കണ്ണൂർ:വടകരയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയുടെ സ്വകാര്യ വാട്ട് സാപ്പ് വിവരങ്ങള്‍ ചോര്‍ത്തി പ്രചരിപ്പിച്ച് അപവാദം നടത്തിയ അധ്യാപകന്‍ അറസ്റ്റില്‍.
സ്ഥാപനത്തില്‍ പരാതിക്കാരി ഉപയോഗിച്ച കമ്ബ്യൂട്ടറില്‍ കയറി യുവതി സുഹൃത്തുമായി നടത്തിയ വാട്സ്‌ആപ് ചാറ്റുകളും മറ്റും പ്രതി എഡിറ്റ് ചെയ്ത് ഫോട്ടോകള്‍ അശ്ലീലമായി നിര്‍മ്മിക്കുകയായിരുന്നു. യുവതിയുടെ വിവാഹം അടുത്തമാസം നിശ്ചയിച്ചിരിക്കെ ഇയാള്‍ പ്രതിശ്രുത വരന് എഡിറ്റ് ചെയ്ത ഫോട്ടോകളും മറ്റും കൊറിയറില്‍ അയച്ചതോടെയാണ് സംഭവം വിവാദമായത്. ഫോട്ടോകളും മറ്റും ലഭിച്ചതോടെ വരനും ബന്ധുക്കളും യുവതിയുടെ വീട്ടിലെത്തിയപ്പോഴാണ് വീട്ടുകാരും സംഭവം അറിഞ്ഞത്. തുടര്‍ന്ന്, എടച്ചേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.