CrimeNEWS

മൂവാറ്റുപുഴയിലെ ഹയർസെക്കൻഡറി സ്കൂളിലെ മോഷണം: ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് പരീക്ഷാ ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടർ; ചോദ്യപേപ്പർ മറ്റൊരിടത്തേക്ക് മാറ്റി

കൊച്ചി: മൂവാറ്റുപുഴ ആനിക്കാട് സെൻറ് സെബാസ്റ്റ്യൻസ് ഹയർസെക്കൻററി സ്കൂളിൽ നടന്ന മോഷണത്തിൽ ഹയർസെക്കൻഡറി ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് ഡെപ്യൂട്ടി ഡയറക്ടർ എം.എസ്. വിവേകാനന്ദൻ. ഡെപ്യൂട്ടി ഡയറക്ടർ സ്കൂളിലെത്തി പരിശോധന നടത്തി. മോഷണം നടന്ന റൂം സുരക്ഷിതമല്ലാത്തതിനാൽ ചോദ്യപേപ്പർ മറ്റൊരിടത്തേക്ക് മാറ്റി. ശനിയാഴ്ച്ച രാത്രിയാണ് ചോദ്യപ്പേപ്പർ സൂക്ഷിച്ചിരുന്ന റൂമിൻറെ വാതിൽ തകർത്ത് മോഷ്ടാവ് അകത്ത് കയറിയത്.

ശനി രാത്രി പത്തിനും പതിനോന്നിനുമിടയിൽ മോഷണം നടന്നെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായത്. ചോദ്യപേപ്പർ സൂക്ഷിച്ചിരുന്ന റൂമിൻ്റ വാതിൽ കല്ലുകൾ കൊണ്ട് തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. ഞായറാഴ്ച്ച സ്കൂളിലെത്തിയ ജിവനക്കാരാണ് വാതിൽ തകർന്ന നിലയിൽ കാണുന്നത്. ഉടൻ തന്നെ മൂവാറ്റപുഴ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ചോദ്യപേപ്പർ സീൽ ചെയ്ത് സൂക്ഷിച്ച അലമാര കുത്തിതുറക്കാന‍് ശ്രമം നടന്നിട്ടില്ലെന്നാണ് പൊലീസിൻറെ പ്രാഥമിക പരിശോധനയിൽ വ്യക്തമായത്.

Signature-ad

മുറിയിലെ മേശയിൽ സൂക്ഷിച്ചിരുന്ന പണം നഷ്മായിട്ടുണ്ട്. മോഷ്ടാവിൻറെ ലക്ഷ്യം പണം കവരുകയാണെന്ന നിഗമനത്തിലാണ് മൂവറ്റുപുഴ പൊലീസ്. പൊലീസ് ഇങ്ങനെ പറയുമ്പോഴും ചോദ്യപേപ്പർ ചോർന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് ഹയർസെക്കൻററി വിഭാഗം. ഇതിനായി ഡയറക്ടേറ്റിലെ പരീക്ഷയുടെ ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടർ സ്കൂളിലെത്തി പരിശോധന നടത്തി. മോഷണം നടന്ന റൂം സുരക്ഷിതമല്ലാത്തതിനാൽ ചോദ്യപേപ്പർ മറ്റൊരിടത്തേക്ക് മാറ്റിയിട്ടുണ്ട്.

Back to top button
error: