ബംഗളൂരു: നഗരത്തില്‍ പൈപ്പ് ലൈനിനു വേണ്ടി എടുത്ത കുഴിയില്‍ വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം. ബംഗളൂരുവിലെ ഗൊല്ലാറഹട്ടിയ്ക്ക് സമീപത്തുള്ള മഗടിയിലാണ് സംഭവമെന്ന് എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നു.
പൈപ്പ് ലൈനിന് എടുത്ത കുഴില്‍ കുഴിയില്‍ വെള്ളം കെട്ടിക്കിടക്കുകയായിരുന്നു. സമീപത്ത് സൂചനാ ബോര്‍ഡുകളോ മറ്റു സുരക്ഷാ സംവിധാനങ്ങളോ സ്ഥാപിച്ചിരുന്നില്ല. സംഭവത്തില്‍ കോണ്‍ട്രാക്ടര്‍ക്കും ബംഗളൂരു ജലവിതരണ അതോറിറ്റിക്കുമെതിരേ കേസെടുത്തു.