തൃശൂർ: കുന്നംകുളം വെസ്റ്റ് മങ്ങാട് ബിജെപി പ്രവർത്തകന് കുത്തേറ്റു. ഏറത്ത് വീട്ടിൽ ഗൗതം സുധി (29) ക്കാണ് കഴുത്തിൽ കുത്തേറ്റത്. രാത്രി 8 മണിയോടെയായിരുന്നു സംഭവം. വെസ്റ്റ് മങ്ങാട് ക്ഷേത്രത്തിനു സമീപത്ത് വെച്ച് ബൈക്കിലെത്തിയ സംഘം തൻ്റെ കഴുത്തിൽ കുത്തുകയായിരുന്നുവെന്ന് ഗൗതം സുധി പറഞ്ഞു. പരിക്കേറ്റ ഗൗതം സുധിയെ കുന്നംകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ സിപിഐ എം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു.
Related Articles
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അരവിന്ദ് കേജ്രിവാള്
December 1, 2024
”18ന് താഴെയാണ് ഭാര്യയുടെ പ്രായമെങ്കില്‍ ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധംപോലും കുറ്റകരം”
December 1, 2024