Month: April 2023
-
India
ഡല്‍ഹിക്കു പോയ തൃണമൂല്‍ നേതാവ് മുകുള്‍ റോയി എവിടെ? രാത്രി മുതല്‍ കാണാനില്ലെന്ന് മകന്‍
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയിയെ കാണാനില്ലെന്ന് മകന്റെ പരാതി. തിങ്കളാഴ്ച ഇന്‍ഡിഗോ വിമാനത്തില്‍ ഡല്‍ഹിയിലേക്കുപോയ തന്റെ പിതാവിനെക്കുറിച്ച് ഒരു വിവരവുമില്ലെന്നാണ് മകന്‍ സുഭര്‍ഗ്ഷു റോയി പരാതി നല്‍കിയിരിക്കുന്നത്. വിമാനത്താവള പൊലീസിനാണ് പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്. ജിഇ 898 വിമാനത്തിലാണ് മുകുള്‍ റോയ് ഡല്‍ഹിക്കു പോയത്. രാത്രി 9.55ന് വിമാനം ഡല്‍ഹിയില്‍ എത്തുകയും ചെയ്തു. എന്നാല്‍ പിതാവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കിട്ടുന്നില്ലെന്നാണ് തൃണമൂല്‍ നേതാവ് കൂടിയായ സുഭര്‍ഗ്ഷുവിന്റെ പരാതി. തിങ്കളാഴ്ച പിതാവും മകനും തമ്മില്‍ വഴക്കുണ്ടായെന്നാണ് ബന്ധുക്കളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭാര്യയുടെ മരണശേഷം ഓര്‍മക്കുറവടക്കമുള്ള പ്രശ്‌നങ്ങള്‍ റോയിയെ അലട്ടുന്നുണ്ട്. ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് ഫെബ്രുവരിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മുന്‍ റെയില്‍വേ മന്ത്രിയായിരുന്ന മുകുള്‍ റോയി കഴിഞ്ഞ ഒന്നര വര്‍ഷമായി സജീവ രാഷ്ട്രീയത്തിലില്ല. തൃണമൂലിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ അദ്ദേഹം മമത ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിക്ക് പാര്‍ട്ടിയില്‍ ലഭിക്കുന്ന അമിത പ്രാധാന്യത്തില്‍ പ്രതിഷേധിച്ച്…
Read More » -
Kerala
പാർവതി ജയറാം ഭർത്താവുമൊത്ത് അയ്യപ്പനെ കാണാനെത്തി, ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി യുവതീ പ്രവേശനം നിഷിദ്ധമായ ശബരിമലയിൽ ദർശനം നടത്തിയ പാർവ്വതിയുടെ വയസ്സ് എത്ര…?
കുലസ്ത്രീകൾ തെരുവിലിറങ്ങി സമരം നയിച്ച ശബരിമല സ്ത്രീ പ്രവേശന കലാപത്തിന്റെ അലയൊലികൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. അതിനിടയിൽ ഇന്നലെ അയ്യപ്പദർശനം നടത്താൻ പാർവതി ജയറാം ഭർത്താവുമൊത്ത് ശബരിമലയിൽ എത്തി. താരദമ്പതികളായ ജയറാമും പാർവതിയും അയ്യപ്പദർശനം നടത്തിയ വാർത്ത സമുഹമാദ്ധ്യമങ്ങളിൽ ചൂടുപിടിച്ച ചർച്ചയ്ക്കു വഴിവച്ചു. വിഷു ഉത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് നട തുറന്നത്. മണ്ഡല മകരവിളക്ക് കാലത്തും മാസ പൂജകൾക്കും ജയറാം പതിവായി ശബരിമലയിൽ എത്താറുണ്ട്. എന്നാൽ പാർവതി ആദ്യമായാണ് അയ്യപ്പ ദർശനത്തിന് എത്തുന്നത്. എല്ലാ മണ്ഡല കാലത്തും സുഹൃത്തുക്കൾക്കൊപ്പമോ അല്ലെങ്കിൽ മകൻ കാളിദാസിനൊപ്പമോ ആണ് ജയറാം ശബരിമല ദർശനത്തിന് എത്താറുള്ളത്. പതിവിനു വിപരീതമായി ജയറാം ഭാര്യയോടൊപ്പമാണ് ഇന്നലെ എത്തിയത്. കറുത്ത വസ്ത്രവും കഴുത്തിൽ മാലയും അണിഞ്ഞാണ് പാർവതിയും ജയറാവും ദർശനത്തിന് വന്നത്. വൈകിട്ട് ദീപാരാധന തൊഴാൻ ആണ് ഇരുവരും പൊന്നമ്പലമേട്ടിൽ എത്തിയത്. മലയാളത്തിന്റെ പ്രിയ നായികയായിരുന്ന പാർവതിക്ക് ഇപ്പോൾ വയസ്സ് 53 എന്നാണ് വിശദീകരണം. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ശബരിമലയിൽ 10…
Read More » -
Movie
പ്രായപൂർത്തിയായ മകൾക്ക് ‘കാവൽമാടം’ പോലെ നിന്ന ഒരച്ഛന്റെ കഥ, പി ചന്ദ്രകുമാറിന്റെ ‘കാവൽമാടം’ പ്രദർശനത്തിനു വന്നിട്ട് ഇന്ന് 43 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ പി ചന്ദ്രകുമാറിന്റെ ‘കാവൽമാട’ത്തിന് 43 വർഷപ്പഴക്കം. സംവിധായകൻ കമലിന്റെ സിനിമാപ്രവേശം കൂടിയായ ഈ പ്രണയ ചിത്രം 1980 ഏപ്രിൽ 18 നായിരുന്നു റിലീസ്. ജോസ്- അംബിക മുഖ്യതാരങ്ങൾ. സുകുമാരൻ വില്ലൻ. കമലിന്റെ കഥയ്ക്ക് ഡോക്ടർ ബാലകൃഷ്ണന്റെ തിരക്കഥ. സഹസംവിധാനവും ഗാനങ്ങളും സത്യൻ അന്തിക്കാട്. സംഗീതം എ.റ്റി ഉമ്മർ. സഹായി ജോൺസൺ. നിർമ്മാണം അഗസ്റ്റിൻ പ്രകാശ്. പ്രായപൂർത്തിയായ മകൾക്ക് കാവൽമാടം പോലെ നിന്ന ഒരച്ഛന്റെ കഥ കൂടിയാണിത്. ചന്തയും, ഓലപ്പുര വീടും, ചെമ്മണ്ണ് പാതയും, പുഴയും കടത്തും നിറഞ്ഞ ഗ്രാമ പശ്ചാത്തലത്തിൽ കൊട്ട നെയ്ത്തുകാരും, കൊല്ലപ്പണിക്കാരും കഥാപാത്രങ്ങളായി ഒരു പ്രണയകഥ. ചന്തയിൽ കൂട വിൽക്കുന്ന ജോസും കത്തി വിൽക്കുന്ന അംബികയും തമ്മിൽ പ്രണയത്തിലാവുന്നു. കാവൽമാടത്തിൽ അവർ സംഗമിക്കുന്നത് കണ്ടുപിടിച്ച അംബികയുടെ അച്ഛൻ കെ.പി ഉമ്മർ അംബികയെയും കൂട്ടി നാട് വിടുന്നു. പുതിയ നാട്ടിൽ ഒരു തെമ്മാടിയുണ്ട്. സ്വന്തം പെണ്ണ് വഞ്ചിച്ചതിന്റെ പേരിൽ പെണ്ണുങ്ങളെയാകെ ഉപദ്രവിക്കാൻ…
Read More » -
Crime
നടിയെ ആക്രമിച്ച കേസ്: മുഖ്യപ്രതി പൾസർ സുനി സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനി സമര്‍പ്പിച്ച ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഷീന ബോറ വധക്കേസില്‍ ഇന്ദ്രാണി മുഖര്‍ജിക്ക് വേണ്ടി ഹാജരാകുന്ന മുംബൈയിലെ പ്രമുഖ അഭിഭാഷക സന റഈസ് ഖാന്‍ ആണ് പള്‍സര്‍ സുനിക്ക് വേണ്ടി ഇന്ന് സുപ്രീം കോടതിയില്‍ ഹാജരായത്. കേസിന്റെ വിചാരണ ഉടന്‍ പൂര്‍ത്തിയാകാന്‍ ഇടയില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണെമെന്നുമായിരുന്നു പള്‍സര്‍ സുനിയുടെ ആവശ്യം. അതേസമയം, കേസിലെ അതിജീവിതയുടെ മൊഴി വായിച്ചിട്ടുണ്ടെന്നും സുനിക്ക് ജാമ്യത്തിന് അര്‍ഹത ഇല്ലെന്നും ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി നേരത്തെ പരിഗണിച്ചപ്പോഴും ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് ഇതേ നിലപാടാണ് സ്വീകരിച്ചത്. കേസിലെ വിചാരണ അനന്തമായി നീണ്ടുപോവുകയാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പള്‍സര്‍ സുനിക്ക് വേണ്ടി ഹാജരായ സന റഈസ് ഖാന്‍, ശ്രീറാം…
Read More » -
Tech
ഇന്ത്യയിലെ ആദ്യ ആപ്പിൾ സ്റ്റോർ: ഉദ്ഘാടനത്തിന് സാക്ഷാൽ ‘മൊതലാളി’ തന്നെ എത്തിയേക്കും!
മുംബൈ: ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യ ഔദ്യോഗിക സ്‌റ്റോർ മുംബൈയിലെ ബികെസി ബിസിനസ് ഡിസ്ട്രിക്ടിൽ പ്രവർത്തനമാരംഭിക്കും. ഇതിന്റെ ഭാഗമായി ആപ്പിൾ മേധാവി ടിം കുക്ക് മുംബൈയിൽ എത്തുമെന്നാണ് വിവരം. കമ്പനി ഇന്ത്യയിൽ 25 വർഷക്കാലം പൂർത്തിയാകുന്നതിന്റെ ഭാഗമായാണ് ഔദ്യോഗിക സ്‌റ്റോർ ആരംഭിക്കുന്നത്. 20,000 ചതുരശ്ര അടി വ്യാപിച്ചുകിടക്കുന്ന സ്റ്റോർ ആണിത്. പ്രതിമാസം 42 ലക്ഷം രൂപയാണ് ഈ കെട്ടിടത്തിന് ആപ്പിൾ നൽകേണ്ട വാടക. 18 ഓളം ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്ന 100 പേരടങ്ങുന്ന ടീം ആയിരിക്കും ആപ്പിൾ സ്റ്റോറിലുണ്ടാവുക. മുംബൈയിൽ സ്‌റ്റോർ തുറക്കുന്നതിന് പിന്നാലെ ഏപ്രിൽ 20 ന് ഡൽഹിയിലും ആപ്പിൾ സ്റ്റോർ തുറക്കും. ഇന്ത്യയിലെത്തുന്ന ടിം കുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആപ്പിളിനെ സംബന്ധിച്ചിടത്തോളം വലിയൊരു വിപണിയാണ് ഇന്ത്യ. സമീപകാലത്തായി കമ്പനിയുടെ പ്രധാന ഐഫോണുകളുടെയെല്ലാം നിർമാണം ഇന്ത്യയിലെ നിർമാണ ശാലകളിലേക്ക് കമ്പനി മാറ്റിയിരുന്നു. 2019 മുതൽ തന്നെ മുംബൈയിൽ റീട്ടെയിൽ സ്‌റ്റോർ ആരംഭിക്കാൻ ആപ്പിളിന് പദ്ധതിയുണ്ടെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു.
Read More » -
Business
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ റെയില്‍വേയ്ക്ക് റെക്കോഡ് വരുമാനം; 25% വളർച്ച
ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യൻ റെയിൽവേയ്ക്ക് റെക്കോഡ് വരുമാനം. 2022- 23 സാമ്പത്തിക വർഷം 2. 40 ലക്ഷം കോടി രൂപയുടെ വരുമാനമാണ് റെയിൽവേ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 49,000 കോടി രൂപ അധികമാണിത്. തൊട്ടുമുമ്പത്തെ വർഷത്തേക്കാൾ 25 ശതമാനമാണ് വരുമാനത്തിലെ വളർച്ച. 63,300 കോടി രൂപയാണ് യാത്രക്കാരിൽ നിന്ന് മാത്രമുള്ള വരുമാനം. എക്കാലത്തേയും കൂടിയ വളർച്ചയാണിത്. 61 ശതമാനമാണ് കഴിഞ്ഞ വർഷമുണ്ടായ വളർച്ചാനിരക്ക്. ചരക്ക് സേവനത്തിൽനിന്നുള്ള വരുമാനം 1.62 ലക്ഷം കോടി രൂപയായും ഉയർന്നു. കഴിഞ്ഞ വർഷത്തേക്കാൾ 15 ശതമാനം അധികമാണിത്. 2021-22 സാമ്പത്തിക വർഷം 39,214 കോടി രൂപയാണ് യാത്രാക്കാരിൽനിന്നുള്ള വരുമാനം. 1,91,278 കോടി രൂപയുടേതായിരുന്നു ആ വർഷം മൊത്തം വരുമാനം. 2,37,375 കോടി രൂപയാണ് ഈ വർഷത്തെ മൊത്തം ചെലവ്. മുൻവർഷമിത് 2,06,391 കോടി രൂപയായിരുന്നു.
Read More » -
India
ഗുജറാത്ത് ആഭ്യന്തര മന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം; ആം ആദ്മി നേതാവ് ഗോപാല്‍ ഇറ്റാലിയ അറസ്റ്റിൽ
ന്യൂഡൽഹി: ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സംഘാവിയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ കേസിൽ ആം ആദ്മി നേതാവ് ഗോപാൽ ഇറ്റാലിയ അറസ്റ്റിൽ. ഹർഷ് സംഘാവിയെ ‘ഡ്രഗ് സംഘാവി’ എന്ന് അഭിസംബോധന ചെയ്തതിനാണ് കേസ്. കഴിഞ്ഞ നവംബറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയ്ക്കിടെയായിരുന്നു ഇറ്റാലിയയുടെ പരാമർശം. ഇതിനെതിരെ ബി.ജെ.പി. പ്രവർത്തകനായ പ്രതാപ് ചോഡ്‌വാഡിയ പരാതി നൽകിയിരുന്നു. പിന്നീട് കേസ് ക്രൈബ്രാഞ്ചിനു കൈമാറി. ഇതിനു പിന്നാലെയാണ് ഇറ്റാലിയയുടെ അറസ്റ്റ്. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ആം ആദ്മിയെ തകർക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും അതിന്റെ ഭാഗമാണ് ഇറ്റാലിയയുടെ അറസ്റ്റെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കുറ്റപ്പെടുത്തി.
Read More » -
Crime
അതിഖ് അഹമ്മദിന്റെ കൊലയാളികളെ സുരക്ഷാകാരണങ്ങളാല്‍ ജയില്‍ മാറ്റി
ലഖ്‌നൗ: ഗുണ്ടാത്തലവനും രാഷ്ട്രീയപ്രവർത്തകനുമായിരുന്ന അതിഖ് അഹമ്മദിനേയും സഹോദരനേയും വെടിവെച്ചു കൊലപ്പെടുത്തിയ പ്രതികളെ സുരക്ഷാകാരണങ്ങളാൽ ജയിൽ മാറ്റി. ഉത്തർപ്രദേശ് പ്രയാഗ്‌രാജിലെ നൈനി ജയിലിൽ നിന്ന് പ്രതാപ്ഗർ ജയിലിലേക്കാണ് സണ്ണി സിങ്, അരുൺ മൗര്യ, ലവ്‌ലേഷ് തൊവാരി എന്നീ പ്രതികളെ വൻ പോലീസ് സുരക്ഷയോടെ മാറ്റിയത്. ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരം നൈനി ജയിലിൽ മൂന്ന് പ്രതികൾക്ക് നേരെയും ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടർന്നാണ് അടിയന്തരമായി ജയിൽ മാറ്റാനുള്ള നടപടികൾ അധികൃതർ പൂർത്തിയാക്കിയത്. അതിഖ് അഹമ്മദിന്റെ സംഘത്തെ ഇല്ലായ്മ ചെയ്ത് കുപ്രസിദ്ധി നേടാനുള്ള ശ്രമമാണ് പ്രതികളെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് ഭാഷ്യം. പ്രതികളെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിലാണ്. രണ്ട് മാസത്തിനുള്ളിൽ കൊലപാതകങ്ങൾ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഉത്തർപ്രദേശ് സർക്കാർ മൂന്നംഗ സമിതിയെ നിയോഗിച്ചു. കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാൻ രണ്ട് പ്രത്യേക അന്വേഷണസംഘങ്ങളെ (എസ്‌ഐടി) ചുമതലപ്പെടുത്തുമെന്ന് പോലീസ് വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമപ്രവർത്തകരാണെന്ന വ്യാജേനയെത്തിയാണ് പ്രതികൾ നിറയൊഴിച്ചത്. ഇവരുടെ പക്കൽ നിന്ന്…
Read More » -
Business
പൈലറ്റുമാർക്കും ക്യാബിൻ ക്രൂവിനും ശമ്പളം പുതുക്കി നൽകി എയർ ഇന്ത്യ
ദില്ലി: പൈലറ്റുമാർക്കും ക്യാബിൻ ക്രൂവിനും ശമ്പളം പുതുക്കി നൽകി എയർ ഇന്ത്യ. ടാറ്റയുടെ കീഴിലുള്ള എയർ ഇന്ത്യ. ഉടൻ തന്നെ എയർ ഇന്ത്യയ്ക്ക് പുതിയ കളർ സ്കീമും ക്യാബിൻ ഇന്റീരിയറുകൾക്ക് പുതിയ ഡിസൈനുകളും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. എയർ ഇന്ത്യയ്ക്ക് ഉടൻ തന്നെ പുതിയ കളർ സ്കീമും ക്യാബിൻ ഇന്റീരിയറുകൾക്ക് പുതിയ ഡിസൈനുകളും ക്രൂ അംഗങ്ങൾക്ക് പുതിയ യൂണിഫോമും ഉണ്ടാകുമെന്ന് സിഇഒ കാംബെൽ വിൽസൺ ജീവനക്കാരെ അറിയിച്ചു. 2023ൽ 4,200 ക്യാബിൻ ക്രൂവിനേയും 900 പൈലറ്റുമാരേയും റിക്രൂട്ട് ചെയ്യാനുള്ള പദ്ധതി എയർ ഇന്ത്യ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. എയർ ഇന്ത്യ എല്ലാ അന്താരാഷ്ട്ര വിമാനങ്ങളിലെയും ഭക്ഷണ മെനു പുതുക്കിയിട്ടുമുണ്ട് . ഇനി പുതിയ ഭക്ഷണ പാനീയ മെനു ആയിരിക്കും ക്യാബിനുകളിൽ ലഭ്യമാകുക. യാത്രക്കാരുടെ ഭക്ഷണത്തെ കുറിച്ചുള്ള പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയാണ് മെനുകൾ പുതുക്കിയിരിക്കുന്നതെന്ന് എയർ ഇന്ത്യ അറിയിച്ചു. ആരോഗ്യകരമായ ഭക്ഷണത്തിനൊപ്പം യാത്രക്കാരുടെ താല്പര്യം മുൻനിർത്തി കൂടിയാണ് മെനുവിൽ മാറ്റം വരുത്തിയിരിക്കുന്നത്. രുചികരമായ മെയിൻ കോഴ്‌സുകൾക്കൊപ്പം മധുര…
Read More » -
LIFE
സൗഹൃദങ്ങൾക്കും കുടുംബ ബന്ധങ്ങൾക്കും പ്രാധാന്യം നൽകുന്ന ഫാമിലി കോമഡി എന്‍റര്‍ടെയ്നർ അയൽവാശി ട്രെയിലര്‍ എത്തി; ചിത്രം 21ന് തീയറ്ററുകളിൽ
നവാഗതനായ ഇർഷാദ് പരാരി സംവിധാനം ചെയ്യുന്ന ചിത്രമായ അയൽവാശിയുടെ ട്രെയിലർ പുറത്തിറങ്ങി. തിരക്കഥാകൃത്ത് മുഹസിൻ പരാരിയുടെ സഹോദരനായ ഇർഷാദ് തന്നെയാണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം. പെരുന്നാൾ റിലീസായി ഏപ്രിൽ 21-ന് സിനിമ പ്രദർശനത്തിന് എത്തും. സൗബിൻ ഷാഹിർ,ബിനു പപ്പു,നസ്ലിൻ നിഖില വിമൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. സൗഹൃദങ്ങൾക്കും കുടുംബ ബന്ധങ്ങൾക്കും പ്രാധാന്യം നൽകുന്ന മുഴുനീള ഫാമിലി കോമഡി എൻറർടെയ്നറാണ് സിനിമ. തല്ലുമാലയുടെ വൻ വിജയത്തിനുശേഷം ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണ് അയൽവാശി. തല്ലുമാലയുടെ തിരക്കഥാകൃത്ത് മുഹസിൻ പരാരിയും നിർമ്മാണ പങ്കാളിയാണ്. ജഗദീഷ്, കോട്ടയം നസീർ, ഗോകുലൻ, ലിജോ മോൾ ജോസ്, അജ്‍മൽ ഖാൻ, സ്വാതി ദാസ്, അഖില ഭാർഗവൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം സജിത് പുരുഷൻ. ജേക്സ് ബിജോയ് സംഗീത സംവിധാനം. എഡിറ്റർ സിദ്ധിഖ് ഹൈദർ. പ്രൊജക്ട് ഡിസൈൻ ബാദുഷ. മേക്കപ്പ് റോണക്സ് സേവ്യർ. വസ്ത്രാലങ്കാരം മഷാർ ഹംസ. പി.ആർ.ഒ എ.എസ് ദിനേശ് മീഡിയ പ്രെമോഷൻ, സീതാലക്ഷ്മി,…
Read More »