KeralaNEWS

സഭാ തർക്കവുമായി ബന്ധപ്പെട്ട പുതിയ നിയമനിർമ്മാണം സംഘർഷത്തിന് വഴിവെക്കുമെന്ന് ഓർത്തഡോക്സ് സഭ

ഓർത്തഡോക്സ്‌– യാക്കോബാ സഭാ തർക്കവുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാരത്തിനായി സർക്കാർ നടത്തുന്ന പുതിയ നിയമനിർമ്മാണം കൂടുതൽ സംഘർഷത്തിന് വഴിവയ്ക്കാൻ സാദ്ധ്യത. ഇതോടെ സഭാ തർക്കം കൂടുതൽ രൂക്ഷമാകും എന്നാണ് വിലയിരുത്തൽ.

കോടതി വിധി നടപ്പായ പള്ളികളിൽ സമാധാനപരമായി ആണ് ഇപ്പോൾ ഭരണവും പ്രാർത്ഥനകളും നടക്കുന്നത്. ചില പള്ളികളിൽ ഇരു വിഭാഗം വിശ്വാസികളും ഒന്നിച്ച് ആരാധനയിൽ സംബന്ധിക്കുന്നുണ്ട്. നെച്ചൂർ, ആട്ടിൻകുന്ന്, ഓണക്കൂറുർ എന്നിവിടങ്ങളിൽ യാക്കോബായ വിഭാഗം ആരാധനയ്ക്കായി പുതിയ പള്ളികൾ പണിത് മാറിയിട്ടുണ്ട്. മറ്റു പള്ളികളിൽ തൽകാലിക ക്രമീകരണം നടത്തി പുതിയ പള്ളികൾ പണിയുന്നതിന് നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. കോലഞ്ചേരിയിൽ പുതിയ പള്ളി പണിയുന്നതിനായി സ്ഥലം വാങ്ങി കഴിഞ്ഞു. ഇവിടെ പള്ളിയുടെ നിർമ്മാണം ഉടൻ ആരംഭിക്കും. പുതിയ നിയമം വന്നു കഴിഞ്ഞാൽ ഈ പള്ളികളിൽ ഉൾപ്പെടെ വീണ്ടും തർക്കം ആരംഭിക്കുകയും, വലിയ സംഘർഷത്തിലേക്ക് നയിക്കുകയും ചെയ്യുമെന്നതിൽ സംശയമില്ല. സർക്കാരിന്റെ നിയമ നിർമ്മാണം ഇരു വിഭാഗവും തമ്മിലുള്ള തർക്കം മൂർച്ഛിക്കുന്നതിനും പുതിയ കേസുകൾ ആരംഭിക്കുന്നതിനും മാത്രമേ ഉപകരിക്കൂ എന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ കോശി വ്യക്‌തമാക്കി.

അതേ സമയം നിർദ്ധിഷ്ട ബില്ലിനെതിരെ ഓർത്തഡോൿസ്‌ സഭയുടെ പള്ളികൾ ഇന്ന് പ്രതിഷേധ ദിനമായി ആചരിച്ചു.

Back to top button
error: