Month: April 2023
-
Kerala
കെഎസ്‍യു സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് 12 ഭാരവാഹികള്‍ ഒഴിയും; ഇളവ് സംസ്ഥാന അധ്യക്ഷന് മാത്രം
തിരുവനന്തപുരം: കെഎസ്‍യു സംസ്ഥാന കമ്മിറ്റിയിൽ നിന്ന് 12 ഭാരവാഹികൾ ഒഴിയും. പ്രായപരിധി പിന്നിട്ടവരും വിവാഹം കഴിഞ്ഞവരുമാണ് രാജിവയ്ക്കുക. കെപിസിസിയുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ എൻഎസ്‍യു നേതൃത്വം രാജി ആവശ്യപ്പെടും. ഇതിനിടെ രണ്ട് സംസ്ഥാന വൈസ് പ്രസിഡൻറുമാർ രാജിക്കത്ത് നൽകി. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കെഎസ്‍യു ഭാരവാഹികളെ പ്രഖ്യാപിച്ചതെന്ന പരാതിയുമായി കേന്ദ്രനേതൃത്വത്തെ സമീപിച്ചത് കെപിസിസി പ്രസിഡൻറ് കെ സുധാകരനാണ്. പട്ടിക മരവിപ്പിക്കണമെന്ന അഭിപ്രായം രാഷ്ട്രീയകാര്യസമിതിയിലും ഉയർന്നു. തുടർന്നാണ് കേന്ദ്രനേതൃത്വത്തിൻറെ ഇടപെടൽ. വിവാഹം കഴിഞ്ഞ ഏഴ് ഭാരവാഹികളും പ്രായപരിധി പിന്നിട്ട അഞ്ചുപേരും ഒഴിയണമെന്നാണ് തീരുമാനം. ഔദ്യോഗിക അറിയിപ്പ് എത്തും മുമ്പെ രാജി തുടങ്ങി. സംസ്ഥാന ഉപാധ്യക്ഷന്മാരായ വിശാഖ് പത്തിയൂരും അനന്തനാരായണനുമാണ് ഇന്ന് രാജിക്കത്ത് നൽകിയത്. സംഘടനയ്ക്കുള്ളിൽ തർക്കങ്ങളുണ്ടാക്കി തുടരാൻ താൽപര്യമില്ലെന്നാണ് കത്തിൽ വിശദീകരിക്കുന്നത്. വിവാഹിതരായതിൻറെ പേരിൽ ഒഴിയേണ്ടിവരുന്ന ഏഴുപേരിൽ ട്രാൻസ്ജൻറർ കമ്മ്യൂണിറ്റിയിൽ നിന്നുള്ള അരുണിമ സുൽഫിക്കറുമുണ്ട്. പ്രായപരിധിയായ 27 വയസ് പിന്നിട്ടവരിൽ സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവിയറിന് മാത്രമാണ് എൻഎസ്‍യു നേതൃത്വം ഇളവ് നൽകിയത്. ഒഴിയുന്ന 12…
Read More » -
Sports
സാക്ഷാൽ നിത അംബാനി വരെ വാ പൊളിച്ച് അന്തം വിട്ടിരുന്നുപോയ ആ സൂപ്പർ സിക്സ്; വീഡിയോ കാണാം
മുംബൈ: വൻ സ്കോർ പിറന്ന മത്സരത്തിൽ ഇന്നലെ മുംബൈ ഇന്ത്യൻസ് പഞ്ചാബ് കിംഗ്സിനോട് പരാജയപ്പെട്ടിരുന്നു. പഞ്ചാബിന്റെ കൂറ്റൻ സ്കോറിലേക്ക് മുംബൈ കുതിച്ചെങ്കിലും അവസാന ഓവറുകളിലെ അർഷ്‍ദീപ് സിംഗിന്റെ മാസ്മരിക ബൗളിംഗ് ആണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്. മത്സരത്തിൽ സാം കുറൻ, സൂര്യകുമാർ യാദവ്, കാമറൂൺ ഗ്രീൻ തുടങ്ങിയവരുടെയും വെടിക്കെട്ടുകൾ ആരാധകരിൽ ആവേശം നിറച്ചു. ഇതിനിടെ ടിം ഡേവിഡ് പറത്തിയ ഒരു സിക്സർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റ് ആയിട്ടുണ്ട്. സിക്സ് കണ്ടിട്ട് മുംബൈ ഇന്ത്യൻസ് ടീമിന്റെ ഉടമയായ നിത അംബാനിയുടെ ക്യാപ്റ്റൻ രോഹിത് ശർമയും അടക്കമുള്ളവർ ഞെട്ടുന്നതാണ് വീഡിയോയിലുള്ളത്. 114 മീറ്റർ ദൂരെയാണ് ടിം ഡേവിഡിന്റെ സിക്സർ പോയി വീണത്. 115 മീറ്റർ സിക്സ് പായിച്ച ഫാഫ് ഡൂപ്ലസി മാത്രമേ ഇക്കാര്യത്തിൽ ടിം ഡേവിഡിന്റെ മുന്നിലുള്ളൂ. അതേസമയം, മത്സരത്തിൽ അർഷ്‍ദീപ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഐപിഎൽ അധികൃതർക്കും ചെറിയ നഷ്ടം ഒന്നുമല്ല ഉണ്ടായത്. pic.twitter.com/tQCvypKFdb — Surya Sharma (@SuryaSh54265109)…
Read More » -
പാൻ, ആധാർ ദുരുപയോഗം എങ്ങനെ ഒഴിവാക്കാം?
ഇന്ത്യൻ പൗരന്റെ രണ്ട് സുപ്രധാന രേഖകളാണ് പാൻ കാർഡും ആധാർകാർഡും. ഒരു പൗരന് സർക്കാർ സേവനങ്ങൾ ലഭ്യമാകണമെങ്കിലും, സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനും, ബാങ്കിൽ അക്കൗണ്ട് എടുക്കുന്നതിനുമെല്ലാം ഇന്ന് ആധാറും പാൻ കാർഡും അത്യാവശ്യമാണ്. മാത്രമല്ല ഒരു ഇന്ത്യൻ പൗരന്റ പ്രധാന തിരിച്ചറിയൽ രേഖകളിലൊന്നാണ് ആധാർ. അതുകൊണ്ടുതന്നെ ഇത്തരംപ്രധാന രേഖകൾ സൂക്ഷിച്ചുവെക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്. ഡിജിറ്റലൈസേഷൻ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്നതിനാൽ, ഓൺലൈൻ തട്ടിപ്പുകളും ഇന്ന് വലിയ ഭീഷണി ഉയർത്തുന്നുണ്ട്.. അടുത്തിടെ, എംഎസ് ധോണി, ശിൽപ ഷെട്ടി, മാധുരി ദീക്ഷിത് തുടങ്ങിയ സെലിബ്രിറ്റികളുടെ പാൻകാർഡ് ദുരുപയോഗം ചെയ്തതായുള്ള വാർത്തകൾ വന്നിരുന്നു. മിക്ക സ്ഥലങ്ങളിലും ആധാർ പാൻ രേഖകൾ ആവശ്യപ്പെടുന്നതിനാൽ പൊതുജനങ്ങളും ആശങ്കയിലാണ്. എന്തായാലും ആധാർ പാൻ നിർബന്ധമുള്ള സേവനങ്ങൾക്ക് അവ നൽകേണ്ടിവരും. അതുകൊണ്ടുതന്നെ തട്ടിപ്പുകാരിൽ നിന്നും നിങ്ങളുടെ പാനും ആധാറും എങ്ങനെ സുരക്ഷിതമാക്കാമെന്നത് നോക്കാം. പാൻ, ആധാർ ദുരുപയോഗം എങ്ങനെ ഒഴിവാക്കാം? 1) നിങ്ങളുടെ ഐഡന്റിറ്റി കാർഡ് ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ, കഴിയുന്നതും, പാൻ, ആധാർ എന്നിവ…
Read More » -
India
നിങ്ങളുടെ പാൻ കാർഡ് ദുരുപയോഗം ചെയ്യപ്പെട്ടോ എന്ന് എങ്ങനെ പരിശോധിക്കാം?
ഇന്ത്യൻ പൗരന്റെ രണ്ട് സുപ്രധാന രേഖകളാണ് പാൻ കാർഡും ആധാർകാർഡും. ഒരു പൗരന് സർക്കാർ സേവനങ്ങൾ ലഭ്യമാകണമെങ്കിലും, സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനും, ബാങ്കിൽ അക്കൗണ്ട് എടുക്കുന്നതിനുമെല്ലാം ഇന്ന് ആധാറും പാൻ കാർഡും അത്യാവശ്യമാണ്. ഡിജിറ്റലൈസേഷൻ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്നതിനാൽ, ഓൺലൈൻ തട്ടിപ്പുകളും ഇന്ന് വലിയ ഭീഷണി ഉയർത്തുന്നുണ്ട്. അടുത്തിടെ, എംഎസ് ധോണി, ശിൽപ ഷെട്ടി, മാധുരി ദീക്ഷിത് തുടങ്ങിയ സെലിബ്രിറ്റികളുടെ പാൻകാർഡ് ദുരുപയോഗം ചെയ്തതായുള്ള വാർത്തകൾ വന്നിരുന്നു. മിക്ക സ്ഥലങ്ങളിലും ആധാർ പാൻ രേഖകൾ ആവശ്യപ്പെടുന്നതിനാൽ പൊതുജനങ്ങളും ആശങ്കയിലാണ്. എന്തായാലും ആധാർ പാൻ നിർബന്ധമുള്ള സേവനങ്ങൾക്ക് അവ നൽകേണ്ടിവരും. അതുകൊണ്ടുതന്നെ തട്ടിപ്പുകാരിൽ നിന്നും നിങ്ങളുടെ പാൻ എങ്ങനെ സുരക്ഷിതമാക്കാമെന്നത് നോക്കാം. നിങ്ങളുടെ പാൻ കാർഡ് ദുരുപയോഗം ചെയ്യപ്പെട്ടോ എന്ന് പരിശോധിക്കാനുള്ള ഏറ്റവും നല്ല മാർഗം CIBIL റിപ്പോർട്ട് പരിശോധിക്കുകയാണ്. ഈ റിപ്പോർട്ടിൽ നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട എല്ലാ വായ്പകളും ക്രെഡിറ്റ്കാർഡ് വിവരങ്ങളും അടങ്ങിയിരിക്കുന്നു. ഈ റിപ്പോർട്ടിൽ നിങ്ങളുടെ അറിവില്ലാത്ത ഏതെങ്കിലും ക്രെഡിറ്റ്…
Read More » -
LIFE
നാഗ ചൈതന്യ ചിത്രം ‘കസ്റ്റഡി’യിലെ ഇളയരാജയുടെ സംഗീതത്തിലുള്ള ‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ്’ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തു
നാഗ ചൈതന്യ ചിത്രം ‘കസ്റ്റഡി’ പ്രേക്ഷകർക്ക് പ്രതീക്ഷയുള്ള ഒന്നാണ്. വെങ്കട് പ്രഭുവാണ് ചിത്രത്തിന്റെ സംവിധാനം. വെങ്കട് പ്രഭുവിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ‘കസ്റ്റഡി’ എന്ന ചിത്രത്തിലെ ഇളയരാജയുടെ സംഗീതത്തിലുള്ള ‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ്’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടു. ‘കസ്റ്റഡി’ എന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നതിൽ മകൻ യുവനും ഇളയരാജയ്‍ക്കൊപ്പമുണ്ട് . അബ്ബുരി രവിയാണ് സംഭാഷണം എഴുതുന്നത്. എസ് ആർ കതിറാണ് ഛായാഗ്രാഹണം. ക്രിതി ഷെട്ടി നായികയായി അഭിനയിക്കുന്ന ചിത്രത്തിൽ പ്രിയാമണി, ശരത് കുമാർ, സമ്പത്ത് രാജ്, പ്രേംജി അമരേൻ, വെന്നെല കിഷോർ, പ്രേമി വിശ്വാനാഥ് തുടങ്ങിയവരും വേഷമിടുന്നു. ‘കസ്റ്റഡി’യുടെ നിർമാണം ശ്രീനിവാസ സിൽവർ സ്‍ക്രീനിന്റെ ബാനറിൽ ശ്രീനിവാസ ചിറ്റൂരി ആണ്. ഡിവൈ സത്യനാരായണയാണ് ചിത്രത്തിന്റെ കലാസംവിധാനം. മെയ് 12നാണ് ചിത്രത്തിന്റെ റിലീസ്. നാഗ ചൈതന്യ നായകനാകുന്ന ചിത്രമായി ഒടുവിൽ പ്രദർശനത്തിന് എത്തിയത് ‘താങ്ക്യു’വാണ്. വിക്രം കെ കുമാറാണ് ചിത്രം സംവിധാനം ചെയ്‍തിരുന്നത്. മാളവിക നായരും റാഷി ഖന്നയും ആണ്…
Read More » -
India
സുഡാനിലെ രക്ഷാദൗത്യത്തിന് വ്യോമസേനയും നാവികസേനയും സജ്ജമെന്ന് വിദേശകാര്യ മന്ത്രാലയം
ദില്ലി: സൈനിക വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം തുടരുന്ന സുഡാനിലെ രക്ഷാദൗത്യത്തിന് വ്യോമസേനയും നാവികസേനയും സജ്ജമെന്ന് വിദേശകാര്യ മന്ത്രാലയം. നാവികസേനയുടെ യുദ്ധക്കപ്പലായ ഐ എൻ എസ് സുമേധ രക്ഷാദൗത്യത്തിനായി പോർട്ട് സുഡാനിലെത്തി. വ്യോമസേനയുടെ രണ്ട് വിമാനങ്ങളും രക്ഷാദൗത്യത്തിന് ജിദ്ദയിൽ ഉണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തൽക്കാലം സ്ഥിതി നിരീക്ഷിക്കുകയാണെന്നും സുഡാനിലെ സങ്കീർണമായ സാഹചര്യം മാറുന്നത് അനുസരിച്ചാകും രക്ഷൗദൗത്യം തുടങ്ങുകയെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സുഡാൻ അധികൃതരുമായും ഐക്യരാഷ്ട്രസഭ, സൗദി, അമേരിക്ക അടക്കമുള്ള രാജ്യങ്ങളുമായും വിദേശകാര്യമന്ത്രാലയവും എംബസിയും ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഇന്നലെ സൗദി സുഡാനിൽ നടത്തിയ രക്ഷാദൗത്യത്തിൽ മൂന്ന് ഇന്ത്യക്കാരെയും രക്ഷപ്പെടുത്തിയിരുന്നു. മൂവായിരത്തോളം ഇന്ത്യക്കാർ ആഭ്യന്തരയുദ്ധം സുഡാനിൽ ഉണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിൻറെ കണക്ക്. അതേസമയം, സുഡാണിൽ നിന്നും പൗരന്മാരെ ഒഴിപ്പിക്കുകയാണ് ലോക രാജ്യങ്ങൾ. നയതന്ത്ര ഉദ്യോഗസ്ഥരേയും കുടുംബങ്ങളേയും ഒഴിപ്പിച്ചതായി ബ്രിട്ടൺ വ്യക്തമാക്കി. അമേരിക്കയും അവരുടെ പൗരന്മാരെ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും രക്ഷാ പ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്. സുഡാനുമായുള്ള നയതന്ത്ര ബന്ധവും സുഡാണിവെ പ്രവർത്തനങ്ങളും താത്കാലികമായി…
Read More » -
Kerala
സംസ്ഥാനത്തെ അതിദരിദ്രരായ 64,006 കുടുംബങ്ങൾ ഇനി സർക്കാരിന്റെ സംരക്ഷണയിൽ: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ അതിദരിദ്രരായ 64,006 കുടുംബങ്ങൾ ഇനി സർക്കാരിന്റെ സംരക്ഷണയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘അതിദാരിദ്ര്യമുക്ത കേരളം’ പദ്ധതിയിലൂടെ അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ച് നീക്കുകയെന്നതാണ്സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അതിദരിദ്രരെ കണ്ടെത്തി അവരുടെ മോചനം ഉറപ്പാക്കി സമൂഹത്തിന്റെ പൊതുധാരയിലേക്കെത്തിക്കും. സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്തുന്നതിന് ശാസ്ത്രീയമായ പരിശോധന നടത്തിയിരുന്നു. ഇതുപ്രകാരമാണ് 64,006 കുടുംബങ്ങൾ ഉൾപ്പെട്ട അന്തിമ പട്ടിക തയ്യാറാക്കിയത്. മൊത്തം അതിദാരിദ്ര്യത്തിന്റെ 13.4% മലപ്പുറം, 11.4% തിരുവനന്തപുരം എന്നീ ജില്ലകളിലാണെന്നും അദ്ദേഹം കുറിച്ചു. മുഖ്യമന്ത്രിയുടെ കുറിപ്പിങ്ങനെ.. സംസ്ഥാനത്തെ അതിദരിദ്രരായ 64,006 കുടുംബങ്ങൾ ഇനി സർക്കാരിന്റെ സംരക്ഷണയിലാണ്. അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ച് നീക്കുകയെന്നതാണ് ‘അതിദാരിദ്ര്യമുക്ത കേരളം’ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. അതിദരിദ്രരെ കണ്ടെത്തി അവരുടെ മോചനം ഉറപ്പാക്കി സമൂഹത്തിന്റെ പൊതുധാരയിലേക്കെത്തിക്കും. സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്തുന്നതിന് ശാസ്ത്രീയമായ പരിശോധന നടത്തിയിരുന്നു. ഇതുപ്രകാരമാണ് 64,006 കുടുംബങ്ങൾ ഉൾപ്പെട്ട അന്തിമ പട്ടിക തയ്യാറാക്കിയത്. മൊത്തം അതിദാരിദ്ര്യത്തിന്റെ 13.4% മലപ്പുറം,…
Read More » -
എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്ന് പരിണാമ സിദ്ധാന്തത്തെ പുറന്തള്ളിയ നടപടി: ഭ്രാന്തുപിടിച്ച വിജ്ഞാന വിരോധത്തിന്റെ ഭാഗമെന്ന് മന്ത്രി എംബി രാജേഷ്
തിരുവനന്തപുരം: ഭ്രാന്തുപിടിച്ച വിജ്ഞാന വിരോധത്തിന്റെ ഭാഗമാണ് എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്ന് ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തത്തെ പുറന്തള്ളിയ കേന്ദ്രസർക്കാർ നടപടിയെന്ന് മന്ത്രി എംബി രാജേഷ്. വിജ്ഞാന വിരോധമാണ് ഫാസിസ്റ്റുകളുടെ മുഖമുദ്ര. അത് ലോകത്തെല്ലായിടത്തും എക്കാലത്തും അങ്ങനെയാണ്. ഭ്രാന്തുപിടിച്ച ആ വിജ്ഞാന വിരോധത്തിന്റെ ഭാഗമാണ് എൻസിഇ ആർ ടി പാഠപുസ്തകങ്ങളിൽ നിന്ന് ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തത്തെ പുറന്തള്ളിയ കേന്ദ്രസർക്കാർ നടപടി എന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ശാസ്ത്രാവബോധം വളർത്തുക എന്നത് മൗലിക കടമയായി ഭരണഘടന അനുശാസിക്കുമ്പോൾ, അതിന് നേർവിപരീതമായി ശാസ്ത്രവിരുദ്ധതയാണ് കേന്ദ്രസർക്കാർ വളർത്തുന്നത്. ഭരണഘടന ശാസ്ത്രാവബോധത്തിന്റെ കൂട്ടത്തിൽ തന്നെ മാനവികതയുടെയും അന്വേഷണാത്മകതയുടെയും കാര്യം കൂടി പറയുന്നുണ്ട്. ഇതൊന്നുമില്ലാത്ത മതരാഷ്ട്രത്തിന്റെ തരിശുനിലമായി, ഒരു പുത്തൻ അറിവും ആശയവും കിളിർക്കാത്ത ഹിന്ദു രാഷ്ട്രത്തിന്റെ ഊഷരഭൂമിയായി മതനിരപേക്ഷ ഇന്ത്യയെ മാറ്റാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. താലിബാൻ അഫ്ഗാനിസ്ഥാനിൽ ചെയ്യുന്നതിന് തീർത്തും സമാനമെന്നും എംബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പിന്റെ പൂർണരൂപം യുക്തിയുടെ ഗ്രഹണ കാലമാണ് ഫാസിസം…
Read More » -
India
“തിരുവനന്തപുരത്തെ ജനങ്ങളുടെ ഇടയിലേക്കെത്തുന്നതിൽ ആകാംഷാഭരിതനാണ്”; കേരളാ സന്ദർശനത്തിന്റെ ആവേശം മലയാളത്തിൽ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി
തിരുവനന്തപുരം: രണ്ട് ദിവസത്തെ കേരളാ സന്ദർശനത്തിന്റെ ആവേശം പങ്കുവെച്ച് മലയാളത്തിൽ ട്വീറ്റുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വന്ദേഭാരത് എക്‌സ്പ്രസ് നാടിന് സമർപ്പിക്കുന്നതിനെ കുറിച്ചാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്. തിരുവനന്തപുരത്തെ ജനങ്ങളുടെ ഇടയിലേക്കെത്തുന്നതിൽ ഞാൻ ആകാംഷാഭരിതനാണെന്നും കേരളത്തിലെ 11 ജില്ലകൾക്ക് പ്രയോജനകരമായ വന്ദേഭാരത് സർവീസ് ടൂറിസത്തിനും വാണിജ്യത്തിനും ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ ട്വീറ്റ് ഞാൻ ഏപ്രിൽ 25ന് തിരുവനന്തപുരത്തെ ജനങ്ങളുടെ ഇടയിലേക്കെത്തുന്നതിൽ ആകാംഷാഭരിതനാണ്. തിരുവനന്തപുരത്തിനും കാസർഗോഡിനും ഇടയിൽ ഓടുന്ന കേരളത്തിലെ ആദ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യും. കേരളത്തിലെ 11 ജില്ലകൾ ഇതിൽ ഉൾപ്പെടും. ഇത് ടൂറിസത്തിനും വാണിജ്യത്തിനും ഏറെ ഗുണം ചെയ്യുമെന്നാണ് മലയാളത്തിലുള്ള മോദിയുടെ ട്വീറ്റ്. തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയിൽ തിരുവനന്തപുരം, കോഴിക്കോട്, വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനത്തിന് തറക്കല്ലിടും. ഒരു ഡിജിറ്റൽ സയൻസ് പാർക്കിനും തറക്കല്ലിടും, അത് ഊർജ്ജസ്വലമായ നഗരത്തിന് ഒരു മികച്ച കൂട്ടിച്ചേർക്കലാകും. ഞാൻ ഏപ്രിൽ 25ന് തിരുവനന്തപുരത്തെ ജനങ്ങളുടെ ഇടയിലേക്കെത്തുന്നതിൽ…
Read More » -
NEWS
യുഎഇയില്‍ മൂന്ന് വയസുകാരിയെ കാറിനുള്ളിലിരുത്തി മാതാപിതാക്കള്‍ ബന്ധുക്കള്‍ക്ക് പെരുന്നാള്‍ ആശംസകള്‍ നേരാന്‍ പുറത്തുപോയി; കുട്ടി ഗുരുതരാവസ്ഥയില്‍
റാസൽഖൈമ: യുഎഇയിൽ പെരുന്നാൾ ദിനത്തിൽ ഏറെ നേരം കാറിനുള്ളിൽ കുടുങ്ങിപ്പോയ മൂന്ന് വയസുകാരി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ. കുട്ടിയെ കാറിനുള്ളിൽ ഇരുത്തിയ ശേഷം മാതാപിതാക്കൾ ബന്ധുക്കൾക്ക് പെരുന്നാൾ ആശംസകൾ നേരാൻ പുറത്തുപോവുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. യുഎഇയിൽ താമസിക്കുന്ന അറബ് ദമ്പതികളുടെ കുട്ടിയാണ് ജീവൻ തന്നെ അപകടത്തിലാവുന്ന സാഹചര്യം അതിജീവിച്ചത്. കാറിന്റെ ഡോറുകളും വാതിലുകളും പൂർണമായി അടച്ചിരുന്നു. എ.സി പ്രവർത്തിക്കുന്നുമുണ്ടായിരുന്നില്ല. ഏറെ നേരം കഴിഞ്ഞാണ് കുട്ടി കാറിനുള്ളിലാണെന്ന വിവരം മാതാപിതാക്കൾ തിരിച്ചറിഞ്ഞത്. ഉടൻ തന്നെ സഖർ ഗവൺമെന്റ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകി. പ്രത്യേക മെഡിക്കൽ സംഘം കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഠിന പ്രയത്നം നടത്തിയെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ വർഷങ്ങളിൽ ഇത്തരത്തിലുള്ള നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും സമാനമായ സാഹചര്യങ്ങളിൽ നിരവധി കുട്ടികൾക്ക് ജീവൻ തന്നെ നഷ്ടമായിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി…
Read More »