IndiaNEWS

ജമ്മു കശ്മീരില്‍ ബൈശാഖി ആഘോഷത്തിനിടെ നടപ്പാലം തകര്‍ന്ന് വീണ് അറുപതിലധികം പേര്‍ക്ക് പരുക്ക്

ഉധംപൂർ: ജമ്മു കശ്മീരിൽ നടപ്പാലം തകർന്ന് വീണ് അറുപതിലധികം പേർക്ക് പരിക്ക്. ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിലാണ് ബൈശാഖി ആഘോഷങ്ങൾക്കിടെ ദുരന്തമുണ്ടായത്. ബെയിൻ ഗ്രാമത്തിലെ ബേനി സംഗത്തിലെ നടപ്പാലമാണ് തകർന്നത്. പരുക്കേറ്റവരിൽ നിരവധിപ്പേർ കുട്ടികളാണ്. നിരവധി ആളുകൾ നടപ്പാലത്തിൽ ഒന്നിച്ച് കൂടിയതാണ് അപകടമുണ്ടാവാൻ കാരണമെന്നാണ് അധികൃതർ വിശദമാക്കുന്നത്. പൊലീസും ദൗത്യ സേനയും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

Signature-ad

ഇരുമ്പ് നിർമ്മിത പാലത്തിനടയിലും നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. പരിക്കേറ്റവരുടെ എണ്ണം ഇനിയും കൂടുമെന്നാണ് ചെനാനി മുൻസിപ്പാലിറ്റി ചെയർമാൻ മണിക് ഗുപ്ത വാർത്താ ഏജൻസിയോട് വിശദമാക്കിയത്. 25ഓളം പേരുടെ നില ഗുരുതരമാണെന്നും ഇവരെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയതായും അധികൃതർ വിശദമാക്കി. നദിക്ക് കുറുകെ നിർമ്മിച്ച നടപ്പാലത്തിലേക്ക് ബൈശാഖി ആഘോഷത്തിനെത്തിയവർ ഒരുമിച്ച് കയറിയതോടെ ഭാരം താങ്ങാനാവാതെ പാലം തകരുകയായിരുന്നു.

കഴിഞ്ഞ ഒക്ടോബറിൽ ഗുജറാത്തിലെ മോർബിയിൽ തൂക്ക് പാലം തക്‍ന്ന് 90ലേറെ പേരാണ് കൊല്ലപ്പെട്ടത്. പാലം പുതുക്കി പണിത ശേഷം തുറന്ന് കൊടുത്ത് അഞ്ചാം ദിനമാണ് അപകടമുണ്ടായത്. മോർബിയിലെ മച്ചു നദിയ്ക്ക് കുറുകെയുള്ള പാലമാണ് തകർന്നത്. അപകടം ഉണ്ടാകുന്ന സമത്ത് അഞ്ഞൂറിലേറെ പേർ പാലത്തിലുണ്ടായിരുന്നു. 1879 ൽ ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച പാലമാണിത്. 140 വർഷത്തിലേറെ പഴക്കമുള്ള പാലം സ്ഥലത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്.

Back to top button
error: