IndiaNEWS

ചെന്നൈയിൽ ബിജെപി നേതാവ് വെട്ടേറ്റ് മരിച്ചു

ചെന്നൈ:തമിഴ്‌നാട് ബിജെപിയുടെ എസ്‌സി/എസ്‌ടി വിഭാഗത്തിന്‍റെ സംസ്ഥാന ഭാരവാഹി പിപിജി ശങ്കര്‍ (42) വെട്ടേറ്റു മരിച്ചു.വ്യാഴാഴ്‌ച അര്‍ധരാത്രിയോടെയാണ് സംഭവം .

ചെന്നൈയില്‍ നിന്ന് കാറില്‍ വീട്ടിലേക്ക് മടങ്ങവെ പൂനമല്ലെ ഹൈവേയില്‍ നസറത്ത്‌പേട്ട് ട്രാഫിക് സിഗ്‌നലിനു സമീപം വെച്ചായിരുന്നു കൊലപാതകം.സംഭവ ശേഷം ഒളിവില്‍ പോയ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.

 

Signature-ad

നസറത്ത്‌പേട്ട് ട്രാഫിക് സിഗ്‌നലിനു സമീപം കാര്‍ എത്തിയപ്പോൾ അജ്ഞാതര്‍ കാറിന് നേരെ നാടന്‍ ബോംബ് എറിയുകയായിരുന്നു. ഇത് കണ്ട് ഭയന്ന ശങ്കര്‍ കാര്‍ നിര്‍ത്തുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്‌തു. എന്നാല്‍ പ്രതികള്‍ ഇയാളെ പിന്തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിന് ശേഷം പ്രതികള്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ശങ്കര്‍ സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചിരുന്നു.

Back to top button
error: