KeralaNEWS

മമ്മൂട്ടിയുടെ മാതാവിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് മലയാള സിനിമാ ലോകം

കോട്ടയം: നടന്‍ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിലിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് മലയാള സിനിമാ ലോകം. സിനിമാരാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ എറണാകുളത്തുള്ള മമ്മൂട്ടിയുടെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി. കുഞ്ചാക്കോ ബോബന്‍, ദിലീപ്, ബാബുരാജ്, ജോജു ജോര്‍ജ്, വിജയരാഘവന്‍, ഇടവേള ബാബു, റാഫി, ഷാഫി, ജനാര്‍ദ്ദനന്‍, ജോഷി, ഇര്‍ഷാദ്, സിദ്ദീഖ്, മനോജ് കെ. ജയന്‍, മേജര്‍ രവി, കുഞ്ചന്‍, ടിനു പാപ്പച്ചന്‍, ആന്റണി പെരുമ്പാവൂര്‍, വിജയ് ബാബു, ലാല്‍ജോസ്, ബി. ഉണ്ണികൃഷ്ണന്‍, ഉദയ്കൃഷ്ണ, നാദിര്‍ഷ, കോട്ടയം നസീര്‍ എന്നിവര്‍ വീട്ടില്‍ എത്തിയിരുന്നു.

വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. കബറടക്കം ഇന്ന് വൈകിട്ട് നാലിന് ചെമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടത്തി. ചെമ്പ് പാണപറമ്പില്‍ പരേതനായ ഇസ്മായിലിന്റെ ഭാര്യയാണ്.

Signature-ad

ഇബ്രാഹിംകുട്ടി, സക്കരിയ, അമീന, സൗദ, ഷഫീന എന്നിവരാണ് മറ്റു മക്കള്‍. മരുമക്കള്‍: പരേതനായ സലിം (കാഞ്ഞിരപ്പള്ളി), കരിം (തലയോലപ്പറമ്പ്), ഷാഹിദ് (കളമശേരി), സുല്‍ഫത്ത്, ഷെമിന, സെലീന. നടന്മാരായ ദുല്‍ഖര്‍ സല്‍മാന്‍, മഖ്ബൂല്‍ സല്‍മാന്‍, അഷ്‌കര്‍ സൗദാന്‍ തുടങ്ങിയവര്‍ കൊച്ചുമക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: