IndiaNEWS

സുഡാനിലെ രക്ഷാദൗത്യത്തിന് വ്യോമസേനയും നാവികസേനയും സജ്ജമെന്ന് വിദേശകാര്യ മന്ത്രാലയം

ദില്ലി: സൈനിക വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം തുടരുന്ന സുഡാനിലെ രക്ഷാദൗത്യത്തിന് വ്യോമസേനയും നാവികസേനയും സജ്ജമെന്ന് വിദേശകാര്യ മന്ത്രാലയം. നാവികസേനയുടെ യുദ്ധക്കപ്പലായ ഐ എൻ എസ് സുമേധ രക്ഷാദൗത്യത്തിനായി പോർട്ട് സുഡാനിലെത്തി. വ്യോമസേനയുടെ രണ്ട് വിമാനങ്ങളും രക്ഷാദൗത്യത്തിന് ജിദ്ദയിൽ ഉണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

തൽക്കാലം സ്ഥിതി നിരീക്ഷിക്കുകയാണെന്നും സുഡാനിലെ സങ്കീർണമായ സാഹചര്യം മാറുന്നത് അനുസരിച്ചാകും രക്ഷൗദൗത്യം തുടങ്ങുകയെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സുഡാൻ അധികൃതരുമായും ഐക്യരാഷ്ട്രസഭ, സൗദി, അമേരിക്ക അടക്കമുള്ള രാജ്യങ്ങളുമായും വിദേശകാര്യമന്ത്രാലയവും എംബസിയും ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഇന്നലെ സൗദി സുഡാനിൽ നടത്തിയ രക്ഷാദൗത്യത്തിൽ മൂന്ന് ഇന്ത്യക്കാരെയും രക്ഷപ്പെടുത്തിയിരുന്നു. മൂവായിരത്തോളം ഇന്ത്യക്കാർ ആഭ്യന്തരയുദ്ധം സുഡാനിൽ ഉണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിൻറെ കണക്ക്.

Signature-ad

അതേസമയം, സുഡാണിൽ നിന്നും പൗരന്മാരെ ഒഴിപ്പിക്കുകയാണ് ലോക രാജ്യങ്ങൾ. നയതന്ത്ര ഉദ്യോഗസ്ഥരേയും കുടുംബങ്ങളേയും ഒഴിപ്പിച്ചതായി ബ്രിട്ടൺ വ്യക്തമാക്കി. അമേരിക്കയും അവരുടെ പൗരന്മാരെ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും രക്ഷാ പ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്. സുഡാനുമായുള്ള നയതന്ത്ര ബന്ധവും സുഡാണിവെ പ്രവർത്തനങ്ങളും താത്കാലികമായി നിർത്തിയതായി കാനഡ വ്യക്തമാക്കി.

സുഡാണിൽ രാജ്യവ്യാപകമായി ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. മറ്റു രാജ്യങ്ങളിലെ പൗരന്മാർക്ക് രാജ്യം വിടുന്നതിനും സുരക്ഷിത സ്ഥാനം കണ്ടെത്തുന്നതിനും സൗകര്യം ഒരുക്കുമെന്നും ആർ എസ് എഫ് മേധാവി മുഹമ്മദ് ഹംമ്ദാൻ ദാഗ്ലോ വ്യക്തമാക്കി. യൂറോപ്യൻ യൂണിയൻ പ്രതിനിധിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പ്രതികരണം. രാജ്യത്തെ പൗരന്മാർക്ക് സുരക്ഷിത സ്ഥാനം വിടുന്നതിനും അവർ ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തിക്കുന്നതിനും സൗകര്യം ഒരുക്കുമെന്നും ദാഗ്ലോ വ്യക്തമാക്കി.

Back to top button
error: