CrimeNEWS

പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് പീഡനം; അമ്മയോട് പരാതി പറഞ്ഞിട്ടും രക്ഷയില്ല, ഒടുവില്‍ കുഞ്ഞമ്മയുടെ ഇടപെടലില്‍ രണ്ടാനച്ഛന്‍ കുടുങ്ങി

കൊല്ലം: ചിതറയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന്‍ അറസ്റ്റിലായി. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് മദ്യപിച്ചെത്തിയ ഇയാള്‍ അടുക്കളയില്‍ നിന്നിരുന്ന കുട്ടിയെ പിന്നില്‍നിന്നെത്തി കടന്ന് പിടിച്ച് വായ് പൊത്തി പീഡിനത്തിനിരയാക്കുകയായിരുന്നു. വീട്ടില്‍ മറ്റാരുമില്ലാത്ത ദിവസങ്ങളില്‍ പീഡനം തുടര്‍ന്നു. കുട്ടിയെ നിസാര തെറ്റുകള്‍ക്ക് പോലും ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

പീഡന വിവരം കുട്ടി അമ്മയോട് പറഞ്ഞെങ്കിലും അടിച്ചതിലുളള പ്രതികാരമാണ് ഇങ്ങനെ പറയുന്നതെന്ന് ഇയാള്‍ ഭാര്യയെ പറഞ്ഞു വിശ്വസിപ്പിച്ചു. തുടര്‍ന്ന് പീഡനം സഹിക്കവയ്യാതെ കുട്ടി കുഞ്ഞമ്മയോട് വിവരം പറഞ്ഞു. കുട്ടിയുടെ അമ്മയുടെ അനുജത്തി ചൈല്‍ഡ് ലൈനില്‍ പരിതി നല്‍കി പരാതി ചൈല്‍ഡ് ലൈന്‍ ചിതറ പോലീസിന് കൈമാറി. തുടര്‍ന്നാണ് ചിതറ പോലീസ് കുട്ടിയുടെ മൊഴിയെടുത്ത് കേസെടുത്തത്.

Signature-ad

കഴിഞ്ഞ രാത്രി പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചതായി പോലീസിനോട് സമ്മതിച്ചു. അതിജീവതയുടെ അമ്മയെ പതിനഞ്ച് വര്‍ഷം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതാണ്. തിരുവനന്തപുരത്ത് വച്ചാണ് പ്രതി ഇവര്‍ക്കൊപ്പം കൂടിയത്. പോക്‌സോ ഉള്‍പെടെ വകുപ്പുകള്‍ ചുമത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: