KeralaNEWS

പാല്‍ വില വീണ്ടും വര്‍ധിപ്പിച്ചു; കൂട്ടിയതല്ല ഏകീകരിച്ചതെന്ന് മില്‍മ

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന് വില വീണ്ടും കൂടും. മില്‍മയുടെ പച്ച, മഞ്ഞ കവറുകളിലുള്ള പാലിനാണ് വില കൂടുന്നത്. മില്‍മ റിച്ച് 29 രൂപയായിരുന്നത് 30 രൂപയായി വര്‍ധിക്കും. 24 രൂപ വിലയുണ്ടായിരുന്ന മില്‍മ സ്മാര്‍ട്ടിന് 25 രൂപയായും വില കൂടും. അതേസമയം, ഏറെ ആവശ്യക്കാരുള്ള നീല കവര്‍ പാലിന് വില കൂടില്ല. രണ്ടു മാസം മുന്‍പ് നീല കവര്‍ പാലിന് വില കൂട്ടിയിരുന്നു. പുതുകകിയ വില നാളെ മുതല്‍ നിലവില്‍ വരും.

‘റിപൊസിഷനിങ് മില്‍മ’ എന്ന പുതിയ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ വില വര്‍ധന. ബ്രാന്‍ഡ് ഇമേജ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനമാകെ ഏകീകൃത രീതിയിലുള്ള പാക്കിങ്, ഡിസൈന്‍, ഗുണനിലവാരം, വില, തൂക്കം എന്നിവ നടപ്പാക്കുന്ന പദ്ധതിയാണിത്. എന്നാല്‍, വില കൂട്ടിയതല്ല ഏകീകരിച്ചതാണെന്നാണ് വിശദീകരണം. നേരത്തെ മറ്റു ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടിയപ്പോള്‍ റിച്ചും സ്മാര്‍ട്ട് കൂടിയിരുന്നില്ലെന്നും വിശദീകരണത്തില്‍ പറയുന്നു.

Signature-ad

എന്നും മില്‍മ പാല്‍, തൈര്, നെയ്യ്, ഫ്‌ളേവേഡ് മില്‍ക് എന്നീ ഉല്‍പന്നങ്ങളാണ് ആദ്യ ഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നു മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി അറിയിച്ചിരുന്നു. നിലവില്‍ മൂന്നു മേഖല യൂണിയനുകള്‍ പുറത്തിറക്കുന്ന പാല്‍ ഒഴിച്ചുള്ള ഉല്‍പന്നങ്ങളുടെ പാക്കിങും തൂക്കവും വിലയും ഒരുപോലെ അല്ല. ഇതു മാറി ഏകീകൃത രീതി നടപ്പാക്കാനുള്ള പ്രവര്‍ത്തനം ഒരു വര്‍ഷം മുന്‍പാണ് മില്‍മ ആരംഭിച്ചത്. രാജ്യാന്തര വിപണിയിലടക്കം മത്സരാഥിഷ്ഠിതമായി സാന്നിധ്യം വിപുലപ്പെടുത്താന്‍ ലക്ഷ്യമിട്ടാണു പദ്ധതി.

Back to top button
error: