Month: April 2023

  • LIFE

    വെട്രിമാരന്‍റെ ഏറ്റവും പുതിയ ചിത്രമായ വിടുതലൈ പാര്‍ട്ട് 1 ഒടിടിയിലേക്ക്

    ചെന്നൈ: സംവിധായകൻ വെട്രിമാരന്‍റെ ഏറ്റവും പുതിയ ചിത്രമാണ് വിടുതലൈ പാര്‍ട്ട് 1.  പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തില്‍  ഹാസ്യ നടന്‍ സൂരിയാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് വരുകയാണ്. കഴിഞ്ഞ 15 വര്‍ഷമായി തമിഴ് സംവിധായകന്‍ വെട്രിമാരന്‍ മനസില്‍ കൊണ്ടുനടന്ന സ്വപ്‍ന പ്രോജക്റ്റ് ആയിരുന്നു വിടുതലൈ. 4 കോടി ബജറ്റിലാണ് ചെയ്യാന്‍ ആദ്യം ആലോചിച്ചതെങ്കിലും പിന്നീട് 40 കോടി മുതല്‍മുടക്കില്‍ ചെയ്യാന്‍ സാധിക്കുന്ന നിര്‍മ്മാതാവിനെ അദ്ദേഹത്തിന് ലഭിക്കുകയായിരുന്നു. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിജയ് സേതുപതിയാണ്. വിജയ് സേതുപതി വേറിട്ട ഗെറ്റപ്പിലാണ് ചിത്രത്തില്‍ എത്തുന്നത്. ആര്‍ എസ് ഇര്‍ഫോടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ എല്‍റെഡ് കുമാറാണ് നിര്‍മ്മാണം. റെഡ് ജയന്‍റ് മൂവീസ് ആണ് വിതരണം. ഗൌതം വസുദേവ് മേനോന്‍, ഭവാനി ശ്രീ, പ്രകാശ് രാജ്, രാജീവ് മേനോന്‍, ചേതന്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആര്‍ വേല്‍രാജ് ആണ് ഛായാഗ്രഹണം. സംഗീതം ഇളയരാജ, എഡിറ്റിംഗ് ആര്‍ രാമര്‍,…

    Read More »
  • LIFE

    തമിഴ് യുവ താരങ്ങളിൽ ശ്രദ്ധേയനായ അശോക് സെല്‍വൻ ചിത്രം ‘സഭാ നായകന്റെ’ ടീസര്‍ പുറത്തു

    തമിഴ് യുവ താരങ്ങളിൽ ശ്രദ്ധേയനാണ് അശോക് സെൽവൻ. അശോക് സെൽവൻ ചിത്രം ‘സഭാ നായകന്റെ’ ടീസർ പുറത്തുവിട്ടിരിക്കുകയാണ് ശിവകാർത്തികേയൻ. സി എസ് കാർത്തികേയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമായിരിക്കും ‘സഭാ നായകനെ’ന്നാണ് റിപ്പോർട്ട്. മേഘ ആകാശ്, കാർത്തിക മുരളീധരൻ, ചാന്ദിനി ചൗധരി, എന്നിവരും ‘സഭാ നായകനി’ൽ വേഷമിടുന്നു.അശോക് സെൽവൻ ചിത്രത്തിൽ സ്‍കൂൾ കാലത്തെ മെയ്‍ക്കോവറിലും പ്രത്യക്ഷപ്പെടുന്നു. ബാലസുബ്രഹ്‍മണ്യം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഇയപ്പൻ ജ്ഞാനവേലിന്റെ 1 സിനിമ പ്രൊഡക്ഷനാണ് നിർമാണം. ലിയോൺ ജെംയിസാണ് ചിത്രത്തിന്റെ സംഗീതം. ഗണേശ് ശിവ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുമ്പോൾ കലാസംവിധാനം ജി സി ആനന്ദൻ, കളറിസ്റ്റ് ഷൺമുഖ പാണ്ഡ്യൻ എം, കൊറിയോഗ്രാഫർ രാജു സുന്ദരം, ബ്രിന്ദ, ലീലാവതി, ആക്ഷൻ ഡയറക്ടർ ബില്ല ജഗൻ, സൗണ്ട് ഡിസൈൻ സൗണ്ട് വൈബ്, സൗണ്ട് മിക്സിംഗ് ടി ഉദയകുമാർ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് എം എസ് ലോഗനാഥൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ കെ ശ്രീധർ, ലൈൻ പ്രൊഡ്യൂസർ വിക്കിസ് ആർഎ,…

    Read More »
  • Kerala

    ഒടുവിൽ സർക്കാരിന് വഴങ്ങി ഗവർണർ; കുസാറ്റ് വിസിയായി ഡോ. പി ജി ശങ്കരനെ നിയമിച്ചു

    തിരുവനന്തപുരം: കുസാറ്റ് വിസി നിയമനത്തിൽ സർക്കാർ ശുപാർശ അംഗീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കുസാറ്റ് വിസിയായി ഡോ. പി ജി ശങ്കരനെ ഗവർണർ നിയമിച്ചു. ഡോ. കെ എൻ മധുസൂദനൻ വിസി സ്ഥാനത്ത് കാലാവധി പൂർത്തിയാക്കിയതോടെയാണ് നിയമനം. കുസാറ്റ് പ്രൊ വിസിയായിരുന്നു ഡോ. പി ജി ശങ്കരൻ. കുസാറ്റ് വിസിക്കായി ഒറ്റ പേര് മാത്രമാണ് സർക്കാർ ശുപാർശ ചെയ്തിരുന്നത്. നേരത്തെ ഗവർണർ രാജിവയ്ക്കാൻ ആവശ്യപ്പെട്ടവരുടെ കൂട്ടത്തിൽ കുസാറ്റ് വിസിയും ഉൾപ്പെട്ടിരുന്നു. കോടതി വിധി അനുകൂലമായതോടെയാണ് ഡോ. കെ എൻ മധുസൂദനൻ വിസി സ്ഥാനത്ത് തുടർന്നത്. ഇദ്ദേഹത്തിന്റെ കാലാവധി പൂർത്തിയായതിന് ശേഷം, സർക്കാർ ശുപാർശ ഗവർണർ അംഗീകരിക്കുമോ എന്ന് ചോദ്യമുയർന്നിരുന്നു. കെടിയു വിസി നിയമനത്തിന് സമാനമായി ഗവർണർ സ്വന്തം നിലക്ക് നിയമനം നടത്തുമോ എന്നും അഭ്യൂഹമുയർന്നിരുന്നു. എന്നാൽ സർക്കാർ നൽകിയ ശുപാർശ ഗവർണർ അതേപടി അംഗീകരിക്കുകയായിരുന്നു.

    Read More »
  • Crime

    ഷോപ്പിം​ഗ് മാളിൽ ​ഗെയിം കളിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ 20കാരനെ കുത്തിക്കൊന്നു

    അഹമ്മദാബാദ്: ഷോപ്പിം​ഗ് മാളിൽ ​ഗെയിം കളിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. തിങ്കളാഴ്ച രാത്രി ജുഹാപുരയിലെ ഐസ് ഫാക്ടറിക്ക് സമീപമുള്ള മാളിലാണ് സംഭവം. ഡാനിലിംഡയിൽ നിന്നുള്ള കൈഫ് ഷെയ്ഖ് എന്ന 20കാരനാണ് കൊല്ലപ്പെട്ടത്. ഗെയിമിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം നടന്നതെന്നാണ് വാസ്‌ന പൊലീസ് പറയുന്നത്. മൂന്നോ നാലോ പേർ ചേർന്ന് യുവാവിനെ പിടിച്ചുവച്ച് മർദ്ദിച്ചു. പിന്നാലെ അവരിൽ ഒരാൾ യുവാവിന്റെ വയറ്റിൽ ഒന്നിലധികം തവണ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മാളിലുണ്ടായിരുന്നവർ ഓടിക്കൂടി യുവാവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാൽ, പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. മാളിലെ സെക്യൂരിറ്റി ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് ഉടൻ തന്നെ സംഭവസ്ഥലത്തെത്തി മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. കൊലപാതകക്കുറ്റം ചുമത്തി ഇവരെ അറസ്റ്റ് ചെയ്തതായി പിന്നീട് പൊലീസ് അറിയിച്ചു. എസി മെക്കാനിക് ആയി ജോലി ചെയ്യുകയായിരുന്നു കൊല്ലപ്പെട്ട യുവാവ്. പ്രതികൾ കത്തിയുമായാണ് മാളിലേക്ക് എത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രവേശനകവാടത്തിൽ സുരക്ഷാ പരിശോധന ഉണ്ടായിരുന്നില്ല. മാളിലെ ജീവനക്കാരുടെ ഭാ​ഗത്തുനിന്നുണ്ടായ സുരക്ഷാവീഴ്ചയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും…

    Read More »
  • “എ​ന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല പോസ്റ്റർ ഒട്ടിച്ചത്”; വന്ദേഭാരതിൽ പോസ്റ്റര്‍ പതിച്ച സംഭവത്തിൽ വി.കെ. ശ്രീകണ്ഠൻ എം.പി.

    പാലക്കാട്: വന്ദേഭാരത് എക്സ്പ്രസിൽ തന്റെ പോസ്റ്റര്‍ പതിച്ച സംഭവത്തെ കുറിച്ച് അറിയില്ലെന്ന് വി കെ ശ്രീകണ്ഠൻ എംപി. എന്റെ അറിവോടെയോ സമ്മതത്തോടെയോ ആരും പോസ്റ്റർ ഒട്ടിച്ചിട്ടില്ലെന്നും ബിജെപി സമൂഹ മാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടത്തുകയാണെന്നും ശ്രീകണ്ഠൻ എംപി പ്രതികരിച്ചു. ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെത്തിയ വേളയിലാണ് വി.കെ. ശ്രീകണ്ഠൻ എം.പിയുടെ പോസ്റ്ററുകൾ വന്ദേ ഭാരത് ട്രയിനിൽ കോൺഗ്രസ് പ്രവർത്തകർ ഒട്ടിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് എംപിയുടെ പ്രതികരണം. കോൺഗ്രസ് പ്രവർത്തകരുടെ പ്രവർത്തിക്കെതിരെ വലിയ വിമർശമാണ് ഉയരുന്നത്. ഉദ്ഘാടനം ചെയ്ത ദിവസം തന്നെ സ്വന്തം പോസ്റ്റർ പതിപ്പിച്ച് അന്താരാഷ്ട്ര നിലവാരമുള്ള ട്രെയിനിനെ നശിപ്പിക്കാൻ നശിപ്പിക്കാൻ ശ്രമിച്ചതിന് ശ്രീകണ്ഠൻ എംപിക്കെതിരെ കേസെടുക്കണമെന്ന് ബിജെപി നേതാവ് കൃഷ്ണദാസ് ആവശ്യപ്പെട്ടു.

    Read More »
  • Crime

    പ്രധാനമന്ത്രിയുടെ സുരക്ഷാ ക്രമീകരണ ചോർച്ച; ഔദ്യോഗിക രഹസ്യ നിയമപ്രകാരം പൊലീസ് കേസെടുത്തു

    തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ ക്രമീകരണ ചോർച്ചയിൽ തിരുവനന്തപുരം കന്റോമെൻ്റ് പൊലീസ് കേസെടുത്തു. ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് സ്വമേധയാണ് കേസെടുത്തത്. ഇന്റലൻസ് മേധാവി തയ്യാറാക്കിയ റിപ്പോർട്ടാണ് ചോർന്നത്. കേസിൽ ഇതുവരെയും ആരെയും പ്രതി ചേർത്തിട്ടില്ല. എഡിജിപി ഇന്റലിജൻസ് തയ്യാറാക്കിയ സുരക്ഷാ സ്കീം ചോർന്നത് വലിയ സുരക്ഷാ വീഴ്ചയാണ്. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൂർണ്ണ വിവരങ്ങൾ അടക്കമുള്ള 49 പേജുള്ള റിപ്പോർട്ടാണ് ചോർന്നത്. വിവിഐപി സുരക്ഷയുടെ സമഗ്രവിവരങ്ങളും ഇതിൽ അടങ്ങിയിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കുന്ന ജില്ലകളിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇത് കൈമാറിയിരുന്നത്. ഇതെങ്ങനെ ചോർന്നുവെന്നതാണ് പൊലീസിനെ കുഴപ്പിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ വിവിധ സംഘടനകളിൽ നിന്നുള്ള ഭീഷണികൾ ഉൾപ്പെടെയുള്ള ഇൻറലിജൻസ് വിവരങ്ങളും ചേർന്ന രേഖകളിലുണ്ട്. പുൽവാമയിലെ തീവ്രവാദ ആക്രമണവും, പിഎഫ്ഐ നിരോധിച്ചതിന് ശേഷമുള്ള സാഹചര്യവും ഗൗരവത്തോടെ കണ്ട് സുരക്ഷ ഒരുക്കേണ്ടതിന്റെ ആവശ്യം റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു. കേരളത്തിൽ നിന്നുള്ള യുവതി യുവാക്കൾ ഐഎസിൽ ചേർന്നതിന് ശേഷം തീവ്രവാദ ആക്രമണത്തിന് ആഹ്വാനം ചെയ്തതും ശ്രീലങ്കലിലെ ആഭ്യന്തര…

    Read More »
  • Kerala

    കെൽട്രോൺ വിവാദത്തിൽ സർക്കാർ മൗനം വെടിയണം, കെൽട്രോൺ എംഡിക്ക് എം ശിവശങ്കറിന്‍റെ അവസ്ഥയുണ്ടാകുമെന്ന് രമേശ് ചെന്നിത്തല

    ബെംഗളുരു: എഐ ക്യാമറ കരാറിലെ വിവാദത്തിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല. കെൽട്രോൺ എംഡിക്ക് എം ശിവശങ്കറിന്‍റെ അവസ്ഥയുണ്ടാകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആരോപണങ്ങൾ ഉന്നയിച്ചത്. കൂടുതൽ തെളിവുകൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നും ചെന്നിത്തല വ്യക്തമാക്കി. കെൽട്രോൺ വിവാദത്തിൽ സർക്കാർ മൗനം വെടിയണം. സാധാരണക്കാരനെ പിഴിഞ്ഞ് സ്വകാര്യ കമ്പനിയ്ക്ക് പണമുണ്ടാക്കി കൊടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മോദിയുടെ സന്ദർശനം ഒരു ചലനവും ഉണ്ടാക്കില്ല. പുതിയ പദ്ധതികൾ ഒന്നും പ്രഖ്യാപിച്ചില്ല. വാട്ടർ മെട്രോയും പ്രധാനമന്ത്രിയുമായി എന്താണ് ബന്ധം ? വന്ദേ ഭാരത് ബജറ്റിൽ പ്രഖ്യാപിച്ചതാണ്. റബർ കർഷകരെയും അവഗണിച്ചെന്നും ചെന്നിത്തല പറഞ്ഞു.

    Read More »
  • Crime

    അ​രി​ഷ്ട​ക്ക​ട​യു​ടെ മ​റ​വി​ല്‍ വി​ദേ​ശ മ​ദ്യ വി​ൽ​പ​ന; ബി​വ​റേ​ജസി​ല്‍നി​ന്ന്​ മ​ദ്യം വാ​ങ്ങി കൂ​ടി​യ വിലയ്ക്ക് വി​റ്റിരുന്ന ആൾ അ​റ​സ്റ്റി​ല്‍

    തിരുവനന്തപുരം: അ​രി​ഷ്ട​ക്ക​ട​യു​ടെ മ​റ​വി​ല്‍ വി​ദേ​ശ മ​ദ്യ വി​ൽ​പ​ന ന​ട​ത്തി​യ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. പാ​ലോ​ട് പ്ലാ​വ​റ ശ്രീ ​നി​ല​യ​ത്തി​ല്‍ അ​നി​ല്‍ സ​ദാ​ന​ന്ദ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പാ​ലോ​ട് ര​മ​ണി ആ​യു​ര്‍വേ​ദ വൈ​ദ്യ​ശാ​ല​യി​ല്‍ നി​ന്നാ​ണ് 250 മി​ല്ലി ലി​റ്റ​ര്‍ കു​പ്പി​ക​ളി​ല്‍ വി​ൽ​പ​ന​ക്കാ​യി വെ​ച്ച വി​ദേ​ശ മ​ദ്യ​ങ്ങ​ളും ലൈ​സ​ന്‍സോ രേ​ഖ​ക​ളോ ഇ​ല്ലാ​തെ സൂ​ക്ഷി​ച്ചി​രു​ന്ന 40.950 ലി​റ്റ​ര്‍ അ​രി​ഷ്ടങ്ങ​ളും പി​ടി​കൂ​ടി​യ​ത്. ബി​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റു​ക​ളി​ല്‍ നി​ന്ന്​ മ​ദ്യം വാ​ങ്ങി കൂ​ടി​യ വി​ലയ്​ക്ക്​ ചെ​റു കു​പ്പി​ക​ളി​ലാ​ക്കി വി​ൽ​ക്കു​ക​യാ​ണ് ഇ​യാ​ള്‍ ചെ​യ്തു വ​രു​ന്ന​തെ​ന്നാ​ണ് എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ജി. ​മോ​ഹ​ന്‍ കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ അ​നീ​ഷ്, ആ​ദ​ര്‍ശ്, ഷി​ജി​ന്‍, ഹി​മാ​ല​ത എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​​ ചെ​യ്തു.

    Read More »
  • Crime

    ആദിവാസി യുവതിയുടെ മരണം കൊലപാതകം; കൊലപെടുത്തിയത് സഹോദരീ ഭർത്താവെന്ന് സംശയം

    കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറയിലെ ആദിവാസി യുവതിയുടെ മരണം കൊലപാതകം. കൊലപെടുത്തിയത് സഹോദരീ ഭർത്താവ് രാജനെന്ന് സംശയം. ഇയാൾ ഇപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലാണ്. കട്ടിപ്പാറ കാക്കണഞ്ചേരി സ്വദേശി ലീലയെ 20 ദിവസമായി കാണാനില്ലായിരുന്നു. ഇവരെ ഇന്ന് ഉൾവനത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ലീലയുടെ മകൻ വേണുവിനെ കൊലപ്പെടുത്തിയ കേസിലും രാജൻ പ്രതിയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയം പൊലീസ് വെളിപ്പെടുത്തിയിരുന്നു. നാലു പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കോളനിയോട് ചേർന്ന പ്രദേശങ്ങളിൽ നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ലീലയെ കണ്ടെത്താനായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം നിധീഷ് കല്ലുള്ളത്തോട് താമരശ്ശേരി പൊലീസിൽ പരാതി നൽകിയിരുന്നു.

    Read More »
  • Crime

    മയക്കുമരുന്ന് ലഹരിയിൽ വീട് കയറി അക്രമണം; 26കാരൻ പിടിയില്‍

    ആലപ്പുഴ: മയക്കുമരുന്ന് ലഹരിയിൽ വീട് കയറി അക്രമണം നടത്തിയ പ്രതി പിടിയില്‍. മണ്ണഞ്ചേരി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കായിപ്പുറത്ത് വീട്ടില്‍ അഷ്ക്കര്‍ (26) ആണ് പിടിയിലായത്. മണ്ണഞ്ചേരി രാരീരം വീട്ടിൽ അതിക്രമിച്ച് കയറി വാൾ കൊണ്ട് വീടിന്റെ കതക് വെട്ടിയ ശേഷം കതക് ചവിട്ടി തുറന്ന് , ​ഗൃഹനാഥൻ രഘുനാഥൻ നായരെയും ഭാര്യയേയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും വീടിന്റെ ജനൽ ചില്ലുകളും മറ്റും അടിച്ച് പൊട്ടിച്ചശേഷം പ്രതി കടന്നുകളയുകയായിരുന്നു. പിന്നീട് ബൈക്കില്‍ വന്ന ഗിരീഷ് എന്ന യുവാവിനെ തടഞ്ഞു നിർത്തി വാൾ വീശി കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും, ദേഹോപദ്രവം ഏൽപ്പിക്കുകയും ബൈക്ക്  അടിച്ച് തകര്‍ത്ത് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനുശേഷം ഒളിവിൽ പോകുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മണ്ണഞ്ചേരി പോലീസ് സ്റ്റേഷനിലെ നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ അഷ്ക്കര്‍ ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസ് ഉൾപ്പെടെ 2 കേസ്സുകളില്‍ പ്രതിയുമാണ്.…

    Read More »
Back to top button
error: