Month: April 2023

  • Kerala

    കാക്കിക്കുള്ളിലെ കലാഹൃദയത്തിന് കടിഞ്ഞാണ്‍; അനുമതി ഇല്ലാതെ സിനിമയിലും സീരിയലിലും അഭിനയിച്ചാല്‍ നടപടി

    തിരുവനന്തപുരം: സര്‍ക്കാരിന്റെ അനുമതിയില്ലാതെ സിനിമയിലും സീരിയലിലും പോലീസുകാര്‍ അഭിനയിക്കുന്നതിനെതിരെ നടപടിയുമായി ഡിജിപി അനില്‍കാന്ത്. അഭിനയിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് 2015ല്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും പുറത്തിറക്കി. അപേക്ഷ സമര്‍പിച്ചശേഷം അനുമതി ലഭിക്കുന്നതിന് മുന്‍പായി കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഡിജിപി നടപടികള്‍ കര്‍ശനമാക്കിയത്. കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങള്‍ 1960 ലെ 48 ാം വകുപ്പ് അനുസരിച്ച് സര്‍ക്കാര്‍ അനുമതിയില്ലാതെ സിനിമയിലോ സീരിയലിലോ അഭിനയിക്കാന്‍ പാടില്ല. കലാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിന് പ്രത്യേക അപേക്ഷ സമര്‍പിച്ച് സര്‍ക്കാരില്‍നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം. സര്‍ക്കാര്‍ ഓരോ കേസും പ്രത്യേകം പരിശോധിച്ച് തീരുമാനമെടുക്കും. ടേഖപാലീസ് വകുപ്പില്‍ ജോലി നോക്കുന്ന നിരവധി ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ അനുമതിക്കായി അപേക്ഷ സമര്‍പിച്ചശേഷം മുന്‍കൂര്‍ അനുമതി ലഭിക്കുന്നതിനു മുന്‍പ് ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നതായി ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു. അഭിനയിക്കുന്നതിന് അനുമതിക്കായി ഉദ്യോഗസ്ഥര്‍ പ്രത്യേക ഫോമില്‍ അപേക്ഷ നല്‍കണം. അഭിനയിക്കാനായി പോകേണ്ട തീയതിക്ക് ഒരു മാസം മുന്‍പ് യൂണിറ്റ് മേലധികാരിയുടെ…

    Read More »
  • Kerala

    മാറ്റമില്ലാത്തത് മാറ്റത്തിന് എന്ന് പറഞ്ഞപോലെ തൃശൂര്‍ പൂരവും മാറുകയാണ്… മുത്തുകുടകളും ആലവട്ടവും വെഞ്ചാമരവും അണിയറയിലൊരുങ്ങുമ്പോള്‍ അവ തുന്നിച്ചേര്‍ക്കാന്‍ ഇത്തവണ പെണ്‍കൈകളുമുണ്ട്…

    തൃശൂർ: പൂരം എന്ന് പറഞ്ഞാൽ അത് പുരുഷാരത്തിൻറെ ആഘോഷം എന്നാണ് വെപ്പ്. പൂരത്തിൻറെ സകല ഒരുക്കത്തിലും ആദ്യാവസാനം ആൺകോയ്മയാണ് കാണാൻ കഴിയുക. ആനപ്പുറത്ത് കയറി വെഞ്ചാമരം ആലവട്ടം വീശലായാലും പ്രസിദ്ധമായ കുടമാറ്റത്തിന് കുട ഉയർത്തുന്നതായാലും വെടിക്കെട്ട് ആയാലും മേളമായാലും എല്ലാം പുരുഷ മേധാവിത്വം. ഇവയെല്ലാം ഉണ്ടാക്കുന്നതും പുരുഷന്മാർ തന്നെ. എന്നാൽ മാറ്റമില്ലാത്തത് മാറ്റത്തിന് എന്ന് പറഞ്ഞപോലെ പൂരവും മാറുകയാണ്. വനിതകൾ പല രംഗത്തേക്കും എത്തുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. കഴിഞ്ഞ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന് വെടിക്കെട്ട് ഒരുക്കിയത് ഒരു വനിതയായിരുന്നു, ഷീന… തൃശൂർ പൂരത്തിൻറെ 225 വർഷ ചരിത്രത്തിൽ ആദ്യ സംഭവമായിരുന്നു ഇത്. അതി​ന്റെ ചുവടു പിടിച്ച് ഇതാ കൂടുതൽ വനിതകൾ രംഗത്തേക്ക്. പൂരത്തിന് മുത്തുകുടകളും ആലവട്ടവും വെഞ്ചാമരവും അണിയറയിലൊരുങ്ങുമ്പോൾ ഇത്തവണ പെൺകൈകളുണ്ട് കുടകളിൽ മിനുക്കുപണികൾ തുന്നിച്ചേർക്കാൻ. പുരുഷന്മാർ വാണിരുന്ന ചമയ പണിപ്പുരയിലെത്തിയ സന്തോഷത്തിലാണ് ഫാഷൻ ഡിനൈസർമാരായ വിനീതയും സ്‌നേഹയും നജ്മയും. ഇവരാണ് പാറമേക്കാവ് വിഭാഗത്തിനായി വർണനൂലു നെയ്യുന്നത്. കുടകളുടെ…

    Read More »
  • India

    മെഡിക്കല്‍ പരിശോധന പ്രതികള്‍ എങ്ങനെ അറിഞ്ഞു? അതിഖ് വധത്തില്‍ യുപി സര്‍ക്കാരിന് നോട്ടീസ്

    ന്യൂഡല്‍ഹി: ഗുണ്ടാ നേതാവും മുന്‍ എംപിയുമായ അതിഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്. സംഭവത്തില്‍ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ സുപ്രീംകോടതി യുപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതിഖിനെ രാത്രി വൈദ്യപരിശോധനയ്ക്കായി കൊണ്ടുവരുന്ന കാര്യം പ്രതികള്‍ എങ്ങനെ അറിഞ്ഞു എന്ന് കോടതി ചോദിച്ചു. അതീഖിനെയും സഹോദരനെയും ആംബുലന്‍സില്‍ കൊണ്ടുവരാതെ നടത്തിക്കൊണ്ടു വന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. അതിഖ് അഹമ്മദിന്റെ കൊലപാതകത്തില്‍ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴാണ് യു പി സര്‍ക്കാരിനോട് കോടതി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. കൊലപാതവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ മാസം 15 ന് രാത്രിയിലാണ് അതിഖ് അഹമ്മദും സഹോദരന്‍ അഷ്റഫ് അഹമ്മദും വെടിയേറ്റു മരിക്കുന്നത്. കൊലപാതകക്കേസില്‍ അറസ്റ്റിലായ ഇരുവരേയും മെഡിക്കല്‍ പരിശോധനകള്‍ക്കായി കൊണ്ടുപോകുന്നതിനിടെ പ്രയാഗ്‌രാജില്‍ ആശുപത്രി വളപ്പില്‍ വെച്ചായിരുന്നു ആക്രമണമുണ്ടായത്. സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

    Read More »
  • Kerala

    ഭർത്താവിന്റെ ചികിത്സയ്ക്കു പണം കണ്ടെത്താൻ ലോട്ടറി വിൽപ്പന; ഫിഫ്റ്റി ഫിഫ്റ്റിയുടെ ‘ഒരുകോടി’ ഭാഗ്യവുമായി പത്മിനി

    പത്തനംതിട്ട:ഭർത്താവിന്റെ ചികിത്സയ്ക്കു പണം കണ്ടെത്താൻ ലോട്ടറി വിൽപ്പനയ്ക്കായി ഇറങ്ങിയ പത്മിനി എന്ന വീട്ടമ്മയ്ക്ക് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒരുകോടി രൂപയുടെ ഭാഗ്യം.സംസ്ഥാന സർക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി 47ാം നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനാർഹമായ എഫ്എ 596424 നമ്പർ ടിക്കറ്റ് വിറ്റത് പത്മിനിയാണ്. സെന്റ് പീറ്റേഴ്സ് ജം‌ക്‌ഷനു സമീപത്തെ പെട്രോൾ പമ്പിനു മുൻപിൽ സ്ഥിരമായി ടിക്കറ്റ് വിൽക്കുന്ന മണ്ണാറമല പ്രതീക്ഷാ ഭവനിൽ പത്മിനിക്ക്(58) ഒട്ടേറെ പ്രാരബ്ധങ്ങളുണ്ട്.ഭർത്താവിന്റെ ചികിത്സയ്ക്കു പണം കണ്ടെത്താൻ വേണ്ടിയാണു പത്മിനി ലോട്ടറി വിൽപ്പനയ്ക്ക് ഇറങ്ങിയത്. ഭർത്താവ് ചെല്ലപ്പൻ കൂലിപ്പണിക്കാരനായിരുന്നു. ഹെർണിയ ബാധിച്ചു അടിയന്തര ശസ്ത്രക്രിയ നടത്തണമെന്നു ഡോക്ടർ നിർദേശിച്ചതോടെ അതിനു പണമില്ലാതെ വന്നു. ഭർത്താവ് കിടപ്പിലായതോടെ വീട് പട്ടിണിയിലായി. അങ്ങനെയാണ് പത്മിനി 3 വർഷം മുൻപ് ലോട്ടറി വിൽപന തുടങ്ങിയത്. ഭർത്താവിന്റെ ശസ്ത്രക്രിയയും ഇതിനിടയിൽ നടത്തി. ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിറ്റഴിച്ചതിനു 10 ശതമാനം ഏജൻസി കമ്മിഷൻ ഉണ്ട്. നികുതി കഴിഞ്ഞ് 8 ലക്ഷം രൂപയിൽ കുറയാതെ പത്മിനിക്ക് കമ്മിഷനായി ലഭിക്കും.അതേസമയം ഒന്നാം സമ്മാനമായ ഒരു കോടി രൂപ…

    Read More »
  • Crime

    നടി ജിയ ഖാന്റെ ആത്മഹത്യ; താരപുത്രനെ വെറുതെവിട്ടു

    മുംബൈ: നടിയും മോഡലുമായിരുന്ന ജിയ ഖാന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതി നടന്‍ സൂരജ് പഞ്ചോളിയെ സിബിഐ പ്രത്യേക കോടതി വെറുതെവിട്ടു. ആത്മഹത്യാ പ്രേരണാക്കുറ്റമാണ് സൂരജിനെതിരെ ചുമത്തിയിരുന്നത്. ജിയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിനു പത്തു വര്‍ഷത്തിനു ശേഷമാണ് വിധി. സൂരജിനെതിരെ തെളിവുകളില്ലെന്ന് പ്രത്യേക കോടതി ജഡ്ജി എഎസ് സയിദ് വിധിന്യായത്തില്‍ പറഞ്ഞു. അമേരിക്കന്‍ പൗരയായിരുന്ന ജിയയെ 2013 ജൂണ്‍ മൂന്നിന് ജൂഹുവിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 25 വയസ്സായിരുന്നു ജിയക്കു പ്രായം. ജിയയില്‍നിന്നു കണ്ടെടുത്ത കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് സൂരജിനെതിരെ കേസെടുത്തത്. ആദിത്യ പഞ്ചോളി, സറീനാ വഹാബ് താര ദമ്പതികളുടെ മകനായ സൂരജ് ജിയയുമായി അടുപ്പത്തില്‍ ആയിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. സൂരജില്‍നിന്നു കടുത്ത മാനസിക, ശാരീരിക പീഡനം നേരിട്ടെന്നാണ് ജിയ കുറിപ്പില്‍ എഴുതിയത്. ജിയയുടെ മാതാവ് റാബിയ ഖാന്‍ നല്‍കിയ ഹര്‍ജിയില്‍ ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് കേസ് സിബിഐ ഏറ്റെടുത്തത്. ജിയയുടെ മാതാവ് ഉള്‍പ്പെടെ 22 സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചത്.  …

    Read More »
  • Kerala

    അരിക്കൊമ്പനെ കണ്ടെത്താനായില്ല; ഇന്നത്തെ ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചു, നാളെ വീണ്ടും ദൗത്യം ആരംഭിക്കും

    ഇടുക്കി: പുലർച്ചെ നാല് മണിയോടെയാരംഭിച്ച അരിക്കൊമ്പൻ ദൗത്യം ഇന്ന് താൽക്കാലികമായി അവസാനിപ്പിച്ചു. രാവിലെ മുതൽ തിരച്ചിൽ നടത്തിയെങ്കിലും ആനയെവിടെയെന്ന് കണ്ടെത്താൻ വനംവകുപ്പിന് കഴിഞ്ഞില്ല. ഇതോടെ ഉച്ചയോടെ ഉദ്യോഗസ്ഥ സംഘത്തോട് മടങ്ങാൻ വനംവകുപ്പ് നിർദ്ദേശം നൽകുകയായിരുന്നു. ഇതനുസരിച്ച് ഒരു സംഘം മടങ്ങി. നാളെ വീണ്ടും ദൗത്യം ആരംഭിക്കും. ഇടുക്കി ചിന്നക്കനാൽ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ വിശദീകരിച്ചു. ദൗത്യസംഘം സ്വതന്ത്രമായി പ്രവർത്തിക്കും. ചൂട് കൂടുതലായതുകൊണ്ടാകാം ഇന്ന് ആനയെ കണ്ടെത്താനാകാതിരുന്നതെന്നാണ് കരുതുന്നത്. ദൗത്യത്തിൽ നിന്ന് പിന്മാറാൻ വനം വകുപ്പ് തീരുമാനിച്ചിട്ടില്ല. ആനയെ കണ്ടെത്തി മയക്കുവെടിവെക്കാനുള്ള ശ്രമം തുടരും. കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ അരിക്കൊമ്പനെ നേരത്തെ പിടിക്കാമായിരുന്നുവെന്നും വനംമന്ത്രി വിശദീകരിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം 150 ലേറെ പേരാണ് ചിന്നക്കനാലിൽ ജനജീവിതം ദുസ്സഹമാക്കി നാശം വിതച്ച അരിക്കൊമ്പനെ സ്ഥലം മാറ്റാനുള്ള ദൗത്യസംഘത്തിലുള്ളത്. പുലർച്ചെ നാല് മണിയോടെ ആരംഭിച്ച തിരച്ചിലിൽ അരിക്കൊമ്പൻ എന്ന് കരുതുന്ന ആനയെ കണ്ടെങ്കിലും പിന്നീട് ഇത്…

    Read More »
  • Kerala

    മോശമായി പെരുമാറ്റമെന്നു പരാതി; ഏരിയാ കമ്മിറ്റി അംഗത്തിനെതിരേ വനിതാ പ്രവര്‍ത്തക

    പത്തനംതിട്ട: സിപിഎം കോഴഞ്ചേരി ഏരിയാ കമ്മിറ്റി അംഗത്തിനെതിരേ പരാതിയുമായി വനിതാ പ്രവര്‍ത്തക. മോശമായി പെരുമാറിയെന്ന യുവതിയുടെ പരാതിയില്‍ അന്വേഷണത്തിന് പാര്‍ട്ടി മൂന്നംഗ സമിതിയെ നിയോഗിച്ചു. മല്ലപുഴശേരി സ്വദേശിക്കെതിരേയാണ് പരാതി. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് ഇതുസംബന്ധിച്ച പരാതിയുമായി യുവതി മല്ലപുഴശേരി ലോക്കല്‍ കമ്മിറ്റിയെ സമീപിച്ചത്. എന്നാല്‍ പരാതിയില്‍ നടപടിയുണ്ടായില്ല. തുടര്‍ന്ന് അവര്‍ ഏരിയ കമ്മിറ്റിയെ സമീപിക്കുകയായിരുന്നു. ഇതോടെ ലോക്കല്‍ കമ്മിറ്റി നേതൃത്വം ഇടപെട്ട് പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ആക്ഷേപമുണ്ട്. യുവതി പോലീസില്‍ പരാതി നല്‍കുമെന്ന ഘട്ടത്തിലേക്ക് കാര്യങ്ങള്‍ അടുത്തതോടെ വ്യാഴാഴ്ച ചേര്‍ന്ന ഏരിയാ കമ്മിറ്റി യോഗമാണ് പരാതിയില്‍ അന്വേഷണം നടത്താന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയത്. അതേസമയം, ആരോപണ വിധേയനായ ആളും പരാതിക്കാരിയും തമ്മില്‍ ഏറെക്കാലമായി അറിയാവുന്നവരാണ്. പരാതിക്കാരുടെ മകള്‍ക്ക് വിദേശയാത്രയ്ക്കായി നല്‍കിയ പണം തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇത്തരമൊരു പരാതിക്ക് ഇടയാക്കിയതെന്നാണ് ആരോപണ വിധേയന്‍ പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണം.

    Read More »
  • Kerala

    തൃശുര്‍ പൂരം മൈതാനത്ത് മാലിന്യ ശേഖരണത്തിനായി തെങ്ങിന്‍പട്ട കൊണ്ടുള്ള വല്ലങ്ങൾ; നിർമ്മിച്ച് നൽകുക വടക്കാഞ്ചേരി നഗരസഭയിലെ ഹരിതകര്‍മ സേനാംഗങ്ങൾ

    തൃശൂർ: തൃശൂർ പൂരം ഹരിത ചട്ടം പാലിച്ച് നടപ്പിലാക്കുന്നതിന് ജില്ലാ ശുചിത്വമിഷന്റെയും തൃശൂർ കോർപ്പറേഷന്റെയും ഒപ്പം കൈകോർത്ത് വടക്കാഞ്ചേരി നഗരസഭയിലെ ഹരിതകർമ സേനാംഗങ്ങളും. പൂര മൈതാനത്ത് മാലിന്യ ശേഖരണത്തിനായി സ്ഥാപിക്കുവാനുള്ള തെങ്ങിൻപട്ട കൊണ്ടുള്ള വല്ലങ്ങളാണ് ഹരിത കർമ സേന നിർമിക്കുന്നത്. വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരത്തിനു ഹരിത കർമസേന സ്ഥിരമായി വല്ലങ്ങൾ നിർമിച്ചു നൽകാറുണ്ട്. സമീപപ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഹരിതചട്ട പാലനവുമായി ബന്ധപ്പെട്ട് വല്ലങ്ങളും മറ്റും നിർമിക്കാൻ ഹരിത കർമസേനയ്ക്ക് ഓർഡർ നൽകാറുണ്ട്. പ്രശംസനീയമായ ഈ പ്രവർത്തനം ശ്രദ്ധയിൽപ്പെട്ട ശുചിത്വ മിഷനാണ് ഇത്തവണ തൃശൂർ പൂരത്തിനായി 30 വല്ലങ്ങൾ ഹരിത കർമസേനയ്ക്ക് ഓർഡർ നൽകിയത്. പ്രവർത്തനങ്ങളുടെ തുടർച്ചയായി വിവിധ ഹരിത സംരംഭങ്ങളിലേക്ക് കൂടി കടക്കുന്നതിന്റെ ഭാഗമായാണ് വല്ലത്തിന്റെ നിർമാണം നടത്തുന്നത്. ഇതിനുമുൻപ് സംസ്ഥാനത്ത് ആദ്യമായി ജൈവകൃഷി നടത്തിയും ഹരിത കർമ സേന ശ്രദ്ധാകേന്ദ്രം ആയിട്ടുണ്ട്. നഗരസഭയിലെ പൊതുപരിപാടികളിൽ ഹരിത ചട്ടം പാലിക്കുവാൻ സേനയുടെ സഹകരണവും ഉണ്ടാകാറുണ്ട്. തുണി സഞ്ചി നിർമാണം, ഹരിത…

    Read More »
  • Kerala

    വിപ്പ് ലംഘിച്ചതിന് മഹിളാ മോര്‍ച്ച ദേശീയ സെക്രട്ടറി പദ്മജയ്‌ക്കെതിരേ അച്ചടക്ക നടപടി ഉണ്ടായേക്കും

    കൊച്ചി: കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതിയിലേക്ക് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍നിന്നു വിട്ടുനില്‍ക്കാന്‍ നല്‍കിയ വിപ്പു ലംഘിച്ച ബിജെപി മഹിളാ മോര്‍ച്ച ദേശീയ സെക്രട്ടറി പദ്മജ എസ്.മേനോനെതിരെ അച്ചടക്ക നടപടിക്ക് നീക്കം. യുഡിഎഫിനെ പിന്തുണച്ചതിലൂടെ ഗുരുതരമായ വീഴ്ചയാണ് പദ്മജയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും നടപടിയെടുക്കുമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. പദ്മജയുടെ പ്രതികരണം ലഭിച്ചില്ല. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലായിരുന്ന പദ്മജയെ അവിടെയുള്ള പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറ്റാനും ബിജെപി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ണാടകയില്‍ ആയിരുന്ന പദ്മജ യോഗത്തിനെത്തില്ല എന്നായിരുന്നു നേതൃത്വത്തിന്റെ ധാരണ. യോഗത്തിനെത്തിയതോടെ വിപ്പ് നല്‍കിയെങ്കിലും അവര്‍ കൈപ്പറ്റിയില്ലെന്ന് നേതൃത്വം പറയുന്നു. കലക്ടര്‍ക്ക് വിപ്പ് അടങ്ങിയ കത്ത് പാര്‍ട്ടി കൈമാറി. ദേശീയ നേതാവായതിനാല്‍ ജില്ലാ നേതൃത്വത്തിന് നടപടിയെടുക്കാന്‍ കഴിയാത്തതിനാല്‍ കേന്ദ്ര നേതൃത്വത്തെ വിവരം അറിയിച്ചിട്ടുണ്ട്. പദ്മജ യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.  

    Read More »
  • India

    മുതിര്‍ന്ന പൗരന്മാര്‍ക്ക് ട്രെയിനിൽ ഇളവില്ല: ഹര്‍ജി സുപ്രീം കോടതി തള്ളി

    ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്മാര്‍ക്ക് റെയില്‍വെ ടിക്കറ്റ് നിരക്കിലുണ്ടായിരുന്ന ഇളവ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എം കെ ബാലകൃഷ്ണൻ എന്നയാൾ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തളളി. മുതിര്‍ന്ന പൗരന്മാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും രണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 പ്രകാരമുള്ള ഹര്‍ജിയിൽ ഉത്തരവ് പുറപ്പെടിവിക്കുന്നത് ഉചിതമല്ലെന്നും കോടതി നിരീക്ഷിച്ചു. 60വയസ്സോ അതില്‍ കൂടുതലോ ഉള്ള പുരുഷന്മാര്‍ക്ക് 40 ശതമാനവും 58 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് 50ശതമാനവുമായിരുന്നു റെയില്‍വെ യാത്ര നിരക്കില്‍ ഇളവ് നല്‍കിയിരുന്നത്.

    Read More »
Back to top button
error: