CrimeNEWS

തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; വിമാനത്തിനുള്ളില്‍ 2731 ഗ്രാം സ്വര്‍ണം

തിരുവനന്തപുരം: വിമാനത്തിനുള്ളില്‍നിന്ന് സ്വര്‍ണം കണ്ടെത്തി. ദുബായില്‍നിന്ന് എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ സീറ്റിലാണ് 2731.50 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരിടവേളയ്ക്കുശേഷമാണ് വലിയ അളവിലുള്ള സ്വര്‍ണം പിടികൂടുന്നത്. കടത്തിയവരെ കണ്ടെത്താനായിട്ടില്ല.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിമാനത്തിനുള്ളില്‍ കസ്റ്റംസ് പരിശോധന നടത്തിയത്. രണ്ടു കറുത്ത പാക്കറ്റുകളിലായാണ് സ്വര്‍ണം കണ്ടെത്തിയത്. വിമാനത്താവളത്തിലെ ജീവനക്കാര്‍ക്ക് കടത്തലുമായി ബന്ധമുണ്ടോയെന്ന് കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. കടത്തലുകാര്‍ വിമാനത്തില്‍ ഉപേക്ഷിക്കുന്ന സ്വര്‍ണം ജീവനക്കാര്‍ പുറത്തെത്തിക്കുന്ന സംഭവം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Back to top button
error: