Month: April 2023
-
Business
ബ്രാഞ്ചിൽ പോകാതെ വളരെ ലളിതമായി എസ്.ബി.ഐ. നെറ്റ് ബാങ്കിംഗ് ഓൺലൈനായി ആക്ടിവേറ്റ് ചെയ്യാം
ദില്ലി: എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് ബ്രാഞ്ച് സന്ദർശിക്കാതെ തന്നെ എസ്ബിഐ നെറ്റ് ബാങ്കിംഗ് ഓൺലൈനായി എളുപ്പത്തിൽ രജിസ്ട്രർ ചെയ്യാം. മൊബൈൽ ഫോൺ ഉപയോഗിച്ചോ ലാപ്ടോപ്പുകൾ വഴിയോ വീട്ടിലിരുന്നു തന്നെ എസ്ബിഐ നെറ്റ് ബാങ്കിംഗ് സൗകര്യം ആക്ടിവേറ്റ് ചെയ്യാം. എസ്ബിഐ നെറ്റ് ബാങ്കിംഗ് രജിസ്ട്രേഷൻ ചെയ്തുകഴിഞ്ഞാൽ, അക്കൗണ്ട് ബാലൻസ് പരിശോധിക്കൽ, മണി ട്രാൻസ്ഫർ, എടിഎം കാർഡ് ആക്ടിവേഷൻ, ഡിജിറ്റൽ സേവിംഗ്സ് അക്കൗണ്ട് ഓപ്പൺ ചെയ്യൽ, ചെക്ക്ബുക്കിനായി റിക്വസ്റ്റ് ചെയ്യൽ തുടങ്ങി നിരവധി സേവനങ്ങൾ ഉപഭോക്താക്കൾക്ക് ആക്സസ് ചെയ്യാൻ കഴിയും. എളുപ്പത്തിൽ എസ്ബിഐ നെറ്റ് ബാങ്കിംഗ് ആക്ടിവേറ്റ് ചെയ്യുംവിധം ആദ്യം എസ്ബിഐ വെബ്‌സൈറ്റ് സന്ദർശിക്കുക -https://retail.onlinesbi.sbi/retail/login.htm. പേഴ്‌സണൽ ബാങ്കിംഗ്’ സെക്ഷൻ സെലക്ട് ചെയ്യുക തുടരുക എന്നതിൽ ക്ലിക് ചെയ്യുക എസ്ബിഐയുടെ ഇന്റർനെറ്റ് ബാങ്കിംഗിന്റെ സേവന നിബന്ധനകൾ (നിബന്ധനകളും വ്യവസ്ഥകളും) സെലക്ട് ചെയ്യുക ന്യൂ യൂസറിൽ ക്ലിക് ചെയ്യുക ന്യൂ യൂസർ രജിസ്‌ട്രേഷൻ സെലക്ട് ചെയ്യുക വിശദാംശങ്ങൾ നൽകുക — എസ്ബിഐ അക്കൗണ്ട് നമ്പർ, സിഐഎഫ്…
Read More » -
Kerala
കാസർകോടിനെക്കുറിച്ചുള്ള വിവാദ പരാമര്‍ശം: ഖേദം പ്രകടിപ്പിച്ച് നിര്‍മ്മാതാവ് രജപുത്ര രഞ്‍ജിത്ത്
കൊച്ചി: മയക്കുമരുന്ന് എത്തിക്കാൻ സൗകര്യമായത് കൊണ്ട് സിനിമകൾ കൂടുതൽ ചിത്രീകരിക്കുന്നത് കാസർകോടയാത് എന്ന നിർമാതാവ് രജപുത്ര രഞ്‍ജിത്തിന്റെ പ്രസ്‍താവന വിവാദമായിരുന്നു. ഇപ്പോൾ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് രഞ്‍ജിത്ത് തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പേജിലാണ് രഞ്ജിത്ത് ഇത് സംബന്ധിച്ച് പോസ്റ്റിട്ടിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും മയക്കു മരുന്ന് എത്തിക്കാൻ എളുപ്പമാകുന്നത് കൊണ്ട് പല ഷൂട്ടിങ്ങുകളും അവിടെയാകുന്നുണ്ട് എന്നൊരു ആരോപണം ഞങ്ങളുടെ ഒരു യോഗത്തിൽ ഉന്നയിക്കപ്പെട്ടിരുന്നു. അത് ഉള്ളിൽ ഉണ്ടായിരുന്നത് കൊണ്ട് അറിയാതെ പറഞ്ഞു പോയതാണ് എന്നാണ് രഞ്‍ജിത്ത് വിവാദ പ്രസ്താവനയെക്കുറിച്ച് പറയുന്നത്. രജപുത്ര രഞ്‍ജിത്തിൻറെ പോസ്റ്റിൻറെ പൂർണ്ണരൂപം കാസർഗോഡിനെയോ അവിടെയുള്ള ആളുകളെയോ കുറിച്ച് പറഞ്ഞതല്ല ആ പ്രസ്താവന. മറ്റു സംസ്ഥാനങ്ങളിൽ നിന്നും മയക്കു മരുന്ന് എത്തിക്കാൻ എളുപ്പമാകുന്നത് കൊണ്ട് പല ഷൂട്ടിങ്ങുകളും അവിടെയാകുന്നുണ്ട് എന്നൊരു ആരോപണം ഞങ്ങളുടെ ഒരു യോഗത്തിൽ ഉന്നയിക്കപ്പെട്ടിരുന്നു. അത് ഉള്ളിൽ ഉണ്ടായിരുന്നത് കൊണ്ട് അറിയാതെ പറഞ്ഞു പോയതാണ്. എന്റെ സുഹൃത്തുക്കളെയും, അറിയാവുന്ന ആളുകളെയും, കാസർഗോഡ്കാരെയും ആ പ്രസ്താവന…
Read More » -
Kerala
സംസ്ഥാനത്തെ വനം വകുപ്പ് ഏറ്റവും മോശപ്പെട്ടതാണെന്ന പരാമർശം അപകീർത്തികരം; മനേകാ ഗാന്ധിക്ക് മന്ത്രി ഏകെ ശശീന്ദ്രന്റെ കത്ത്
തിരുവനന്തപുരം: സംസ്ഥാനത്തെ വനം വകുപ്പ് ഏറ്റവും മോശപ്പെട്ടതാണെന്ന മനേകാഗാന്ധിയുടെ പരാമർശം അപകീർത്തികരമാണെന്ന് വനം വകുപ്പ് മന്ത്രി ഏകെ ശശീന്ദ്രൻ. വന്യമൃഗങ്ങളുടെ സംരക്ഷണത്തിൽ കേരളം ഏറെ മുന്നിലാണെന്നും മനേകാഗാന്ധിക്ക് കത്തയച്ച് മന്ത്രി പറഞ്ഞു. കേരളത്തിന്റെ വന, മൃഗ സംരക്ഷണം അറിയാൻ മനേകാ ഗാന്ധിയെ സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്യുന്നു. വെള്ളനാട് കരടി കിണറ്റിൽ വീണ സംഭവം ഒറ്റപ്പെട്ടതാണെന്നും മന്ത്രി കത്തിൽ പറയുന്നു. തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ വീണ കരടി മുങ്ങിച്ചത്ത സംഭവത്തിൽ കേരളാ വനംവകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി മനേകാ ഗാന്ധി രംഗത്തെത്തിയിരുന്നു. രാജ്യത്തെ ഏറ്റവും മോശം വനംവകുപ്പാണ് കേരളത്തിലേതെന്ന് മനേകാ ഗാന്ധി പറഞ്ഞു. കിണറ്റിൽ വീണ കരടിയെ മയക്കുവെടി വെയ്ക്കാൻ തീരുമാനിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം. മൃഗങ്ങളോടുള്ള സമീപനത്തിൽ രാജ്യാന്തര തലത്തിൽ കേരളം ഇന്ത്യയെ നാണംകെടുത്തുകയാണ്. ‘വന്യജീവികളോട് ക്രൂരത’ എന്നതാണ് കേരളത്തിന്റെ നയമെന്നും അവർ വിമർശിച്ചിരുന്നു. കരടി ചത്തതിൽ വനം വകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അന്വേഷണ റിപ്പോർട്ട്. കരടിയുടെ…
Read More » -
Kerala
ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന സ്ത്രീകളുടെ ശ്രദ്ധയ്ക്ക്
ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ പിന്നിലിരുന്ന് യാത്ര ചെയ്യുന്ന സ്‌ത്രീകൾ സാരിയും ചുരിദാർ ഷാളും അലസമായി നീട്ടിയിടാതിരിക്കാൻ ശ്രദ്ധിക്കുക. സാരിയുടെയോ ഷാളിന്റെയോ അറ്റം പിൻചക്രത്തിൽ കുരുങ്ങി അപകടങ്ങൾ ഉണ്ടാകുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. അതുപോലെ കഴുത്തിൽ ഷാൾ ചുറ്റിക്കെട്ടിയിടാതിരിക്കുക. അബദ്ധത്തിൽ എവിടെയെങ്കിലും കുരുങ്ങിയാൽ അപകടം ദാരുണമായിരിക്കും.യാത്ര തുടങ്ങുന്നതിന് മുമ്പ് ഈവക മുൻകരുതലുകൾ ഉറപ്പു വരുത്തുക. യാത്രക്കിടയിലും ശ്രദ്ധിക്കുക. മോട്ടോർ വാഹന നിയമപ്രകാരം ഇരുചക്രവാഹനത്തിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുന്നവർക്കു പിടിക്കാവുന്ന വിധത്തിൽ ഓടിക്കുന്ന ആളുടെ പിന്നിൽ വാഹനത്തിന്റെ വശത്തായി കൈപിടിയും പാദങ്ങൾ വയ്‌ക്കാൻ ഫുട് റെസ്‌റ്റും പിന്നിലിരിന്ന് യാത്ര ചെയ്യുന്നയാളുടെ വസ്‌ത്രങ്ങൾ ചക്രത്തിന്റെ ഉള്ളിലേക്കു കടക്കാത്ത വിധം ചക്രത്തിന്റെ പകുതിയോളം മൂടുന്ന സാരിഗാർഡും നിർബന്ധമാണ്.
Read More » -
Kerala
അരിക്കൊമ്പനെ ശങ്കരപാണ്ഡ്യമേട്ടിൽനിന്നും കണ്ടെത്തി; കൂട്ടം വിടാൻ കാരണം ചക്കക്കൊമ്പന്റെ സാന്നിധ്യമാണെന്ന് വനം വകുപ്പ്
മൂന്നാർ: അരിക്കൊമ്പനെ കണ്ടെത്തി. ശങ്കരപാണ്ഡ്യമേട്ടിൽ നിന്നും ഗോവിന്ദൻ എസ്റ്റേറ്റിലേക്ക് പോകുന്ന വഴിയിലാണ് ആനയെ കണ്ടെത്തിയത്. അരിക്കൊമ്പൻ കൂട്ടം വിടാൻ കാരണം ചക്കക്കൊമ്പന്റെ സാന്നിധ്യമാണെന്ന് വനം വകുപ്പ് പറയുന്നു. ചക്കക്കൊമ്പന് മദപ്പാട് കാലം തുടങ്ങി. മദപ്പാടുള്ള ആന കൂട്ടത്തിലേക്ക് വന്നാൽ ഇവിടെയുള്ള കൊമ്പൻ കൂട്ടം വിടുന്നതാണ് പതിവെന്ന് വനം വകുപ്പ് അധികൃതർ പറയുന്നു. അരിക്കൊമ്പൻ കൂട്ടം വിടുകയും ചക്കക്കൊമ്പൻ കൂട്ടത്തിനൊപ്പം ചേരുകയുമായിരുന്നു. അരിക്കൊമ്പന് മദപ്പാട് കാലം കഴിഞ്ഞെന്നും വനം വകുപ്പ് അറിയിച്ചു. നാട്ടുകാരാണ് അരിക്കൊമ്പനെ ശങ്കരപാണ്ഡ്യമേട് ഭാഗത്ത് കണ്ടത്. വൈകീട്ട് അഞ്ചുമണിയോടെയാണ് ആനയെ കണ്ടെത്തിയത്. ഉടൻ തന്നെ വനംവകുപ്പിനെ വിവരം അറിയിച്ചുവെന്ന് നാട്ടുകാർ പറഞ്ഞു. അരിക്കൊമ്പൻ എവിടെയെന്ന് കൃത്യമായി കണ്ടെത്താൻ വനം വകുപ്പിന് കഴിയാതെ പോയതാണ് ഇന്നത്തെ ദൗത്യത്തിന്റെ പരാജയത്തിന് വഴിവച്ചത്. അരിക്കൊമ്പൻ ഉൾപ്പെട്ട ആനക്കൂട്ടം എന്നു കരുതി വനം വകുപ്പ് പിന്തുടർന്നത് ചക്കക്കൊമ്പൻ ഉൾപ്പെടെ മറ്റ് ചില ആനകളെയായിരുന്നു. ചിന്നക്കനാൽ മേഖലയിൽ നിന്ന് 15 കിലോമീറ്ററോളം അകലെ ശങ്കരപാണ്ഡ്യമേട്ടിലേക്ക് ബുധനാഴ്ച രാത്രി…
Read More » -
NEWS
വിദേശിയര്‍ക്കുള്ള തൊഴില്‍ ചട്ടങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി ജപ്പാന്‍; മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് പ്രതീക്ഷ
ടോക്കിയോ: തൊഴിൽ അവസരങ്ങളുടെ പുതിയ മുഖമായി മാറാൻ ജപ്പാൻ.വിദേശിയര്‍ക്കുള്ള തൊഴില്‍ ചട്ടങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനുള്ള ജപ്പാന്‍ സര്‍ക്കാറിന്റെ തീരുമാനമാണ് പുതിയ അവസരങ്ങളുടെ മുഖമായി ജപ്പാനെ മാറ്റുന്നത്.വിദഗ്‌ദ്ധരായ വിദേശ തൊഴിലാളികള്‍ക്ക് ദീര്‍ഘകാല തൊഴില്‍ വിസ ലഭ്യമാക്കുന്ന മൂന്ന് മേഖലകളാണ് നിലവില്‍ ജപ്പാനിലുള്ളത്.ഇത് 12 ആയി വിപുലീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വാര്‍ദ്ധക്യം കൂടിവരുന്ന ജപ്പാനില്‍ നിരവധി മേഖലകളില്‍ തൊഴിലാളികളുടെ കടുത്ത ക്ഷാമം നേരിടുന്നുണ്ടെങ്കിലും വിദേശ തൊഴിലാളികളുടെ കുടിയേറ്റത്തോട് സുഖകരമായ സമീപനമല്ല ഇതുവരെ സ്വീകരിച്ചിരുന്നത്.തൊഴിലാളികള്‍ക്ക് ദീര്‍ഘകാലത്തേക്ക് താമസിക്കാനും അവരുടെ കുടുംബങ്ങളെ കൊണ്ടുവരാനും അനുവദിക്കുന്ന തരത്തിലായിരിക്കും ഇപ്പോൾ മാറ്റങ്ങള്‍ വരുത്തുന്നത്. ജപ്പാനിലെ ഭൂരിഭാഗം കുടിയേറ്റ തൊഴിലാളികളും നിലവില്‍ വിയറ്റ്നാം, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.ആതുരമേഖലയിലടക്കം ദീര്‍ഘകാല തൊഴില്‍ വിസകള്‍ വിപുലീകരിക്കുന്നതിലൂടെ ഇന്ത്യക്കാര്‍ക്കും പുതിയ തൊഴിവസരങ്ങളില്‍ നേട്ടം ലഭിക്കും.പ്രത്യേകിച്ചും മലയാളികൾക്ക്. ജൂണ്‍ മുതല്‍ പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും.ജപ്പാനീസ് പത്രമായ ‘നിക്കി’ ആണ് ഇത് സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Read More » -
India
കർണാടകയിൽ ജനവിധി തേടി മൂന്ന് മലയാളികൾ
ബംഗളൂരു:വരുന്ന ഇലക്ഷനിൽ കർണാടകയിൽ നിന്നും ജനവിധി തേടാൻ മൂന്നു മലയാളികൾ.224 അംഗ കര്‍ണാടക നിയമസഭയിലേക്ക് 2613 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ മാറ്റുരക്കുന്നത്.ഇതില്‍ കോണ്‍ഗ്രസിനായി കളത്തിലിറങ്ങിയിരിക്കുന്ന രണ്ടു സ്ഥാനാര്‍ത്ഥികളും ആം ആദ്മിക്കായി വോട്ടു തേടുന്ന ഒരു സ്ഥാനാര്‍ത്ഥിയും മലയാളികളാണ്. കോട്ടയം ചിങ്ങവനത്ത് നിന്നും കര്‍ണാടകയിലെ കുടകിലേക്ക് ചേക്കേറിയ കര്‍ഷക കുടുംബത്തില്‍ ജനിച്ച കേളചന്ദ്ര ജോസഫ് ജോര്‍ജ് എന്ന കെ ജെ ജോര്‍ജ്ജിന് ഇത് സര്‍വാഗ്ന നഗറില്‍ ആറാം അങ്കമാണ്. കര്‍ണാടക ആഭ്യന്തര വകുപ്പുള്‍പ്പടെ കൈകാര്യം ചെയ്ത കോണ്‍ഗ്രസിന്റെ കരുത്തുറ്റ നേതാവാണ് ജോര്‍ജ്ജ്. ഇരുപതാം വയസില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയ അദ്ദേഹം യൂത്ത് കോണ്‍ഗ്രസ്സിലൂടെയായിരുന്നു സജീവ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. മണ്ഡലം ഇത്തവണയും കൈപിടിയിലിരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കെ ജെ ജോര്‍ജ്ജ്. കെജെ ജോര്‍ജ്ജിന്റെ സര്‍വാഗ്ന നഗറിന്റെ തൊട്ടടുത്ത മണ്ഡലമായ ശാന്തി നഗറില്‍ വോട്ടു തേടുകയാണ് കോണ്‍ഗ്രസിന്റെ എന്‍എ ഹാരിസ്.കാസര്‍ഗോഡ് നിന്നും ശിവമോഗയിലെ ഭദ്രാവതിയിലേക്കു വ്യാപാര ആവശ്യാര്‍ഥം കുടിയേറിയ കുടുംബമാണ് എന്‍എ ഹാരിസിന്റേത്. 2008 മുതല്‍ ശാന്തിനഗര്‍ അദ്ദേഹത്തെ…
Read More » -
Kerala
ഓപ്പറേഷൻ കാവേരിയിലൂടെ സുഡാനിൽനിന്ന് വന്ന മലയാളികൾ ബംഗളുരു വിമാനത്താവളത്തിൽ കുടുങ്ങി
ബെംഗളൂരു: ഓപ്പറേഷൻ കാവേരിയിലൂടെ സുഡാനിൽ നിന്ന് വന്ന മലയാളികൾ ബംഗളുരു വിമാനത്താവളത്തിൽ കുടുങ്ങി. യെല്ലോ ഫീവർ പ്രതിരോധ വാക്സിൻ കാർഡ് ഇല്ലെങ്കിൽ മലയാളികളെ പുറത്ത് ഇറക്കി വിടില്ലെന്നാണ് എയർപോർട്ട് അധികൃതർ പറയുന്നത്. അതല്ലെങ്കിൽ സ്വന്തം ചിലവിൽ അഞ്ച് ദിവസം ക്വാറന്റീനിൽ പോകണമെന്നും അധികൃതർ ആവശ്യപ്പെടുന്നു. 25 മലയാളികൾ ആണ് ബെംഗളൂരുവിൽ കുടുങ്ങിയിരിക്കുന്നത്. ജീവനും കൊണ്ട് നാട്ടിലേക്ക് തിരികെ എത്തിയ തങ്ങൾക്ക് ഇനി ബെംഗളുരുവിൽ ക്വാറന്റീൻ ചെലവ് കൂടി താങ്ങാൻ ശേഷി ഇല്ലെന്നാണ് യാത്രക്കാരുടെ മറുപടി. അതേസമയം, മുംബൈ അടക്കം ഉള്ള വിമാനത്താവളങ്ങളിൽ എത്തിയവർ വാക്സിൻ സർട്ടിഫിക്കറ്റ് നിബന്ധന ഇല്ലാതെ നാട്ടിലേക്ക് മടങ്ങിയിരുന്നുവെന്ന് സർക്കാറിൻറെ പ്രത്യേക പ്രതിനിധി കെ വി തോമസ് പ്രതികരിച്ചു. ദില്ലിയിലും മുംബൈയിലും എത്തിയവർക്ക് ഇത്തരം നിബന്ധനകളില്ലായിരുന്നു. ഉദ്യോഗസ്ഥരോട് ഈ വിഷയത്തിൽ സംസാരിക്കുമെന്നും കെവി തോമസ് പറഞ്ഞു.
Read More » -
Kerala
അധ്യാപികയുടെ അശ്ലീല ഫോട്ടോ നിർമ്മിച്ച് കല്യാണം മുടക്കിയ സഹഅദ്ധ്യാപകന്‍ അറസ്റ്റില്‍
കണ്ണൂർ:വടകരയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയുടെ സ്വകാര്യ വാട്ട് സാപ്പ് വിവരങ്ങള്‍ ചോര്‍ത്തി പ്രചരിപ്പിച്ച് അപവാദം നടത്തിയ അധ്യാപകന്‍ അറസ്റ്റില്‍. സ്ഥാപനത്തില്‍ പരാതിക്കാരി ഉപയോഗിച്ച കമ്ബ്യൂട്ടറില്‍ കയറി യുവതി സുഹൃത്തുമായി നടത്തിയ വാട്സ്‌ആപ് ചാറ്റുകളും മറ്റും പ്രതി എഡിറ്റ് ചെയ്ത് ഫോട്ടോകള്‍ അശ്ലീലമായി നിര്‍മ്മിക്കുകയായിരുന്നു. യുവതിയുടെ വിവാഹം അടുത്തമാസം നിശ്ചയിച്ചിരിക്കെ ഇയാള്‍ പ്രതിശ്രുത വരന് എഡിറ്റ് ചെയ്ത ഫോട്ടോകളും മറ്റും കൊറിയറില്‍ അയച്ചതോടെയാണ് സംഭവം വിവാദമായത്. ഫോട്ടോകളും മറ്റും ലഭിച്ചതോടെ വരനും ബന്ധുക്കളും യുവതിയുടെ വീട്ടിലെത്തിയപ്പോഴാണ് വീട്ടുകാരും സംഭവം അറിഞ്ഞത്. തുടര്‍ന്ന്, എടച്ചേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More » -
Kerala
ഗുസ്തി താരങ്ങൾക്ക് നീതി ഉറപ്പാക്കണം :മന്ത്രി ആർ ബിന്ദു
ലൈംഗികാതിക്രമം നേരിട്ട വനിതാ ഗുസ്തി താരങ്ങളുടെ പ്രതികരണം അച്ചടക്കമില്ലായ്മയാണെന്ന ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ട് പി ടി ഉഷയുടെ പരാമർശം ഖേദകരമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. രാഷ്ട്രീയ യജമാനന്മാരുടെ ഉച്ചഭാഷിണിയായ പി.ടി ഉഷയെയല്ല രാജ്യം ആരാധിക്കുന്നതെന്ന തിരിച്ചറിവോടെ സ്വന്തം വാക്കുകൾ അവർ തിരുത്തണമെന്നും മന്ത്രി ഡോ. ബിന്ദു ആവശ്യപ്പെട്ടു. ഇന്ത്യൻ സ്ത്രീത്വത്തിന്റെ അഭിമാനബോധത്തെ ഒരു കാലത്ത് ജ്വലിപ്പിച്ച ട്രാക്ക് റാണിയിൽ നിന്നും ഈയൊരു നിലപാടുണ്ടായത് സ്ത്രീസമൂഹത്തിന് അംഗീകരിക്കാനാവില്ല. കായികമേഖലയടക്കമുള്ള പൊതുരംഗത്തേക്ക് ഏറെ പ്രയാസപ്പെട്ട് കടന്നുവരുന്നവരാണ് പുതുതലമുറ പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർ. ആ പ്രയാസം കരിയറിൽ എമ്പാടും അനുഭവിച്ച ശ്രീമതി. ഉഷ അവർക്ക് നൽകുന്നത് അച്ചടക്കം പാലിക്കണമെന്ന മുന്നറിയിപ്പാകുന്നത് അതിശയകരമാണ്. ഇരകളാക്കപ്പെടുന്ന സ്ത്രീകൾ വേട്ടക്കാരുടെ തിട്ടൂരം പാലിച്ചു പ്രതികരിക്കണമെന്ന പെൺവേട്ടക്കാരുടെ ശാസനം സമാരാധ്യയായ താരത്തിലൂടെ പുറത്തുവരുന്നത് അവർ സ്വന്തം നിലയും വിലയും കളഞ്ഞുകുളിക്കുന്നതിന് തുല്യമാണ്. ഇന്ത്യൻ ഭരണഘടന ഇത്തരം സന്ദർഭങ്ങളിൽ സ്ത്രീകൾക്ക് ഉറപ്പുനൽകുന്ന നീതി, ഇരകളാക്കപ്പെട്ടവർക്ക് ഉറപ്പാക്കാൻ ജനപ്രതിനിധിയെന്ന പദവി…
Read More »