KeralaNEWS

തെങ്ങ് കുലകുത്തി കായ്ക്കാൻ ഹോമിയോ മരുന്ന്

കേരളം അറിയപ്പെടുന്നതു തന്നെ തെങ്ങിന്റെ പേരിലാണ്.പക്ഷേ കേരളത്തിലെ തെങ്ങുകൾക്ക് വാട്ടം വിട്ടുമാറിയിട്ട് വേണ്ടെ കർഷകന് വല്ലതും കിട്ടാൻ.എപ്പോഴും എന്തെങ്കിലുമൊക്കെ കീടബാധ തെങ്ങിനെ ബാധിച്ചിട്ടുണ്ടാകും.
ചെറിയ മുതൽമുടക്കിൽ തെങ്ങിനെ രക്ഷിക്കാൻ സാധിക്കുന്ന ഒരു കാര്യത്തെപ്പറ്റിയാണ് ഇവിടെ വിവരിക്കുന്നത്.വളരെയധികം കീടബാധ നേരിടുന്ന ഒരു വൃക്ഷമാണ് തെങ്ങ്.ഇതിനെ വളരെ എളുപ്പത്തിൽ തന്നെ ഹോമിയോ ചികിത്സയിലൂടെ രക്ഷപ്പെടുത്താൻ സാധിക്കും.മാത്രമല്ല, തെങ്ങ് കുലകുത്തി കായ്ക്കുകയും ചെയ്യും.തുച്ഛമായ ചിലവ് മാത്രമാണ് ഇതിന് വരുന്നത്.ഒരുതരം ഹോമിയോ മരുന്നാണ് ഇതിന് ഉപയോഗിക്കുന്നത്. വളരെ എളുപ്പവുമാണ് ഇത് ചെയ്യാൻ.
ചെടികൾ എൻസൈമുകളെ  ഉത്പാദിപ്പിക്കുകയാണെങ്കിൽ മാത്രമേ ചെടികൾക്ക്
പ്രത്യുൽപാദന ശേഷിയും രോഗപ്രതിരോധശേഷിയും ലഭിക്കുകയുള്ളൂ.
ചെടിയുടെ പ്രത്യുൽപാദന ശേഷിയും രോഗപ്രതിരോധശേഷിയും വർദ്ധിപ്പിക്കുക എന്നുള്ളതാണ് തെങ്ങ് പച്ചപിടിക്കാനും നിറയെ കായ്കൾ ഉണ്ടാകാനുമുള്ള ഏക പോംവഴി. ഹോമിയോ അഗ്രോകെയർ എന്ന രീതിയിൽ ഇത് ചെയ്യാൻ സാധിക്കുന്നതാണ്.
ഇത് രണ്ട് രീതിയിൽ ചെയ്യാവുന്നതാണ്. വേണമെങ്കിൽ വേര് വഴി നേരിട്ടും അല്ലെങ്കിൽ മണ്ണിനടിയിൽ ആയും ഇത് ചെയ്യാം. ഇതു ചെയ്യുന്നതിനായി ഒരു ലിറ്റർ വെള്ളത്തിൽ രണ്ട് ഗ്രാം ഹോമിയോ ഗുളിക എടുക്കേണ്ടതാണ്. അത് ഏകദേശം 240 ഗുളികയോളം വരും.തെങ്ങിൻ ചുവട്ടിൽ നിന്നും ഒന്നരയടിയോളം മാറി ഒരു മുക്കാൽ ഇടം കുഴിക്കുമ്പോൾ പെൻസിലിന്റെ കനമുള്ള വേരുകൾ കാണാൻ കഴിയും. ഈ വേരുകളാണ് തെങ്ങിനെ വെള്ളവും വളവും വലിച്ചെടുക്കാൻ  സഹായിക്കുന്നത്. ഈ വേര് അല്പം ചരിച്ചു കട്ട് ചെയ്ത് എടുക്കുക.

ഒരു 100 മില്ലി മിശ്രിതം പ്ലാസ്റ്റിക് കവറിൽ കെട്ടിയതിനു ശേഷം മുറിച്ചെടുത്ത വേര് ആ മിശ്രിതത്തിന് അകത്തേക്ക് വയ്ക്കുക. അതിനുശേഷം ഇത് ആദ്യം മുറിച്ച വേരുമായി ചേർത്ത് കെട്ടുക. ശേഷം മണ്ണിട്ട് മൂടുക.ഇത് വേരുകളിലൂടെ നേരിട്ട് തെങ്ങ് വലിച്ചെടുത്ത് കൊള്ളും.

ഇനി മണ്ണിലൂടെ നേരിട്ട് കൊടുക്കുന്ന രീതി നോക്കുകയാണെങ്കിൽ ഇതിനായി 10 ഗ്രാം ഹോമിയോ ഗുളികയാണ് വേണ്ടത്. രണ്ട് ലിറ്റർ വെള്ളത്തിൽ ഇത് കലക്കി മുൻപ് പറഞ്ഞതുപോലെ തന്നെ തെങ്ങിന്റെ അരികിൽ നിന്നും ഒന്നര മീറ്റർ മാറി കുഴിയെടുക്കുക രണ്ടുമൂന്നു കുഴികളെടുത്ത് അതിനുശേഷം ഒരു ലിറ്റർ വെള്ളം വീതം ഒഴിച്ചു കൊടുക്കാവുന്നതാണ്.ഇതിന്റെ ഗുണം അല്പം വൈകിയായിരിക്കും ലഭിക്കുന്നതെന്ന് മാത്രം.
 ഒരുപാട് ജീവികളുടെ ആക്രമണത്താലും മറ്റും തേങ്ങ പിടിക്കാതെയും അല്ലെങ്കിൽ മറ്റു പല പ്രശ്നങ്ങളാലും നശിച്ചു പോകുന്നയൊക്കെ ഇതേപോലെ ഹോമിയോ ട്രീറ്റ്‌മെന്റ് എന്ന മരുന്നു പ്രയോഗിച്ച് രക്ഷപെടുത്താൻ സാധിക്കും.

Back to top button
error: