വന്ദേഭാരത് എക്സ്പ്രസിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഇന്ന് രാവിലെ എട്ടുമുതലാണ് ബുക്കിങ് ആരംഭിച്ചത്. 25-ന് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യുന്ന വന്ദേഭാരതിന്റെ തിരുവനന്തപുരത്ത് നിന്നുള്ള സാധാരണ സര്‍വീസ് 28ന് ആരംഭിക്കും. കാസര്‍കോടുനിന്ന് 26-ന്. ഐആർടിസിസി വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴിയും സ്റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകൾ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
തിരുവനന്തപുരം–കാസർകോട് യാത്രയ്ക്ക് ചെയർകാറിൽ 1,590 രൂപയും എക്സിക്യുട്ടീവ് ക്ലാസിൽ 2,880 രൂപയുമാണ് നിരക്ക്.
തിരുവനന്തപുരത്ത് നിന്നുള്ള നിരക്കുകൾ (ചെയര്‍കാര്‍, എക്സിക്യൂട്ടീവ് ചെയര്‍കാര്‍)
കൊല്ലം–: 435, 820
കോട്ടയം– 555, 1,075
എറണാകുളം നോർത്ത്– 765, 1,420
തൃശൂർ– 880, 1,650
ഷൊർണൂർ– 950, 1,775
കോഴിക്കോട്– 1,090, 2,060
കണ്ണൂർ– 1,260, 2,415
കാസർകോട്– 1,590, 2,880
കാസർകോട് നിന്നുള്ള നിരക്കുകൾ :
കണ്ണൂർ – 445, 840
കോഴിക്കോട്–625,1195
ഷൊർണൂർ– 775,1510
തൃശൂർ– 825, 1600
എറണാകുളം– 940, 1835
കോട്ടയം– 1250, 2270
കൊല്ലം– 1435, 2645
തിരുവനന്തപുരം– 1520, 2815