Month: April 2023

  • Kerala

    ആദ്യ ദിനം വാട്ടര്‍ മെട്രോയില്‍ സഞ്ചരിച്ചത് 6559 യാത്രക്കാർ

    കൊച്ചി വാട്ടര്‍ മെട്രോയില്‍ ആദ്യ ദിനം അനുഭവപ്പെട്ടത് വന്‍ തിരക്ക്.6559 യാത്രക്കാരാണ് വാട്ടര്‍ മെട്രോയില്‍ ഇന്നലെ സഞ്ചരിച്ചത്.രാവിലെ ഏഴു മണി മുതല്‍ രാത്രി 8 വരെയായിരുന്നു സര്‍വീസ്. വാട്ടര്‍ മെട്രോയില്‍ ടിക്കറ്റെടുക്കാന്‍ യാത്രക്കാരുടെ നീണ്ട ക്യൂവാണ് ഉണ്ടായിരുന്നത്.വൈപ്പിനില്‍ നിന്നും ഹൈകോര്‍ട്ടിലേക്കായിരുന്നു ആദ്യ സര്‍വീസ്.കൃത്യം ഏഴുമണിക്ക് തന്നെ വാട്ടര്‍ മെട്രോയുടെ ആദ്യ സര്‍വീസ് ആരംഭിച്ചു.കായല്‍ കാഴ്ചകള്‍ ആസ്വദിച്ച് ഹൈകോര്‍ട്ടിലേക്ക് എത്താന്‍ എടുത്തത് വെറും 20 മിനിറ്റ് മാത്രമാണ്. വൈറ്റില കാക്കനാട് സര്‍വീസ് ഇന്ന് രാവിലെ മുതൽ ആരംഭിക്കും.

    Read More »
  • Local

    ബേക്കറിയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു

    പാലക്കാട്: ഇലക്ട്രിക്കൽ ജോലിക്കിടെ യുവാവ് ഷോക്കേറ്റു മരിച്ചു.മണ്ണാർക്കാട് മണലടി പാറോക്കോട് ബഷീറിന്റെയും നജ്മത്തിന്റെയും മകൻ അഷറഫാണ് മരിച്ചത്. മണ്ണാർക്കാട് ടൗണിലെ ബേക്കറിയിൽ ഇലക്ടിക്കൽ ജോലികൾ ചെയ്യുന്നതിനിടെ അബദ്ധത്തിൽ ഷോക്കേറ്റായിരുന്നു മരണം

    Read More »
  • India

    മദ്നിക്കു സുപ്രീം കോടതി ജാമ്യം നൽകി, പക്ഷേ വീട്ടിൽ പോകാനാവാത്ത സ്ഥിതി: മദ്നിയുടെ കേരള യാത്രക്ക് 60 ലക്ഷം അടയ്ക്കണമെന്ന് കര്‍ണാടക പൊലീസ്, നിര്‍വാഹമില്ലെന്ന് കുടുംബം, യാത്ര വേണ്ടെന്നു വയ്ക്കുന്നതായി മദ്നി

        പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദ്നിയെ കുരുക്കിലാക്കി കർണാടക പൊലീസ്, കേരളത്തിലേക്കുള്ള യാത്രയില്‍ മദ്നിക്ക് സുരക്ഷയൊരുക്കാനായി അനുഗമിക്കുന്ന പോലീസുകാര്‍ക്കുള്ള ശമ്പളമായി 60 ലക്ഷം രൂപ ചിലവ് വരും.  പുറമെ പോലീസുകാരുടെ താമസം, ഭക്ഷണം ഉള്‍പ്പെടെയുള്ള ചിലവുകള്‍ കൂടി മദ്നി വഹിക്കണമെന്നാണ് ഇന്നലെ പൊലീസ് അറിയിച്ചത്. അതോടെ, പോലീസുകാര്‍ക്കായുള്ള ചിലവ് ഒരു കോടിയിലപ്പുറമാകും. ഈ സാഹചര്യത്തില്‍ യാത്ര തന്നെ വേണ്ടെന്നു വെക്കേണ്ട അവസ്ഥയാണെന്ന് അബ്ദുന്നാസര്‍ മദ്നി ശബ്ദ സന്ദേശത്തില്‍ അറിയിച്ചു. ഇത്രയും തുക വഹിക്കാന്‍ നിര്‍വാഹമില്ലെന്നും. തുടര്‍നീക്കം സുപ്രീംകോടതി അഭിഭാഷകരുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും മദ്നിയുടെ കുടുംബവും വ്യക്തമാക്കി. 20 പൊലീസ് ഉദ്യോഗസ്ഥര്‍ മദ്നിക്കൊപ്പം പോകുന്നതിനാണ് 60 ലക്ഷം രൂപ അടക്കണം എന്ന് കര്‍ണാടക പൊലീസ് പറയുന്നത്. ഇവരുടെ താമസവും ഭക്ഷണവും കൂടി കണക്കിലെടുത്താല്‍ ചിലവ് ഒരു കോടിയോളം വരും. കേരളത്തില്‍ മദ്നി താമസിക്കുന്ന സ്ഥലം, കാണാന്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡ്, അന്‍വാര്‍ശേരിയില്‍ താമസിക്കുന്ന കെട്ടിടത്തിന്റെയും വീടിന്റെയും ലൊക്കേഷന്‍, ഗൂഗിള്‍…

    Read More »
  • Movie

    താളവാദ്യക്കാരനായി മധു നിറഞ്ഞാടിയ, എ. വിൻസെന്റ് നിർമ്മിച്ച് സംവിധാനം ചെയ്‌ത ‘ചെണ്ട’ പ്രദർശനം ആരംഭിച്ചിട്ട് ഇന്ന് 50 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ     ഒരു താളവാദ്യക്കാരൻ മുഴുനീള കഥാപാത്രമായി വന്ന ആദ്യ മലയാള സിനിമ ‘ചെണ്ട’ പ്രദർശനമാരംഭിച്ചിട്ട് 50 വർഷം. സന്മാത്രചിത്രയുടെ ബാനറിൽ എ.വിൻസെന്റ് നിർമ്മിച്ച് സംവിധാനം ചെയ്‌ത ചിത്രത്തിൽ മധുവാണ് ചെണ്ടക്കാരൻ. 1973 ഏപ്രിൽ 27 ന് റിലീസ്. വിൻസെന്റിന്റെ സുഹൃത്തായ ബിഇ രാമനാഥന്റെ കഥയ്ക്ക് തോപ്പിൽ ഭാസി തിരക്കഥയെഴുതി. പി. ഭാസ്കരൻ, വയലാർ രാമവർമ്മ, ഭരണിക്കാവ് ശിവകുമാർ എന്നിവരോടൊപ്പം എഴുത്തുകാരി സുമംഗല (ലീല നമ്പൂതിരിപ്പാട്) ഒരു ഗാനമെഴുതി ഈ ചിത്രത്തിൽ.  ജി. ദേവരാജനാണ് സംഗീതം. മാധുരിയുടെ ‘താളത്തിൽ താളത്തിൽ  താരമ്പൻ കൊട്ടുന്ന’ ( പി ഭാസ്‌ക്കരൻ) എന്ന പ്രശസ്‌ത ഗാനം ഈ ചിത്രത്തിലേതാണ്. ഒടുവിൽ ഉണ്ണികൃഷ്ണന്റെ ആദ്യ ചിത്രം കൂടിയാണ് ചെണ്ട. കലാസംവിധാനം ഭരതൻ. ദുഷ്ടയായ രണ്ടാനമ്മയുടെ (സുകുമാരി) നിരുത്സാഹപ്പെടുത്തലിനെ മറികടന്ന് തായമ്പക പഠിച്ചയാളാണ് അപ്പു (മധു).  കരപ്രമാണിയുടെ മോഹിനിയാട്ടം നർത്തകിയായ മകളുമായി (ശ്രീവിദ്യ) ഇഷ്ടത്തിലായി അപ്പു. ഇവരുടെ വിവാഹം നിശ്ചയിച്ചതറിഞ്ഞ രണ്ടാനമ്മയ്ക്ക് …

    Read More »
  • NEWS

    കേരള ബ്ലാസ്റ്റേഴ്സിന്റെ നായകൻ ജെസൽ കാർനെയ്റോ ബംഗളൂരു എഫിസിയിലെക്ക്

    കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ നായകൻ ജെസൽ കാർനെയ്റോ അടുത്ത സീസണിൽ ബദ്ധവൈരികളായ ബംഗളൂരു എഫിസിയ്ക്കു വേണ്ടി കളിക്കും. ഈ സീസണോട് കൂടി ജെസലിന്റെ കേരള ബ്ലാസ്റ്റേഴ്സുമായുള്ള കോൺട്രാക്ട് അവസാനിച്ചിരുന്നുവെങ്കിലും കരാർ പുതുക്കാനുള്ള ഓഫർ ബ്ലാസ്റ്റേഴ്സ് താരത്തിന് നൽകിയതാണ്.എന്നാൽ ഇത് നിരസിച്ച അദ്ദേഹം ബംഗളൂരു എഫ്സി യുമായി കരാറൊപ്പിടുകയായിരുന്നു.ബംഗളൂരു എഫ്സിയുമായി രണ്ടുവർഷത്തെ കരാറിലാണ് അദ്ദേഹം ഒപ്പുവെക്കുക. ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായി ഏറെ മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ജെസൽ.കഴിഞ്ഞ രണ്ട് സീസണുകളിലും ക്യാപ്റ്റൻ സ്ഥാനം ജെസലിനായിരുന്നു.പരിക്ക് മൂലം ഈ കാലയളവിൽ പല മത്സരങ്ങളിലും അദ്ദേഹത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല.ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇന്ത്യൻ സൂപ്പർ ലീഗിൽ  63 മത്സരങ്ങളിലാണ് താരം പന്ത് തട്ടിയിട്ടുള്ളത്.ജെസലിനെ കൂടാതെ ഖബ്രയും കേരള ബ്ലാസ്റ്റേഴ്സ് വിട്ടിരുന്നു.

    Read More »
  • Kerala

    കൊച്ചിയുടെ ഗതാഗത മേഖലയിൽ അടിമുടി മാറ്റവുമായി വാട്ടർ മെട്രോ

    രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ കൊച്ചിയില്‍ യാഥാര്‍ഥ്യമായതോടെ നഗരത്തിലെ ഗതാഗത മേഖല അടിമുടി മാറുകയാണ്.കൊച്ചിയിലെ പ്രധാനപ്പെട്ട 10 ദ്വീപുകളെ നഗരവുമായി ബന്ധിപ്പിക്കുന്ന വാട്ടര്‍ മെട്രോ കൊച്ചിയുടെ അടിസ്ഥാന സൗകര്യ മേഖലയിലും ടൂറിസത്തിലും വലിയ മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെട്രോ റെയിലിന് സമാനമായ ടെര്‍മിനലുകളും ടിക്കറ്റ് കൗണ്ടറും അനുബന്ധ സൗകര്യങ്ങളുമാണ് വാട്ടര്‍ മെട്രോയ്ക്കും ഒരുക്കിയിട്ടുള്ളത്.പൊടിയടിക്കാതെ വെയിലു കൊള്ളാതെ സുഗമമായ യാത്ര ലഭിക്കുമെന്നതിനാല്‍ ദൈനംദിന യാത്രയ്ക്കായി ധാരാളം പേര്‍ വാട്ടര്‍ മെട്രോയെ തിരഞ്ഞെടുക്കാനാണ് സാധ്യത.ടിക്കറ്റ് നിരക്ക് താരതമ്യേനെ കുറവായതും നഗരത്തിലെ ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷനേടാനാകുമെന്നതും കൂടുതല്‍ യാത്രക്കാരെ വാട്ടര്‍ മെട്രോയിലേക്ക് ആകര്‍ഷിക്കുമെന്നതിൽ സംശയമില്ല. യാത്രാസമയം ഗണ്യമായി കുറയുമെന്നതും വാട്ടര്‍ മെട്രോയുടെ നേട്ടമാണ്.ശരാശരി എട്ട് മുതല്‍ പത്ത് നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ വരെ കുതിക്കാൻ വാട്ടര്‍ മെട്രോയക്ക് സാധിക്കും.റോഡ് മാര്‍ഗം ഹൈക്കോടതിയില്‍നിന്ന് വൈപ്പിനിലേക്ക് ബസിലെത്താന്‍ ഏകദേശം 30 മിനിറ്റോളം സമയമെടുക്കും. ഗതാഗതക്കുരുക്കില്‍പ്പെട്ടാല്‍ അതിലേറെയും. എന്നാല്‍, വാട്ടര്‍ മെട്രോയിലാകുമ്പോള്‍ ഹൈക്കോടതിയില്‍നിന്ന് 20 മിനിറ്റിനകം വൈപ്പിനിലെത്തും. ബസില്‍ വൈറ്റിലയില്‍നിന്ന് കാക്കനാട്ടേക്കുള്ള യാത്രാ…

    Read More »
  • Kerala

    കുറഞ്ഞ മുതൽമുടക്കിൽ മുറ്റത്തെ താമര കൃഷിയിലൂടെ വരുമാനം നേടാം

    കേരളത്തിലെ കാലാവസ്ഥയിൽ താമര കൃഷി ചെയ്യാൻ പറ്റിയ സമയമാണ് വേനൽക്കാലം.മഴക്കാലത്താണ് താമര ഏറ്റവും കൂടുതൽ പൂവിടുക. സീസണിൽ 100 രൂപ വരെ ഒരു താമരപ്പൂവിന് ലഭിക്കും.നല്ല സൂര്യപ്രകാശം ലഭിച്ചാൽ വീട്ടുമുറ്റത്ത് പ്ലാസ്റ്റിക് പാത്രങ്ങളിൽ പോലും താമര വളർത്താം.കേരളത്തിലിപ്പോൾ ധാരാളം പേർ താമര കൃഷി ചെയ്ത് വരുമാനം ഉണ്ടാക്കുന്നുണ്ട്.ഹൈബ്രിഡ്‌ ഇനങ്ങൾക്കാണ് വില കൂടുതൽ.ഇനം മാറുന്തോറും വിലയും മാറും.അതിനാൽ ഹൈബ്രിഡ് വിത്തിനങ്ങൾ തിരഞ്ഞെടുക്കുക. കൃഷിരീതി 30 ലിറ്റർ വെള്ളം കൊള്ളുന്ന പ്ലാസ്റ്റിക് പാത്രങ്ങളിൽ മൂന്നു മുതൽ അഞ്ച് കിലോ വരെ ചാണകപ്പൊടി, ഒന്നു മുതൽ രണ്ടു കിലോ വരെ എല്ലുപൊടി, 50 ഗ്രാം വേപ്പിൻ പിണ്ണാക്ക്, അൽപം മണ്ണ് എന്നിവ ചേർത്ത് പോട്ടിങ് മിശ്രിതം തയാറാക്കിയ ശേഷം അതിനു മുകളിൽ പാത്രത്തിൽ മുക്കാൽ ഭാഗത്തോളം മണ്ണ് മാത്രം നിറക്കണം. മണ്ണിൽ വേരോ കല്ലോ ഉണ്ടാകരുത്. അൽപം വെള്ളമൊഴിച്ച് ഏഴു ദിവസം അനക്കാതെ വെക്കണം.എട്ടാം ദിവസം ഏറ്റവും മുകളിലുള്ള ചെളിയിൽ കിഴങ്ങ് നടണം. കിഴങ്ങ് നട്ട…

    Read More »
  • Food

    കുട്ടികൾക്കുള്ള ഏറ്റവും മികച്ച പ്രഭാതഭക്ഷണം ഏതെന്ന് അറിയാമോ ?

    രാത്രിയെന്ന നീണ്ട ഇടവേളയ്ക്ക് ശേഷം ശരീരത്തിന് ലഭിയ്ക്കുന്ന ഭക്ഷണമാണ് രാവിലത്തെ ഭക്ഷണം.അതിനാല്‍ തന്നെ നമ്മൾ കഴിക്കുന്ന പ്രാതല്‍ ഏറെ പോഷകഗുണങ്ങള്‍ നിറഞ്ഞതായിരിക്കണം.വിശപ്പു മാറാന്‍ കഴിയ്ക്കുക എന്നതിനേക്കാള്‍ ഉപരിയായി ഈ ഗുണങ്ങള്‍ കൂടി മുന്നില്‍ കണ്ടു വേണം പ്രാതല്‍ തെരഞ്ഞെടുക്കാന്‍. പോഷകഗുണമുള്ള ബ്രേക്ഫാസ്റ്റിന്റെ കാര്യം പറയുമ്പോള്‍ വിദേശികളും സ്വദേശികളുമെല്ലാം ഒരു പോലെ അംഗീകരിച്ച ഒന്നാണ് -മുട്ട പ്രാതലിന് ഏറ്റവും നല്ല വിഭവമാണ് മുട്ട.ഇത് പല രൂപത്തിലും നമുക്ക്‌ കഴിയ്ക്കാൻ സാധിക്കും.ബ്രെഡും മുട്ട ഓംലറ്റും സാര്‍വത്രികമായി അംഗീകരിയ്ക്കപ്പെട്ടിട്ടുള്ള പ്രാതല്‍ കൂടിയാണ്.രാവിലെ മുട്ട ഓംലറ്റ് ഉള്‍പ്പെടുത്തിയാലുള്ള ഗുണങ്ങളെക്കുറിച്ചറിയൂ… കോളീന്‍ അടങ്ങിയ ഒന്നാണ് ഓംലറ്റ്.ഇത് ബ്രെയിന്‍ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.അതിനാല്‍ തന്നെ രാവിലെ ഇത് കഴിയ്ക്കുന്നത് ഏറെ ഗുണകരമാണ്. പ്രത്യേകിച്ചും പഠിയ്ക്കുന്ന കുട്ടികള്‍ക്ക്. തലച്ചോറിലെ നെര്‍വുകള്‍ക്കും മറ്റും ഏറെ ഗുണകരമാണ് ഇത്.അതു പോലെ ഏറെ ഊര്‍ജം ന്ല്‍കാന്‍ സാധിയ്ക്കുന്ന ഒന്നു കൂടിയാണിത്. ഇതിലെ പ്രോട്ടീനുകള്‍ മസിലുകള്‍, ടിഷ്യൂ എന്നിവയ്ക്ക് ഏറെ നല്ലതാണ്. ഏറെ നേരത്തെ ഇടവേളയ്ക്കു ശേഷം…

    Read More »
  • NEWS

    ഇടിമിന്നലുള്ളപ്പോള്‍ കുളിക്കരുത്, കാരണങ്ങള്‍

    കുളിക്കുന്നത് വ്യക്തിശുചിത്വത്തിന്റെ അടിസ്ഥാന പാഠങ്ങളില്‍ ഒന്നാണ്. എന്നാൽ ഇടിമിന്നല്‍ ഉള്ളപ്പോള്‍ ഷവറിന് കീഴെയും മറ്റും കുളിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം. ശക്തമായ വൈദ്യുത പ്രവാഹത്തിന് ഇടിമിന്നൽ കാരണമാകുന്നു.ഇത് പലപ്പോഴും പൈപ്പുകളിലൂടെയും വെള്ളത്തിലൂടെയും നമ്മുടെ ശരീരത്തിലും പതിക്കാം.ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പുകളിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.വൈദ്യുതിയുടെ നല്ലൊരു ചാലകമാണ് വെള്ളം. ഇടിമിന്നല്‍ ഉള്ളപ്പോൾ ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാന്‍ പാടില്ല.കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്ബോള്‍ തന്നെ മല്‍സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ കാര്യങ്ങള്‍ നിര്‍ത്തി വെച്ച്‌ ഉടനെ അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണം.ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിര്‍ത്തി വെക്കണം. അതേപോലെ ഇടിമിന്നൽ ഉള്ളപ്പോൾ കഴിവതും വൈദ്യുതോപകരണങ്ങൾ തൊടാതിരിക്കുന്നതാണ് നല്ലത്.ലാൻഡ് ഫോൺ, മറ്റ് വൈദ്യുതോപകരണങ്ങൾ എന്നിവയും ഇടിമിന്നൽ ഉള്ളപ്പോൾ ഉപയോഗിക്കാൻ പാടുള്ളതല്ല.എന്നാൽ ഇടിമിന്നുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന വാദം തെറ്റാണ്.ചാർജ് ചെയ്തുകൊണ്ട് ഉപയോഗിക്കുന്നതാണ് അപകടത്തിന് കാരണമാകുക.   ഇടിമിന്നലില്‍ നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍…

    Read More »
  • Food

    ഉണക്കമീനിൽ ‘ഉണങ്ങിയിരിക്കുന്ന’ അപകടം

    പണ്ടുകാലത്തെ അപേക്ഷിച്ച് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരു വിപണിയാണ് ഇന്ന് ഉണക്കമത്സ്യങ്ങളുടേത്.കാരണം വാങ്ങുന്നതിന്റെ നാലിരട്ടിക്കാണ് വിൽപ്പനയെന്നതിനാൽ കൊള്ളലാഭമാണ് കച്ചവടക്കാർ ഇതുവഴി വാരിക്കൂട്ടുന്നത്.അധികനാൾ കേടാകാതെ ഇരിക്കുമെന്നതും ഉണക്കമീനിന്റെ മറ്റൊരു പ്രത്യേകതയാണ്.  പണ്ടൊക്കെ നമുക്കാവശ്യമായ മത്സ്യങ്ങൾ കഴുകി വൃത്തിയാക്കി ഉപ്പിട്ട് ഉണക്കി സൂക്ഷിക്കുന്ന ഒരു സമ്പ്രദായം നമ്മുടെ നാട്ടിലുണ്ടായിരുന്നു. ദീർഘകാലം കേടുകൂടാതെയിരിക്കും എന്നതും ഏതുകാലത്തും ഉപയോഗിക്കാമെന്നതുമായിരുന്നു ഇതിൻ്റെ ഗുണങ്ങൾ. വിപണി വളർന്നതോടെ തദ്ദേശീയമായ മത്സ്യസമ്പത്ത് പോരാതെ വന്ന് ഇപ്പോൾ ആന്ധ്രയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമൊക്കെയുള്ള വരവു മത്സ്യങ്ങളാണ് ഉണക്കമീൻ വിപണിയിലെ പ്രധാന ഇനം. പച്ച മത്സ്യത്തിൻ്റെ ഏതാണ്ടെല്ലാം ഗുണങ്ങളും തന്നെ ഉണക്കമീനിലും സംരക്ഷിക്കപ്പെടുന്നുണ്ട്. ആരോഗ്യത്തിന് ഏറെ ഗുണകരമായ ചാള, ചെമ്മീൻ, കൊഴുവ തുടങ്ങിയവയാണ് പ്രധാന ഉണക്കമത്സ്യങ്ങളും. മീനിലെ ഒമേഗ 3 ഗുണങ്ങളും ആൻ്റിഓക്സിഡൻ്റ് ഗുണങ്ങളും ഉണക്കമീനിലും കാണാം.ആൻ്റിബോഡികളുടേയും എൻസൈമുകളുടേയും പ്രധാന ഉറവിടമായ പ്രോട്ടീൻ്റെ വലിയ സ്രോതസ്സാണ് ഉണക്കമീൻ. കലോറി കുറവാണെന്നതും ഇതിനെ ആരോഗ്യകരമായ ഭക്ഷണമാക്കുന്നു.വിറ്റാമിനുകളും ധാതുലവണങ്ങളും നിറഞ്ഞ ഉണക്കമീൻ, പച്ച മത്സ്യം പോലെ ശരീരത്തിലെ ഉപാപചയപ്രവർത്തനങ്ങളും…

    Read More »
Back to top button
error: