Month: April 2023
-
India
ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റ പുലികളിൽ ഒന്ന് കൂടി ചത്തു; മരണകാരണം കണ്ടെത്താനായില്ല
ഭോപ്പാൽ: ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റ പുലികളിൽ ഒന്ന് കൂടി ചത്തു. ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന ഉദയ് എന്ന ചീറ്റയാണ് കുനോ നാഷണൽ പാർക്കിൽ അസുഖം ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ജെ എസ് ചൗഹാൻ അറിയിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച എട്ട് ചീറ്റകളിൽ ഒരെണ്ണം നേരത്തെ ചത്തിരുന്നു. കഴിഞ്ഞ മാസം കിഡ്നി സംബന്ധമായ അസുഖം കാരണം സാഷ എന്ന ചീറ്റ പുലിയാണ് ചത്തത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ആഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ ചീറ്റപ്പുലികളെ എത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ ചീറ്റകളെ കൂടുതുറന്ന് വിട്ടത്. അതേസമയം കുനോ ദേശീയ പാർക്കിൽ ആഫ്രിക്കയിൽ നിന്നെത്തിച്ച പെൺ ചീറ്റപ്പുലിയായ സിയായ കഴിഞ്ഞ ദിവസം നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നുവെന്നാണ് വിവരം. ഇന്ത്യയിലെ കാലാവസ്ഥയുമായി ഇണങ്ങിയതെന്നതിന്റെ തെളിവാണ് പെൺചീറ്റ പ്രസവിച്ചതെന്ന് ചീറ്റ കൺസർവേഷൻ പ്രൊജക്ട് അധികൃതർ അന്ന് പറഞ്ഞിരുന്നു. നേരത്തെ ആശയെന്ന പെൺചീറ്റ ഗർഭിണിയായിരുന്നെങ്കിലും പിന്നീട്…
Read More » -
Kerala
ഭാര്യയെ വളര്‍ത്തുനായ കടിച്ചതില്‍ പ്രതികാരം, അയല്‍വാസിയുടെ നായയെ അടിച്ചുകൊന്ന് എക്‌സൈസ് ഉദ്യോഗസ്ഥന്‍
അല്‍വാസിയുടെ വളര്‍ത്തുനായ ഭാര്യയെ കടിച്ചതില്‍ പക പൂണ്ട എക്‌സൈസ് ഉദ്യോഗസ്ഥൻ വളര്‍ത്തുനായയെ ഇരുമ്പ് ദണ്ഡുകൊണ്ട് തല്ലിക്കൊന്നു. കൊല്ലം ചാത്തന്നൂര്‍ എക്‌സൈസ് ഓഫീസീലെ ഉദ്യോഗസ്ഥനായ നെടുമങ്ങാട് സ്വദേശി പ്രശാന്താണ് വളര്‍ത്തുനായയെ തല്ലിക്കൊന്ന് പ്രതികാരം തീർത്തത്. ഒരു മാസം മുന്‍പാണ് പ്രശാന്തിന്റെ ഭാര്യ രാജലക്ഷ്മിയെ നായ കടിച്ചത്. അയല്‍വാസിയായ ആദിത്യ രശ്മിയുടെ വീട്ടില്‍ പ്രശാന്തിന്റെ ഭാര്യ എത്തിയപ്പോഴായിരുന്നു വളര്‍ത്തുനായ ആക്രമിച്ചത്. രാജലക്ഷ്മിയുടെ ഇരുകൈകള്‍ക്കും കടിയേറ്റു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി. ഭാര്യയെ വളര്‍ത്തുനായ കടിച്ചതിന്റെ ദേഷ്യത്തില്‍ പ്രശാന്ത് ആദിത്യ രശ്മിയുടെ വീട്ടില്‍ അതിക്രമിച്ചെത്തി. വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയ പ്രശാന്ത് നായയെ ഇരുമ്പ് ദണ്ഡുകൊണ്ട് അടിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച ആദിത്യയെ പ്രശാന്ത് ചവിട്ടി. ആക്രമണത്തില്‍ ആദിത്യയുടെ മുന്‍നിരയിലുള്ള പല്ല് പോയി. ആദിത്യ നിലത്തുവീണ സമയത്ത് പ്രശാന്ത് ക്രുദ്ധനായി നായയെ അടിച്ചു. നായയെ കൊല്ലരുതെന്ന് കേണപേക്ഷിച്ചിട്ടും അയാള്‍ കേട്ടില്ലെന്ന് ആദിത്യ പറയുന്നു. ഇതിന് ശേഷം തന്നെയും കുടുംബത്തെയും തെറി വിളിച്ച പ്രശാന്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും…
Read More » -
India
“ഫ്ലാറ്റിൽ കുടുങ്ങിയിട്ട് 8 ദിവസം, കുടിവെള്ളമടക്കം കഴിഞ്ഞു…” നാട്ടിലേക്ക് മടക്കികൊണ്ടുവരാൻ കേന്ദ്ര സർക്കാരിന്‍റെ അടിയന്തര സഹായം തേടി സുഡാനിൽ വെടിവെപ്പിൽ കൊല്ലപ്പെട്ട ആൽബർട്ടിന്‍റെ ഭാര്യയും മകളും
ഖാർത്തൂം: ആഭ്യന്തര കലാപം തുടരുന്ന സുഡാനിൽ നിന്ന് നാട്ടിലേക്ക് മടക്കികൊണ്ടുവരാൻ കേന്ദ്ര സർക്കാറിൻറെ അടിയന്തര സഹായം തേടി വെടിവെപ്പിൽ മരിച്ച കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിൻറെ ഭാര്യയും മകളും. ഖർത്തൂമിലെ ഫ്ലാറ്റിൽ കുടുങ്ങിയിട്ട് 8 ദിവസമായെന്നും കുടിവെള്ളമടക്കം ലഭ്യമല്ലെന്നും എംബസി അടിയന്തര ഇടപെടൽ നടത്തണമെന്നും കുടുംബം ആവശ്യപ്പെടുന്നു. സൈന്യവും അർദ്ധസൈന്യവും അധികാരപോരാട്ടം നടത്തുന്ന സുഡാനിലെ തലസ്ഥാനമായ ഖർത്തൂമിൽ ഫ്ലാറ്റിൽ ഏപ്പിൽ 15നാണ് സൈബല്ലയുടെ ഭർത്താവും കണ്ണൂർ സ്വദേശിയുമായ ആൽബർട്ട് അഗസ്റ്റിൻ കൊല്ലപ്പെട്ടത്. ഫ്ലാറ്റിൻറെ ജനലരികിൽ ഇരുന്ന് മകനോട് ഫോണിൽ സംസാരിക്കുന്നതിനിടെയായിരുന്നു വെടിയേറ്റത്. സംഘർഷം രൂക്ഷമായതോടെ മൃതദേഹം പോലും സ്ഥലത്ത് നിന്ന് മാറ്റാനാകാതെ ഫ്ലാറ്റിലെ ബേസ് മെൻറിൽ അഭയം തേടുകയായിരുന്നു സൈബല്ലയും മകളും. മൃതദേഹം പിന്നീട് എംബസി സഹായത്തോടെ മൂന്നാം ദിവസമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. എട്ട് ദിവസമായി ഫ്ലാറ്റിൻറെ അടിത്തട്ടിൽ കഴിയുകയാണ് സൈബല്ല. നിലവിൽ കുടിവെള്ളമടക്കം കഴിഞ്ഞെന്നും നാട്ടിലേക്ക് മടക്കി കൊണ്ടുവരാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും സൈബല്ല ആവശ്യപ്പെടുന്നു. സൈബല്ലയുടെ ഫ്ലാറ്റിലെ…
Read More » -
Crime
എംഡിഎംഎയും കഞ്ചാവുമായി ബ്യൂട്ടീഷനുൾപ്പടെ അഞ്ച് യുവാക്കൾ പാലക്കാട് പിടിയിൽ
ചെർപ്പുളശ്ശേരി: പാലക്കാട് മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി അഞ്ച് യുവാക്കളെ എക്സൈസ് പിടികൂടി. ഒറ്റപ്പാലം താലൂക്കിൽ പൂക്കോട്ടുകാവ് വില്ലേജിൽ വാഴൂർ ദേശത്ത് പാറക്കാടൻ വീട്ടിൽ അബ്ദുൾ ലത്തീഫ് മകൻ അബ്ദുൾ മെഹറൂഫ് (26), ആറ്റാശ്ശേരി ദേശത്ത് പൂച്ചങ്ങൽ വീട്ടിൽ ഹംസ മകൻ ഷെമീർ അലി (30), കുനിയംകാട്ടിൽ വീട്ടിൽ വീരാൻകുട്ടി മകൻ ഷാഹുൽ ഹമീദ് (30), കീഴ്പ്പാടപള്ളിയാലിൽ വീട്ടിൽ ഹംസപ്പ മകൻ മുഹമ്മദ് ജംഷീർ ( 35), ആറ്റാശ്ശേരി ദേശത്ത് കീഴ്പ്പാടപള്ളിയാലിൽ വീട്ടിൽ ഹംസ മകൻ മുഹമ്മദ് ഷെമീർ (39) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചെർപ്പുളശ്ശേരി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എസ്. സമീറിന്റെ നേതൃത്വത്തിൽ തൃക്കടീരി ആറ്റാശ്ശേരി എണ്ണക്കണ്ടം ഭാഗത്ത് നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. പ്രതികളിൽ നിന്നും 22.5 ഗ്രാം എംഡിഎംഎയും 40 ഗ്രാം കഞ്ചാവും വിൽപ്പനയിൽ നിന്നും ലഭിച്ച 2150 രൂപയും മയക്കുമരുന്ന് സൂക്ഷിച്ച് വെക്കുന്നതിനും വില്പന നടത്തുന്നതിനും ഉപയോഗിച്ച മാരുതി ബെലനോ കാർ,…
Read More » -
Kerala
എഐ ട്രാഫിക് ക്യാമറ പദ്ധതിയിൽ ചെന്നിത്തലയുടെ ആരോപണത്തിന് മറുപടി പറയേണ്ടത് കെൽട്രോൺ ആണെന്ന് മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: . കെൽട്രോണിന്റെ കരാർ നൽകാൻ പ്രത്യേക ടെൻഡറിൻ്റെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. അഞ്ച് വർഷത്തേയ്ക്ക് എഐ ക്യാമറകളുടെ പരിപാലന ചുമതലയും കെൽട്രോണിനാണ്. കെൽട്രോൺ ഇക്കാര്യത്തിൽ വിശദീകരണം നൽകുമെന്ന് കരുതുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. മോട്ടോർ വാഹന വകുപ്പിന് വേണ്ടി പദ്ധതി ആവിഷ്കരിച്ചതും നടപ്പാക്കുന്നതും കെൽട്രോൺ തന്നെയാണ്. 2018 ലാണ് അവർക്ക് കരാർ നൽകിയത്. അന്ന് താൻ മന്ത്രിയായില്ലെന്നും ആൻ്റണി രാജു വ്യക്തമാക്കി. എ ഐ ട്രാഫിക് ക്യാമറ പദ്ധതിയിൽ അടിമുടി അഴിമതിയെന്നാണ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ആരോപണം. കെൽട്രോണിനെ മുൻനിർത്തിയുള്ള വലിയ അഴിമതിയാണ് നടക്കുന്നത്. പദ്ധതി നടപ്പാക്കുന്ന കമ്പനികളെ തെരഞ്ഞെടുത്തതിൽ ക്രമക്കേട് ആരോപിച്ച ചെന്നിത്തല, കമ്പനികൾക്ക് മുൻപരിചയമില്ലെന്നും കുറ്റപ്പെടുത്തി. കെൽട്രോൺ ക്യാമറകൾക്കായി ഉപകരാർ നൽകിയ ബംഗളൂരുവിലെ കമ്പനിക്കും അവർ ഉപകരാർ നൽകിയവർക്കും ഈ രംഗത്ത മുൻപരിചയം ഇല്ലെന്നും കോടികളുടെ കള്ളക്കളിയാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സർക്കാർ പദ്ധതിക്കുള്ള തുക വർധിപ്പിച്ചതിലും ചെന്നിത്തല ദുരൂഹതയാരോപിച്ചു.
Read More » -
LIFE
മലൈക്കോട്ടൈ വാലിബന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ മോഹൻലാൽ കുടുംബത്തോടൊപ്പം ജപ്പാനിൽ അവധിയാഘോഷത്തിൽ
മലയാളി പ്രേക്ഷകരുടെ പ്രിയ താരം മോഹൻലാൽ അവധിയാഘോഷത്തിലാണ്. ജപ്പാനിലാണെന്ന കാര്യം മോഹൻലാൽ തന്നെയാണ് അറിയിച്ചത്. കുടുംബത്തോടൊപ്പമാണ് മോഹൻലാൽ തന്റെ അവധി ആഘോഷത്തിന് പോയിരിക്കുന്നത്. ജപ്പാനിൽ നിന്നുള്ള തന്റെയും ഭാര്യ സുചിത്രയുടെയും ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ. ‘ദൃശ്യം 2’നു ശേഷം ജീത്തുവിന്റെ സംവിധാനത്തിൽ അഭിനയിക്കുന്ന ‘റാമി’ന്റെ ഫൈനൽ ഷെഡ്യൂൾ മോഹൻലാലിന് ഇനി പൂർത്തീകരിക്കാനുണ്ട്. പാരീസ്, ലണ്ടൻ എന്നിവടങ്ങളിലെ ലൊക്കേഷനുകളിലായി ഒരു മാസത്തെ ചിത്രീകരണം മാത്രമാണ് ഇനി ‘റാമിന്റേ’തായി ബാക്കിയുള്ളത്. ഓണം റിലിസ് ആയിരിക്കും ചിത്രം. തൃഷ നായികയായി അഭിനയിക്കുന്ന മോഹൻലാൽ ചിത്രത്തിൽ ഇന്ദ്രജിത്ത്, ദുർഗ കൃഷ്‍ണ, സിദ്ധിഖ്, അനൂപ് മേനോൻ, സുമൻ, സായ് കുമാർ, വിനയ് ഫോർട്ട് തുടങ്ങി ഒട്ടേറെ താരങ്ങൾ വേഷമിടുന്നു. View this post on Instagram A post shared by Mohanlal (@mohanlal) ‘മലൈക്കോട്ടൈ വാലിബനെ’ന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയതിനു പിന്നാലെയാണ് മോഹൻലാൽ ജപ്പാനിലേക്ക് പോയത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം…
Read More » -
Crime
പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണി കത്ത് എഴുതിയത് സേവ്യർ; അറ്സ്റ്റ്
കൊച്ചി: പ്രധാനമന്ത്രിയ്ക്ക് ഭീഷണി കത്ത് എഴുതിയ കേസിൽ എറണാകുളം കത്രിക്കടവ് സ്വദേശി സേവ്യർ അറസ്റ്റിലായി. വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ജോണിയുടെ പേരിൽ കത്ത് എഴുതുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ കൈയ്യക്ഷരം ശാസ്ത്രീയമായി പരിശോധിച്ച ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കത്തിന് പിന്നിൽ സേവ്യറാണെന്ന് ജോണി ഇന്നലെ തന്നെ ആരോപിച്ചിരുന്നു. പൊലീസിനോടാണ് തന്റെ സംശയം ജോണി പറഞ്ഞത്. തന്നോടുള്ള വിരോധം തീർക്കാൻ വേണ്ടി സേവ്യർ ചെയ്തതാകാം ഇതെന്നായിരുന്നു ജോണി പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് സേവ്യറാണ് പ്രതിയെന്ന് കണ്ടെത്തിയത്. തിങ്കളാഴ്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന ഭീഷണിക്കത്ത് ഒരാഴ്ച മുന്പാണ് ബിജെപി സംസ്ഥാന കാര്യാലയത്തിൽ കിട്ടിയത്. ഫോൺ നമ്പർ സഹിതം ജോസഫ് ജോണെന്ന ആളുടെ പേരിലായിരുന്നു കത്ത്. അന്വേഷണത്തിൽ ജോസഫ് ജോൺ എറണാകുളം കതൃക്കടവ് സ്വദേശി എൻ ജെ ജോണിയാണെന്ന് വ്യക്തമായി. തുടർന്ന് ജോണിയെ ചോദ്യം ചെയ്തെങ്കിലും കത്ത് തന്റേതല്ലെന്ന് ഇദ്ദേഹം വ്യക്തമാക്കി. നാട്ടുകാരനായ സേവ്യറിനെതിരെ പൊലീസിനോട് സംശയം പറയുകയും ചെയ്തു. പ്രധാനമന്ത്രി…
Read More » -
Crime
പ്രധാനമന്ത്രിക്ക് ഭീഷണിക്കത്തെഴുതിയയാളെ വിദഗ്ധമായി കുടുക്കി പൊലീസ്; കൈയക്ഷരം ശാസ്ത്രീയമായി പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം അറസ്റ്റ്
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭീഷണിക്കത്തെഴുതിയയാളെ വിദഗ്ധമായി കുടുക്കി പൊലീസ്. കൈയക്ഷരം ശാസ്ത്രീയമായി പരിശോധിച്ച് ഉറപ്പ് വരുത്തിയാണ് കൊച്ചി കതൃക്കടവ് സ്വദേശിയ സേവ്യറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജോണി എന്ന ജോസഫ് ജോണിനോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് ഇയാൾ ജോണിന്റെ പേരിൽ കത്തെഴുതിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളുടെ കൈയക്ഷരം ശാസ്ത്രീയമായി പരിശോധിച്ച ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടക്കം മുതലേ സേവ്യർ പൊലീസിന്റെ റഡാറിനകത്തായിരുന്നു. കത്തിന് പിന്നിൽ സേവ്യറാണെന്ന് ജോണി ഇന്നലെ തന്നെ ആരോപിച്ചിരുന്നു. പൊലീസിനോടാണ് തന്റെ സംശയം ജോണി പറഞ്ഞത്. തുടർന്ന് പൊലീസ് സേവ്യറിനെ വിളിച്ചുവരുത്തി. തന്നോടുള്ള വിരോധം തീർക്കാൻ വേണ്ടി സേവ്യർ ചെയ്തതാകാം ഇതെന്നായിരുന്നു ജോണി പറഞ്ഞത്. എന്നാൽ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചില്ല. ഒടുവിൽ കൈയക്ഷരം ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയതോടെ സേവ്യർ കുടുങ്ങി. പരിശോധനയിൽ സേവ്യറിന്റെ കൈയക്ഷരവും ഭീഷണിക്കത്തിലെ കൈയക്ഷരവും ഒന്നാണെന്ന് സ്ഥിരീകരിച്ചു. തിങ്കളാഴ്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്നായിരുന്നു ഭീഷണിക്കത്ത്. ഒരാഴ്ച മുമ്പാണ് ബിജെപി…
Read More » -
Kerala
പ്രധാനമന്ത്രിയുടെ കേരള സന്ദർശത്തിനായി തയ്യാറാക്കിയ സുരക്ഷാപദ്ധതി ചോര്‍ന്ന സംഭവം: അന്വേഷണം തുടങ്ങിയതായി സിറ്റി പൊലീസ് കമ്മീഷണർ
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ കേരള സന്ദർശത്തിനായി സംസ്ഥാന പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം തലവൻ തയ്യാറാക്കിയ സുരക്ഷാപദ്ധതി ചോർന്ന സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു. സംഭവത്തിൽ ഡിസിപി അന്വേഷണം തുടങ്ങിയെന്ന് സി എച്ച് നാഗരാജു പറഞ്ഞു. തിരുവനന്തപുരത്തെ ഏതെങ്കിലും യൂണിറ്റിൽ നിന്നാണോ ചോർച്ചയെന്ന് പരിശോധിക്കുകയാണ്. ചോർച്ചയിൽ ഏതൊരു ആശങ്കയും വേണ്ടെന്നും പകരം പല സ്കീമുകളും പൊലീസ് തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ സുരക്ഷ ക്രമീകരണങ്ങൾ ചെയ്യുമെന്നും സിറ്റി പൊലീസ് കമ്മീഷണർ കൂട്ടിച്ചേർത്തു. വിവിധ തീവ്ര സംഘടനകളിൽ നിന്ന് പ്രധാനമന്ത്രിക്കുള്ള ഭീഷണി സംബന്ധിച്ച വിവരങ്ങൾ, കേരള സന്ദർശന വേളയിലെ വിശദമായ പൊലീസ് വിന്യാസം എന്നിവ അടങ്ങിയ 49 പേജ് രേഖയാണ് കഴിഞ്ഞ ദിവസം ചോർന്നത്. കൊച്ചിയും തിരുവനന്തപുരവപമായുള്ള പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ സന്ദർശത്തിന്റെ ഭാഗമായാണ് 49 പേജുള്ള സുരക്ഷ പദ്ധതി ഇൻറലിജൻസ് എഡിജിപി ടി കെ വിനോദ കുമാർ തയ്യാറാക്കിയത്. എസ്.പി.ജി ഉദ്യോഗസ്ഥർ, ഐബി ഉദ്യോഗസ്ഥർ എന്നിവരുമായുള്ള…
Read More » -
Kerala
ലിഫ്റ്റ് പ്രവര്‍ത്തന രഹിതമായിട്ട് ഒരു മാസം; കാസർകോട് ജനറൽ ആശുപത്രിയിൽ രോഗിയെ ചുമന്ന് താഴെയിറക്കി ചുമട്ട് തൊഴിലാളികൾ
കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് തകറാറിലായതിനെ തുടർന്ന് ആറാം നിലയിൽ നിന്ന് രോഗിയെ സ്ട്രെച്ചറിൽ ചുമന്ന് താഴെ ഇറക്കി. ചുമട്ട് തൊഴിലാളികളാണ് രോഗിയെ ചുമന്ന് താഴെയിറക്കിയത്. ലിഫ്റ്റ് പ്രവർത്തന രഹിതമായിട്ട് ഒരു മാസമായെങ്കിലും തകരാർ ഇതുവരെ പരിഹരിച്ചിട്ടില്ല. ഓട്ടോ ഡ്രൈവറായ രോഗിയെ ജനറൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തെങ്കിലും ലിഫ്റ്റ് തകരാറിലായതിനാൽ താഴെ എത്തിക്കാൻ മാർഗമില്ലാതായി. ഇതോടെയാണ് ബന്ധുക്കൾ ചുമട്ട് തൊഴിലാളികളെ സമീപിച്ചത്. ബിഎംഎസ് തൊഴിലാളികൾ ആറാം നിലയിൽ നിന്ന് രോഗിയെ ചുമന്ന് താഴെ എത്തിച്ചു. ഡിസ്ചാർജ് ചെയ്തിട്ടും ലിഫ്റ്റ് ശരിയാകുമെന്ന് പ്രതീക്ഷിച്ച് രണ്ട് ദിവസം കൂടി രോഗിയുടെ ബന്ധുക്കൾ കാത്തു നിന്നിരുന്നു. ഒടുവിൽ ലിഫ്റ്റ് ശരിയാകില്ലെന്ന് അറിഞ്ഞതോടെയാണ് രോഗിയുടെ ബന്ധുക്കൾ ചുമട്ട് തൊഴിലാളികളുടെ സഹായം തേടിയത്. ഓപ്പറേഷൻ തീയറ്റർ, ഐസിയു, ഗൈനക്കോളജി വിഭാഗങ്ങളെല്ലാം പ്രവർത്തിക്കുന്നത് ആശുപത്രിയുടെ അഞ്ച്, ആറ് നിലകളിലാണ്. ആശുപത്രിയിൽ റാമ്പ് സംവിധാനം ഇല്ലാത്തതിനാൽ രോഗികളെ എത്തിക്കുന്നതും മാറ്റുന്നതുമെല്ലാം ഇങ്ങനെ ചുമന്ന് കൊണ്ടാണ്. ലിഫ്റ്റ് തകരാർ പരിഹരിക്കാത്തത്…
Read More »