KeralaNEWS

കൂത്തുപറമ്പ് വെടിവയ്‌പ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പനെ സന്ദർശിച്ച് മുഖ്യമന്ത്രി

തലശേരി സഹകരണാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൂത്തുപറമ്പ് വെടിവയ്‌പ്പിലെ ജീവിക്കുന്ന രക്തസാക്ഷി മനേക്കരയിലെ പുതുക്കുടി പുഷ്പനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. പെരളശേരിയിൽ എ.കെ.ജി ദിനാചരണത്തിന്റെ ഭാഗമായി അനുസ്മരണ പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രി. പുഷ്പനെ സന്ദർശിച്ച് അദ്ദേഹം സുഖവിവരങ്ങൾ ആരാഞ്ഞു. കുറച്ചു സമയം പുഷ്പനോടൊപ്പം ചെലവിട്ടാണ് മുഖ്യമന്ത്രി മടങ്ങിയത്.

മൂത്രത്തിലെ പഴുപ്പും ചെവിയിലെ ബാലൻസ് നിയന്ത്രിക്കുന്ന അവയവത്തിന്റെ പ്രവർത്തന വൈകല്യം മൂലവും ഉണ്ടാകുന്ന തലകറക്കവും കാരണമാണ് പുഷ്പനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള വിദഗ്ദ്ധ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ സംഘം പുഷ്പനെ പരിശോധിച്ചിരുന്നു.

Signature-ad

ഡി.വൈ. എഫ്. ഐ നേതാക്കളായ വി.കെ സനോജ്, സരിൻ ശശി തുടങ്ങിയവരും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു. ബുധനാഴ്‌ച്ച വൈകുന്നേരം നാലരയോടെയാണ് മുഖ്യമന്ത്രി തലശേരി സഹകരണാശുപത്രിയിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: