന്ന​തും. 2003ൽ ​തു​ട​ങ്ങി​യ വ്ര​ത​മെ​ടു​ക്ക​ൽ…

    Read More »
  • India

    നോട്ടീസ് കണ്ട് പേടിക്കില്ല, കെജ്‍രിവാൾ ഹാജരാകും: ആം ആദ്മി പാർട്ടി

    ദില്ലി: ദില്ലി മദ്യനയക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സിബിഐ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് നോട്ടീസ് നൽകി. നോട്ടീസ് കണ്ട് പേടിക്കില്ലെന്നും കെജ്‍രിവാൾ ഹാജരാകുമെന്നും എഎപി അറിയിച്ചു. കെജ്‍രിവാൾ അന്വേഷണത്തോട് സഹകരിക്കുമെന്നും കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ചുള്ള ബിജെപിയുടെ രാഷ്ട്രീയ കളികളെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും ആം ആദ്മി പാർട്ടി നേതാവും രാജ്യസഭ എംപിയുമായ സജ്ഞയ് സിം​ഗ് പറഞ്ഞു. ഞായറാഴ്ച രാവിലെ 11 മണിക്ക് ഹാജരാകാനാണ് കെജ്‍രിവാളിന് നിർദ്ദേശം നൽകിയിട്ടുള്ളത്. കെജ്‍രിവാളിനെ ചോദ്യം ചെയ്യുന്നതെങ്ങനെയാണ് എന്നതടക്കമുളള വിവരങ്ങളാണ് ഇനി പുറത്തേക്ക് വരാനുള്ളത്. ഏറ്റവും നിർണ്ണായകമായിട്ടുള്ള കാര്യം ദില്ലി ഉപമുഖ്യമന്ത്രി മനീഷ സിസോദിയ അടക്കമുള്ളവർ കേസിൽ അറസ്റ്റിലായി തീഹാർ ജയിലിൽ കഴിയുകയാണ്. സിസോദിയയെ കഴിഞ്ഞ ഫെബ്രുവരിയിലാണ് സിബിഐ അറസ്റ്റ് ചെയ്തത്. പിന്നാലെ ഇഡിയും അറസ്റ്റ് ചെയിതിരുന്നു.

    Read More »
  • Kerala

    തീച്ചൂടിൽ ചുട്ടുപൊള്ളുന്ന കേരളം, പത്തിടത്ത് 40 ഡിഗ്രിക്ക് മുകളിൽ ചൂട്; ചരിത്രത്തിലാദ്യമായി കേരളത്തിലെ വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റ്‌ കടന്നു

        കേരളം തീച്ചൂളയിലായി. പലേടത്തും 39 ഡിഗ്രിവരെ ചൂട് ഉയർന്നിട്ടുണ്ട്. കാലാവസ്ഥാ വകുപ്പ് ഉൾനാടുകളിൽ സ്ഥാപിച്ച പുതിയ ഓട്ടേമേറ്റഡ് നിരീക്ഷണ കേന്ദ്രങ്ങളിലുൾപ്പെടെ പത്തിടത്ത് 40 ഡിഗ്രിക്ക് മുകളിൽ ചൂട് രേഖപ്പെടുത്തി. ദേശീയ കാലാവസ്ഥാവിഭാഗം പുറത്തുവിട്ട കണക്കനുസരിച്ച് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപലനില തൃശ്ശൂർ വെള്ളാനിക്കരയിൽ രേഖപ്പെടുത്തി (42.9 ഡിഗ്രി സെൽഷ്യസ്). മലമ്പുഴയിൽ 2016 ഏപ്രിലിൽ രേഖപ്പെടുത്തിയ 41.9 ഡിഗ്രി സെൽഷ്യസെന്ന റെക്കോഡാണ് തിരുത്തിയത്. കണ്ണൂർ ചേമ്പേരിയിൽ 41.5 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. നിലമ്പൂർ, കൂത്താട്ടുകുളം, മണ്ണാർക്കാട്, പീച്ചി തുടങ്ങിയ സ്ഥലങ്ങളിലും നാൽപത് ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില. സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം ചരിത്രത്തിലാദ്യമായി 100 ദശലക്ഷം യൂണിറ്റ്‌ കടന്നു. വ്യാഴാഴ്‌ച പ്രതിദിന ഉപയോഗം 100.3 ദശലക്ഷം യൂണിറ്റിൽ എത്തിയതോടെയാണിത്‌. ഉയർന്ന ആവശ്യകതയുള്ള സമയത്തിലെ ഉപയോഗവും റെക്കോർഡിലെത്തി. 4903 മെഗാവാട്ടാണ്‌ റെക്കോർഡ്‌ ഉപഭോഗം. കേരളത്തിൽ വൈദ്യുതി ഉപയോഗം ഈ വർഷം റെക്കോർഡ്‌ തകർത്ത്‌ കുതിക്കുകയാണ്‌. 2022 ഏപ്രിൽ 28ലെ…

    Read More »
  • LIFE

    ഒരാഴ്ച തികയും മുമ്പെ ബി​ഗ് ബോസിൽനിന്ന് വിട പറഞ്ഞ് ഹനാൻ

    ബി​ഗ് ബോസ് മലയാളത്തിൽ വലിയ വഴിത്തിരിവുകൾക്ക് കളമൊരുക്കിയവരാണ് വൈൽഡ് കാർഡ് എൻട്രികൾ. ഫിറോസ് ഖാൻ, റിയാസ് എന്നിവർ അതിന് ഉദാഹരണം മാത്രം. സീസൺ അഞ്ചിൽ ആദ്യ വൈൽഡ് കാർഡ് എൻട്രിയായി എത്തിയത് ഹനാൻ ആയിരുന്നു. ആദ്യ കാഴ്ചയിൽ തന്നെ മറ്റ് മത്സരാർത്ഥികളിൽ അതൃപ്തി ഉളവാക്കി കൊണ്ട് എത്തിയ ഹനാൻ മികച്ച മത്സരാർത്ഥി ആകുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും, ഷോയിലെത്തി ഒരാഴ്ചയ്ക്ക് മുമ്പെ താരത്തിന് യാത്ര പറയേണ്ടി വന്നിരിക്കുകയാണ്. ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് ഹനാനെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് ലൈവിനിടെയാണ് ഹനാൻ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതിനാൽ താത്കാലികമായി ഷോയിൽ നിന്നും മാറി നിൽക്കുകയാണെന്നും മത്സരാർത്ഥിയുടെ പെട്ടിയടക്കമുള്ള കാര്യങ്ങൾ മത്സരാർത്ഥികൾ പാക്ക് ചെയ്ത് കൊടുക്കാനും ബി​ഗ് ബോസ് ആവശ്യപ്പെട്ടത്. വളരെ ഞെട്ടലോടെയാണ് മറ്റുള്ളവർ ഈ അറിയിപ്പ് കേട്ടത്. ‘എപ്പോൾ വേണമെങ്കിലും മോൾക്ക് ഇങ്ങോട്ട് തിരിച്ച് വരാം, ഞങ്ങൾക്ക് ആർക്കും മോളോട് ദേഷ്യമില്ല, കുറച്ച് കൂടി ടേക്ക് കെയർ ചെയ്യണമെന്ന് തോന്നി. ഞങ്ങൾക്ക് മനസിലായി ശരിക്കും…

    Read More »
  • LIFE

    സൽമാൻ ഖാനും പൂജ ഹെഗ്ഡെയും പ്രണയത്തിലോ ? നടിയുടെ പ്രതികരണം ഇങ്ങനെ…

    നടൻ സൽമാൻ ഖാനുമായി പ്രണയത്തിലാണെന്ന വാർത്തകളോട് പ്രതികരിച്ച് നടി പൂജ ഹെഗ്ഡെ. ഇത്തരത്തിൽ തന്നെ കുറിച്ച് വരുന്ന വാർത്തകൾ കാണാറുണ്ടെന്നും ഇപ്പോഴത്തെ തന്റെ ശ്രദ്ധ മുഴുവൻ കരിയറിലാണെന്നും പൂജ പറഞ്ഞു. ‘കിസി കാ ഭായ് കിസി കി ജാൻ’ എന്ന സൽമാൻ ചിത്രത്തിൽ പൂജ നായികയായി എത്തുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തുവന്നത്. ‘ഈ ജീവിതം ഒരുപാട് ഇഷ്ടപ്പെടുന്നു. കരിയറിനാണ് കൂടുതൽ പ്രധാന്യം നൽകുന്നത്. സിനിമയിൽ ആത്മാർഥമായി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. ഇപ്പോഴത്തെ ലക്ഷ്യം വ്യത്യസ്ത നഗരങ്ങളിൽ ജോലി ചെയ്യുക എന്നതാണ്. സിനിമയിൽ ഞാനും സൽമാൻ സാറും തമ്മിലുള്ള കെമിസ്ട്രി എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷുണ്ട്. അതാണ് സിനിമയിൽ ഏറ്റവും പ്രധാനം’, എന്ന് പൂജ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം. ഫർഹാദ് സാംജി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിസി കാ ഭായ് കിസി കി ജാൻ’. ഈദ് ദിനമായ ഏപ്രിൽ 21ന്…

    Read More »
  • Kerala

    സൂര്യാഘാതമേൽക്കുന്നതിനെ പ്രതിരോധിക്കാൻ ചെയ്യേണ്ടത്

    ഓരോ ദിവസവും ചൂട് കൂടിവരുന്ന സാഹചര്യത്തിലൂടെയാണ് നാമിപ്പോള്‍ കടന്നുപോകുന്നത്. ചൂട് കൂടുന്നതിന് അനുസരിച്ച് ഇതിനോടനുബന്ധമായ ആരോഗ്യപരമായ വെല്ലുവിളികളും കൂടിവരും. പ്രത്യേകിച്ച് സൂര്യാഘാതമാണ് വേനല്‍ കടുക്കുമ്പോള്‍ ഏറ്റവും വലിയ വെല്ലുവിളിയായി ഉയര്‍ന്നുവരാറ്. നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന സാഹചര്യം കഴിയുന്നതും ഒഴിവാക്കുക. ചൂട് ഏറ്റവുമധികം കനക്കുന്ന മണിക്കൂറുകളില്‍ പ്രത്യേകിച്ചും പുറത്ത് നില്‍ക്കാതിരിക്കല്‍- എന്നിവയാണ് ഏറെ ശ്രദ്ധിക്കാനുള്ളത്. ഇതിനൊപ്പം തന്നെ ഡയറ്റിലും ചില കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ സൂര്യാഘാതത്തില്‍ നിന്ന് സുരക്ഷിതരാകാൻ ഡയറ്റില്‍ ശ്രദ്ധിക്കാവുന്ന- ചെയ്യാവുന്ന ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. അതായത് ചില ഭക്ഷണങ്ങള്‍ ചൂട് കൂടിയ കാലാവസ്ഥയില്‍ പതിവായി കഴിക്കുന്നത് മൂലം സൂര്യാഘാതമേല്‍ക്കുന്നതിനെ പ്രതിരോധിക്കാൻ നമ്മുടെ ശരീരത്തിന് ഒരളവ് വരെ സാധിക്കും. ഇങ്ങനെ കഴിക്കാവുന്ന അഞ്ച് ഭക്ഷണങ്ങളെ കുറിച്ചറിയാം. തീര്‍ച്ചയായും വേനലാകുമ്പോള്‍ ഏവരും ഡയറ്റിലുള്‍പ്പെടുത്തുന്ന ഒന്നാണ് കക്കിരി. ഇത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താൻ സഹായിക്കുന്നു. കാരണം കക്കിരിയില്‍ 96 ശതമാനവും വെള്ളമാണ് അടങ്ങിയിരിക്കുന്നത്. ചൂട് കൂടുമ്പോള്‍ ശരീരത്തിലെ ജലാംശം മുഴുവൻ ഇല്ലാതായിപ്പോകുന്നതാണ് നമുക്ക് പ്രതിസന്ധിയാകുന്നത്.…

    Read More »
  • India

    ദില്ലി മദ്യനയക്കേസ്: അരവിന്ദ് കെജ്‍രിവാളിന് നോട്ടീസ് നൽകി സിബിഐ; 16ന് ചോദ്യം ചെയ്യലിന് ഹാജരാകണം

    ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് നോട്ടീസ് നൽകി സിബിഐ. ദില്ലി മദ്യനയക്കേസിൽ ചോദ്യം ചെയ്യുന്നതിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 16-ാം തീയതി ഞായറാഴ്ച ഹാജരാകാനാണ് കെജ്‍രിവാളിന് നിർദ്ദേശം. കെജ്‍രിവാളിന് എതിരെ നേരത്തെ മൊഴി ലഭിച്ചിരുന്നു. കെജ്‌രിവാളിൻ്റെ സ്റ്റാഫിനെ മാസങ്ങൾക്ക് മുൻപ് സിബിഐ ചോദ്യം ചെയ്തിരുന്നു. കേസിൽ നേരത്തെ അറസ്റ്റിലായ മലയാളി വിജയ് നായരുടെ ഫോൺ വഴി കെജ്‌രിവാൾ മദ്യവ്യവസായികളുമായി ചർച്ച നടത്തി എന്നാണ് മൊഴി ലഭിച്ചത്. എക്സൈസ് വകുപ്പടക്കം ഭരിക്കുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം 15 പേരെ പ്രതികളാക്കിയാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മനീഷ് സിസോദിയയാണ് ഒന്നാം പ്രതി. ദില്ലി എക്സൈസ് കമ്മീഷണറായിരുന്ന അരവ ഗോപി കൃഷ്ണ, മുതി‍ർന്ന രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർ സിസോദിയയുമായി ചേർന്ന് ചട്ടം ലംഘിച്ച് മദ്യ വ്യാപാരികൾക്ക് അനധികൃതമായി ടെണ്ടർ ഒപ്പിച്ച് നൽകിയെന്നാണ് സിബിഐ കണ്ടെത്തൽ. മലയാളിയും വ്യവസായിയുമായ വിജയ് നായർ അടക്കമുള്ള ചില വ്യാപാരികളും പുതിയ മദ്യനയത്തിന് രൂപം നൽകുന്നതിൽ നിർണായക…

    Read More »
  • Crime

    പ്രണയത്തില്‍നിന്നു പിന്‍മാറാന്‍ കാമുകന് കാമുകിയുടെ ക്വട്ടേഷന്‍; ഏഴു പേര്‍ പിടിയില്‍

    തിരുവനന്തപുരം: പ്രണയബന്ധത്തില്‍നിന്നു പിന്മാറാന്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി വിവസ്ത്രനാക്കി മര്‍ദിച്ച് എറണാകുളത്ത് റോഡരികില്‍ തള്ളിയ കേസില്‍ അഞ്ചുപ്രതികള്‍കൂടി അറസ്റ്റില്‍. ഒളിവില്‍ക്കഴിഞ്ഞിരുന്ന എറണാകുളം സ്വദേശികളായ പ്രതികള്‍ വ്യാഴാഴ്ച രാവിലെ 10.30-ഓടെ അയിരൂര്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. രണ്ടാംപ്രതി ഏലൂര്‍ മഞ്ഞുമ്മല്‍ പനയ്ക്കല്‍ ഹൗസില്‍ അഭിനവ്(18), മൂന്നാംപ്രതി പാലാരിവട്ടം കാട്ടുങ്കല്‍ ഹൗസില്‍ കിക്കി എന്നു വിളിക്കുന്ന ഒബത്ത് (21), നാലാംപ്രതി തൃക്കാക്കര തോപ്പില്‍ അമ്പാടിയില്‍ അതുല്‍ പ്രശാന്ത്(22), ആറാം പ്രതി കളമശ്ശേരി മൂലേപാടം റോഡ് കാഞ്ഞിരത്തിങ്ങല്‍വീട്ടില്‍ അശ്വിന്‍ രാജ്(21), എട്ടാംപ്രതി ഇടപ്പള്ളി ബി.ടി.എസ്. റോഡ് നീരാഞ്ജനത്തില്‍ നീരജ്(22) എന്നിവരാണ് കീഴടങ്ങിയത്. ഇവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഒന്നാംപ്രതി ചെറുന്നിയൂര്‍ താന്നിമൂട് സ്വദേശിനി ലക്ഷ്മിപ്രിയ(19), ഒമ്പതാംപ്രതി എറണാകുളം സ്വദേശി അമല്‍ മോഹന്‍(24) എന്നിവര്‍ കഴിഞ്ഞദിവസം പിടിയിലായിരുന്നു. അഞ്ചാംപ്രതി സൈക്കോ ജോസഫ്, ഏഴാംപ്രതി ഈസ എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. ലക്ഷ്മിപ്രിയയുടെ സുഹൃത്താണ് അഭിനവ്. മറ്റു പ്രതികളെല്ലാം അഭിനവിന്റെ സുഹൃത്തുക്കളാണ്. വര്‍ക്കല അയിരൂര്‍…

    Read More »
  • കാസര്‍ഗോഡ് ഭാര്യയെ വെട്ടിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

    കാസര്‍ഗോഡ്: ബോവിക്കാനത്ത് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തെങ്ങുകയറ്റ തൊഴിലാളിയായ മണി (43) ആണ് മരിച്ചത്. മുതലപ്പാറ ജബരിക്കുളത്താണ് സംഭവം. ഭാര്യ സുഗന്ധിയെ പരിക്കുകളോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന് സമീപമുള്ള മരത്തില്‍ തൂങ്ങി മരിച്ചനിലയിലാണ് മണിയെ കണ്ടെത്തിയത്. മദ്യലഹരിയില്‍ മണി വീട്ടില്‍ എത്തി വഴക്ക് ഉണ്ടാക്കാറുണ്ടെന്ന് പോലീസ് പറയുന്നു. ഇത്തരത്തില്‍ വഴക്ക് കൂടുന്നതിനിടെയാണ് ഭാര്യയെ ആക്രമിച്ചതെന്നും പോലീസ് പറയുന്നു.

    Read More »
Back to top button
error: