Month: April 2023

  • Business

    പ്രധാനമന്ത്രിയും ആപ്പിൾ സിഇഒയും കൂടിക്കാഴ്ച നടത്തി; ഇന്ത്യയിൽ നിക്ഷേപം നടത്താൻ താൽപര്യമറിയിച്ച് ടിം കുക്ക്

    ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ആപ്പിൾ സിഇഒ ടിം കുക്കും കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ സാങ്കേതികവിദ്യയിലെ വികസനവും ഭാവിയും സംബന്ധിച്ച് ഇരുവരും ചർച്ച നടത്തി. സാങ്കേതിക വിദ്യയിൽ ഊന്നിയുള്ള ഭാവി ഇന്ത്യയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാടിനെ അഭിനന്ദിച്ച ടിം കുക്ക് രാജ്യത്തുടനീളം വളരാനും നിക്ഷേപം നടത്താനും പ്രതിജ്ഞാബദ്ധമാണെന്നും ട്വിറ്റ് ചെയ്തു. വ‍‍ർഷങ്ങൾക്ക് മുമ്പ് തന്നെ ഇന്ത്യയിൽ ഇലക്ടോണിക്സിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ്‍ പ്രവ‍ർത്തിച്ച പ്രധാനമന്ത്രിയെ ടിം അഭിനന്ദിച്ചു. ഇന്ത്യയിൽ വിവിധ മേഖലകളിൽ നിക്ഷേപം നടത്താനുള്ള താൽപര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചതായും ടിം കുക്ക് ട്വിറ്ററിൽ കുറിച്ചു. ടിം കുക്കുമായുള്ള ചർച്ച സന്തോഷവും പ്രതീക്ഷയും നൽകുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്വീറ്റ് ചെയ്തു. കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറുമായും ടിം കുക്ക് ഇന്ന് കൂടികാഴ്ച നടത്തി. ടിം കുക്കുമായുള്ള കൂടികാഴ്ച പലതലങ്ങളിൽ പ്രധാനപ്പെട്ടതാണെന്ന് രാജീവ് ചന്ദ്രശേഖർ പറ‍ഞ്ഞു. നാളെയാണ് ഇന്ത്യയിലെ ആപ്പിളിന്റെ രണ്ടാമത്തെ റീട്ടെയിൽ സ്റ്റോർ ദില്ലിയിൽ പ്രവർത്തനമാരംഭിക്കുന്നത്.

    Read More »
  • Crime

    മലപ്പുറത്ത് യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസ്: യുവാവ് അറസ്റ്റിൽ

    മലപ്പുറം: യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. പുന്നക്കാട് മില്ലുംപടി സ്വദേശി കപ്പൂത്ത് നിഷാന്ത് (48)നെയാണ് സ്റ്റേഷൻ ഹൗസ് ഓഫീസർ സി കെ നാസറും സംഘവും അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ പത്തോടെ കരുവാരക്കുണ്ട് പുന്നക്കാട് അങ്ങാടിയിലാണ് സംഭവം നടന്നത്. നിഷാന്ത് തന്റെ ഫോർച്ചൂണർ കാറിടിച്ച് നിസാം എന്ന യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. കരുവാരക്കുണ്ട് പുന്നക്കാട് സ്വദേശി വി നിസാമന്റെ പരാതി പ്രകാരമാണ് നിഷാന്തിനെ പൊലീസ് പിടികൂടിയത്. നിസാമും സുഹൃത്ത് അബ്ദുർ റസാഖും ഏതാനും മാസങ്ങളായി ഇയാളുടെ ഉടമസ്ഥതയിലുള്ള മഞ്ചേരിയിലെ കടയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇടക്കുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഇരുവരും ജോലി ഉപേക്ഷിച്ചിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് പ്രതി യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച തോക്ക് പൊലീസ് അന്വേഷിച്ച് വരികയാണ്. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി.

    Read More »
  • Kerala

    ചൂട് കൂടിയതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡിൽ

    തിരുവനന്തപുരം : ചൂട് കൂടിയതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡിൽ. വേനൽ മഴ കൂടി മാറി നിൽക്കെ എല്ലാ റെക്കോര്‍ഡുകളും ഭേദിച്ചാണ് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം. ചരിത്രത്തിൽ ആദ്യമായാണ് പ്രതിദിന വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റ് കടക്കുന്നത്. ഇന്നലത്തേത് 102.95 ദശലക്ഷം യൂണിറ്റായിരുന്നു. രണ്ടര ദശലക്ഷം യൂണിറ്റിന്റെ വര്‍ദ്ധനയാണ് ഒരു ദിവസം മാത്രം രേഖപ്പെടുത്തിയത്. പീക്ക് അവറിൽ വൈദ്യുതി ഉപയോഗം 5024 മെഗാവാട്ട് ഉയര്‍ന്നതോടെയാണ് നിയന്ത്രണമേര്‍പ്പെടുത്തേണ്ട സാഹചര്യം ചര്‍ച്ചയാകുന്നത്. ആശങ്കപ്പെടുത്തുന്ന കണക്ക് തന്നെയാണിതെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടിയും വ്യക്തമാക്കുന്നു. വൈദ്യുതി ഉപയോഗം ക്രമാതീതമായി കൂടിയാൽ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന സൂചനയാണ് മന്ത്രി കെ കൃഷ്ണൻകുട്ടി നൽകുന്നത്. വൈദ്യുതി നിയന്ത്രണം ഇല്ലാതെ മുന്നോട്ട് പോകാൻ ഇതുവരെ സംസ്ഥാനത്തിന് കഴിഞ്ഞു. എന്നാൽ ഉപയോഗം ക്രമാതീതമായി ഉയര്‍ന്നാൽ നിയന്ത്രണം വേണ്ടിവരുമെന്നാണ് മന്ത്രി നൽകുന്ന സൂചന. വൈകുന്നേരങ്ങളിലെ വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണം വേണമെന്ന നിര്‍ദ്ദേശമാണ് സര്‍ക്കാരും കെഎസ്ഇബിയും മുന്നോട്ട് വയ്ക്കുന്നത്. വൈകീട്ട് ആറ്…

    Read More »
  • India

    തൃണമൂൽ കോൺഗ്രസിന് ദേശീയ പാർട്ടി പദവി കിട്ടാനായി അമിത് ഷായെ നേരിട്ട് വിളിച്ചെന്ന ആരോപണം: തെളിയിച്ചാൽ ഉടൻ തന്നെ രാജിയെന്ന് മമത ബാനർജി

    കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന് ദേശീയ പാർട്ടി പദവി കിട്ടാനായി കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായെ നേരിട്ട് വിളിച്ചെന്ന ആരോപണത്തിന് മറുപടിയുമായി മമത ബാനർജി. താൻ അമിത് ഷായെ വിളിച്ചതായി തെളിയിച്ചാൽ ഉടൻ തന്നെ രാജി വയ്ക്കാൻ തയ്യാറാണെന്ന് മമത പറ‌ഞ്ഞു. ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണ് മമതയ്ക്കെതിരെ ആരോപണം ഉന്നയിച്ചത്. സുവേന്ദു അധികാരി കള്ളം പറയുകയാണെന്നും മമത പറഞ്ഞു. 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 200 സീറ്റ് കടക്കില്ലെന്നും ബംഗാൾ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പ്രതിപക്ഷ ഐക്യം ശക്തമാകുമെന്നും അവർ വ്യക്തമാക്കി. മുകുൾ റോയ് വിഷയത്തിലും മമത പ്രതികരിച്ചു. മുകുൾ റോയ് ബി ജെ പിയുടെ എം എൽ എ ആണെന്നും അദ്ദേഹം ദില്ലിയിൽ പോകുന്നതിൽ തനിക്ക് എന്താണെന്നും മമത ചോദിച്ചു. ദില്ലിയിൽ പോകുന്നതൊക്കെ അദ്ദേഹത്തിൻറെ കാര്യമെന്നും പറഞ്ഞ ബംഗാൾ മുഖ്യമന്ത്രി, മുകൾ റോയിയെ കാണാതായെന്ന പരാതി പൊലീസ് നോക്കിക്കോളുമെന്നും കൂട്ടിച്ചേർത്തു. നേരത്തെ തൃണമൂൽ കോൺഗ്രസിൻറെ ദേശീയ പാർട്ടി പദവി തെരഞ്ഞെുപ്പ്…

    Read More »
  • Kerala

    വിരമിക്കുന്ന കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് സർക്കാർ വക യാത്രയയപ്പ്

    കൊച്ചി: വിരമിക്കുന്ന കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് സർക്കാർ വക യാത്രയയപ്പ്. കോവളത്ത് സ്വകാര്യ ഹോട്ടലിൽ വച്ചാണ് യാത്രയയപ്പ്. മുഖ്യമന്ത്രി അടക്കം കുറച്ചുപേർ മാത്രമാണ് യാത്രയയപ്പിൽ പങ്കെടുക്കുന്നത്. സാധാരണഗതിയിൽ വിരമിക്കുന്ന ചീഫ് ജസ്റ്റിസുമാർക്ക് സർക്കാർ യാത്രയയപ്പ് നൽകാറില്ല. ഹൈക്കോടതി ഫുൾ ബഞ്ച് ചേർന്ന് യാത്രയപ്പ് നൽകാറാണ് പതിവ്. ഹൈക്കോടതി ഫുൾ ബെഞ്ചിന്റെ യാത്രയയപ്പ് കഴിഞ്ഞയാഴ്ച നടന്നിരിന്നു. ഇതിന് പിന്നാലെയാണ് കോവളത്ത് സർക്കാർ യാത്രയയപ്പ് നൽകുന്നത്.

    Read More »
  • Crime

    70-കാരനും രണ്ടു ഭാര്യമാരും വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍; അന്വേഷണം പുരോഗമിക്കുന്നു

    ഭുവനേശ്വർ: ഒഡിഷയിൽ 70-കാരനെയും രണ്ടു ഭാര്യമാരെയും വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മഴു കൊണ്ട് തലയ്ക്ക് വെട്ടേറ്റ നിലയിലായിരുന്നു ഇവരുടെ മൃതദേഹങ്ങൾ. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫോറൻസിക് വിദഗ്ധരും പൊലീസ് നായയും സംഭവ സ്ഥലത്തെത്തി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഒഡീഷയിലെ അഖിഫുത്ത ഗ്രാമത്തിലാണ് തങ്കധർ സാഹു എന്ന 70-കാരനും ഭാര്യമാരായ ദ്രൗപതി സാഹു (65) മാധവി സാഹു (45) എന്നിവരും കൊല്ലപ്പെട്ടത്. വീടിനുള്ളിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതേദഹങ്ങൾ. രാവിലെ 11 മണി ആയിട്ടും വീടിന് വെളിയിൽ ആരെയും കാണാത്തതിനെത്തുടർന്ന് അയൽവാസി നടത്തിയ പരിശോധനയിലാണ് രക്തത്തിൽ കുളിച്ച നിലയിൽ സ്ത്രീകളുടെ മൃതദേഹം കണ്ടെത്തിയത്. പോലീസ് വന്ന് വീട് തുറന്നപ്പോഴാണ് തങ്കധർ സാഹുവും ഭാര്യമാരും വെവ്വേറെ മുറികളിൽ തലയ്ക്ക് വെട്ടേറ്റ് മരിച്ച് കിടക്കുന്നതായി കണ്ടത്. തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. വീടിന്റെ പിന്നിൽ നിന്നും രക്തം പുരണ്ട കോടാലി പോലീസ് കണ്ടെടുത്തു. കോടാലി ഉപയോഗിച്ച്…

    Read More »
  • NEWS

    ഖത്തറില്‍ നാല് മലയാളികള്‍ ഉള്‍പ്പെടെ മരണപ്പെട്ട കെട്ടിട ദുരന്തത്തിന് പിന്നില്‍ ഗുരുതര വീഴ്ചകളെന്ന് കണ്ടെത്തൽ

    ദോഹ: ഖത്തറില്‍ നാല് മലയാളികള്‍ ഉള്‍പ്പെടെ മരണപ്പെട്ട കെട്ടിട ദുരന്തത്തിന് പിന്നില്‍ ഗുരുതര വീഴ്ചകളെന്ന് കണ്ടെത്തി. ദോഹയിലെ അല്‍ മന്‍‍സൂറയില്‍ കഴിഞ്ഞ മാസം അപ്പാര്‍ട്ട്മെന്റ് കെട്ടിടം തകര്‍ന്നുവീണ സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ടാണ് പബ്ലിക് പ്രോസിക്യൂഷന്‍ പുറത്തുവിട്ടത്. കെട്ടിടത്തിന്റെ നിര്‍മാണത്തിലും അറ്റകുറ്റപ്പണികളിലും ഗുരുതര വീഴ്ച വരുത്തിയതായും അനധികൃത ഘടനാമാറ്റം ഉള്‍പ്പെടെ നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഖത്തര്‍ പബ്ലിക് പ്രോസിക്യൂഷന്‍ നിര്‍ദേശിച്ചത് അനുസരിച്ച് പ്രത്യേക സാങ്കേതിക സമിതി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് കൂടി ഉള്‍പ്പെടുത്തിയാണ് അന്വേഷണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. കെട്ടിടം നിര്‍മിച്ച പ്രധാന കരാറുകാരന്‍, പ്രൊജക്ട് കണ്‍സള്‍ട്ടന്റ്, കെട്ടിടത്തിന്റെ ഉടമ, അറ്റകുറ്റപ്പണികള്‍ നടത്തിയ കമ്പനി എന്നിവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കെട്ടിടത്തിന്റെ അംഗീകൃത പ്ലാനില്‍ നിന്ന് വ്യത്യസ്‍തമായാണ് നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നതെന്നും ഭിത്തിയ്ക്ക് 25 സെന്റീമീറ്റര്‍, 30 സെന്റീമീറ്റര്‍ എന്നിങ്ങനെ ഘനം നിര്‍ദേശിച്ച ഭാഗങ്ങളില്‍ 20 സെന്റീമീറ്ററിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നും കണ്ടെത്തി. 25 മില്ലീമീറ്റര്‍ കമ്പി ഉപയോഗിക്കേണ്ടിയിരുന്ന സ്ഥാനത്ത് 18 മില്ലീമീറ്റര്‍…

    Read More »
  • India

    ഇനി നമ്മളൊന്നാമത്; ജനസംഖ്യയില്‍ ചൈനയെ മറികടന്ന് ഇന്ത്യ

    ന്യൂഡല്‍ഹി: ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടന്നതായി യുഎന്‍ റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം 1.56 ശതമാനം വളര്‍ച്ചയോടെ ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയായി ഉയര്‍ന്നതായി യുഎന്‍ പോപ്പുലേഷന്‍ റിപ്പോര്‍ട്ട് അനുമാനിക്കുന്നു. ചൈനയെ അപേക്ഷിച്ച് ഇന്ത്യന്‍ ജനസംഖ്യയില്‍ ഏകദേശം 30 ലക്ഷത്തിന്റെ വര്‍ധനയാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. 142.86 കോടിയാണ് ഇന്ത്യയുടെ ജനസംഖ്യ. ചൈനയുടേത് 142.57 കോടിയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2022ല്‍ 144.85 കോടിയായിരുന്നു ചൈനയുടെ ജനസംഖ്യ. ചൈനയുടെ ജനസംഖ്യയില്‍ ഒരുവര്‍ഷത്തിനകം കുറവ് സംഭവിച്ചതായും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. 2022 ലെ കണക്കനുസരിച്ച് ഇന്ത്യയുടെ ജനസംഖ്യ 140.66 കോടിയായിരുന്നു. ഇതാണ് ഒരു വര്‍ഷം കൊണ്ട് വര്‍ധിച്ചത്. പുതിയ ജനസംഖ്യ കണക്കില്‍ 68 ശതമാനവും 15നും 64 നും ഇടയില്‍ പ്രായമുള്ള തൊഴിലെടുക്കാന്‍ ശേഷിയുള്ളവരാണെന്നും കണക്ക് വ്യക്തമാക്കുന്നു. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ജനനനിരക്ക് രണ്ടാണ്. ശരാശരി ആയുര്‍ദൈര്‍ഘ്യം പുരുഷന്മാര്‍ക്ക് 71 ഉം സ്ത്രീകള്‍ക്ക് 74 ഉം ആണെന്നും കണക്ക് ചൂണ്ടിക്കാണിക്കുന്നു. ലോകമൊട്ടാകെ ജനസംഖ്യ 800 കോടിയില്‍ എത്തിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.…

    Read More »
  • Kerala

    അരിക്കൊമ്പന്‍ ഹര്‍ജിയില്‍ സര്‍ക്കാര്‍ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി

    കൊച്ചി: മൂന്നാര്‍ ചിന്നക്കനാല്‍ ജനവാസ മേഖലയില്‍ ഭീഷണിയായ ഒറ്റയാന്‍ അരിക്കൊമ്പനെ പിടികൂടി മാറ്റുന്നതു സംബന്ധിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി. അരിക്കൊമ്പനെ മാറ്റുന്നതിന് പറമ്പിക്കുളത്തിനു പകരം സ്ഥലം കണ്ടെത്താന്‍ കോടതി കൂടുതല്‍ സമയം അനുവദിച്ചു. സ്ഥലം കണ്ടെത്തും വരെ അരിക്കൊമ്പനെ നിരീക്ഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇടുക്കിക്ക് പുറമേ വായനാട്ടിലും പാലക്കാടും ദൗത്യസംഘം വേണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം പഠിക്കുകയാണ് ദൗത്യസംഘത്തിന്റെ ചുമതല. ഡിഎഫ്ഒയും റവന്യു ഡിവിഷനല്‍ ഓഫിസറും ദൗത്യസംഘത്തില്‍ ഉണ്ടാകണം. ദൗത്യസംഘം പഠിച്ച് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇന്നു ഹര്‍ജി പരിഗണിച്ചത്. കേസ് പരിഗണിക്കുന്നത് അടുത്തമാസം മൂന്നിലേക്ക് മാറ്റി. പറമ്പിക്കുളത്തിനു പകരം യോജിച്ച മറ്റൊരു ഇടത്തേക്ക് അരിക്കൊമ്പനെ മാറ്റണമെങ്കില്‍ ഒരാഴ്ചയ്ക്കകം സ്ഥലം നിശ്ചയിക്കാനാണു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ പകരം സ്ഥലം കണ്ടെത്താനായില്ലെങ്കില്‍ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള…

    Read More »
  • Crime

    തൊഴിലിനെത്തി ചീട്ടുകളി തൊഴിലാക്കി; ആറ് അതിഥിതൊഴിലാളികള്‍ പിടിയില്‍

    പത്തനംതിട്ട: പണിക്കു പോകാതെ രാപ്പകല്‍ പണം വെച്ചു ചീട്ട് കളിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു. തൊഴിലാളികളായി എത്തിയ ശേഷം റമ്മി കളി തൊഴിലാക്കിയവരെ ആണ് പന്തളം പോലീസ് പിടി കൂടിയത്. പണം വെച്ചു ചീട്ടു കളിച്ചതിന് ആറ് ഇതര സംസ്ഥാന തൊഴിലാളികളെയാണ് പന്തളം പോലീസ് പിടികൂടിയത്. ചീട്ടുകളും 21,910 രൂപയും കളിക്കളത്തില്‍ നിന്നും പിടിച്ചെടുത്തു. പന്തളം കടയ്ക്കാട് ഉളമയില്‍ മുസ്ലീം പള്ളിക്ക് പടിഞ്ഞാറ് വശം സ്വകാര്യ വ്യക്തിയുടെ ഒഴിഞ്ഞ പറമ്പിലാണ് ഇവര്‍ പണംവെച്ചുള്ള ചീട്ടുകളിയില്‍ ഏര്‍പ്പെട്ടത്. രഹസ്യ വിവരത്തെ തുടര്‍ന്ന് പുലര്‍ച്ചെ പന്തളം പോലീസ് ഇന്‍സ്പെക്ടര്‍ എസ് ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പ്രതികളെ വളഞ്ഞു പിടികൂടുകയായിരുന്നു. പോലീസിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പശ്ചിമ ബംഗാള്‍ സ്വദേശികളായ മോജാഹര്‍ അലി (23), രാഹുല്‍ റാണ (23), സക്ലേക് മോസ്റ്റാക് (22), മോവര്‍ജെം ചൗദരി (25), അലി ഹുസൈന്‍ (24), സോഹാല്‍ റാണ (26) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയില്‍…

    Read More »
Back to top button
error: