KeralaNEWS

ജനങ്ങൾ നിയമ ലംഘനം നടത്തണമെന്ന് ആഗ്രഹിക്കുന്ന മാധ്യമങ്ങൾ…!!

കേരളത്തിൽ എഐ ക്യാമറകൾ ഇന്നുമുതൽ പ്രവർത്തനം ആരംഭിക്കവേ വളരെയേറെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ഇവിടുത്തെ മാധ്യമങ്ങൾ അത് അവതരിപ്പിച്ചത്.ഖജനാവിലേക്ക് ഓരോ മാസവും 25 കോടി കിട്ടുമത്രെ!
നിയമം അനുസരിക്കാത്തവരാണ് മലയാളികൾ എന്ന മുൻവിധിയോടെയാണ് ഇവിടുത്തെ മാധ്യമങ്ങൾ ഇത്തരം വാർത്തകൾ തയ്യാറാക്കുന്നത് എന്നതിനോട് യോജിപ്പില്ല.വാർത്തകളിൽ തെറ്റിദ്ധാരണ പടർത്തുന്നതോടെ നാലുപേരെങ്കിൽ നാലു പേർ സർക്കാരിനെതിരെ  തിരിയട്ടെ എന്ന ഗൂഢലക്ഷ്യം മാത്രമാണ് ഇതിന് പിന്നിൽ.മലയാളത്തിലെ വിരലിലെണ്ണാവുന്ന മാധ്യമങ്ങൾ ഒഴിച്ച് ബാക്കിയെല്ലാ മാധ്യമങ്ങളുടെയും സമകാലീന വാർത്താവതരണരീതി ഇതാണ്.ഇടതുപക്ഷവിരുദ്ധതയാണ് ഇവരുടെയെല്ലാം മുഖമുദ്ര.നൂറുകണക്കിന് വ്യാജവാർത്തകളാണ് ഇവർ ദിനംപ്രതി പടച്ചുവിടുന്നത്.അതൊക്കെ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ ജനങ്ങൾ പൊളിച്ചടുക്കുന്നുമുണ്ട്.ചിലർ വ്യാജവാർത്താ കേസിൽ ഇപ്പോഴും പോലീസ് സ്റ്റേഷനും കോടതിയും കയറിയിറങ്ങുന്നു.എന്നാലും തീരില്ല പട്ടേലരുടെയും ഠാക്കൂർ സേനകളുടെയും പണം പറ്റി വാർത്തകൾ പടച്ചുവിടുന്നവരുടെ ശൗര്യം!
നിയമലംഘനം ഏതൊരു രാജ്യത്തും തക്കതായ ശിക്ഷയ്ക്ക് കാരണമാണ്.ഇവിടെയും അതന്നെ !!നിയമം ലംഘിക്കാത്തവർക്ക് ഇവിടെയെന്നല്ല, എവിടെയും പേടിക്കേണ്ടതുമില്ല.അബുദാബി-ദുബായ് റോഡിൽ വേഗത കൂടിയാൽ മാത്രമല്ല, കുറഞ്ഞാലും പിഴ ലഭിക്കും.എത്ര മലയാളികൾ ഗൾഫ് നാടുകളിലുണ്ട്.എന്തേ അവർക്കാർക്കും പരാതിയില്ലാത്തത്?.ദുബായ് മീഡിയ സിറ്റിയിൽ ഓഫീസ് ഇല്ലാത്ത ഏത് മലയാള പത്രങ്ങളാണുള്ളത്? ധൈര്യമുണ്ടോ അവിടുത്തെ നിയമങ്ങൾക്കെതിരെ ഇതേപോലെയൊരു വാർത്ത കൊടുക്കാൻ…?
ഇനി AI CAMERA ആണ് പ്രശ്നമെങ്കിൽ കർണാടക മുതൽ ഉത്തർപ്രദേശിൽ വരെ ഇത് നിലവിലുണ്ട്.ഉത്തർ പ്രദേശിലെ നോയിഡയിൽ മാത്രം 1000 ക്യാമറകളാണുള്ളത്.ഹരിയാനയിലെ ഗുരുഗ്രാമിൽ ഓരോ കിലോമീറ്റർ ഇടവിട്ട് ഇത്തരം ക്യാമറകളുണ്ട്. കർണാടകയിൽ 7200 ക്യാമറകളാണ് പുതുതായി സ്ഥാപിക്കാൻ ഒരുങ്ങുന്നത്.ഈ സ്ഥലങ്ങളിലെല്ലാം നൂറുകണക്കിന് മാധ്യമങ്ങളുമുണ്ട് !!
ലോകത്ത് ആദ്യമായിരിക്കണം ട്രാഫിക് നിയമലംഘനങ്ങൾ കണ്ടുപിടിക്കാൻ സ്ഥാപിച്ച ക്യാമറകൾക്കെതിരെ ഇത്രയും വലിയ പോരാട്ടം മാധ്യമങ്ങൾ സംഘടിപ്പിക്കുന്നത്.ക്യാമറയുടെ മുന്നിൽക്കൂടി വണ്ടിയോടിക്കുന്ന എല്ലാവർക്കും പിഴ വരില്ല … നിയമലംഘനം നടത്തുന്നവർക്കു മാത്രമുള്ളതാണ് അത്.പിന്നെ ഇന്ത്യയിൽ AI Camera ആദ്യത്തെ സംഭവുമല്ല..!!
അതേപോലെ ഇരുചക്ര വാഹനത്തില്‍ മൂന്ന് പേര്‍ പാടില്ലെന്നത് കേന്ദ്ര നിയമമാണ്.അതിൽ എന്തെങ്കിലും മാറ്റം കൊണ്ടുവരാൻ കേന്ദ്രത്തിനെ സാധിക്കുകയുള്ളൂ.മുപ്പത്തിയഞ്ചു വർഷങ്ങൾക്കു  മുൻപ്  1988 ലാണ് മോട്ടോർ വെഹിക്കിൾ ആക്റ്റ് നിലവിൽ വരുന്നത്.രാജീവ് ഗാന്ധി ആയിരുന്നു ആ സമയത്തെ പ്രധാനമന്ത്രി.ഈ നിയമത്തിന്റെ 128 ആമത്തെ വകുപ്പിൽ പറഞ്ഞിട്ടുള്ളതാണ് മോട്ടോർ സൈക്കിളിൽ രണ്ടിലധികം ആളുകളെ കയറ്റി ഓടിക്കാൻ പാടില്ല എന്നത്. അന്ന് മുതലേ ഈ നിയമം ഉണ്ട്. മോട്ടോർ വാഹന വകുപ്പ് പല തവണ പരിഷകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഈ നിയമം ഇപ്പോഴും നിലവിലുണ്ട്.
2022 ഫെബ്രുവരിയിൽ കേന്ദ്രസർക്കാർ മോട്ടോർ വാഹന നിയമം പരിഷകരിച്ചു. അതിൽ വന്ന പുതിയ  മാറ്റം ഇങ്ങനെയാണ്.
1. 4 വയസു വരെ പ്രായമുള്ള കുട്ടി സഞ്ചരിക്കുന്ന ഇരുചക്ര വാഹനനങ്ങൾക്കു 40kmph സ്പീഡ് മാത്രമേ പാടുള്ളു.
2. 9 മാസത്തിനു മുകളിൽ പ്രായം ഉള്ള കുട്ടിയാണെങ്കിൽ ഹെൽമെറ്റും, റൈഡർനോട് അറ്റാച്ച് ചെയ്യുന്ന ബെൽറ്റും ആവശ്യമാണ്.
ഈ നിയമം പാലിക്കാത്ത കൊണ്ട് ഇത്രയും നാൾ നിങ്ങൾക്ക് പെറ്റി കിട്ടിയില്ല എന്നാണെങ്കിൽ അത് നിയമപാലകർ കണ്ണടയ്ക്കുന്നതു കൊണ്ട് മാത്രമാണ്.അവർ ചിലപ്പോൾ ഇനിയും കണ്ണടച്ചേക്കാം.ചിലപ്പോൾ നിയമം പാലിച്ചേക്കാം.പക്ഷെ അവർ ഒരിക്കലും നിങ്ങളോട് നിയമ ലംഘനം നടത്താൻ ഔദ്യോഗികമായി പറയില്ല-ഇവിടുത്തെ മാധ്യമങ്ങളെപ്പോലെ !

പിടികൂടുക 7 നിയമലംഘനങ്ങൾ

∙ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ പിഴ: 500 രൂപ

∙ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ: 500 രൂപ

∙ ടു വീലറിൽ രണ്ടിലേറെപ്പേരുടെ യാത്ര:  1000 രൂപ

∙ ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗം:  2000 രൂപ

∙ അനധികൃത  പാർക്കിങ്: 250 രൂപ

∙ അമിതവേഗം: 1500 രൂപ

എ ഐ കാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് ഒരുമാസം പിഴ ഈടാക്കില്ല.നിയമം ലംഘിക്കുന്നവര്‍ക്ക് ഫോണില്‍ സന്ദേശം വരും.അടുത്തമാസം പത്തൊന്‍പതുവരെ ബോധവത്ക്കരണം ഉണ്ടാവും.അതിനുശേഷവും നിയമലംഘനം നടത്തുന്നവർക്കു പിഴയൊടുക്കേണ്ടി വരും!
സീറ്റ് ബെൽറ്റ്, ഹെൽമറ്റ് തുടങ്ങിയവ ധരിക്കുന്നത് സ്വന്തം ജീവൻ സുരക്ഷിതമാക്കാനാണെന്ന ബോധമാണ് ഉണ്ടാവേണ്ടത് , മറിച്ചുള്ളതെല്ലാം മനോ വൈകല്യത്തിന്റെ പ്രതിഫലനമാണ്.

Back to top button
error: