KeralaNEWS

”പദ്ധതിതുക 75 കോടിയില്‍നിന്ന് 232 കോടി ആയതെങ്ങനെ? എഐ ക്യാമറ അടിമുടി അഴിമതി”

തിരുവനന്തപുരം: എഐ ക്യാമറ സ്ഥാപിച്ചതില്‍ അഴിമതിയും ദുരൂഹതയും ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ക്യാമറ സ്ഥാപിച്ചതിലെ സാമ്പത്തിക ചെലവുകള്‍ സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണെന്നും. റോഡ് സുരഷയുടെ നടുവില്‍ നടന്നത് വന്‍ അഴിമതിയാണെന്നും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കെല്‍ട്രോണിനെ മുന്‍നിര്‍ത്തിയാണ് കള്ളക്കളി നടത്തുന്നത്. ബംഗളുരു ആസ്ഥാനമായ എസ്ആര്‍ഐടി എന്ന കമ്പനിക്കാണ് കെല്‍ട്രോണ്‍ കരാര്‍ നല്‍കിയത്. കരാര്‍ ഏറ്റെടുത്ത കമ്പനിക്ക് ട്രാഫിക് രംഗത്ത മുന്‍പരിചയമില്ലെന്നും കെല്‍ട്രാണ്‍ സ്വകാര്യ കമ്പനിയെ തെരഞ്ഞെടുത്തത് എങ്ങനെയാണെന്നും ചെന്നിത്തല ചോദിച്ചു. ടെന്‍ഡറിലൂടെയാണ് തെരഞ്ഞടുത്തതെങ്കില്‍ അതിനുള്ള നടപടി ക്രമങ്ങള്‍ പാലിച്ചോയെന്നും ചെന്നിത്തല ചോദിച്ചു.

Signature-ad

എസ്ആര്‍ഐടി എന്ന കമ്പനി ഇത് വീണ്ടും രണ്ട് കമ്പനികള്‍ക്ക് ഉപകരാര്‍ നല്‍കി, 151.22 കോടിയ്ക്കാണ് എസ്ആര്‍ഐടിക്ക് കെല്‍ട്രോണ്‍ കരാര്‍ നല്‍കിയത്. തിരുവനന്തപുരത്തെ നാലാഞ്ചിറയിലുള്ള ഒരു കമ്പനിക്കും കോഴിക്കോടെ മലാപ്പറമ്പിലെ കമ്പനിക്കും എസ്ആര്‍ഐടി ഉപകരാര്‍ നല്‍കി. ഇത് രണ്ടും തട്ടിക്കൂട്ട് കമ്പനികളാണെന്നു ചെന്നിത്തല പറഞ്ഞു.

ക്യാമറ സ്ഥാപിച്ചതിലെ സാമ്പത്തിക ചെലവുകള്‍ സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണ്. 232 കോടി രൂപയുടെ പദ്ധതിയാണെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. കമ്പനികള്‍ തമ്മിലുണ്ടാക്കിയ കരാറില്‍ 75 കോടിയ്ക്ക് പദ്ധതി നടപ്പാക്കാമെന്ന് പറയുന്നു. 75 കോടി 151 കോടിയായും പിന്നീട് 232 കോടിയായും മാറുന്നത് എങ്ങനെയാണെന്നും ചെന്നിത്തല ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: