കൊച്ചി വാട്ടര്‍ മെട്രോയില്‍ ആദ്യ ദിനം അനുഭവപ്പെട്ടത് വന്‍ തിരക്ക്.6559 യാത്രക്കാരാണ് വാട്ടര്‍ മെട്രോയില്‍ ഇന്നലെ സഞ്ചരിച്ചത്.രാവിലെ ഏഴു മണി മുതല്‍ രാത്രി 8 വരെയായിരുന്നു സര്‍വീസ്.
വാട്ടര്‍ മെട്രോയില്‍ ടിക്കറ്റെടുക്കാന്‍ യാത്രക്കാരുടെ നീണ്ട ക്യൂവാണ് ഉണ്ടായിരുന്നത്.വൈപ്പിനില്‍ നിന്നും ഹൈകോര്ട്ടിലേക്കായിരുന്നു ആദ്യ സര്‍വീസ്.കൃത്യം ഏഴുമണിക്ക് തന്നെ വാട്ടര്‍ മെട്രോയുടെ ആദ്യ സര്‍വീസ് ആരംഭിച്ചു.കായല്‍ കാഴ്ചകള്‍ ആസ്വദിച്ച് ഹൈകോര്‍ട്ടിലേക്ക് എത്താന്‍ എടുത്തത് വെറും 20 മിനിറ്റ് മാത്രമാണ്.
വൈറ്റില കാക്കനാട് സര്‍വീസ് ഇന്ന് രാവിലെ മുതൽ ആരംഭിക്കും.