IndiaNEWS

ജാർഖണ്ഡിൽ വാക്‌സിന്‍ നല്‍കിയ മൂന്ന് മാസം പ്രായമുള്ള കുട്ടി മരിച്ചു

റാഞ്ചി:വാക്സിൻ നൽകിയതിനെ തുടർന്ന് മൂന്നു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.രാംഗഡ് ജില്ലയിലാണ് സംഭവം.ഇവിടുത്തെ പത്രാട്ട് ഗ്രാമത്തിലെ ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്ന് വാക്‌സിന്‍ നല്‍കി മണിക്കൂറുകൾക്കു ശേഷം കുട്ടി മരിക്കുകയായിരുന്നു.
ഡിഫ്തീരിയ, പെര്‍ട്ടുസിസ്, ടെറ്റനസ്, ഹെപ്പറ്റൈറ്റിസ്-ബി തുടങ്ങിയ മാരക രോഗങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന പെന്റാവാലന്റ് വാക്സിനാണ് വ്യാഴാഴ്ച പത്രാട്ടിലെ സിഎച്ച്‌സിയിലെ പാരാമെഡിക്കല്‍ ജീവനക്കാര്‍ നല്‍കിയത്.എന്നാൽ കുട്ടിയുടെ ആരോഗ്യനില പെട്ടെന്ന് വഷളാകുകയായിരുന്നു ഉടൻ തന്നെ രാംഗഡ് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചയോടെ കുട്ടി മരിക്കുകയായിരുന്നു.
അതേസമയം വാക്‌സിനേഷനുശേഷം കുട്ടി മരിച്ചത് അപൂര്‍വ്വമായ കേസാണെന്നും മരണകാരണം കണ്ടെത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ടെന്നും രാംഗഡ് സിവില്‍ സര്‍ജന്‍ ഡോ പ്രഭാത് കുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: