CrimeNEWS

ജാമ്യത്തിലിറങ്ങി സംഘം ചേര്‍ന്ന് വാഹന മോഷണം; ‘ഫൈസലും മക്കളും’ അറസ്റ്റില്‍

കോഴിക്കോട്: വാഹനമോഷണ കേസുകളില്‍ ജാമ്യത്തിലിറങ്ങിയശേഷം വീണ്ടും വാഹനമോഷണം നടത്തിയ സംഘത്തെ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ കൊളത്തറ സ്വദേശിയുടെ ബൈക്ക് മോഷണം നടത്തിയ സംഘമാണ് പിടിയിലായത്. നിരവധി കേസുകളില്‍ പ്രതികളായ കുറ്റിക്കാട്ടൂര്‍ സ്വദേശി തായിഫ് (22), ഫറോക്ക് സ്വദേശികളായ സഹോദരന്‍മാര്‍ ഷിഹാല്‍ (21), ഫാസില്‍ (23) എന്നിവരും ഇവരുടെ പിതാവ് ഫൈസലുമാണ് പിടിയിലായത്.

കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത വാഹനമോഷണ കേസില്‍ കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുകയായിരുന്ന തായിഫിനെ ഫൈസലാണ് ജാമ്യത്തിലിറക്കിയത്. മലപ്പുറം ജില്ലയില്‍ റജിസ്റ്റര്‍ ചെയ്ത വാഹനമോഷണ കേസില്‍ അടുത്തിടെയാണ് ഷിഹാലിന് ജാമ്യം ലഭിച്ചത്. ഫൈസല്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയതായിരുന്നു. തായിഫ് ജാമ്യത്തിലിറങ്ങിയതിന്റെ രണ്ടാം ദിവസമാണ് കൊളത്തറയില്‍ ബൈക്ക് മോഷണം നടത്തിയത്.

Signature-ad

ബൈക്ക് മോഷ്ടിച്ച ശേഷം മലപ്പുറത്തും തുടര്‍ന്ന് ഫറോക്കിലുള്ള രഹസ്യ സങ്കേതത്തിലുമാണ് സൂക്ഷിച്ചിരുന്നത്. സമാനമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെകുറിച്ച് സിറ്റി ക്രൈം സ്‌ക്വാഡ് അന്വേഷണം നടത്തുന്നതിനിടെ വാഹന ഉടമ തന്റെ വാഹനം റോഡില്‍വച്ച് കണ്ടതാണ് വഴിത്തിരിവായത്. ഷിഹാലിനെ സിറ്റി ക്രൈം സ്‌ക്വാഡിന്റെ സഹായത്തോടെ നല്ലളം പോലീസ് പിടികൂടി വാഹനം കണ്ടെടുത്തു.

Back to top button
error: