CrimeNEWS

വിവാഹത്തിന് കാമുകിയുടെ നിബന്ധന; രണ്ടു വയസുകാരന്‍ മകനെ കഴുത്തുഞെരിച്ച് കൊന്ന് യുവാവ്

മുംബൈ: വിവാഹത്തിനുള്ള കാമുകിയുടെ നിബന്ധനപ്രകാരം രണ്ട് വയസ്സുള്ള മകനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. മുംബൈയിലെ ഷാഹു നഗര്‍ സ്വദേശി റഹ്‌മത്ത്അലി അന്‍സാരിയെ (30) ആണ് പോലീസ് അറസ്റ്റു ചെയ്തത്. മകനെ കൊല്ലാന്‍ റഹ്‌മത്തിനെ പ്രേരിപ്പിച്ചതിന് കാമുകിയായ ധാരാവി കമലനഗര്‍ സ്വദേശി അജ്മതുന്‍ അന്‍സാരിയെയും (21) അറസ്റ്റ് ചെയ്തു.

മകനെ കഴുത്തു ഞെരിച്ച് കൊല്ലുന്നതിനിടെ കാമുകിയെ റഹ്‌മത്ത് ഫോണ്‍ വിളിച്ചതായി പോലീസ് പറഞ്ഞു. ഭാര്യയെയും മകനെയും ഒഴിവാക്കിയാല്‍ മാത്രമെ വിവാഹം കഴിക്കാന്‍ സമ്മതിക്കൂവെന്ന് യുവതി ശാഠ്യം പിടിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് റഹ്‌മത്ത് മകനെ കൊലപ്പെടുത്തിയത്.

Signature-ad

മൂന്ന് വര്‍ഷമായി റഹ്‌മത്തും അജ്മതുനും അടുപ്പത്തിലായിരുന്നു. മേയ് 3ന് അജ്മതുനുവിന്റെ കുടുംബാംഗങ്ങള്‍ മറ്റൊരാളുമായി അവരുടെ വിവാഹം നിശ്ചയിച്ചു. തുടര്‍ന്ന് തന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഭാര്യയെയും കുട്ടിയെയും ഒഴിവാക്കണമെന്ന് റഹ്‌മത്തിന് അജ്മതുന്‍ അന്ത്യശാസനം നല്‍കി. രണ്ട് ദിവസത്തെ സമയവും നല്‍കി.

ഇതോടെ മകന്‍ മുഹമ്മദ് അസദിനെ കൊലപ്പെടുത്താന്‍ റഹ്‌മത്ത് തീരുമാനിക്കുകയായിരുന്നു. ചീസ് ബോള്‍ വാങ്ങാനെന്ന വ്യാജേന റഹ്‌മത്ത് മകനെ മാഹിമിലെ ഹയാത്ത് കോംപൗണ്ടിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച്, കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും മൃതദേഹം പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ് സമീപത്തെ കണ്ടല്‍ക്കാടുകളില്‍ തള്ളുകയുമായിരുന്നു. മിതി നദിക്ക് സമീപത്തെ കണ്ടല്‍ക്കാടുകളില്‍നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

പോലീസും ആളുകളും തന്റെ പേര് പറയുന്നുണ്ടോ എന്നറിയാനും സ്ഥലത്തെ സാഹചര്യം നിരീക്ഷിക്കാനുമായി റഹ്‌മത്ത്, അജ്മതുനെ സംഭവ സ്ഥലത്തേയ്ക്ക് അയച്ചതായും പോലീസ് കണ്ടെത്തി.

Back to top button
error: