Month: March 2023

  • India

    തമി‌ഴ്‌നാട്ടിൽ ദാഹിച്ചു വലയുന്നവർക്ക് നൽകാൻ ഗോമൂത്രവുമായി ബിജെപി

    ചെന്നൈ: ചുട്ടെരിക്കുന്ന വെയിലിൽ ദാഹിച്ചുവലയുന്നവർക്ക് ഗോമൂത്രവുമായി തമിഴ്നാട്ടിലെ ബിജെപി.   തമിഴ്നാട്ടിലുടനീളം ഡിഎംകെ, സി പി ഐ എം, തുടങ്ങിയ സംഘടനകൾ കാൽനട യാത്രക്കാർക്കും മറ്റുള്ളവർക്കുമായി തണ്ണീർ പന്തലുകൾ ഒരുക്കിയിട്ടുണ്ട്. മോരും വെള്ളമാണ് ഇവിടെ നൽകുന്നത്.ഇതിനു ബദലായാണ് ബിജെപിയും തണ്ണീർ പന്തൽ ഒരുക്കിയത്.ഇവിടെ നിർബന്ധമായും ഗോമൂത്രം നൽകണമെന്നാണ്  സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമല പ്രവർത്തകരോട് ആവശ്യപ്പെട്ടിരിക്കുന്നത്.  ‘ചുട്ടെരിക്കും വെയിലിൽ മക്കളിൻ ദാഹം തീർക്ക തയ്യാറാവോം’ എന്ന തലക്കെട്ടിൽ പാർട്ടി പ്രവർത്തകർക്ക് നൽകിയ കത്തിലാണ്‌ അറിയിപ്പ്‌. ബിജെപിയുടെ സംസ്ഥാന ഫേസ്‌ബുക്ക്‌ പേജിലും അണ്ണാമലയുടെ പേജിലും കത്ത്‌ പങ്കുവെച്ചിട്ടുണ്ട്‌. വെള്ളം തേടി ചെല്ലുന്നവർ ഗോമൂത്രം കുടിക്കേണ്ടിവരും എന്ന മുന്നറിയിപ്പുമായി കത്ത്‌ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.എന്നാൽ കത്ത് വ്യാജമാണെന്നും പറയപ്പെടുന്നു.

    Read More »
  • Kerala

    3000 ചതുരശ്ര അടിവരെയുള്ള വീടുകളുടെ നിർമ്മാണത്തിനായി മണ്ണ് മാറ്റുന്നതിനുള്ള അനുമതി ഇനി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 

    തിരുവനന്തപുരം: സാധാരണക്കാർക്ക് ഏറെ പ്രയോജനം ലഭിക്കുന്ന വിധത്തിൽ കേരള മൈൻസ് ആൻ്റ് മിനറൽസ് കൺസഷൻ ചട്ടങ്ങളിൽ ഭേദഗതി വരുത്തി. 3000 ചതുരശ്ര അടിവരെയുള്ള വീടുകളുടെ നിർമ്മാണത്തിനായി മണ്ണ് മാറ്റുന്നതിനുള്ള അനുമതി നല്‍കാനുള്ള അധികാരം ഇനി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. ഇതിന് പുറമെ ഗാർഹിക ആവശ്യത്തിനും മറ്റും 150 ടണ്ണിന് താഴെ മണ്ണ് പുറത്തേക്ക് കടത്തിക്കൊണ്ടുപോകുന്നതിന് പ്രത്യേക അനുമതി നൽകുന്നതിനും ഭേദഗതിയിൽ നിഷ്കർഷിക്കുന്നു. ഒപ്പം മണ്ണ് പുറത്തേക്ക് കൊണ്ടുപോകാതെ സ്ഥലം നിരപ്പാക്കുന്നതിന് വകുപ്പിനെ അറിയിച്ചുചെയ്യാനുള്ള അനുമതിയും ലഭ്യമാകും. ദുരന്തനിവാരണവുമായി ബന്ധപ്പെട്ടും സർക്കാർ പ്രവർത്തികളുമായി ബന്ധപ്പെട്ടും മണ്ണ് നീക്കം ചെയ്യുന്നതിനും പ്രത്യേക അനുമതി ലഭ്യമാകും. നിരവധി സന്ദർഭങ്ങളിൽ കാലതാമസമുണ്ടാക്കിയതും സാധാരണക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നതുമായ സങ്കീർണതകളാണ് ഈ ഭേദഗതിയിലൂടെ ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്.

    Read More »
  • Kerala

    ജി20 രണ്ടാം ഷെർപ്പ യോഗം കുമരകത്ത് പുരോ​ഗമിക്കുന്നു; ചർച്ചകൾ സജീവം, കായൽ സൗന്ദര്യം നുകർന്ന് വിദേശപ്രതിനിധികൾ

    കോട്ടയം: കുമരകത്തെ കായൽസൗന്ദര്യം നുക‌‌‌‍‌ർന്നും ചൂടേറിയ ച‌രർച്ചകളുടെ പശ്ചാത്തലത്തിൽ ജി20 ഷെർപ്പകളുടെ യോ​ഗത്തിന്റെ രണ്ടാം ദിനം പൂർത്തിയായി. ജി20 ഷെർപ്പകളുടെ രണ്ടാം യോഗത്തി​ന്റെ ഔപചാരിക നടപടിക്രമങ്ങളുടെ ഉദ്ഘാടനം വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ നിർവഹിച്ചു. ഇന്ത്യൻ ജി 20 ഷെർപ്പ അമിതാഭ് കാന്തിന്റെ അധ്യക്ഷത വഹിച്ചു. മാർച്ച് 30 മുതൽ ഏപ്രിൽ 2 വരെ നടക്കുന്ന യോഗത്തിൽ ജി20 അംഗങ്ങൾ, ക്ഷണിതാക്കളായ 9 രാജ്യങ്ങൾ, വിവിധ അന്താരാഷ്ട്ര – പ്രാദേശിക സംഘടനകളിൽനിന്നുള്ള 120-ലധികം പ്രതിനിധികൾ എന്നിവരാണ് പങ്കെടുക്കുന്നത്. വൈവിധ്യമാർന്ന ആഗോള വെല്ലുവിളികൾ ഉൾക്കൊള്ളാനും ലോകമെമ്പാടും പ്രതിധ്വനിക്കുവാനും സഹായിക്കുന്നതിന് ഇന്ത്യൻ അധ്യക്ഷതയുടെ പ്രമേയമായ “വസുധൈവ കുടുംബകം” അഥവാ “ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി” എന്ന ആശയം സഹായിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. രാജ്യത്തുടനീളമുള്ള 27 വ്യത്യസ്ത നഗരങ്ങളിലായി ഇതുവരെ 46 ജി20 യോഗങ്ങൾ വിജയകരമായി പൂർത്തിയാക്കുന്നതിന് എല്ലാ ജി20 രാജ്യങ്ങളും അതിഥിരാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും ഇന്ത്യൻ അധ്യക്ഷപദത്തിനു…

    Read More »
  • NEWS

    നോമ്പു തുറയ്ക്കിടെ ഹൃദയാഘാതം; തൃശൂർ സ്വദേശി ദമാമിൽ മരിച്ചു

    ദമാം: നോമ്പു തുറയ്ക്കിടെ ഹൃദയാഘാതത്തെ തുടർന്ന് ദമാമിൽ മലയാളി മരിച്ചു.തൃശൂര്‍ വാടാനാപ്പള്ളി പുതിയവീട്ടിൽ‍ അബ്ദുല്‍ റസാഖ് (52) ആണ് മരിച്ചത്.നോമ്പു തുറന്നു ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. 20 വർഷമായി പ്രവാസിയാണ്. ഭാര്യ: നസീറ. മൂന്നു മക്കളുണ്ട്.

    Read More »
  • India

    ആർ.എസ്.എസിനെ കൗരവരെന്ന് വിളിച്ചു; രാഹുലിനെതിരെ വീണ്ടും മാനനഷ്ടത്തിന് കേസ്

    ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും മാനനഷ്ടത്തിന് കേസ്.ആർ.എസ്.എസിനെ കൗരവരെന്ന് വിളിച്ചുവെന്നാണ് പരാതി. ഹരിദ്വാർ കോടതിയിലാണ് രാഹുലിനെതിരെ പരാതി നൽകിയിരിക്കുന്നത്. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ നടത്തിയ പരാമർശമാണ് പരാതിക്കാധാരം. ഭാരത് ജോഡോ യാത്രക്കിടെ ആർ.എസ്.എസിനെ 21ാം നൂറ്റാണ്ടിലെ കൗരവരെന്ന് രാഹുൽ വിളിച്ചിരുന്നു.ആർ.എസ്.എസ് പ്രവർത്തകനായ കമാൽ ഭഡോരിയ ആണ് പരാതിക്കാരൻ.

    Read More »
  • Kerala

    18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനമായി നൽകി വർഗീസും അപ്പനും

    തൃശൂർ: സേവാഭാരതിക്ക് 18 സെന്റ് ഭൂമി ദാനമായി നൽകി വയോധികനായ ചേറുവും മകൻ വർഗീസും.നാട്ടിലെ ജനങ്ങൾക്ക്  പ്രയോജനപ്പെടുന്ന തരത്തിൽ സേവാകേന്ദ്രം നിർമ്മിക്കണമെന്ന ആവശ്യത്തോടെയാണ് തൃശൂർ കുന്നംകുളം ചൊവ്വന്നൂർ സ്വദേശി 75 കാരനായ ചേറു അപ്പാപ്പനും മകൻ വർഗീസും തങ്ങളുടെ ഭൂമി സേവാഭാരതിക്ക് പതിച്ചു നൽകിയത്. തുടർന്ന് കഴിഞ്ഞ ദിവസം രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി ഭൂമി ദാനമായി നൽകുകയും ചെയ്തു.സേവാഭാരതിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം കുറച്ച് ദിവസങ്ങൾക്ക് മുൻപ് തന്നെ വിളിച്ച് ഭൂമി കൈമാറാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നെന്ന് ചൊവ്വന്നൂർ പഞ്ചായത്തിലെ അംഗം അജിത വിശാൽ പറഞ്ഞു നൽകുന്ന വസ്തുവിൽ എല്ലാവർക്കും പ്രയോജനപ്പെടുന്ന തരത്തിൽ ഒരു സേവന കേന്ദ്രം ആരംഭിക്കാനും ചേറു നിർദ്ദേശിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ചേറു അപ്പാപ്പനും മകൻ വർഗ്ഗീസും രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി വസ്തു കൈമാറുകയായിരുന്നു. വാഹനങ്ങളിൽ യാത്ര ചെയ്യാത്ത അപ്പച്ചൻ ഈ പ്രായത്തിലും കൃഷി ചെയ്യുമെന്നും രജിസ്ട്രേഷൻ ചെയ്യാൻ മൂന്ന് കിലോമീറ്റർ ദൂരം നടന്നാണ് വന്നതെന്നും അജിത വിശാൽ പറഞ്ഞു.വിറ്റാൽ അരക്കോടിക്ക്‌ മുകളിൽ…

    Read More »
  • Crime

    സൂര്യഗായത്രി കൊലക്കേസില്‍ പ്രതി അരുണിന് ജീവപര്യന്തം; 20 വര്‍ഷം കഠിനതടവ് വേറെ

    തിരുവനന്തപുരം: നെടുമങ്ങാട് കരുപ്പൂര്‍ ഉഴപ്പാക്കോണം പുത്തന്‍ ബംഗ്ലാവില്‍ വാടകയ്ക്കു താമസിച്ചിരുന്ന സൂര്യഗായത്രി(20)യെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി പേയാട് സ്വദേശി അരുണിന് ജീവപര്യന്തം ശിക്ഷ. ഇതിനു പുറമേ 20 വര്‍ഷം കഠിനതടവും അനുഭവിക്കണം. ആറു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പ്രതി പിഴത്തുക ഒടുക്കാന്‍ തയാറാണെങ്കില്‍ സൂര്യഗായത്രിയുടെ മാതാപിതാക്കള്‍ക്കു തുക കൈമാറും. തിരുവനന്തപുരം ആറാം അഡിഷനല്‍ സെഷന്‍സ് ജഡ്ജ് കെ.വിഷ്ണുവാണ് വിധി പറഞ്ഞത്. പ്രതി അരുണ്‍ കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് സൂര്യഗായത്രിയെ അരുണ്‍ വീട്ടില്‍ക്കയറി കുത്തിക്കൊന്നെന്നാണു കേസ്. പ്രേമനൈരാശ്യവും വിവാഹാലോചന നിരസിച്ചതിലുള്ള വിരോധവുമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു കുറ്റപത്രം. കൊലപാതകം, കൊലപാതകശ്രമം, ഭവനഭേദനം, ഭയപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനു മാതാപിതാക്കളുടെ കണ്‍മുന്‍പില്‍ വച്ചായിരുന്നു ആക്രമണം. 2021 ഓഗസ്റ്റ് 31നാണ് സൂര്യഗായത്രി കൊല്ലപ്പെട്ടത്. പ്രേമനൈരാശ്യവും, വിവാഹാലോചന നിരസിച്ചതിലുള്ള വിരോധവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണു പ്രോസിക്യൂഷന്‍ കേസ്. സൂര്യഗായത്രിയും അച്ഛനും അമ്മയും വാടകയ്ക്ക് താമസിച്ചിരുന്ന നെടുമങ്ങാട് കരുപ്പൂരിലെ വീട്ടിലെത്തിയായിരുന്നു…

    Read More »
  • Crime

    സുഹൃത്തിനൊപ്പമിരുന്ന 19 വയസുകാരിയെ തട്ടിക്കൊണ്ടുപോയി; കാറില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി

    ബംഗളൂരു: കോറമംഗലയില്‍ ഓടുന്ന കാറില്‍ 19 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി. സുഹൃത്തിനൊപ്പം ഇരുന്ന യുവതിയെ നാല് പേരടങ്ങിയ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തില്‍ വിജയ്, ശ്രീധര്‍, കിരണ്‍, സതീഷ് എന്നീ നാല് പ്രതികളേയും പോലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് 25 നായിരുന്നു കേസിനാസ്പദമായ സംഭവം. ബംഗളൂരുവിലെ നാഷണല്‍ ഗെയിംസ് വില്ലേജ് പാര്‍ക്കില്‍ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന യുവതിയെ രാത്രി പത്ത് മണിയോടെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. യുവതിയോട് മോശമായി പൊരുമാറിയ സംഘം സുഹൃത്തിനെ ഭീഷണിപ്പെടുത്തി ഓടിച്ചുവിട്ട ശേഷം ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. ഓടുന്ന കാറില്‍വെച്ച് പിറ്റേന്ന് പുലര്‍ച്ചെ നാല് മണിവരെ നാലുപേരും ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. മാര്‍ച്ച് 26ന് പുലര്‍ച്ചെ ഈജിപുരത്തെ വീടിന് സമീപം യുവതിയെ ഇറക്കിവിട്ടശേഷം പ്രതികള്‍ കടന്നുകളയുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് 19 വയസുകാരി പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ അറസ്റ്റിലായ നാലുപേരും ഈജിപുരം സ്വദേശികളാണ്.

    Read More »
  • India

    ‘മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കു’ പോസ്റ്റര്‍; ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍

    അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോസ്റ്റര്‍ പ്രചാരണം നടത്തിയ എട്ടുപേര്‍ ഗുജറാത്തില്‍ അറസ്റ്റില്‍. മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കു എന്ന മുദ്രാവാക്യമുള്ള പോസ്റ്റര്‍ അഹമ്മദാബാദിലെ വിവിധ ഇടങ്ങളില്‍ പതിച്ച സംഭവത്തിലാണ് നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി ദേശീയ വ്യാപകമായി ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാംപെയ്നിന്റെ ഭാഗമായാണ് മോദിക്കെതിരെയുള്ള പോസ്റ്ററുകള്‍. അറസ്റ്റിലായവര്‍ എഎപി പ്രവര്‍ത്തകരാണെന്ന് ഗുജറാത്ത് എഎപി സംസ്ഥാന അധ്യക്ഷന്‍ ഇസുദന്‍ ഗാധ്വി പറഞ്ഞു. പോസ്റ്റര്‍ പതിച്ചതിന് എഎപി പ്രവര്‍ത്തകരെ പിടികൂടി ജയിലിലിടുന്നത് ബിജെപിയുടെ ഏകാധിപത്യ പ്രവണതയാണ് കാണിക്കുന്നത്. എഎപിയുടെ പ്രചാരണത്തെ ബിജെപി ഭയക്കുകയാണെന്നും ഇസുദന്‍ ഗാധ്വി പറഞ്ഞു.

    Read More »
  • India

    മോദിയുടെ ബിരുദം: ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

    ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിശദശാംശങ്ങൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൈമാറണമെന്ന ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി.കേന്ദ്ര വിവരാവകാശ കമ്മീഷൻ 2016-ൽ ഗുജറാത്ത് സർവ്വകലാശാലയ്ക്ക് നൽകിയ നിർദേശമാണ് ഹൈക്കോടതി റദ്ദാക്കിയത്. മാത്രമല്ല, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് 25,000 രൂപ പിഴയും ഹൈക്കോടതി ചുമത്തി. ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബീരേൻ വൈഷ്‌ണവിന്റേതാണ് ഉത്തരവ്.

    Read More »
Back to top button
error: