CrimeNEWS

കണ്ണൂരിൽ ക്ഷേത്രം മേൽശാന്തിക്ക് വെട്ടേറ്റു

കണ്ണൂർ: കണ്ണൂരിൽ ക്ഷേത്രം മേൽശാന്തിക്ക് വെട്ടേറ്റു. കണ്ണൂർ ചേലോറ കടക്കര ധർമ്മശാസ്താ ക്ഷേത്രം മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിക്കാണ് വെട്ടേറ്റത്. ക്ഷേത്രം ക്ലർക്കും മറ്റൊരു യുവാവും തമ്മിലുണ്ടായ പ്രശ്നം പരിഹരിക്കാൻ ഇടപെട്ടപ്പോൾ ആണ് വെട്ടേറ്റതെന്നാണ് വിവരം. എളയാവൂർ സൗത്തിലെ വിപിൻ എന്നയാൾ ആണ് വെട്ടിയതെന്നാണ് ലഭിക്കുന്ന സൂചന. വേട്ടേറ്റ മേൽശാന്തിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Back to top button
error: