CrimeNEWS

എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസ്; ഷാറുഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി റിപ്പോർട്ട് നൽകി

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി. റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. കോഴിക്കോട് മജിസ്ട്രേറ്റിന് റിപ്പോർട്ട് നൽകിതായാണ് റിപ്പോർട്ട്. പ്രത്യേക സംഘമാണ് റിപ്പോർട്ട് നൽകിയത്. തീവെയ്പിന് പിന്നിൽ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിനെ കണ്ടത്തിയതിനെ തുടർന്നാണ് യുഎപിഎ ചുമത്തിയത്.

ഷാറൂഖ് സെയ്ഫി ആലപ്പുഴ – കണ്ണൂർ ട്രെയിനിൽ യാത്രക്കാർക്ക് നേരെ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇതിന് പിന്നാലെ മൂന്ന് പേരുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തിയിരുന്നു. മട്ടന്നൂർ സ്വദേശികളായ നൗഫീഖ്, റഹ്‌മത്ത്, രണ്ട് വയസുകാരി സഹ്ല എന്നിവരുടെ മൃതദേഹങ്ങൾ ആണ് കണ്ടെടുത്തത്. ഷാറൂഖിനെ ഈ മാസം 20 വരെ റിമാൻഡ് ചെയ്തിരുന്നു

Back to top button
error: