Social MediaTRENDING

”ഞാന്‍ ശാരീരികമായി അബ്യൂസ് ചെയ്യപ്പെട്ട പെണ്‍കുട്ടിയാണ്; ആ കഥ പറഞ്ഞാല്‍ പല പ്രമുഖരും ഇപ്പോള്‍ ജയിലിലാകും”… ബിഗ് ബോസ് താരം ഏയ്ഞ്ചലിന്റെ വെളിപ്പെടുത്തല്‍

ചാനല്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിച്ചു. ബിഗ് ബോസിന്റെ പുതിയ സീസണിലെ മത്സരാര്‍ത്ഥികളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. ഷോയില്‍ പതിനെട്ട് മത്സരാര്‍ത്ഥികളുണ്ട്. ഈ സീസണിലെ മിക്ക മത്സരാര്‍ത്ഥികള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വലിയ ഫോളോവേഴ്സുണ്ട്. ഒമര്‍ ലുലുവിന്റെ ‘നല്ല സമയം’ എന്ന ചിത്രത്തിലൂടെ സിനിമയില്‍

അരങ്ങേറ്റം കുറിച്ച ഏയ്ഞ്ചലിന്‍ മരിയ ആണ് ഇതിലെ ഒരു സെലിബ്രിറ്റി. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖങ്ങളിലൂടെയാണ് ഏയ്ഞ്ചലിന്‍ ശ്രദ്ധിക്കപ്പെടുന്നത്. എയ്ഞ്ചലിന്റെ ചില വെളിപ്പെടുത്തലുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്ന ബിഗ് ബോസിലെ തന്റെ ജീവിത കഥ പങ്കുവെച്ചിരിക്കുകയാണ് ഏയ്ഞ്ചലിന്‍.

Signature-ad

മൈ സ്റ്റോറി എന്ന ടാസ്‌ക്കിലാണ് ഏഞ്ചല്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. എയ്ഞ്ചലിന്റെ വാക്കുകള്‍ ഇങ്ങനെ; ”ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ പള്ളിയില്‍ വെച്ച് പരിചയപ്പെട്ട ഒരു പയ്യനുമായി ഞാന്‍ പ്രണയത്തിലായി. അവന് ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ എനിക്ക് ആ സമയത്ത് അവനെ ഇഷ്ടമായിരുന്നു. അതിന് എന്നെ എല്ലാവരും കുറ്റപ്പെടുത്തി. എനിക്ക് അന്ന് PCOD പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

അതിനു ഡോക്ടറെ കാണാന്‍ പോകുന്നത് പോലും സമൂഹം മോശമായാണ് കണ്ടത്.എനിക്ക് അസുഖമാണെന്ന് വരെ ഓരോരുത്തര്‍ പറഞ്ഞു. പിന്നീട് എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞാനും അമ്മയും ചേട്ടനും കൂടി ആരോടും പറയാതെ ഒറ്റരാത്രികൊണ്ട് തൃശൂര്‍ ടൗണിലേക്ക് താമസം മാറി. എന്റെ ജീവിതത്തില്‍ ഒരുപാട് പീഡനങ്ങള്‍ ഉണ്ടായിട്ടുണ്ട്, എല്ലാവരോടും ഞാന്‍ അത് പറഞ്ഞാല്‍ ഇത് കഴിയുമ്പോള്‍ പലരും ജയിലിലാകും. പക്ഷേ അങ്ങനെ സംഭവിക്കാന്‍ പാടില്ല. അവര്‍ ജയിലില്‍ പോയി ഭക്ഷണം കഴിച്ച് ജീവിക്കരുത്. അവര്‍ അത് പുറത്ത് ഇരുന്ന് അനുഭവിക്കണം. ഞാന്‍ ശാരീരികമായി അബ്യൂസ് ചെയ്യപ്പെട്ട ഒരു വ്യക്തിയാണ്.

ആ ആളില്‍ നിന്ന് ഇത്തരമൊരു അധിക്ഷേപം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, തുറന്നുപറഞ്ഞിട്ടും സമൂഹം എന്നെ കുറ്റപ്പെടുത്തി. ഞാന്‍ കുറ്റക്കാരനാണ് പറഞ്ഞു. എന്റെ അമ്മ പോലും എന്നെ വിശ്വസിച്ചില്ല. എന്നും കൂടെയുണ്ടാകുമെന്ന് കരുതിയ അമ്മ പോലും അങ്ങനെ പറഞ്ഞു, സമൂഹം അനീതിയാണ് എന്നോട് കാണിച്ചത്. ഈ സമൂഹം വെറും ആണ്. നമുക്ക് ജീവിതത്തില്‍ ആരും ഉണ്ടാകില്ല. അമ്മയായാലും അവര്‍ നമ്മുടെ കൂടെ എപ്പോഴും ഉണ്ടാവില്ല. നമുക്ക് നമ്മള്‍ മാത്രമായിരിക്കും. എന്റെ അമ്മയ്ക്ക് പൂര്‍ണമായി ഒരു അമ്മയാകാന്‍ സാധിച്ചിട്ടില്ല.” -ഏയ്ഞ്ചലിന്‍ പറഞ്ഞു.

അതേസമയം, എപ്പിസോഡിന്റെ അവസാനം ഏയ്ഞ്ചലിന്‍ തന്നെ പറയുന്നുണ്ട് ‘മെന്റലി അബ്യൂസ്’ ചെയ്തു എന്നാണ് താന്‍ ഉദേശിച്ചത് എന്ന്. നാക്ക് പിഴ ആയിരുന്നു എന്നും വിശദീകരിച്ചു.

 

Back to top button
error: