Month: March 2023

  • India

    പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കീറിയ കോണ്‍ഗ്രസ് എം.എല്‍.എയ്ക്ക് 99 രൂപ പിഴ വിധിച്ച് ഗുജറാത്ത് കോടതി

    അഹമ്മദാബാദ്: പ്രതിഷേധ സമരത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കീറിയ കോണ്‍ഗ്രസ് എം.എല്‍.എയ്ക്ക് 99 രൂപ പിഴ വിധിച്ച് ഗുജറാത്ത് കോടതി. 2017-ൽ നടന്ന സംഭവത്തിലാണ് വാംസദായില്‍നിന്നുള്ള എം.എല്‍.എ. ആനന്ദ് പട്ടേലിന് കോടതി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഏഴ് ദിവസം ജയില്‍ശിക്ഷ അനുഭവിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. നവ്‌സാരിയിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വി.എ. ദാദല്‍ ആണ് വിധി പ്രസ്താവിച്ചത്.

    Read More »
  • Kerala

    കൊച്ചിയിൽ പത്ത് രൂപയ്ക്ക് സമൃദ്ധമായി ഊണ് കഴിക്കാം

    കൊച്ചി:നഗരത്തിലെത്തുന്നവര്‍ക്ക് ഇനി പത്ത് രൂപയ്ക്ക് സമൃദ്ധമായി ഊണ് കഴിക്കാം.നോര്‍ത്ത് പരമാര റോഡിലാണ്  നഗരസഭയുടെ സ്വപ്ന പദ്ധതിയായ ‘സമൃദ്ധി അറ്റ് കൊച്ചി’ എന്ന പേരിലുള്ള ജനകീയ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകരായ 14 വനിതകളാണ് ഹോട്ടല്‍ നടത്തിപ്പുകാരായുള്ളത്.10 രൂപയ്ക്ക് ലഭിക്കുന്ന ഉച്ചയൂണില്‍ സാമ്പാര്‍ അല്ലെങ്കില്‍ ഒഴിച്ചുകറി, തോരന്‍, അച്ചാര്‍ എന്നിവയാണ് വിഭവങ്ങള്‍. സ്പെഷ്യലിന് വേറെ കാശ് നല്‍കണമെങ്കിലും അതിനും മിതമായ നിരക്ക് മാത്രമേ ഈടാക്കുന്നുള്ളൂ. ചുരുങ്ങിയ നിരക്കില്‍ തന്നെ പ്രാതലും, അത്താഴവും ഇവിടെ ലഭ്യമാണ്.

    Read More »
  • Travel

    യൂറോപ്പ് കാണുവാൻ ഷെങ്കൻ വിസ; അപേക്ഷിക്കേണ്ട വിധം,ഇന്ത്യക്കാർക്കുള്ള ഇളവുകൾ

    യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഏറ്റവും എളുപ്പമാക്കുന്നവയാണ് ഷെങ്കൻ വിസ (schengen visa).ഷെങ്കൻ വിസയുണ്ടെങ്കിൽ ഇതിന്റെ പരിധിയിൽ ഉൾപ്പെടുന്ന രാജ്യങ്ങളിലൂടെ യാത്ര ചെയ്യുകയും താമസിക്കുകയും ചെയ്യാം. എന്താണ് ഷെങ്കൻ വിസയെന്നും അതിന്‍റെ പ്രത്യേകതകൾ എന്തെന്നും നോക്കാം. യൂറോപ്പ് വിസ എന്നും അറിയപ്പെടുന്ന ഷെങ്കൻ വിസ 26 ഷെങ്കൻ രാജ്യങ്ങളിലൂടെയും സ്വതന്ത്രമായി യാത്ര ചെയ്യുവാന്‍ അനുവദിക്കുന്നു. അതായത് ഈ വിസ കൈവശമുള്ളവർക്ക് യൂറോപ്പിനുള്ളിലെ രാജ്യങ്ങളുടെ അതിർത്തികളിൽ ചെക്കിങ്ങിന് വിധേയരാവേണ്ടി വരില്ല, ലോകത്തിലെ ഏറ്റവും വലിയ ‘വിസ ഫ്രീ സോൺ’ എന്നാണ് ഷെങ്കൻ ഏരിയ അറിയപ്പെടുന്നത്. ഷെങ്കൻ ഏരിയ എന്നത് 26 യൂറോപ്യൻ രാജ്യങ്ങൾ ചേരുന്നതാണ്. ആഭ്യന്തര അതിർത്തികൽ ഒഴിവാക്കി, ഒരു രാജ്യത്തു നിന്നും മറ്റൊന്നിലേക്ക് സുഗമമായ സഞ്ചാരം ഇവ ഉറപ്പു വരുത്തുന്നു. ഓസ്ട്രിയ, ബെൽജിയം, ചെക് റിപ്പബ്ലിക്ക്, ഡെൻമാർക്ക്‌, എസ്സ്റ്റോണിയ, ഫിൻലൻഡ്‌, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ഹംഗറി, ഐസ് ലാൻഡ്, ഇറ്റലി, ലാത്‌വിയ,ലാത്വിയ, ലക്സംബർഗ്, മാൾട്ട, നെതർലൻഡ്‌സ്‌, നോർവേ, പോളണ്ട്, പോർച്ചുഗൽ, സ്ലോവാക്കിയ, സ്ലോവേനിയ,…

    Read More »
  • Movie

    ‘ദൈവത്തോട് എപ്പോഴും സംസാരിക്കുന്ന ഇന്നസെന്റിനെ ദൈവം വിളിച്ചു’, മോഹൻലാൽ കണ്ണീരുകൊണ്ടെഴുതിയ ഓർമക്കുറിപ്പ്

      ‘ഇന്നസെന്റ് ഇല്ലാതെയായി എന്ന് ഞാനിപ്പോഴും വിശ്വസിച്ചിട്ടില്ല. കാരണം, ഈ മനുഷ്യന് ഇല്ലാതെയാവാൻ സാധിക്കില്ല എന്നാണ് ഞാൻ ഇപ്പോഴും എന്നെത്തന്നെ വിശ്വസിപ്പിക്കുന്നത്. ചില മനുഷ്യരെ എന്ന്, എവിടെവെച്ചാണ് പരിചയപ്പെട്ടത് എന്ന് എനിക്കോർക്കാൻ സാധിക്കാറില്ല. എന്നാൽ, അവർ എന്നിൽനിന്ന്‌ അടർന്നുപോവരുതേ എന്ന് പ്രാർഥിക്കാറുണ്ട്. നെടുമുടി വേണു അത്തരത്തിലൊരാളായിരുന്നു എനിക്ക്‌. ഇപ്പോൾ ഇന്നസെന്റും. ഇന്നസെന്റില്ലാത്ത ഈ ലോകം എത്രമേൽ വിരസമായിരിക്കുമെന്ന് ഞാൻ എപ്പോഴും ഓർക്കാറുണ്ടായിരുന്നു. ഇപ്പോഴത് യാഥാർഥ്യമായിരിക്കുന്നു. ആ ലോകത്തിലൂടെവേണം ഇനി യാത്രതുടരാൻ എന്നോർക്കുമ്പോൾ വിഷമം മാത്രമല്ല, ഭയവുമുണ്ട് എനിക്ക്‌. ഇന്നസെന്റിന്റെ ജീവിതമാണ് എന്നെ ഏറ്റവും അദ്‌ഭുതപ്പെടുത്തിയത്. അദ്ദേഹം അനുഭവിച്ചതിലെ നൂറിലൊരംശംപോലും ഞാനൊന്നും അനുഭവിച്ചിട്ടില്ല. ആ അനുഭവങ്ങളെല്ലാം ഇന്നസെന്റിനെ പരുക്കനായ വ്യക്തിയാക്കി മാറ്റേണ്ടതായിരുന്നു. എന്നാൽ, ഇന്നസെന്റ് താനനുഭവിച്ച പരുക്കൻ ജീവിതയാഥാർഥ്യങ്ങളെ ഫലിതം കൊണ്ട് പൊതിഞ്ഞു. ജീവിതത്തിലും മരണത്തിലും അദ്ദേഹം ഫലിതം കണ്ടെത്തി. പല അനുഭവങ്ങളെയും കഥയായി കെട്ടിപ്പറഞ്ഞു. ഇന്നച്ചൻ ഉള്ള സെറ്റുകളെല്ലാം ഇത്തരം കഥപറച്ചിൽ കേന്ദ്രങ്ങളായി. അദ്ദേഹത്തിന്റെ പറച്ചിലുകളിൽ ചിലപ്പോൾ കഥയേത്, യാഥാർഥ്യമേത് എന്നറിയാതെ…

    Read More »
  • Local

    സ്വകാര്യ ആശുപത്രിയില്‍ കുത്തിവയ്പ്പെടുത്ത കോളജ് വിദ്യാര്‍ഥിനിയുടെ മുഖം കോടി, കണ്ണ് തുറിച്ചു; ചികിത്സാപിഴവാരോപിച്ച് പൊലീസിനും കലക്ടര്‍ക്കും പരാതി നല്‍കി മാതാവ്

       കാഞ്ഞങ്ങാട്:  തലചുറ്റലുമായെത്തിയ കോളജ് വിദ്യാര്‍ഥിനിക്ക് ആശുപത്രിയില്‍ കുത്തിവയ്പ്പെടുത്തതിന് പിന്നാലെ മുഖം കോടുകയും കണ്ണ് തുറിച്ച് ഭീകരമായ അവസ്ഥ ഉണ്ടാവുകയും ചെയ്തതായി പരാതി. തുടര്‍ന്ന് തുടര്‍ന്ന് ചികിത്സാപിഴവ് ആരോപിച്ച് ഡോക്ടര്‍ക്കും ആശുപത്രിക്കുമെതിരെ പെണ്‍കുട്ടിയുടെ മാതാവ്  പൊലീസിനും കലക്ടര്‍ക്കും പരാതി നല്‍കി. സംഭവം അന്വേഷിച്ചു കൊണ്ടിരികയാണെന്നും ചികിത്സാ പിഴവ് ബോധ്യപ്പെട്ടാല്‍ കേസെടുക്കുമെന്നും കാഞ്ഞങ്ങാട് ഡിവൈ.എസ്.പി അറിയിച്ചു. പരാതിയ്ക്ക് പിന്നാലെ ചന്തേര പൊലീസ് ഇന്‍സ്‌പെക്ടര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിലിക്കോട് മടിവയലിലെ ജിജേഷ്-ഷീബ ദമ്പതികളുടെ മകളും കൂത്തുപറമ്പ് നിര്‍മലഗിരി കോളജിലെ രണ്ടാംവര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയുമായ പി ജിഷ്ണ(23) യ്ക്കാണ് ഗുരുതരമായ അവസ്ഥ നേരിടേണ്ടി വന്നത്.   ഈ മാര്‍ച്ച് 19 നാണ് പെണ്‍കുട്ടിയെ തലചുറ്റലിനെ തുടര്‍ന്ന് ചെറുവത്തൂര്‍ ദേശീയപാതയോരത്തെ ആശുപത്രിയിലെ ഡോക്ടറെ കാണിച്ചത്. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം നഴ്‌സ് കുത്തിവെയ്‌പ്പെടുത്തു. അതോടെ പെൺകുട്ടി ശാരീരിക ബുദ്ധിമുട്ട് ഉള്ളതായി അറിയിച്ചു. എന്നാല്‍, അത് പെട്ടെന്ന് എഴുന്നേറ്റപ്പോള്‍ ഉണ്ടായതായിരിക്കാമെന്ന് പറഞ്ഞ് കൂടെവന്ന പിതാവിനോടൊപ്പം പറഞ്ഞു വിട്ടു. ‘വീട്ടിലെത്തി…

    Read More »
  • India

    ഇന്ത്യയിൽ ഒരേയൊരു റെയിൽവേ സ്റ്റേഷൻ മാത്രമുള്ള  സംസ്ഥാനം

     ഒരു വലിയ റെയിൽവേ ശൃംഖലയും ഏകദേശം 8000 റെയിൽവേ സ്റ്റേഷനുകളുമുള്ള ഒരു രാജ്യമാണ് ഇന്ത്യ.എന്നാൽ രാജ്യത്ത് ഒരു റെയിൽവേ സ്റ്റേഷൻ മാത്രമുള്ള  സംസ്ഥാനവുമുണ്ട്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ മിസോറാമിലാണ് ഒരു റയിൽവെ സ്റ്റേഷൻ മാത്രമുള്ളത്.മിസോറാമിലെ ബൈരാബി റെയിൽവേ സ്റ്റേഷൻ ആണത്.മറ്റൊരു റെയിൽവേ സ്റ്റേഷനും ഇല്ലാത്തതിനാൽ സംസ്ഥാനത്തെ മുഴുവൻ ആളുകളും യാത്ര ചെയ്യാൻ ഈ റെയിൽവേ സ്റ്റേഷനിൽ എത്തുന്നു. അതേസമയം രാജ്യത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കൂടുതൽ റയിൽവെ നിർമ്മാണം പുരോഗമിക്കുകയാണ്.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റയിൽവെ പാലം കാശ്മീരിൽ ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു.റയിൽവെ ഇതുവരെ എത്തിയിട്ടില്ലാത്ത വടക്കുകിഴക്കൻ മലമടക്കുകളിലെ സിക്കിം എന്ന സംസ്ഥാനത്തെ റെയിൽപ്പാതയുടെ നിർമ്മാണം ഏതാണ്ട് അമ്പതു ശതമാനത്തിന് മുകളിൽ എത്തിയും നിൽക്കുന്നു.

    Read More »
  • NEWS

    അമേരിക്കയിൽ കാറപകടം; ആറു പെൺകുട്ടികൾ കൊല്ലപ്പെട്ടു

    വാഷിങ്ടൺ: അമേരിക്കയിലെ ടെന്നസിയിലുണ്ടായ കാറപകടത്തിൽ ആറു പെൺകുട്ടികൾ കൊല്ലപ്പെട്ടു. ഞയറാഴ്ച്ച അതിരാവിലെയാണ് അപകടമുണ്ടായത്.   പൂർണമായും തകർന്ന കാറിൽനിന്ന് ഡ്രൈവർ മാത്രമാണ് രക്ഷപെട്ടത്.മരിച്ച പെൺകുട്ടികൾ എല്ലാം തന്നെ 18 വയസ്സിൽ താഴെയുള്ളവരാണ്.   ഇവരുടെ കാറുമായി മറ്റൊരു കാർ കൂട്ടിയിടിച്ചാണ് അപകടംഅപകടത്തിൽ കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ ഇനിയും പുറത്ത് വിട്ടിട്ടില്ല.

    Read More »
  • India

    കനത്ത മഴ;ആന്ധ്രാപ്രദേശിൽ വ്യാപക കൃഷി നാശം

    വിജയവാഡ:കനത്ത വേനൽ മഴയെ തുടർന്ന് ആന്ധ്രാപ്രദേശിൽ വ്യാപക കൃഷി നാശം.കഴിഞ്ഞ ഒരാഴ്ചയായി ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. ആന്ധ്രാപ്രദേശിൽ മാത്രം മൂന്നു ലക്ഷം ഏക്കറിൽ കൃഷിനാശമുണ്ടായതായാണ് റിപ്പോർട്ട്.വിളവെടുപ്പിന് പാകമായ വിളകളാണ് നശിച്ചത്. അടുത്ത രണ്ടാഴ്ചക്കകം വിളവെടുക്കേണ്ടവയായിരുന്നു ഇവ. തീരദേശ ജില്ലയായ രായലസീമയിലാണ് മഴ കൂടുതൽ നാശംവിതച്ചത്. കുർനൂൽ, എൻ.ടി.ആർ, പാർവതിപുരം മന്യം എന്നിവിടങ്ങളിൽ ചോളവും വാഴകൃഷിയും മഴയിൽ നശിച്ചു. മഴക്കൊപ്പമുണ്ടായ ശക്തമായ കാറ്റിൽ തെങ്ങ് ഉൾപ്പടെയുള്ള നിരവധി മരങ്ങളും കടപുഴകി.പ്രകാശം ജില്ലയിലെ മണ്ഡലിൽ ഉഴുന്ന്, പരുത്തി കൃഷിയും നശിച്ചു. കഡപ്പ ജില്ലയിലെ കർഷകർക്ക് പച്ചക്കറി കൃഷിയിലെ നാശനഷ്ടത്തിന്റെ കഥയാണ് പറയാനുള്ളത്. റമദാൻ സീസണും ഈസ്റ്ററും വിഷുവുമൊക്കെ ആസന്നമായതോടെ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെയായിരിക്കും ഇത് ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുക. 

    Read More »
  • Kerala

    മത്സരബുദ്ധി സൃഷ്ടിക്കുന്ന തരത്തിൽ കുട്ടികളുടെ ഫോട്ടോ വച്ചുള്ള സ്കൂൾ  ബോർഡുകൾക്ക് നിരോധനം

    തിരുവനന്തപുരം:കുട്ടികളുടെ ഫോട്ടോ വച്ച് സ്‌കൂളുകൾ പ്രദർശിപ്പിക്കുന്ന ബോർഡുകളും പരസ്യങ്ങളും ബാലാവകാശ കമ്മിഷൻ വിലക്കി. മത്സരബുദ്ധി സൃഷ്ടിക്കുന്ന തരത്തിൽ കുട്ടികളുടെ ഫോട്ടോ വച്ചുള്ള ഇത്തരം  ബോർഡുകൾ മറ്റു കുട്ടികളിൽ മാനസിക സംഘർഷം സൃഷ്ടിക്കുന്നതായി  കണ്ടെത്തിയതിനെ തുടർന്നാണ്. തീരുമാനം. ഇത്തരം ബോർഡുകളും പരസ്യങ്ങളും വിലക്കിക്കൊണ്ടുള്ള ഉത്തരവുകൾ വിദ്യാലയങ്ങൾക്ക് ഇന്നലെ മുതൽ നൽകിത്തുടങ്ങി.

    Read More »
  • Kerala

    ശനിയാഴ്ച മുതല്‍ ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വർധന

    തിരുവനന്തപുരം:ശനിയാഴ്ച മുതല്‍ ഭൂമിയുടെ ന്യായവില 20 ശതമാനം കൂടും.ഇതിന് ആനുപാതികമായി റജിസ്ട്രേഷന്‍ ചെലവും ഉയരും.വസ്തു നികുതി അഞ്ച് ശതമാനം ഉയരുമെങ്കിലും ബജറ്റില്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്, അപേക്ഷാഫീസ് വര്‍ധനയില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇതോടൊപ്പം കെട്ടിടങ്ങളുടെ പെര്‍മിറ്റ് ഫീസും അപേക്ഷയുടെ പരിശോധനാഫീസും കൂട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നു.ഇതും എത്രയാണ് വര്‍ധിപ്പിക്കുന്നതെന്ന് വ്യക്തമാക്കി തദ്ദേശവകുപ്പ് ഇതുവരെ ഉത്തരവ് ഇറക്കിയിട്ടില്ല.

    Read More »
Back to top button
error: