Month: April 2023

  • LIFE

    ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിൽ വിക്രം നായകൻ, ‘ധ്രുവ നച്ചത്തിരം’ പുതിയ പോസ്റ്റർ പുറത്ത്

    വിക്രം നായകനാകുന്ന ചിത്രം ‘ധ്രുവ നച്ചത്തിരം’ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. ഗൗതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പല കാരണങ്ങളാൽ ചിത്രീകരണം നീണ്ടുപോയ ചിത്രം പൂർത്തിയായിരിക്കുകയാണ്. വിക്രമിന്റെ ജന്മദിനത്തിൽ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. വിക്രം നായകനായി ‘ധ്രുവ നച്ചത്തിരം’ എന്ന ചിത്രം 2016ൽ ചിത്രീകരണം ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ചിത്രത്തിന്റെ ചിത്രീകരണം നിർത്തിവെച്ചു. അടുത്തിടെഏഴ് രാജ്യങ്ങളിലായിട്ടാണ് വിക്രം ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. എന്തായാലും സ്പൈ ത്രില്ലർ ഗണത്തിലുള്ള ചിത്രം റിലീസിന് തയ്യാറായിരിക്കുകയാണ് എന്നും റിപ്പോർട്ട് വന്നിരുന്നു. Wishing @chiyaan a very Happy Birthday!#DhruvaNatchathiram @Jharrisjayaraj @OndragaEnt @oruoorileoru @manojdft @srkathiir @the_kochikaran @editoranthony @riturv @realradikaa @SimranbaggaOffc @rparthiepan @DhivyaDharshini @rajeevan69 @Kumar_gangappan @Kavithamarai @utharamenon5 pic.twitter.com/TmfW15RxCe — Gauthamvasudevmenon (@menongautham) April 17, 2023 ഋതു വർമ്മ, ഐശ്വര്യ രാജേഷ്, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ,…

    Read More »
  • India

    പ്രധാനമന്ത്രിയെ നാലാം ക്ലാസ് രാജയെന്ന് പരിഹസിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെ‍ജ്‍രിവാൾ

    ദില്ലി: പ്രധാനമന്ത്രിയെ നാലാം ക്ലാസ് രാജയെന്ന് പരിഹസിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെ‍ജ്‍രിവാൾ. അഹങ്കാരിയും അഴിമതിക്കാരനുമായ രാജാവിനോട് മോദിയെ ഉപമിച്ചായിരുന്നു പരിഹാസം. ആം ആദ്മി പാർട്ടിയിലൂടെ താൻ കൊണ്ടുവന്ന വികസനങ്ങൾ പ്രധാനമന്ത്രിയെ ചൊടിപ്പിച്ചുവെന്നും കെജ്‍രിവാൾ ഇന്ന് ചേർന്ന നിയമസഭ സമ്മേളനത്തിൽ പറഞ്ഞു. അരവിന്ദ് കെജ്‍രിവാളിനെ സിബിഐ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ആം ആദ്മി സർക്കാർ ഏകദിന നിയമസഭ സമ്മേളനം വിളിച്ചു ചേർത്തത്. ലഫ്റ്റനന്റ് ​ഗവർണർ ബിജെപിക്ക് വേണ്ടി എഎപി സർക്കാരിനെതിരെ പ്രവർത്തിക്കുന്നുവെന്ന് എഎപി അം​ഗങ്ങൾ വിമർശിച്ചു. അതേ സമയം സഭക്ക് പുറത്ത് ബിജെപി പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു.

    Read More »
  • NEWS

    യുവതിയുടെ അടുത്ത് ‘നമ്പർ’ ഇടാൻ വന്ന്, കൈ നിറയെ വാങ്ങി കൂട്ടി ‘ചേട്ടന്മാർ’! വീഡിയോ വൈറൽ

    സ്ത്രീകൾ അത്യാവശ്യത്തിന് കായികമായ പരിശീലനം നേടണമെന്നും ഇത് പ്രായോഗികമായി ഉപയോഗിക്കാനുള്ള മനസാന്നിധ്യത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പ് ഉണ്ടാകണമെന്നും പറഞ്ഞുകേൾക്കാറുണ്ടല്ലോ. എന്നാൽ ഇത് എപ്പോഴും പ്രായോഗികമായി ഫലപ്രദമായി ചെയ്യാൻ സാധിക്കണമെന്നില്ല. എങ്കിൽപ്പോലും ഇതിലേക്കെല്ലാം സ്ത്രീകളെ ആകർഷിക്കുന്ന- അവർക്ക് മാതൃകയാകുന്ന പല സംഭവങ്ങളും നാം വാർത്തകളിലൂടെയും മറ്റും കാണാറുണ്ട്. സമാനമായ രീതിയിൽ വൈറലാവുകയാണ് ഒരു യുവതിയുടെ ‘ഫൈറ്റ് വീഡിയോ’. തന്നെ കയ്യേറ്റം ചെയ്യാൻ വന്ന രണ്ട് പുരുഷന്മാരെ ഒറ്റയ്ക്ക് നിന്ന് അടിച്ചിടുന്ന യുവതിയെയാണ് വീഡിയോയിൽ കാണുന്നത്. കാഴ്ചയിൽ ഇതൊരു ബാർ- റെസ്റ്റോറൻറാണ്. ഒഴിഞ്ഞ ധാരാളം ബിയർ ബോട്ടിലുകൾ മേശപ്പുറത്തിരിക്കുന്നത് കാണാം. ഈ മേശയ്ക്ക് ഇരുവശത്തുമായി ഇരുന്നിരുന്ന രണ്ട് പേർ വെയിറ്ററായ സ്ത്രീയോട് മോശമായി പെരുമാറുകയായിരുന്നു. ആദ്യം ഒരാൾ യുവതിയുടെ കയ്യിൽ കയറി പിടിക്കുന്നു. ഇവർ അത് തട്ടിമാറ്റാൻ ശ്രമിച്ചുവെങ്കിലും വീണ്ടും ഇദ്ദേഹം ഇവരെ പിടിക്കുകയാണ്. ഇതോടെ ഇവർ അയാളെ അടിച്ച് താഴെയിടുന്നു. https://twitter.com/cctvidiots/status/1647219127118077953?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1647219127118077953%7Ctwgr%5Ea3eb13ed72a299eb99ea7cc46ac911c847ba790e%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Fcctvidiots%2Fstatus%2F1647219127118077953%3Fref_src%3Dtwsrc5Etfw ഉടൻ തന്നെ അടുത്തയാളും ഇവരുടെ നേർക്ക് വരുന്നു. ഇയാളെയും യുവതി അടിച്ചോടിക്കുന്നു.…

    Read More »
  • NEWS

    ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്കിനെതിരെ പാർലമെന്‍റ് സമിതിയുടെ അന്വേഷണം

    ലണ്ടൻ: ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്കിനെതിരെ പാർലമെന്‍റ് സമിതിയുടെ അന്വേഷണം. ഭാര്യ അക്ഷതാ മൂർത്തിയുടെ ഉടമസ്ഥതയിലുള്ള ശിശുസംരക്ഷണ ഏജൻസിക്ക് ബജറ്റ് ‘ആനൂകൂല്യം’ ലഭിക്കുമെന്ന പരാതിയിലാണ് അന്വേഷണമെന്ന് ബി ബി സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബജറ്റിലെ നയപരമായ മാറ്റങ്ങളിലൂടെ ഭാര്യ അക്ഷതാ മൂർത്തിയുടെ ഉടമസ്ഥതയിലുള്ള ശിശുസംരക്ഷണ ഏജൻസിക്ക് പ്രയോജനം ലഭിക്കുമെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഇതിനെ തുടർന്നാണ് പാർലമെന്‍റ് സമിതി പ്രധാനമന്ത്രിക്കെതിരെ അന്വേഷണം നടത്തുന്നത്.

    Read More »
  • Crime

    ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ ബാഗേജില്‍ നിന്ന് പണവും ആഭരണങ്ങളും മോഷ്ടിച്ച മൂന്ന് ജീവനക്കാര്‍ പിടിയില്‍

    ദുബൈ: ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ ബാഗേജിൽ നിന്ന് പണവും ആഭരണങ്ങളും മോഷ്ടിച്ച മൂന്ന് ജീവനക്കാർ പിടിയിൽ. മോഷ്ടിച്ച സാധനങ്ങളുമായി വിമാനത്താവളത്തിന് പുറത്തു കടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു ഇവർ പിടിയിലായത്. ജോലിക്ക് ശേഷം പുറത്തു പോകുമ്പോൾ ജീവനക്കാർ പരിശോധനാ ഉപകരണത്തിലൂടെയാണ് കടന്നുപോകുന്നത്. ഇതിൽ അസ്വഭാവികത കണ്ടതോടെ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥർ പരിശോധിക്കുകയായിരുന്നു. ലോഹ നിർമിതമായ ചില വസ്‍തുക്കളും കറൻസിയും കണ്ടതോടെയാണ് പരിശോധനാ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയത്. വിശദമായി പരിശോധിച്ചപ്പോൾ ഒരു മോതിരവും സ്വർണ നെക്ലേസും പണവും ഒരാളുടെ ബാഗിൽ നിന്ന് കണ്ടെടുത്തു. ഇയാൾ വിമാനത്താവളത്തിലെ ശുചീകരണ തൊഴിലാളിയായിരുന്നു. താനും രണ്ട് സഹപ്രവർത്തകരും ചേർന്നാണ് മോഷണത്തിന് പദ്ധതിയിട്ടതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. മോഷ്ടിച്ച സാധനങ്ങൾ പുറത്തെത്തിക്കുകയായിരുന്നു തന്റെ ദൗത്യം. കിട്ടുന്ന പണം തുല്യമായി വീതിച്ചെടുക്കാമെന്നായിരുന്നു ധാരണയെന്നും ഇയാൾ പറഞ്ഞു. യാത്രക്കാരുടെ ബാഗിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചയാൾ അവ വിമാനത്താവളത്തിലെ ഒരു ടോയ്‍ലറ്റിൽ വെയ്ക്കുമെന്നും സംഘത്തിലെ മറ്റൊരാൾ അത് അവിടെ നിന്ന് എടുക്കണമെന്നുമൊക്കെയായിരുന്നു ധാരണ. ഇവ…

    Read More »
  • LIFE

    മെറ്റലിൽ ആലേഖനം ചെയ്ത മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ ലേലത്തിന്!

    ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ ആദ്യമായി നായകനാവുന്ന ചിത്രമെന്ന നിലയിൽ മലയാളത്തിലെ അപ്കമിംഗ് പ്രോജക്റ്റുകളിൽ പ്രേക്ഷകശ്രദ്ധയിൽ മുന്നിലുള്ള ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. വിഷുദിന തലേന്ന് അണിയറക്കാർ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്റർ സിനിമാപ്രേമികൾക്കിടയിൽ തരംഗമായി മാറിയിരുന്നു. ചിത്രത്തിന് ലഭിക്കുന്ന വലിയ പ്രേക്ഷകശ്രദ്ധ പരമാവധി ഗുണപരമായി ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് അണിയറക്കാർ. ഇതിൻറെ ഭാഗമായി മെറ്റലിൽ ആലേഖനം ചെയ്ത ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ലേലത്തിലൂടെ സ്വന്തമാക്കാനുള്ള അവസരം ആരാധകർക്ക് നൽകിയിരിക്കുകയാണ് വാലിബൻ ടീം. മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഓട്ടോഗ്രാഫ് രേഖപ്പെടുത്തിയ 25 മെറ്റൽ പോസ്റ്ററുകളാണ് തയ്യാറാവുന്നത്. പോളിഗോൺ ബ്ലോക്ക് ചെയിൻ വഴി വെരിഫൈ ചെയ്ത 25 മെറ്റൽ പോസ്റ്ററുകളാണ് ലോകവ്യാപകമായി പ്രൊഡക്ഷൻ ഔദ്യോഗികമായി അണിയിച്ചൊരുക്കുന്നത്. മലയാള സിനിമയിൽ ഇത്തരത്തിലൊരു ശ്രമം ആദ്യമായാണെന്ന് അണിയറക്കാർ പറയുന്നു. rootfor.xyz എന്ന ലിങ്കിൽ നിന്നും പ്രേക്ഷകർക്ക് മലൈക്കോട്ടൈ വാലിബന്റെ ഒഫീഷ്യൽ ബിഡിങ്ങിൽ പങ്കാളികളാകാം. ജോൺ മേരി ക്രിയേറ്റീവിന്റെ ബാനറിൽ ഷിബു ബേബി ജോൺ, സെഞ്ച്വറി ഫിലിംസിന്റെ…

    Read More »
  • Kerala

    പാലാ തെരഞ്ഞെടുപ്പ് കേസിൽ മാണി സി കാപ്പന് തിരിച്ചടി; ഹൈക്കോടതിയിൽ നടപടികൾ തുടരാമെന്ന് സുപ്രീംകോടതി

    ദില്ലി: പാലാ നിയമസഭാ തെരെഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതിയിൽ നടപടികൾ തുടരാമെന്ന് സുപ്രീംകോടതി. മാണി സി കാപ്പൻ എംഎൽഎയുടെ ഹർജി സുപ്രീംകോടതി തള്ളി. ഹൈക്കോടതിയിലെ ഹർജിയിൽ ഭേദഗതി വരുത്താൻ അനുമതി നൽകിയതിന് എതിരായിട്ടാണ് മാണി സി കാപ്പൻ സുപ്രീംകോടതിയെ സമീപിച്ചത്. പാലാ സ്വദേശി സി വി ജോൺ ഫയൽ ചെയ്‌ത തെരഞ്ഞെടുപ്പ്‌ ഹർജിയിൽ ആവശ്യമായ ഭേദഗതികൾ വരുത്താൻ കേരളാ ഹൈക്കോടതി 2022 ആഗസ്റ്റിൽ അനുമതി നൽകിയിരുന്നു. മാണി സി കാപ്പൻ നിയമപ്രകാരമുള്ള രേഖകൾ സമർപ്പിച്ചിട്ടില്ല, തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ വൻതുക വിനിയോഗിച്ചു തുടങ്ങിയ ആരോപണങ്ങളാണ്‌ ഹർജിക്കാരൻ ഉന്നയിച്ചത്‌. ഈ ഹർജിയിൽ ഭേദഗതി വരുത്താൻ ഹൈക്കോടതി അനുവാദം നൽകിയത്. എന്നാൽ ഇത് നിയമവിരുദ്ധമാണെന്ന് കാട്ടിയായിരുന്ന കാപ്പൻ സുപ്രീംകോടതിയിൽ എത്തിയത്. പൊതുവായ ആരോപണങ്ങളാണ്‌ ഉന്നയിച്ചിട്ടുള്ളതെന്നും കേസിലെ നടപടികൾ ഏത്‌ രീതിയിൽ മുന്നോട്ടുകൊണ്ടുപോകണമെന്ന്‌ ഹർജിയിൽ വ്യക്തത ഇല്ലെന്നും മാണി സി കാപ്പൻറെ അഭിഭാഷകൻ റോയ് ഏബ്രഹാം ചൂണ്ടിക്കാണിച്ചു. എന്നാൽ, മാണി സി കാപ്പൻറെ ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ്…

    Read More »
  • Kerala

    താമരശേരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ഷാഫിയെ ക്വട്ടേഷൻസംഘം മൈസൂരില്‍ ഇറക്കിവിട്ടു, ഇയാൾ ഭാര്യവീട്ടിലെത്തിയത് ബസില്‍

     കോഴിക്കോട്  താമരശ്ശേരിയിൽനിന്ന് തട്ടിക്കൊണ്ടുപോയ പരപ്പൻപൊയിൽ സ്വദേശി മുഹമ്മദ് ഷാഫിയെ ക്വട്ടേഷൻ സംഘം ഇറക്കിവിട്ടത് മൈസൂരില്‍. അവിടെ നിന്ന് ബസില്‍ തിങ്കളാഴ്ച ഉച്ചയോടെ ഷാഫി തച്ചൻ പൊയിലിലെ ഭാര്യവീട്ടിലെത്തി. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോയി പതിനൊന്നാം ദിവസമാണ് ഷാഫി തിരിച്ചെത്തിയത്. ഷാഫിയുടെ ശരീരമാസകലം മുറിവേറ്റ പാടുകളുണ്ടെന്ന് പൊലീസ് പറയുന്നു. പൊലീസ് സ്ഥലത്തെത്തി ഷാഫിയെ കസ്റ്റഡിയിലെടുത്ത് വടകര റൂറല്‍ എസ്പിയുടെ ഓഫിസിലെത്തിച്ച് മൊഴി രേഖപ്പെടുത്തി. പിന്നീട് താമരശ്ശേരി കോടതിയില്‍ ഹാജരാക്കി. ക്വട്ടേഷൻ സംഘത്തിന്റെ ആവശ്യപ്രകാരം പണം നൽകിയതായി സൂചനയുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ഷാഫി, ഭാര്യ സനിയ എന്നിവരെ ഈ മാസം ഏഴിനാണ് മുഖംമൂടി ധരിച്ച അജ്ഞാത സംഘം തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയത്. ഭാര്യയെ പിന്നീട് വഴിയില്‍ ഇറക്കിവിട്ടു. ഷാഫിക്കായുള്ള അന്വേഷണം നടക്കുന്നതിനിടെ ഇയാളുടെ വിഡിയോ സന്ദേശം പുറത്തുവന്നിരുന്നു. ഷാഫി കര്‍ണാടകയിലുണ്ടെന്ന് നേരത്തെ തന്നെ പൊലീസിന് സൂചന ലഭിച്ചിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തട്ടിക്കൊണ്ടുപോയവരെ പറ്റി കൃത്യമായ ഒരുവിവരവും പറയാന്‍ ഷാഫി തയ്യാറായിട്ടില്ലെന്നു പൊലീസ് പറയുന്നു. സംഭവത്തില്‍…

    Read More »
  • LIFE

    ട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന അവഗണനകളുടെ രാഷ്‍ട്രീയം വരച്ച് കാട്ടുന്ന ‘അന്തരം’ ടീസർ പുറത്ത്

    ചരിത്രത്തിൽ ആദ്യമായി മികച്ച ട്രാൻസ്ജെൻഡർ അഭിനേത്രിക്കുള്ള കേര സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം നേടിയ നേഹ നായികയായ ‘അന്തര’ത്തിന്റെ ടീസർ റിലീസ് ചെയ്‍തു. മ്യൂസിക്‌ 247 ലൂടെയാണ് ടീസർ പുറത്തിറങ്ങിയത്.45 സെക്കൻഡ് ദൈർഘ്യമുള്ള ടീസറിൽ നേഹക്കൊപ്പം ട്രാൻസ്ജെൻഡർ സമൂഹത്തിലെ ആക്ടിവിസ്റ്റും’ എഴുത്തുകാരിയും അഭിനേതാവുമായ എ രേവതിയാണുള്ളത്.പൊതു സമൂഹത്തിൽ നിന്ന് ട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന അവഗണനകളുടെ പൊളിറ്റിക്സ് വരച്ച് കാട്ടുന്നതാണ് ‘അന്തര’ത്തിന്റെ ടീസർ . പുറത്തിറങ്ങി മണിക്കൂറുകൾക്കകം ടീസർ യൂടൂബിൽ ട്രെൻഡിങ് ആവുകയാണ്.ഫോട്ടോ ജേർണലിസ്റ്റായ പി അഭിജിത്ത് സംവിധാനം ചെയ്‍ത ‘അന്തര’ത്തിലെ മികച്ച പ്രകടനത്തിനാണ് ചെന്നൈ സ്വദേശിയായ ട്രാൻസ് വുമൺ നേഹക്ക് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചത്. സൗത്ത് ഏഷ്യയിലെ പ്രമുഖ ഫിലിം ഫെസ്റ്റിവലായ കാഷിഷ് മുംബൈ ക്യീർ ഫിലിം ഫെസ്റ്റിവലിൽ ഉദ്ഘാടന ചിത്രമായിരുന്നു. ബംഗളൂരു ക്വീർ ഫിലിം ഫെസ്റ്റിവൽ, ജയ്‍പുർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഐഎഫ്എഫ്ടി എന്നീ ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച അന്തരത്തിൽ കണ്ണന്‍ നായരാണ് നായകന്‍.മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച…

    Read More »
  • Kerala

    വന്ദേഭാരത് വിഢിത്തമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍, കണ്ണൂരിൽ എത്താന്‍‌ 7 മണിക്കൂര്‍ 10 മിനിറ്റ്; ജനശതാബ്ദിയേക്കാള്‍ 2 മണിക്കൂര്‍ 25 മിനിറ്റ് ലാഭം; പക്ഷേ  പതിവ് ട്രെയിനുകളുടെ സമയക്രമം താളം തെറ്റി

       തിരുവനന്തപുരത്തു നിന്നു കണ്ണൂരിൽ എത്താൻ വന്ദേഭാരത് എക്സ്പ്രസിന്റെ പരീക്ഷണ ഓട്ടത്തിന്  7 മണിക്കൂര്‍ 10 മിനിറ്റ് വേണ്ടി വന്നു. ഇതേ റൂട്ടിലെ വേഗമേറിയ ജനശതാബ്ദിയേക്കാള്‍ 2 മണിക്കൂര്‍ 25 മിനിറ്റ് ലാഭം. എന്നാൽ വന്ദേഭാരതിന്റെ സമയം തെറ്റാതിരിക്കാൻ പല പ്രതിദിന സര്‍വീസുകളും വൈകിപ്പിച്ചു. രാവിലെ 5 മണിക്ക് പുറപ്പെട്ട വേണാടിന്റെയും വന്ദേഭാരതിന് ശേഷം പുറപ്പെട്ട ജനശതാബ്ദിയുടേയും സമയക്രമത്തെ പലയിടങ്ങളിലായി ട്രയല്‍ റണ്‍ ബാധിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ളാറ്റ്ഫോമില്‍നിന്ന് കൃത്യം 5.10 ന് വന്ദേഭാരത് യാത്ര തുടങ്ങി. കൊല്ലത്തെത്തിയത് 5.59ന്. 49 മിനിറ്റ് സമയം. കോട്ടയത്ത് എത്താൻ  2 മണിക്കൂര്‍ 17 മിനിറ്റും എറണാകുളത്ത് 3 മണിക്കൂര്‍ 18 മിനിറ്റും കോഴിക്കോട് കടക്കാന്‍ 6 മണിക്കൂര്‍ 8 മിനിറ്റുമാണ് വേണ്ടി വന്നത്. തിരുവനന്തപുരം കണ്ണൂര്‍ റൂട്ടിലോടുന്ന ജനശതാബ്ദിക്ക് കോട്ടയമെത്താന്‍ 2 മണിക്കൂര്‍ 45 മിനിറ്റ് ആണ് വേണ്ടത്. എറണാകുളമെത്താന്‍ 4 മണിക്കൂര്‍ 10 മിനിറ്റും കോഴിക്കോട് എത്താന്‍…

    Read More »
Back to top button
error: