Month: April 2023

  • Movie

    തീപ്പൊരി ചിതറുന്ന ആക്ഷനും വിസ്മയിപ്പിക്കുന്ന വിഎഫ്എക്‌സും; മമ്മൂട്ടി അഖില്‍ അക്കിനേനി ടീമിന്റെ ‘ഏജന്റ്’ ട്രെയിലര്‍ പുറത്ത്

    മെഗാസ്റ്റാര്‍ മമ്മൂട്ടിയും തെലുങ്ക് യുവ സൂപ്പര്‍ താരം അഖില്‍ അക്കിനേനിയും ഒന്നിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ഏജന്റിന്റെ ട്രെയിലര്‍ പുറത്ത്. തീപ്പൊരി ചിതറുന്ന ആക്ഷന്‍ രംഗങ്ങളും വിസ്മയിപ്പിക്കുന്ന വി എഫ് എക്‌സും കൊണ്ട് സമ്പന്നമാണ് ട്രെയിലര്‍. ഏപ്രില്‍ 28ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തില്‍ കേണല്‍ മഹാദേവ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഡിനോ മോറിയ, വിക്രംജീത് വിര്‍ക്, സാക്ഷി വൈദ്യ എന്നിവര്‍ ഉള്‍പ്പെടെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സുരേന്ദര്‍ റെഡ്ഡി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ വംശിയുടേതാണ്. രാംബ്രഹ്‌മം ശങ്കരയാണ് ഏജന്റ് നിര്‍മ്മിക്കുന്നത്. റസൂല്‍ എല്ലൂര്‍, ജോര്‍ജ് സി വില്ല്യംസ് എന്നിവരാണ് ഛായാഗ്രഹണം. നവീന്‍ നൂലിയാണ് ഏജന്റിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം ഹിപ്‌ഹോപ് തമിഴ.

    Read More »
  • India

    മാവോയിസ്റ്റ് കേസില്‍ പ്രൊഫ സായിബാബയ്ക്ക് തിരിച്ചടി; കുറ്റവിമുക്തനാക്കിയ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

    ന്യൂഡല്‍ഹി: മാവോയിസ്റ്റ് പ്രവര്‍ത്തനം ആരോപിച്ചുള്ള കേസില്‍ ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകന്‍ പ്രൊഫ. ജി എന്‍ സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. കേസില്‍ വീണ്ടും വാദം കേള്‍ക്കാന്‍ ബോംബെ ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് എം ആര്‍ ഷാ, ജസ്റ്റിസ് സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. യുഎപിഎ കേസില്‍ പുതുതായി വാദം കേട്ട് തീര്‍പ്പുകല്‍പ്പിക്കാനാണ് സുപ്രീംകോടതി നിര്‍ദേശം. നേരത്തെ കേസ് പരിഗണിച്ച ബോംബെ ഹൈക്കോടതി ബഞ്ചിന് പകരം പുതിയ ബെഞ്ച് ആകണം കേസ് വാദം കേട്ട് തീര്‍പ്പു കല്‍പ്പിക്കേണ്ടതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. 2015 മാര്‍ച്ചിലാണ് മഹാരാഷ്ട്രയിലെ ഗഡ്ചരോളി ജില്ലാ സെഷന്‍സ് കോടതി മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്ന പ്രൊഫ. സായിബാബ അടക്കമുള്ള അഞ്ചുപേരെ കുറ്റക്കാരെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഈ വിധിയാണ് ബോംബെ ഹൈക്കോടതി റദ്ദാക്കിയത്. ഹൈക്കോടതി ഉത്തരവിനെതിരേ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. നടപടിക്രമങ്ങള്‍ പാലിക്കുന്നതിലും വാദം കേട്ടതിലും അടക്കം പലവിധ…

    Read More »
  • Crime

    നാട്ടില്‍നിന്നു മുങ്ങിയ യുവാവിനെ ഗുജറാത്തില്‍ കണ്ടെത്തി; തിരികെ എത്തിച്ചതോടെ പുലിവാല് പിടിച്ച് പോലീസ്

    പത്തനംതിട്ട: പണം കടം വാങ്ങി മുങ്ങിയ യുവാവിനെ ഗുജറാത്തില്‍നിന്നു പോലീസ് കണ്ടെത്തി. തിരികെയെത്തിച്ചപ്പോള്‍ യുവാവിനെതിരെ പരാതി പ്രളയം. മല്ലപ്പളിയില്‍ നിന്നും ഒരു വര്‍ഷം മുന്‍പ് മുങ്ങിയ യുവാവിനെ വീട്ടുകാരുടെ പരാതിയില്‍ മടക്കി കൊണ്ട് വന്നപ്പോഴാണ് പോലീസ് സ്റ്റേഷനില്‍ പണം കിട്ടാനുള്ളവരുടെ തിരക്ക് അനുഭവപ്പെടുന്നത്. കോട്ടാങ്ങല്‍ പാടിമണ്‍ കോലമല വീട്ടില്‍ സാജന്‍ തോമസി(38)നെയാണ് പെരുമ്പെട്ടി പോലീസ് ഗുജറാത്ത്-രാജസ്ഥാന്‍ അതിര്‍ത്തിയായ രാധന്‍പുരില്‍ നിന്നും കണ്ടെത്തി നാട്ടിലെത്തിച്ചത്. നിരവധി നാട്ടുകാരില്‍ നിന്നും പണം കടം വാങ്ങി മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ചെയ്ത് ആണ് ഒരു വര്‍ഷം മുന്‍പ് സാജന്‍ നാട്ടില്‍ നിന്നും മുങ്ങിയത്. നാട്ടില്‍ നിരവധിയാളുകളില്‍ നിന്നും പണം കടം വാങ്ങുകയും തിരികെ നല്‍കാന്‍ കഴിയാതെ വന്നപ്പോള്‍ ഒളിവില്‍ പോകുകയുമായിരുന്നു. ഇതേ തുടര്‍ന്ന് ഇയാളെ കാണാതായതായി ബന്ധുക്കള്‍ പെരുമ്പെട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണത്തില്‍ യുവാവ് സംസ്ഥാനം വിട്ടതായി സ്ഥിരീകരിച്ചു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ ഇയാളെപ്പറ്റി യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഇതിനിടയില്‍ വര്‍ഷങ്ങള്‍ക്ക്…

    Read More »
  • Crime

    ലഹരിമരുന്നിന് അടിപ്പെട്ട് ബലാത്സംഗം ചെയ്തു, അമ്മ ജീവനൊടുക്കി; ‘മുടിയനായ പുത്രന്’ മരണംവരെ തടവ്

    ന്യുഡല്‍ഹി: മയക്കുമരുന്നിന് അടിപ്പെട്ട മകന്‍ ബലാത്സംഗം ചെയ്തതിന് പിന്നാലെ അമ്മ ജീവനൊടുക്കിയ കേസില്‍ പ്രതിക്ക് മരണംവരെ കഠിനതടവ്. ഗുരുഗ്രാമില്‍ 2020 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. അമ്മയെ ബലാത്സംഗം ചെയ്ത കേസിലും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിലും മകന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, ജീവപര്യന്തം കഠിനതടവും 20,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവ് മരണം വരെ തടവാണെന്നും കോടതി വ്യക്തമാക്കി. ഗുരുഗ്രാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി രാഹുല്‍ ബിഷ്ണോയിയാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കേസില്‍ വിധി പറഞ്ഞത്. അമ്മയോട് മൃഗീയമായി പെരുമാറിയ പ്രതി കൊടുംക്രൂരതയാണ് ചെയ്തതെന്നും അതിനാല്‍ ജീവനൊടുക്കുകയല്ലാതെ മറ്റൊരു വഴിയും അമ്മയ്ക്ക് മുന്നിലുണ്ടായില്ലെന്നും കോടതി വ്യക്തമാക്കി. കേസിന്റെ വിചാരണയില്‍ 18 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. ഹരിയാനയിലെ പട്ടൗഡി സ്വദേശിയായ സ്ത്രീയെ 2020 നവംബര്‍ 16-ാം തീയതിയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് പരാതി നല്‍കിയതോടെ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. ആത്മഹത്യയ്ക്ക് പിന്നില്‍ ശക്തമായ എന്തോ…

    Read More »
  • Kerala

    ”റിസോര്‍ട്ട് വിവാദത്തിന് പിന്നില്‍ ആരെന്ന് അറിയാം; ആ പേര് ഇപ്പോള്‍ പറയില്ല”

    കണ്ണൂര്‍: വൈദേകം റിസോര്‍ട്ട് വില്‍ക്കണോ എന്ന് നിശ്ചയിക്കാന്‍ താന്‍ ആളല്ലെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇ.പി. ജയരാജന്‍. ഭാര്യ ഇന്ദിരയ്ക്കും മകന്‍ ജയ്‌സണും അവരുടെ കാര്യങ്ങള്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള പ്രാപ്തിയും ശക്തിയുമുണ്ട്. അവര്‍ അവരുടെ കാര്യം ചെയ്യും. റിസോര്‍ട്ട് വിവാദത്തിന് പിന്നില്‍ ആരാന്നെന്ന് അറിയാം. ആ പേര് ഇപ്പോള്‍ പറയേണ്ട കാര്യമില്ല. ആരാണെന്നുള്ള കാര്യം പാര്‍ട്ടിയോട് പറയേണ്ട സാഹചര്യം വന്നാല്‍ പറയുമെന്നും ചാനല്‍ അഭിമുഖത്തില്‍ ഇ.പി പറഞ്ഞു. ഇ.പി.ജയരാജന്റെ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള വൈദേകം ആയുര്‍വേദ റിസോര്‍ട്ട് നടത്തിപ്പ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ‘നിരാമയ റിട്രീറ്റ്‌സ്’ എന്ന സ്ഥാപനത്തിന് നല്‍കിയുള്ള കരാറില്‍ ഇരു കമ്പനികളും കഴിഞ്ഞ ദിവസം ഒപ്പു വച്ചിരുന്നു. ഇതോടെ സ്ഥാപനത്തിന്റെ പൂര്‍ണ നടത്തിപ്പ് ‘നിരാമയ റിട്രീറ്റ്‌സ്’ ഏറ്റെടുത്തിരുന്നു. റിസോര്‍ട്ട് വിഷയം പാര്‍ട്ടിക്കകത്ത് വിവാദമായ സാഹചര്യത്തില്‍ ഇ.പിയുടെ കുടുംബം വൈദേകത്തിന്റെ ഓഹരി വിറ്റൊഴിയുകയാണെന്ന തരത്തില്‍ പ്രചാരണമുണ്ടായിരുന്നു. ഇ.പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിരയ്ക്കും മകന്‍ ജയ്‌സണും ഓഹരി പങ്കാളിത്തമുള്ള കണ്ണൂര്‍ ആയുര്‍വേദിക്…

    Read More »
  • Social Media

    പിറന്നാള്‍ ആഘോഷിച്ച് പ്രിയതാരം; ‘സന്ദൂര്‍ മമ്മി’ തന്നെയെന്ന് മലയാളികള്‍

    സിനിമാതാരങ്ങളുടെ വിശേഷങ്ങള്‍ മലയാളികള്‍ എപ്പോഴും നീട്ടി ആയിരിക്കും സ്വീകരിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാല്‍ സിനിമാതാരങ്ങളെ നമ്മള്‍ കേവലം നടി നടന്മാര്‍ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മള്‍ അവരെ കാണുന്നതും സ്‌നേഹിക്കുന്നതും. അതിപ്പോള്‍ അവര്‍ സിനിമ മേഖലയില്‍ തല്‍ക്കാലം ഇല്ലാത്ത വ്യക്തിയാണ് എങ്കില്‍ പോലും അവര്‍ അഭിനയിച്ച സിനിമകളിലൂടെ നമ്മള്‍ അവരെ ഓര്‍ക്കുകയും ഇഷ്ടപ്പെടുകയും ചെയ്യും. ‘നമ്പര്‍ 20 മദ്രാസ് മെയില്‍’ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട താരങ്ങളില്‍ ഒരാളാണ് സുചിത്ര മുരളി. പിന്നീട് ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ ഇവര്‍ മലയാള സിനിമയില്‍ അവതരിപ്പിച്ചു. ഇതുകൂടാതെ നിരവധി തമിഴ് സിനിമകളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിലെ മുന്‍നിര നടിമാരില്‍ ഒരാള്‍ ഇവര്‍ക്ക് സാധിച്ചു. പിന്നീട് വിവാഹശേഷം ഇവര്‍ സിനിമ മേഖലയില്‍ നിന്നും താല്‍ക്കാലികമായി വിട പറയുകയായിരുന്നു. പിന്നീട് ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പം ഇവര്‍ അമേരിക്കയില്‍ ആണ് താമസിച്ചു വരുന്നത്.…

    Read More »
  • Crime

    വീടു മാറി ബെല്ലടിച്ചു; കൗമാരക്കാരനായ കറുത്ത വര്‍ഗക്കാരനെ വെടിവച്ചു വീഴ്ത്തി

    വാഷിങ്ടണ്‍: യുഎസില്‍ കറുത്തവര്‍ഗക്കാരനായ കൗമാരക്കാരന് വെടിയേറ്റ സംഭവത്തില്‍ പ്രതിക്കെതിരേ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി. മിസോറി സ്വദേശിയായ ആന്‍ഡ്രൂ ലെസ്റ്ററി(85)നെതിരേയാണ് വിവിധ കുറ്റങ്ങള്‍ ചുമത്തിയത്. നേരത്തെ കസ്റ്റഡിയിലെടുത്ത ഇയാളെ കുറ്റങ്ങളൊന്നും ചുമത്താതെ 24 മണിക്കൂറിന് ശേഷം വിട്ടയച്ചതില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് വീടുമാറി കോളിങ് ബെല്ലടിച്ചതിന് റാല്‍ഫ് പോള്‍ യാളി(16)ന് നേരേ വീട്ടുടമയായ ആന്‍ഡ്രൂ വെടിയുതിര്‍ത്തത്. ഇരട്ടകളായ തന്റെ സഹോദരങ്ങളെ സുഹൃത്തിന്റെ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോകാനായാണ് പോള്‍ ഇവിടേക്കെത്തിയത്. എന്നാല്‍ വിലാസം മാറി ആന്‍ഡ്രൂവിന്റെ വീട്ടിലെത്തി കോളിങ് ബെല്ലടിച്ചു. ഇതില്‍ പ്രകോപിതനായാണ് ആന്‍ഡ്രൂ ലെസ്റ്റര്‍ രണ്ടുതവണ പോളിന് നേരേ വെടിയുതിര്‍ത്തത്. തലയ്ക്ക് ഉള്‍പ്പെടെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ പോള്‍ ഇപ്പോഴും ചികിത്സയിലാണ്. സംഭവത്തില്‍ രാജ്യത്ത് വ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സംഭവം വംശീയ ആക്രമണമാണെന്നും ആരോപണമുണ്ട്. അതേസമയം, സംഭവം വംശീയ ആക്രമണമാണെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും എന്നാല്‍ ഇക്കാര്യം അന്വേഷണപരിധിയിലുണ്ടെന്നും കന്‍സാസ് സിറ്റി പോലീസ് മേധാവി പറഞ്ഞു. ആക്രമണത്തിനിരയായ പോള്‍ യാളുമായി പ്രസിഡന്റ് ജോ ബൈഡന്‍ ഫോണില്‍…

    Read More »
  • Crime

    ജാമ്യത്തിലിറങ്ങി സംഘം ചേര്‍ന്ന് വാഹന മോഷണം; ‘ഫൈസലും മക്കളും’ അറസ്റ്റില്‍

    കോഴിക്കോട്: വാഹനമോഷണ കേസുകളില്‍ ജാമ്യത്തിലിറങ്ങിയശേഷം വീണ്ടും വാഹനമോഷണം നടത്തിയ സംഘത്തെ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ കൊളത്തറ സ്വദേശിയുടെ ബൈക്ക് മോഷണം നടത്തിയ സംഘമാണ് പിടിയിലായത്. നിരവധി കേസുകളില്‍ പ്രതികളായ കുറ്റിക്കാട്ടൂര്‍ സ്വദേശി തായിഫ് (22), ഫറോക്ക് സ്വദേശികളായ സഹോദരന്‍മാര്‍ ഷിഹാല്‍ (21), ഫാസില്‍ (23) എന്നിവരും ഇവരുടെ പിതാവ് ഫൈസലുമാണ് പിടിയിലായത്. കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത വാഹനമോഷണ കേസില്‍ കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുകയായിരുന്ന തായിഫിനെ ഫൈസലാണ് ജാമ്യത്തിലിറക്കിയത്. മലപ്പുറം ജില്ലയില്‍ റജിസ്റ്റര്‍ ചെയ്ത വാഹനമോഷണ കേസില്‍ അടുത്തിടെയാണ് ഷിഹാലിന് ജാമ്യം ലഭിച്ചത്. ഫൈസല്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയതായിരുന്നു. തായിഫ് ജാമ്യത്തിലിറങ്ങിയതിന്റെ രണ്ടാം ദിവസമാണ് കൊളത്തറയില്‍ ബൈക്ക് മോഷണം നടത്തിയത്. ബൈക്ക് മോഷ്ടിച്ച ശേഷം മലപ്പുറത്തും തുടര്‍ന്ന് ഫറോക്കിലുള്ള രഹസ്യ സങ്കേതത്തിലുമാണ് സൂക്ഷിച്ചിരുന്നത്. സമാനമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെകുറിച്ച് സിറ്റി ക്രൈം സ്‌ക്വാഡ് അന്വേഷണം നടത്തുന്നതിനിടെ വാഹന ഉടമ തന്റെ വാഹനം റോഡില്‍വച്ച് കണ്ടതാണ് വഴിത്തിരിവായത്. ഷിഹാലിനെ സിറ്റി…

    Read More »
  • Kerala

    ബിജെപിയുടെ ആശിര്‍വാദത്തോടെ ക്രിസ്ത്യന്‍ പാര്‍ട്ടി വരും; ജോണി നെല്ലൂര്‍ നയിക്കും

    തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിയുടെ ആശിര്‍വാദത്തോടെ പുതിയ ക്രൈസ്തവ പാര്‍ട്ടി നിലവില്‍ വരുന്നു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്ന് ഒരു വിഭാഗം ജോണി നെല്ലൂരിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി വിടും. നാഷണലിസ്റ്റ് പ്രോഗ്രസ്സീവ് പാര്‍ട്ടി (എന്‍.പി.പി.) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. കുറച്ചുനാളുകളായി ഈ പാര്‍ട്ടിയുടെ രൂപവത്കരണത്തിനുള്ള അണിയറ നീക്കങ്ങള്‍ നടന്നുവരുകയായിരുന്നു. പുതിയ രാഷ്ട്രീയ സാഹചര്യംകൂടി പരിഗണിച്ചാണ് എന്‍പിപിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള നീക്കം നടക്കുന്നത്. മുന്‍ എം.എല്‍.എമാരായ ജോണി നെല്ലൂര്‍, മാത്യു സ്റ്റീഫന്‍ തുടങ്ങിയവരാകും എന്‍.പി.പിയുടെ തലപ്പത്തെന്നാണ് റിപ്പോര്‍ട്ട്. കാസ സംഘടന ജനറല്‍ സെക്രട്ടറി ജോയി എബ്രഹാമും പുതിയ പാര്‍ട്ടിയുടെ ഭാഗമാകും. ജോസഫ് വിഭാഗത്തിന്റെ വൈസ് ചെയര്‍മാനാണ് നിലവില്‍ ജോണി നെല്ലൂര്‍. ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ ജോണി നെല്ലൂര്‍ ജോസഫ് ഗ്രൂപ്പ് വിടുന്ന പ്രഖ്യാപനം നടത്തിയേക്കും. കഴിഞ്ഞ ദിവസം പത്തനംതിട്ട യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച വിക്ടര്‍ ടി.തോമസും ജോണി നെല്ലൂരിനൊപ്പം പുതിയ പാര്‍ട്ടിയുടെ ഭാഗമായേക്കും. ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന്റെ കൂടെ ആശിര്‍വാദത്തോടെയാണ്…

    Read More »
  • India

    അപമാനിച്ചു, ലിം​ഗവിവേചനത്തോടെ പെരുമാറി… യൂത്ത് കോൺ​ഗ്രസ് ദേശീയ പ്രസിഡന്റിനെതിരെ ആരോപണവുമായി വനിതാ നേതാവ്; അടിസ്ഥാനരഹിതമായ ആരോപണങ്ങളെന്ന് ബി.വി. ശ്രീനിവാസ്

    ദില്ലി: യൂത്ത് കോൺ​ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി. ശ്രീനിവാസിനെതിരെ പരാതിയുമായി വനിതാ നേതാവ് രം​ഗത്ത്. അസം യൂത്ത് കോൺ​ഗ്രസ് നേതാവ് അങ്കിത ദത്തയാണ് പരായിയുമായി രം​ഗത്തെത്തിയത്. ശ്രീനിവാസ് ബിവി തന്നെ അപമാനിക്കുകയും ലിം​ഗവിവേചനത്തോടെ പെരുമാറുകയും ചെയ്തെന്ന് അങ്കിത ദത്ത ആരോപിച്ചു. സംഘടനക്ക് ആവർത്തിച്ച് പരാതി നൽകിയിട്ടും അന്വേഷണ സമിതിയെപ്പോലും നിയോ​ഗിച്ചില്ലെന്നും അവർ ആരോപിച്ചു. കഴിഞ്ഞ ആറ് മാസമായി ശ്രീനിവാസും യൂത്ത് കോൺ​ഗ്രസ് സെക്രട്ടറി ഇൻചാർജ് വർധൻ യാദവും തുടർച്ചയായി ഉപദ്രവിക്കുന്നു. ഇത് സംബന്ധിച്ച് നേതൃത്വത്തിന് പരാതി നൽകിയെങ്കിലും ഇതുവരെ ഒരു ന‌‌ടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഇവർ ആരോപിച്ചു.. റായ്പൂർ പ്ലീനറി സെഷനിൽ വെച്ച് ശ്രീനിവാസ് തന്നോട് വോഡ്ക കുടിക്കുമോ എന്ന് ചോദിച്ചു. താൻ ഞെട്ടിപ്പോയെന്നും അവർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. നേരത്തെ, കോൺഗ്രസ് നേതാക്കളായ രാഹുലിനെയും പ്രിയങ്ക ഗാന്ധിയെയും ടാഗ് ചെയ്‌ത് അങ്കിത വിഷയം ഉന്നയിച്ചിരുന്നു. നിരവധി തവണ പ്രശ്നം അവതരിപ്പിച്ചിട്ടും നേതൃത്വം ചെവിക്കൊണ്ടില്ലെന്നും അങ്കിത വ്യക്തമാക്കി. #WATCH | "For…

    Read More »
Back to top button
error: