പെന്ഷന് എങ്ങനെ അപേക്ഷിക്കാം
യോഗ്യരായ എല്ലാ ജീവനക്കാരും ഇപിഎഫ്ഒ പോര്‍ട്ടലില്‍ ആവശ്യമായ രേഖകളോടൊപ്പം ഒരു അപേക്ഷ സമര്‍പ്പിക്കണം.
യുഎഎന്‍ അംഗമായ ഇ-സേവ പോര്‍ട്ടലില്‍ (https://unifiedportal-mem.epfindia.gov.in/memberinterface/) ലിങ്ക് ആക്സസ് ചെയ്യാന്‍ കഴിയും.
അപേക്ഷ ഇപിഎഫ്ഒ ഓഫീസര്‍ സമര്‍പ്പിച്ചതിന് ശേഷം തൊഴിലുടമ സ്ഥിരീകരിക്കും.
എല്ലാ വിശദാംശങ്ങളും ശരിയാണെങ്കില്‍, കുടിശ്ശിക കണക്കാക്കുകയും കുടിശ്ശിക കൈമാറുന്നതിനുള്ള ഒരു ഓര്‍ഡര്‍ നല്‍കുകയും ചെയ്യും.
പൊരുത്തക്കേട് ഉണ്ടായാല്‍, ഇപിഎഫ്ഒ അത് തൊഴിലുടമയെയും ജീവനക്കാരനെയും അറിയിക്കുകയും അവര്‍ക്ക് വിവരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒരു മാസത്തെ സമയം നല്‍കുകയും ചെയ്യും.
വര്‍ഷങ്ങള്‍ നീണ്ട നിയമപ്പോരാട്ടത്തിനൊടുവിലാണ് ജീവനക്കാര്‍ ഉയര്‍ന്ന പിഎഫ് പെന്‍ഷനുള്ള ഉത്തരവ് നേടിയെടുത്തത്.നിലവില്‍ പിഎഫ് പെന്ഷന് പദ്ധതിയില്‍ 5,33,166 വിരമിച്ച ജീവനക്കാരുണ്ട്. 6,79,78,581 ഓളം പേര് പദ്ധതിയില്‍ തുടരുന്നുമുണ്ട്.വിരമിച്ച ജീവനക്കാരില്‍ പകുതിയിലധികം പേര്‍ക്കും കുറഞ്ഞ തുകയാണ് നിലവില്‍ പെന്‍ഷനായി ലഭിക്കുന്നത്.