KeralaNEWS

കുറഞ്ഞ മുതൽമുടക്കിൽ മുറ്റത്തെ താമര കൃഷിയിലൂടെ വരുമാനം നേടാം

കേരളത്തിലെ കാലാവസ്ഥയിൽ താമര കൃഷി ചെയ്യാൻ പറ്റിയ സമയമാണ് വേനൽക്കാലം.മഴക്കാലത്താണ് താമര ഏറ്റവും കൂടുതൽ പൂവിടുക. സീസണിൽ 100 രൂപ വരെ ഒരു താമരപ്പൂവിന് ലഭിക്കും.നല്ല സൂര്യപ്രകാശം ലഭിച്ചാൽ വീട്ടുമുറ്റത്ത് പ്ലാസ്റ്റിക് പാത്രങ്ങളിൽ പോലും താമര വളർത്താം.കേരളത്തിലിപ്പോൾ ധാരാളം പേർ താമര കൃഷി ചെയ്ത് വരുമാനം ഉണ്ടാക്കുന്നുണ്ട്.ഹൈബ്രിഡ്‌ ഇനങ്ങൾക്കാണ് വില കൂടുതൽ.ഇനം മാറുന്തോറും വിലയും മാറും.അതിനാൽ ഹൈബ്രിഡ് വിത്തിനങ്ങൾ തിരഞ്ഞെടുക്കുക.

കൃഷിരീതി

30 ലിറ്റർ വെള്ളം കൊള്ളുന്ന പ്ലാസ്റ്റിക് പാത്രങ്ങളിൽ മൂന്നു മുതൽ അഞ്ച് കിലോ വരെ ചാണകപ്പൊടി, ഒന്നു മുതൽ രണ്ടു കിലോ വരെ എല്ലുപൊടി, 50 ഗ്രാം വേപ്പിൻ പിണ്ണാക്ക്, അൽപം മണ്ണ് എന്നിവ ചേർത്ത് പോട്ടിങ് മിശ്രിതം തയാറാക്കിയ ശേഷം അതിനു മുകളിൽ പാത്രത്തിൽ മുക്കാൽ ഭാഗത്തോളം മണ്ണ് മാത്രം നിറക്കണം. മണ്ണിൽ വേരോ കല്ലോ ഉണ്ടാകരുത്. അൽപം വെള്ളമൊഴിച്ച് ഏഴു ദിവസം അനക്കാതെ വെക്കണം.എട്ടാം ദിവസം ഏറ്റവും മുകളിലുള്ള ചെളിയിൽ കിഴങ്ങ് നടണം. കിഴങ്ങ് നട്ട ശേഷം ഇടക്കിടെ വെള്ളമൊഴിക്കുമ്പോൾ ചളി കലങ്ങാതിരിക്കാൻ ഒരു പ്ലാസ്റ്റിക് വിരിച്ച് അതിലേ വെള്ളമൊഴിക്കാവൂ. താമരയുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കാനാണിത്.

 

Signature-ad

മറ്റു ചെടികളെ അപേക്ഷിച്ച് കീടബാധ കുറഞ്ഞ സസ്യമാണ് താമര. ശലഭവർഗത്തിലുള്ള പുഴുവിനെ നിയന്ത്രിക്കാൻ ബ്യുവേറിയ ബാസിയാന എന്ന ജീവാണു ഉപയോഗപ്പെടുത്താം

Back to top button
error: