Month: April 2023
-
Kerala
”പദ്ധതിതുക 75 കോടിയില്‍നിന്ന് 232 കോടി ആയതെങ്ങനെ? എഐ ക്യാമറ അടിമുടി അഴിമതി”
തിരുവനന്തപുരം: എഐ ക്യാമറ സ്ഥാപിച്ചതില്‍ അഴിമതിയും ദുരൂഹതയും ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ക്യാമറ സ്ഥാപിച്ചതിലെ സാമ്പത്തിക ചെലവുകള്‍ സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണെന്നും. റോഡ് സുരഷയുടെ നടുവില്‍ നടന്നത് വന്‍ അഴിമതിയാണെന്നും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെല്‍ട്രോണിനെ മുന്‍നിര്‍ത്തിയാണ് കള്ളക്കളി നടത്തുന്നത്. ബംഗളുരു ആസ്ഥാനമായ എസ്ആര്‍ഐടി എന്ന കമ്പനിക്കാണ് കെല്‍ട്രോണ്‍ കരാര്‍ നല്‍കിയത്. കരാര്‍ ഏറ്റെടുത്ത കമ്പനിക്ക് ട്രാഫിക് രംഗത്ത മുന്‍പരിചയമില്ലെന്നും കെല്‍ട്രാണ്‍ സ്വകാര്യ കമ്പനിയെ തെരഞ്ഞെടുത്തത് എങ്ങനെയാണെന്നും ചെന്നിത്തല ചോദിച്ചു. ടെന്‍ഡറിലൂടെയാണ് തെരഞ്ഞടുത്തതെങ്കില്‍ അതിനുള്ള നടപടി ക്രമങ്ങള്‍ പാലിച്ചോയെന്നും ചെന്നിത്തല ചോദിച്ചു. എസ്ആര്‍ഐടി എന്ന കമ്പനി ഇത് വീണ്ടും രണ്ട് കമ്പനികള്‍ക്ക് ഉപകരാര്‍ നല്കി, 151.22 കോടിയ്ക്കാണ് എസ്ആര്‍ഐടിക്ക് കെല്‍ട്രോണ്‍ കരാര്‍ നല്‍കിയത്. തിരുവനന്തപുരത്തെ നാലാഞ്ചിറയിലുള്ള ഒരു കമ്പനിക്കും കോഴിക്കോടെ മലാപ്പറമ്പിലെ കമ്പനിക്കും എസ്ആര്‍ഐടി ഉപകരാര്‍ നല്കി. ഇത് രണ്ടും തട്ടിക്കൂട്ട് കമ്പനികളാണെന്നു ചെന്നിത്തല പറഞ്ഞു. ക്യാമറ സ്ഥാപിച്ചതിലെ സാമ്പത്തിക ചെലവുകള്‍ സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണ്. 232 കോടി…
Read More » -
Crime
മുടിക്ക് കുത്തിപ്പിടിച്ച് തല ഭിത്തിയില്‍ ഇടിപ്പിച്ചു, കഴുത്ത് ഞെരിച്ചു, നിലത്തിട്ട് ചവിട്ടി; ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്താന്‍ ശ്രമം
കൊല്ലം: കടയ്ക്കലില്‍ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമം. ചരിപ്പറമ്പ് പ്രദീപ് ഭവനത്തില്‍ രേഷ്മയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഭര്‍ത്താവ് പ്രജിത്ത് അറസ്റ്റില്‍. കഴിഞ്ഞ പത്തൊന്‍പതിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ രേഷ്മ ഭര്‍ത്താവുമായി പിണങ്ങി രേഷ്മയുടെ വീട്ടിലാണ് താമസം. ഫോണിലൂടെ ഇവര്‍ സംസാരിക്കാറുണ്ട്. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണ് രേഷ്മ സ്വന്തം വീട്ടില്‍ മടങ്ങി പോയത്. ഈ പത്തൊമ്പതിന് രാവിലെ ഇവരുടെ മകനായ ഏഴുവയസ്സുളള ശിവദേവിനെ തന്റെ ഒപ്പം അയക്കണം എന്നും വൈകുന്നേരം തിരിച്ചു കൊണ്ട് ആക്കാമെന്നും പറഞ്ഞ് കുഞ്ഞിനെ പ്രിജിത്ത് കൂട്ടികൊണ്ടുപോയി. വൈകുന്നേരം പണികഴിഞ്ഞെത്തിയ രേഷ്മ കുട്ടിയെ ഇയ്യാള് തിരിച്ച് കൊണ്ടു വന്നില്ലനറിഞ്ഞ് ഫോണില്‍ വിളിച്ചു. കുഞ്ഞ് തന്‍െ്റ വീട്ടിലുണ്ടെന്നും ചെന്ന് കൂട്ടികൊണ്ടു പോകാനും പ്രിജിത്ത് പറഞ്ഞതനുസരിച്ച് രേഷ്മ കടയ്ക്കല്‍ മണലിയിലുളള ഭര്‍ത്താവിന്റെ വീട്ടിലെത്തി. ഇവിടെ എത്തിയ രേഷ്മയെ പ്രിജിത്തും ഇയ്യാളുടെ അച്ഛനും അമ്മയും സഹോദരനും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. പ്രിജിത്തിന്റെ അച്ഛന് പ്രകാശ് രേഷ്മയെ മുടിയില്‍…
Read More » -
Crime
പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് പീഡനം; അമ്മയോട് പരാതി പറഞ്ഞിട്ടും രക്ഷയില്ല, ഒടുവില്‍ കുഞ്ഞമ്മയുടെ ഇടപെടലില്‍ രണ്ടാനച്ഛന് കുടുങ്ങി
കൊല്ലം: ചിതറയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് അറസ്റ്റിലായി. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് മദ്യപിച്ചെത്തിയ ഇയാള്‍ അടുക്കളയില്‍ നിന്നിരുന്ന കുട്ടിയെ പിന്നില്‍നിന്നെത്തി കടന്ന് പിടിച്ച് വായ് പൊത്തി പീഡിനത്തിനിരയാക്കുകയായിരുന്നു. വീട്ടില്‍ മറ്റാരുമില്ലാത്ത ദിവസങ്ങളില്‍ പീഡനം തുടര്‍ന്നു. കുട്ടിയെ നിസാര തെറ്റുകള്‍ക്ക് പോലും ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു. പീഡന വിവരം കുട്ടി അമ്മയോട് പറഞ്ഞെങ്കിലും അടിച്ചതിലുളള പ്രതികാരമാണ് ഇങ്ങനെ പറയുന്നതെന്ന് ഇയാള്‍ ഭാര്യയെ പറഞ്ഞു വിശ്വസിപ്പിച്ചു. തുടര്‍ന്ന് പീഡനം സഹിക്കവയ്യാതെ കുട്ടി കുഞ്ഞമ്മയോട് വിവരം പറഞ്ഞു. കുട്ടിയുടെ അമ്മയുടെ അനുജത്തി ചൈല്‍ഡ് ലൈനില്‍ പരിതി നല്കി പരാതി ചൈല്‍ഡ് ലൈന്‍ ചിതറ പോലീസിന് കൈമാറി. തുടര്‍ന്നാണ് ചിതറ പോലീസ് കുട്ടിയുടെ മൊഴിയെടുത്ത് കേസെടുത്തത്. കഴിഞ്ഞ രാത്രി പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചതായി പോലീസിനോട് സമ്മതിച്ചു. അതിജീവതയുടെ അമ്മയെ പതിനഞ്ച് വര്‍ഷം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതാണ്. തിരുവനന്തപുരത്ത് വച്ചാണ് പ്രതി ഇവര്‍ക്കൊപ്പം കൂടിയത്.…
Read More » -
Kerala
സത്യപാൽ മലിക്കും പിന്നെ എലത്തൂരിലെ തീവണ്ടിക്ക് തീയ്യിടലും- ഡോ:കെ.ടി.ജലീൽ
”സത്യം പറഞ്ഞവർക്ക് വെടിയുണ്ട, വഴി കാട്ടിയവർക്ക് കുരിശ്, പട്ട് സമ്മാനിച്ചവർക്ക് വെട്ട്” എന്ന മഹത് മൊഴി ഒരോ ദിവസവും ഇന്ത്യയിൽ അന്വർത്ഥമാവുകമാണ്. പുൽവാമയിൽ 49 സൈനികരുടെ മരണത്തിന് കളമൊരുക്കിയ ചാവേർ ആക്രമണം ആസൂത്രിതമായി സംഘടിപ്പിച്ചതാണെന്ന സംശയം അക്കാലത്തു തന്നെ ചിലരൊക്കെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ആ ദുരൂഹത വാനോളം വർധിപ്പിച്ച് അന്നത്തെ ജമ്മു-കാശ്മീർ ഗവർണറായിരുന്ന സത്യപാൽ മലിക്കിൻ്റെ സുവ്യക്തമായ അഭിപ്രായം പുറത്തുവന്നിരിക്കുന്നു. കാർഗിൽ യുദ്ധവും തുടർന്നുണ്ടായ ശവപ്പെട്ടി കുംഭകോണവും ഇന്ത്യക്കാരുടെ ഓർമ്മയിലുണ്ട്. തെരഞ്ഞെടുപ്പ് ജയിക്കാൻ ലക്ഷ്യമിട്ട് നടത്തപ്പെട്ട “കടുംകൈകളാ”യിരുന്നോ അവയെല്ലാം? നീതിപൂർവ്വമായ അന്വേഷണം നടന്നാലേ സത്യം പുറത്ത് വരൂ. മരിച്ച ജവാൻമാരുടെ പ്രിയപ്പെട്ടവർ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് രംഗത്തുവന്നതും ശ്രദ്ധേയമാണ്. പ്രതിരോധ മന്ത്രാലയം വിമാനം നിഷേധിച്ചതാണ് പുൽവാമയിൽ 49 പട്ടാളക്കാരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് കാരണമെന്ന തൻ്റെ നിലപാട് പ്രധാനമന്ത്രിയോട് പറഞ്ഞപ്പോൾ “നീ അതാരോടും മിണ്ടേണ്ട” എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണമെന്ന സത്യപാൽ മലിക്കിൻ്റെ തുറന്നുപറച്ചിൽ വലിയ കോളിളക്കമാണ് രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്നത്. മലിക്കിൻ്റെ പ്രസ്താവനക്കെതിരെ ഒരക്ഷരം…
Read More » -
India
‘തളപതി’ രാഷ്ട്രീയത്തില്‍ ഇറങ്ങണമോ? സര്‍വേയുമായി ആരാധകസംഘടന
ചെന്നൈ: നടന് വിജയ്യുടെ രാഷ്ട്രീയപ്രവേശ സാധ്യതയെക്കുറിച്ച് പഠിക്കാന്‍ ആരാധക സംഘടനയായ ‘വിജയ് മക്കള്‍ ഇയക്കം’ സര്‍വേ ആരംഭിച്ചു. സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബൂത്ത് തലത്തിലാണ് സര്‍വേ നടത്തുന്നത്. ഒരോയിടത്തെയും നിലവിലെ രാഷ്ട്രീയ സാഹചര്യം, ജനങ്ങളുടെ പ്രശ്നങ്ങള്‍, നിര്‍ണായക സ്വാധീനമുള്ള വ്യക്തികള്‍, കഴിഞ്ഞ അഞ്ചു വര്‍ഷമായി തിരഞ്ഞെടുപ്പില്‍ വിജയികളായവരുടെ വിവരങ്ങള്‍ തുടങ്ങിയവയാണ് ശേഖരിക്കുന്നത്. പ്രത്യേക ഫോം നല്കി അവ മുഖേനയാണ് സംഘടനാംഗങ്ങള്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. ആരാധക സംഘടനയെ ശക്തിപ്പെടുത്തി പാര്‍ട്ടിയാക്കി മാറ്റുന്നതിനുള്ള സാധ്യതകളാണ് തേടുന്നത്. ഇതിനായി വിജയ് മക്കള്‍ ഇയക്കം ജനറല്‍ സെക്രട്ടറി ബുസി ആനന്ദിന്റെ നേതൃത്വത്തില്‍ സംഘടനയുടെ ജില്ലാ യോഗങ്ങള്‍ തുടങ്ങി. സംഘടനയിലേക്ക് കൂടുതല്‍ ആളുകളെ ചേര്‍ത്ത് വിജയ്ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് നീക്കങ്ങള്‍. വിജയ് മക്കള്‍ ഇയക്കം നേരത്തേയും സന്നദ്ധ പ്രവര്‍ത്തങ്ങള്‍ നടത്താറുണ്ടായിരുന്നുവെങ്കിലും അംബേദ്കര്‍ ജയന്തി പോലെയുള്ള ആഘോഷങ്ങള്‍ നടത്തിയിരുന്നില്ല. എന്നാല്‍, ഇത്തവണ അംബേദ്കര്‍ ജയന്തി വ്യാപകമായി ആചരിച്ചു. റംസാന് മാസത്തില്‍…
Read More » -
Crime
പ്രധാനമന്ത്രിക്ക് ഭീഷണിക്കത്തെഴുതിയത് കാറ്ററിങ് ഉടമ; പിന്നില്‍ വ്യക്തിവൈരാഗ്യം
കൊച്ചി: പ്രധാനമന്ത്രിക്ക് ഭീഷണിക്കത്തെഴുതിയ ആള് അറസ്റ്റില്‍. കൊച്ചി സ്വദേശിയായ കാറ്ററിങ് ഉടമ മഞ്ചാടിക്കല്‍ സേവ്യറാണ് അറസ്റ്റിലായത്. വ്യക്തി വൈരാഗ്യം മൂലമാണ് കത്തെഴുതിയതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. സേവ്യറാണ് കത്തെഴുതിയതെന്ന് കത്തില്‍ പേരുണ്ടായിരുന്ന കലൂര്‍ സ്വദേശി ജോസഫ് ജോണും കുടുംബവും ആരോപിച്ചിരുന്നു. എന്നാല്‍, താന്‍ ഇങ്ങനെയൊരു കത്ത് എഴുതിയിട്ടില്ലെന്നായിരുന്നു സേവ്യറിന്റെ പ്രതികരണം. ചെറിയ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ അതിന്റെ പേരില്‍ ഇത്തരമൊരു കത്ത് എഴുതേണ്ട സാഹചര്യമില്ലെന്നും സേവ്യര്‍ പറഞ്ഞിരുന്നു. കസ്റ്റഡിയില്‍ എടുത്ത് കൈയ്യക്ഷരമടക്കം പരിശോധിച്ച ശേഷമാണ് സേവ്യര്‍ തന്നെയാണ് കത്തെഴുതിയതെന്ന് വ്യക്തമായത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായും പോലീസ് പറയുന്നു.
Read More » -
Kerala
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിന്‍ സമയങ്ങളില്‍ മാറ്റം; ഇന്നും നാളെയും നിയന്ത്രണം
തിരുവനന്തപുരം: കേരളത്തിന്റെ വന്ദേ ഭാരത് എക്സ്പ്രസിന്റെ സര്‍വ്വീസ് പ്രധാനമന്ത്രി ഏപ്രില്‍ 25ന് ഉദ്ഘാടനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ട്രെയിന്‍ സമയങ്ങളില്‍ ഇന്നും നാളെയും നിയന്ത്രണം ഏര്‍പ്പെടുത്തി. ചില ട്രെയിന്‍ സമയങ്ങളില്‍ മാറ്റവും വന്നിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവും വന്ദേഭാരത് ഉദ്ഘാടനവും കണക്കിലെടുത്താണ് ഇന്നും നാളെയും ട്രെയിന്‍ സര്‍വ്വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസുകളിലും മാറ്റമുണ്ട്. ഇന്നത്തെ തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദിയും നാളത്തെ കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദിയും റദ്ദാക്കിയിട്ടുണ്ട്. ഇന്നത്തെ എറണാകുളം – ഗുരുവായൂര്‍ സ്പെഷലും, ഷൊര്‍ണൂര്‍ കണ്ണൂര്‍ മെമുവും റദ്ദാക്കി. ഇന്നത്തെ കണ്ണൂര്‍ – എറണാകുളം എക്സ്പ്രസ്, ചെന്നൈ തിരുവനന്തപുരം മെയില്‍ എന്നിവ തൃശ്ശൂരില്‍ യാത്ര അവസനിപ്പിക്കുമെന്നാണഅ റിപ്പോര്‍ട്ട്. മലബാര്‍ എക്സ്പ്രസ്, അമൃത എക്സ്പ്രസ്, ശബരി എക്സ്പ്രസ് എന്നിവ ഇന്നും നാളെയും കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കും. കൊല്ലം – തിരുവനന്തപുരം ട്രെയിന്‍ കഴക്കൂട്ടം വരെ മാത്രമാകും സര്‍വീസ് നടത്തുക. നാഗര്‍കോവില്‍ – കൊച്ചുവേളി ട്രെയിന്‍ നേമം വരെയും സര്‍വ്വീസ്…
Read More » -
India
പോലീസ് ഗുരുദ്വാര വളഞ്ഞു; ഗത്യന്തരമില്ലാതെ ‘ഭിന്ദ്രന്‍വാലെ 2.0’ കീഴടങ്ങി
അമൃത്സര്‍: ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങ് കീഴടങ്ങിയത് ഗത്യന്തരമില്ലതെയെന്ന് റിപ്പോര്‍ട്ട്. മോഗ ജില്ലയിലെ റോടെ ഗ്രാമത്തില്‍ ഗുരുദ്വാരയില്‍ അനുയായികളെ അഭിസംബോധന ചെയ്ത ശേഷമായിരുന്നു കീഴടങ്ങല്‍. കൊലപ്പെട്ട ഖലിസ്ഥാന്‍ ഭീകരന് ജര്‍ണൈല്‍ സിങ് ഭിന്ദ്രന്‍വാലയുടെ ജന്മസ്ഥലമാണ് മോഗ. അമൃത്പാലിനെ അദ്ദേഹത്തിന്റെ അനുയായികള്‍ ‘ഭിന്ദ്രന്‍വാല രണ്ടാമന്’ എന്നാണ് വിശേഷിപ്പിക്കുന്നത്. പോലീസ് ഗുരുദ്വാര വളഞ്ഞുവെന്ന് മനസിലാക്കിയ അമൃത്പാല്‍ കീഴടങ്ങാന്‍ നിര്‍ബന്ധിതനാകുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. ഗുരുദ്വാരയുടെ പവിത്രത കണക്കിലെടുത്ത് പോലീസ് അവിടേക്ക് കയറിയിരുന്നില്ലെന്നും പഞ്ചാബ് പോലീസിലെ ഐ.ജിയായ സുഘ്ചൈന്‍ സിങ് പറഞ്ഞു. അമൃത്പാലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പഞ്ചാബ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ അമൃത്പാലിനെ അസമിലെ ദിബ്രുഗഡ് ജയിലിലേക്ക് മാറ്റും. ദേശീയ സുരക്ഷാനിയമം ചുമത്തി അറസ്റ്റ് ചെയ്ത അമൃത്പാലിന്റെ എട്ടോളം അനുയായികളെ ഇവിടെയാണ് തടവിലിട്ടിരിക്കുന്നത്. മാര്‍ച്ച് 18 മുതല്‍ അമൃത്പാലിനായി പഞ്ചാബിലും അയല്‍ സംസ്ഥാനങ്ങളിലും നേപ്പാളിലുമടക്കം തിരിച്ചില്‍ തുടരുകയായിരുന്നു. പിടിയിലായ അനുയായികളെ മോചിപ്പിക്കാന്‍ പോലീസ് സ്റ്റേഷന് ആക്രമിച്ചതടക്കം ആറ് കേസുകള്‍ അമൃത്പാല്‍…
Read More » -
Kerala
മോദിയുടെ സുരക്ഷാ പദ്ധതി ചോര്‍ന്നു; പോലീസിനുള്ളില്‍ രഹസ്യാന്വേഷണം
തിരുവനന്തപുരം: നാളെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയുടെ വിവരങ്ങള്‍ ചോര്‍ന്നതിന് പിന്നാലെ പോലീസ് സേനക്കുള്ളില്‍ രഹസ്യാന്വേഷണം. സംഭവത്തില്‍ ഇന്നലെ ഇന്റലിജന്‍സ് മേധാവിയോട് അന്വേഷണം നടത്തി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു. സുരക്ഷാ പദ്ധതി ചോര്‍ന്നതിന് പിന്നാലെ പോലീസ് പുതിയ പദ്ധതി തയാറാക്കി. അതേസമയം, സന്ദര്‍ശന പരിപാടികളില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് വിലയിരുത്തല്‍. ആദ്യ പദ്ധതിയുടെ ഭാഗമായ ഉദ്യോഗസ്ഥരെ പൂര്‍ണമായും മാറ്റിയിട്ടില്ല. എന്നാല്‍ അവര്‍ക്ക് നല്‍കിയിരുന്ന ഉത്തരവാദിത്തങ്ങള്‍ മാറ്റിനല്‍കി. പ്രധാനമന്ത്രിയുമായി ഏറ്റവും അടുത്ത് ഇടപെടേണ്ട ചുമതലകള്‍ എസ്പി റാങ്കിലുള്ള പുതിയ ഉദ്യോഗസ്ഥര്‍ക്ക് വിഭജിച്ച് നല്‍കുകയും ചെയ്തു. കൊച്ചി, തിരുവനന്തപുരം കമ്മിഷണര്‍മാര്‍ക്കും കൊച്ചി, തിരുവനന്തപുരം റേഞ്ച് ഡിഐജിമാര്‍ക്കുമാണ് സുരക്ഷയുടെ ചുമതല. ഡിജിപിയും ഇന്റലിജന്‍സ് മേധാവിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും നേരിട്ട് ഇടപെട്ടാണ് പുതിയ പദ്ധതി തയാറാക്കിയത്. അതിനിടെ പ്രധാനമന്ത്രിയുടെ സന്ദര്‍ശന ഭാഗമായി തെക്കന്‍ കേരളത്തില്‍ സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കി. കൊച്ചിയിലും പരിശോധന കര്‍നമാക്കും. എസ്പിജി എഡിജിപി സുരേഷ്രാജ് പുരോഹിത് അടക്കം സംസ്ഥാനത്ത്…
Read More » -
India
പരിണാമസിദ്ധാന്തവും എന്‍.സി.ഇ.ആര്.ടി പാഠപുസ്തകത്തിനുപുറത്ത്; എതിര്‍പ്പുമായി ശാസ്ത്രജ്ഞര്‍
ന്യൂഡല്‍ഹി: എന്‍സിഇആര്‍ടിയുടെ പത്താംക്ലാസ് സയന്‍സ് പാഠപുസ്തകത്തില്‍നിന്ന് ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം പുറത്ത്. ശാസ്ത്രപഠനത്തിന്റെ അടിസ്ഥാനപാഠങ്ങളായി പഠിപ്പിച്ച സിദ്ധാന്തമാണ് ക്ലാസ്മുറിയില്‍നിന്ന് പുറത്തായത്. സിലബസ് പരിഷ്കരണത്തിന്റെ പേരിലാണ് നീക്കം. പരിണാമസിദ്ധാന്തം ഒഴിവാക്കിയതിനെതിരേ ബ്രേക്ക്ത്രൂ സയന്‍സ് സൊസൈറ്റി എന്ന സംഘടനയുടെ നേതൃത്വത്തില്‍ ശാസ്ത്രജ്ഞര്‍, ശാസ്ത്രാധ്യാപകര്‍ തുടങ്ങി 1800-ഓളം വിദഗ്ധര്‍ സര്‍ക്കാരിന് തുറന്നകത്തെഴുതി പ്രതിഷേധിച്ചു. ഒഴിവാക്കലിനെക്കുറിച്ച് എന്‍.സി.ഇ.ആര്.ടി. പ്രതികരിച്ചില്ല. 2023-2024 അധ്യയനവര്‍ഷത്തിന്റെ ആരംഭത്തോടെ പുതിയ പുസ്തകങ്ങള്‍ വിതരണംചെയ്യും. കോവിഡ് കാലത്ത് പഠനം സുഗമമല്ലെന്ന് ചൂണ്ടിക്കാട്ടി സിലബസ് കുറച്ചപ്പോള്‍ പത്താംക്ലാസ് പുസ്തകത്തിലെ പ്രധാന അധ്യായമായിരുന്ന പരിണാമസിദ്ധാന്തം താത്കാലികമായി ഒഴിവാക്കിയിരുന്നു. ഇപ്പോഴിത് പൂര്‍ണമായി നീക്കംചെയ്തിരിക്കയാണെന്ന് പ്രതിഷേധക്കത്ത് തയ്യാറാക്കുന്നതിന് നേതൃത്വംനല്‍കിയ ശാസ്ത്രജ്ഞനും അധ്യാപകനുമായ പ്രൊഫ. അങ്കിത് സുലേ പറഞ്ഞു. പത്താംക്ലാസ് സയന്‍സ് പുസ്തകത്തിലെ ‘പാരമ്പര്യവും പരിണാമവും’ എന്ന അധ്യായം ‘പാരമ്പര്യം’ എന്നാക്കിമാറ്റിയതായി എന്‍.സി.ഇ.ആര്.ടി. കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ചിരുന്നു. പരിണാമസിദ്ധാന്തം പാഠപുസ്തകത്തില്‍നിന്ന് ഒഴിവാക്കിയ എന്‍.സി.ഇ.ആര്.ടി. നടപടിക്കെതിരേ അക്കാദമികരംഗത്തെ പ്രമുഖര്‍. എന്‍.സി.ഇ.ആര്.ടി.യുടെ നടപടിയെ അപലപിച്ച് പ്രഫ. അനികേത് സുലെ (മുംബൈ), പ്രഫ. സൗമിത്ര ബാനര്‍ജി (കൊല്‍ക്കത്ത),…
Read More »