താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി മെയ് 26 നകം അപേക്ഷിക്കാം.പരീക്ഷ ജൂലൈ മുതല്‍ ഓഗസ്റ്റ് വരെ കമ്ബ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് (CBT) മോഡില്‍ നടക്കും.രാവിലെ 9.30 മുതല്‍ 12.00 വരെയും ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 5.00 വരെയും രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ.
പ്രൈമറി, സെക്കന്‍ഡറി സ്കൂളുകളില്‍ അധ്യാപക നിയമനത്തിന് യോഗ്യത നേടുന്നതിനാണ് സിടിഇടി പരീക്ഷ നടത്തുന്നത്. പരീക്ഷയ്ക്ക് രണ്ട് പേപ്പറുകള്‍ ഉണ്ടാകും.ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ അധ്യാപകരാകാന്‍ ഉദ്ദേശിക്കുന്നവര്‍ക്കാണ് പേപ്പര്‍ ഒന്ന്. ആറ് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ അധ്യാപകരാകാന്‍ ഉദ്ദേശിക്കുന്ന വ്യക്തിക്ക് പേപ്പര്‍ രണ്ടാണ്. ഉദ്യോഗാര്‍ത്ഥിക്ക് താല്‍പ്പര്യമുണ്ടെങ്കില്‍, രണ്ട് പരീക്ഷകളിലും പങ്കെടുക്കാം.യോഗ്യതാ മാനദണ്ഡം, സിലബസ്, ഭാഷകള്‍, മറ്റ് വിവരങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റില്‍ പരിശോധിക്കാം.
സമര്‍പ്പിക്കുക എന്നതില്‍ ക്ലിക്ക് ചെയ്ത് കണ്ഫര്മേഷന് പേജ് ഡൗണ്‍ലോഡ് ചെയ്യുക.ഭാവി ഉപയോഗത്തിന് ഇത് വേണ്ടി വരും.