Month: March 2023

  • Tech

    90 ദിവസം വാലിഡിറ്റിയുള്ള പ്രീ പെയ്ഡ് പ്ലാനുകളിൽ വൻ ഓഫറുകളുമായി എയർടെൽ

    ദില്ലി: വൻ ഓഫറുകളുമായി എയർടെൽ. 90 ദിവസം വാലിഡിറ്റിയുള്ള പ്രീ പെയ്ഡ് പ്ലാനുകളിൽ വൻ ഓഫറുകളാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. ഐപിഎൽ സീസൺ പ്രമാണിച്ച് ജിയോ മികച്ച ഓഫറുകളാണ് അവതരിപ്പിക്കുന്നത്. ഇതിനു പിന്നാലെയാണ് എയർടെല്ലും ഓഫറുകളുമായി എത്തുന്നത്. രാജ്യത്തെ മുൻനിര ടെലികോം ഓപ്പറേറ്ററുമാരാണ് ഭാരതി എയർടെൽ. 90 ദിവസത്തെ വാലിഡിറ്റിയുള്ള 779 രൂപയുടെ പ്രീ പെയ്ഡ് പ്ലാൻ അൺലിമിറ്റഡാണ്. ഈ പ്ലാനനുസരിച്ച് ദിവസേന 1.5 ജിബി അതിവേഗ 4ജി ഡേറ്റ ലഭിക്കും.രാജ്യത്തെ ഏത് നെറ്റ് വർക്കിലേക്കും ലോക്കൽ, എസ്ടിഡി, റോമിങ് കോളുകൾ ഉൾപ്പെടെയുള്ള അൺ‍ലിമിറ്റഡ് സേവനങ്ങൾ ലഭിക്കുമെന്നതാണ് പ്രത്യേകത. ഇത് കൂടാതെ പ്രതിദിനം 100 എസ്എംഎസും ലഭ്യമാകും. ഇവയ്ക്ക് പുറമെ മൂന്ന് മാസത്തെ അപ്പോളോ 24 ബൈ 7 സർക്കിൾ മെമ്പർഷിപ്പും ഉപഭോക്താക്കൾക്ക് ലഭിക്കും. ഫാസ്‌ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, പോഡ്‌കാസ്റ്റ് ഉൾപ്പെടെയുള്ള വിങ്ക് മ്യൂസിക്, 90 ദിവസത്തേക്ക് സൗജന്യ ഹെലോട്യൂൺസ് എന്നിവയും ഇതിനൊപ്പം ലഭിക്കുന്ന സേവനങ്ങളാണ്. ആൻഡ്രോയിഡ്, ഐഒഎസ്, ഡെസ്‌ക്‌ടോപ്പ് വിങ്ക്…

    Read More »
  • Kerala

    ദേവികുളത്ത് ഉപതെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് കെ സുധാകരൻ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി

    തിരുവനന്തപുരം: ദേവികുളത്ത് ഉപതെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ എംപി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കുമേൽ സുപ്രീംകോടതിയെ സമീപിക്കാൻ എ രാജയ്ക്ക് പത്തു ദിവസം സമയപരിധി അനുവദിച്ചിരുന്നു. എന്നാൽ അനുകൂല ഉത്തരവ് സുപ്രീം കോടതിയിൽ നിന്ന് ലഭിക്കാത്ത സാഹചര്യത്തിൽ ജനപ്രാതിനിധ്യ നിയമം 107-ാം വകുപ്പ് പ്രകാരം അദ്ദേഹം അയോഗ്യനായതിനാൽ ഹൈക്കോടതി വിധി പൂർണ്ണ അർത്ഥത്തിൽ നടപ്പിലാക്കാൻ കെ സുധാകരൻ കത്തിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

    Read More »
  • NEWS

    റമദാന്‍ വ്രതകാലം ആരംഭിച്ചതോടെ മക്കയിലേക്കുള്ള തീർഥാടക പ്രവാഹം വർദ്ധിച്ചു; ഒരാഴ്ചക്കിടയിൽ എത്തിയത് രണ്ടര ലക്ഷം വിദേശ തീർഥാടകർ

    റിയാദ്: റമദാൻ വ്രതകാലം ആരംഭിച്ചതോടെ മക്കയിലേക്കുള്ള തീർഥാടക പ്രവാഹം വർദ്ധിച്ചു. പുണ്യമാസത്തിലെ രാപ്പകലുകളിൽ ഹറമിൽ പ്രാർഥനാനിരതരായി കഴിയാനും ഉംറ ചെയ്യാനും സ്വദേശികളും വിദേശികളുമായി ലക്ഷങ്ങളാണ് മക്കയിലേക്ക് എത്തികൊണ്ടിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരുടെ ഒഴുക്കും ഗണ്യമായി വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ രണ്ടര ലക്ഷം വിദേശ തീർഥാടകർ പുണ്യഭൂമിയിലെത്തിയതായാണ് കണക്ക്. ആഭ്യന്തര തീർഥാടകരുടെ വരവും ഒട്ടും കുറവല്ല. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉംറ ഏജൻസികൾ വഴിയും അല്ലാതെയും നിരവധി പേരാണ് ദിവസവും മക്കയിലേക്ക് വന്നു കൊണ്ടിരിക്കുന്നത്. കര, വ്യോമ, കടൽ തുറമുഖങ്ങളിൽ തിരക്കേറിയിട്ടുണ്ട്. ഇവിടങ്ങളിൽ സേവനത്തിന് കൂടുതൽ പേർ രംഗത്തുണ്ട്. വരും ദിവസങ്ങളിൽ പ്രത്യേകിച്ച് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ ആഭ്യന്തര, വിദേശ തീർഥാടകരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റമദാനിൽ മക്കയിലേക്കെത്തുന്നവരുടെ തിരക്കേറിയതോടെ വാഹന പാർക്കിങ്ങിനുള്ള സ്ഥലങ്ങൾ ട്രാഫിക് വകുപ്പ് നിർണയിച്ചു. മക്ക പട്ടണത്തിന് പുറത്ത് അഞ്ചും അകത്ത് ആറും പാർക്കിങ് സ്ഥലങ്ങൾ ഒരുക്കിയതായി ട്രാഫിക് വകുപ്പ് വ്യക്തമാക്കി. മക്ക…

    Read More »
  • Kerala

    നികുതിക്കെതിരെ പ്രതിഷേധം: സംസ്ഥാനത്ത് നാളെ യുഡിഎഫ് കരിദിനം

    തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ജനദ്രോഹപരമായ നികുതികൾ പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിൽ നാളെ (ഏപ്രിൽ ഒന്ന്) യുഡിഎഫ് കരിദിനമായി ആചരിക്കുമെന്ന് കൺവീനർ എംഎം ഹസൻ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും നഗരങ്ങളിലും യുഡിഎഫ് പ്രവർത്തകർ കറുത്ത ബാഡ്ജ് ധരിക്കും. കരിങ്കൊടി ഉയർത്തിയും പന്തം കൊളുത്തിയും പ്രതിഷേധം അറിയിക്കുമെന്നും ഹസൻ വ്യക്തമാക്കി. തിരുവനന്തപുരത്ത് രാവിലെ 11ന് രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും സെക്രട്ടേറിയറ്റിലേക്ക് പ്രകടനം നടത്തും. യുഡിഎഫ് ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കും. വെള്ളക്കരം, വൈദ്യുതി ചാര്‍ജ്, വീട്ടുകരം, ഇന്ധനവില എന്നിവ ഒരു നിയന്ത്രണവും ഇല്ലാതെ അശാസ്ത്രീയമായി വര്‍ധിപ്പിച്ച് ജനങ്ങള്‍ക്ക് എല്ലാ മേഖലകളിലും ദുര്‍ദിനമാണ് സമ്മാനിക്കുന്നതെന്ന് ഹസൻ വാർത്താക്കുറിപ്പിൽ വിമർശിച്ചു. ചുട്ടുപൊള്ളുന്ന വേനല്‍ക്കാലത്ത് വെള്ളത്തിന് പോലും നികുതി ഏര്‍പ്പെടുത്തി ജനങ്ങളുടെ വെള്ളം കുടി മുട്ടിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇന്ധനവില വര്‍ധനവ് സമസ്മത മേഖലയിലും വില വര്‍ധനവിന് വഴിവെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ആറ് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ നികുതി കൊള്ളയാണ് ഈ ബജറ്റിലുണ്ടായിരിക്കുന്നതെന്നും…

    Read More »
  • Tech

    പ്ലേ വൺസ് ഓഡിയോ ഫീച്ചറുമായി വാട്ട്സ്ആപ്പ്

    ദില്ലി: പുതിയ ഫീച്ചറുകളവതരിപ്പിച്ച് വാട്ട്സ്ആപ്പ്. ഒരു തവണ മാത്രം കേൾക്കാൻ കഴിയുന്ന ഓഡിയോ മെസെജ്, ഐഫോൺ യൂസർമാർക്കായി വിഡിയോ മെസെജ് അയക്കാനുള്ള ഓപ്ഷൻ എന്നിവയാണ് വാട്ട്സാപ്പ് അവതരിപ്പിക്കുന്നത്. വാട്ട്സാപ്പിലെ വ്യൂ വൺസ് ഓപ്ഷന് സമാനമാണ് പ്ലേ വൺസ് ഓഡിയോ എന്ന പുതിയ ഓപ്ഷൻ. ഒരു തവണ മാത്രം റീസിവറിന് കേൾക്കാൻ കഴിയുന്ന രീതിയിൽ വോയിസ് അയക്കാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത. ഒരു തവണ മാത്രം റീസിവറിന് കാണാൻ കഴിയുന്ന രീതിയിൽ ചിത്രങ്ങളും വിഡിയോകളും അയക്കാൻ കഴിയുന്ന ഫീച്ചറാണ് വ്യൂ വൺസ്. തുറന്നു നോക്കുന്ന കണ്ടന്റ് സേവ് ചെയ്യാനോ, സ്ക്രീൻഷോട്ട് എടുക്കാനോ സാധിക്കില്ല.പ്ലേ വൺസ് ഓപ്ഷൻ വരുന്നതോടെ ഓഡിയോ മെസെജുകൾ സേവ് ചെയ്യാനോ, ഷെയർ ചെയ്യാനോ, റെക്കോർഡ് ചെയ്യാനോ ആകില്ല. വാട്ട്സാപ്പിന്റെ ബീറ്റ ടെസ്റ്റർമാർക്കായി വൈകാതെ ഈ ഓപ്ഷൻ അവതരിപ്പിക്കും. തുടർന്ന് എല്ലാ യൂസർമാർക്കും ഇത് ലഭ്യമാക്കാനാണ് നീക്കം. പ്ലേ വൺസിന് ഒപ്പം അവതരിപ്പിക്കുന്ന മറ്റൊരു ഫീച്ചറാണ് ഹ്രസ്വ വീഡിയോ സന്ദേശം. ഐഫോൺ…

    Read More »
  • Crime

    വർക്കലയിൽ വീട്ടുടമസ്ഥരെ കബളിപ്പിച്ച് സ്വർണ്ണം കവർന്ന് പണയം വച്ച കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ

    തിരുവനന്തപുരം: വർക്കലയിൽ വീട്ടുടമസ്ഥരെ കബളിപ്പിച്ച് സ്വർണ്ണം കവർന്ന് പണയം വച്ച കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. വർക്കല സ്വദേശിനി സോജാ എന്ന് വിളിക്കുന്ന സരിതയാണ് വർക്കല പോലീസിന്റെ പിടിയിലായത്. 80000 രൂപ വിലമതിപ്പുള്ള വൈറ്റ് ഗോൾഡ് ഫാഷനിലുള്ള 14.5 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ നെക്ലസ്സും 4 ഗ്രാം തുക്കം വരുന്ന സ്വർണ്ണ മോതിരവും 16 ഗ്രാമ തൂക്കം വരുന്ന 2 വളകളുമാണ് മോഷ്ടിച്ചത് പല തവണകളായി വീട്ടുകാർക്ക് സംശയം തോന്നാത്ത തരത്തിലാണ് ആണ് മോഷണം നടത്തിയത്. 11 വർഷമായി സുനിൽകുമാറിന്റെ വീടുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന സരിത വീട്ടുകാരുടെ വിശ്വസ്ഥയായിരുന്നു. സുനിൽകുമാറിന്റെ ഭാര്യ സ്ഥിരമായി ഉപയോഗിക്കുന്ന വള കുളിക്കാൻ പോകുമ്പോഴും ഉറങ്ങുമ്പോഴും ഊരി വയ്ക്കുക പതിവായിരുന്നു. താനുപയോഗിക്കുന്ന വള മുക്കുപണ്ടം ആണെന്ന് സംശയം തോന്നിയ വീട്ടുകാരി, സരിതയെ വിളിച്ചു വരുത്തി ഇതേപ്പറ്റി ചോദിച്ചു. എന്നാൽ പരസ്പര വിരുദ്ധമായാണ് സരിത മറുപടി നൽകിയത്. ഇതിൽ സംശയം തോന്നിയ സുനിൽകുമാർ വർക്കല പോലീസിൽ പരാതി…

    Read More »
  • Crime

    നാദാപുരത്ത് വനിതാ സുഹൃത്തിന്‍റെ വീട്ടിലെത്തിയ യുവാവിനെ അക്രമിച്ച് പരിക്കേൽപിച്ച കേസ്: ഒളിവിൽപോയ ഒരാൾ കൂടി അറസ്റ്റിൽ

    കോഴിക്കോട്: നാദാപുരം പേരോട് വനിതാ സുഹൃത്തിൻറെ വീട്ടിലെത്തിയ യുവാവിനെ അക്രമിച്ച് പരിക്കേൽപിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പേരോട് സ്വദേശിയും യുവതിയുടെ അയൽവാസിയുമായ നീർക്കരിമ്പിൽ മൂസയെയാണ് (36) നാദാപുരം സിഐയും സംഘവും അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാൾ വീട്ടിലെത്തിയ വിവരം അറിഞ്ഞ് നാദാപുരം ഡിവൈഎസ്പി വി വി ലതീഷിന്റെ നേതൃത്വത്തിൽ സിഐ ഇ വി ഫായിസ് അലി, എസ്ഐ എസ് ശ്രീജിത്ത് എന്നിവരും വനിത പൊലീസും അടങ്ങുന്ന സംഘവും മൂസയുടെ വീട്ടിലെത്തി പിടികൂടുകയായിരുന്നു. വാതിൽ തുറക്കാതെ മൂസ പൊലീസിനെതിരെ തട്ടിക്കയറി. ഇതോടെ കൂടുതൽ പൊലീസ് എത്തി വാതിൽ തകർത്ത് അകത്ത് കയറിയാണ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത മൂസയെ അക്രമത്തിനിരയായ യുവാവിന്റെ വനിതാ സുഹൃത്ത് തിരിച്ചറിയുകയും പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. രണ്ടാഴ്ച മുമ്പാണ് പേരോട് യുവതിയുടെ വീട്ടിലെത്തിയ കൂത്തുപറമ്പ് സ്വദേശിയെ 20 ഓളം വരുന്ന സംഘം അക്രമിച്ച് ഗുരുതരമായി പരിക്കേൽപിച്ചത്. കേസിൽ പ്രായപൂർത്തിയാവാത്ത വിദ്യാർഥി അടക്കം മൂന്ന്…

    Read More »
  • Tech

    ഐപിഎൽ സീസൺ ലക്ഷ്യമിട്ട് ജിയോയുടെ പുതിയ ബ്രോഡ്‌ബാൻഡ് പ്ലാൻ

    മുംബൈ: ഐപിഎൽ സീസൺ ലക്ഷ്യമിട്ട് ജിയോ. താരിഫ് പ്ലാനുകൾ അവതരിപ്പിച്ചതിന് പിന്നാലെ ഫിക്സഡ് ബ്രോഡ്‌ബാൻഡ് സെഗ്‌മെന്റിൽ മത്സരം ശക്തമാക്കിയിരിക്കുകയാണ് കമ്പനി. കഴിഞ്ഞ ദിവസമാണ് ജിയോ പുതിയ എൻട്രി ലെവൽ ബ്രോഡ്‌ബാൻഡ് പ്ലാൻ അവതരിപ്പിച്ചത്. പ്രതിമാസം 198 രൂപയുടെ പ്ലാനാണ് നിലവിൽ അവതരിപ്പിച്ചിരിക്കുന്നത്. ബ്രോഡ്‌ബാൻഡ് ബാക്ക്-അപ്പ് പ്ലാൻ എന്നാണ് ഇതറിയപ്പെടുന്നത്. പ്ലാനനുസരിച്ച് സെക്കൻഡിൽ 10 മെഗാബിറ്റ് സ്പീഡാണ് ലഭിക്കുക. ജിയോ ഫൈബർ കണക്ഷൻ ലഭിക്കാനുള്ള നിലവിലെ കുറഞ്ഞ പ്രതിമാസ നിരക്ക് 399 രൂപയാണ്. 21 രൂപ മുതൽ 152 രൂപ വരെ അടച്ച് ഒന്നു മുതൽ ഏഴ് ദിവസത്തേക്ക് ഇന്റർനെറ്റ് സ്പീഡ് 30 അല്ലെങ്കിൽ 100 എംബിപിഎസ് ആയി മാറ്റാനുള്ള ഓപ്ഷൻ കമ്പനി നൽകുന്നുണ്ട്. 84 ലക്ഷം ഉപഭോക്താക്കളുമായി 30.6 ശതമാനം വിപണി വിഹിതത്തോടെയാണ് ജിയോ ഇപ്പോൾ ഫിക്സഡ് ലൈൻ കണക്ഷൻ സെഗ്‌മെന്റിൽ മുന്നിലെത്തി നിൽക്കുന്നത്. ജിയോ ഫൈബറ് കണക്ഷൻ പുതുതായി എടുക്കുന്ന ഉപഭോക്താവ് 1490 രൂപയാണ് അടക്കേണ്ടത്. അഞ്ച് മാസത്തേക്കുള്ള ഇൻസ്റ്റലേഷൻ…

    Read More »
  • Crime

    ഇരുചക്ര വാഹനത്തിൽ പോവുകയായിരുന്ന യുവതിയെ ബൈക്കിലെത്തി ഇടിച്ചിട്ട് മാല കവർന്ന സംഘം അറസ്റ്റിൽ

    തിരുവനന്തപുരം: ഇരുചക്ര വാഹനത്തിൽ പോവുകയായിരുന്ന യുവതിയെ ബൈക്കിലെത്തി ഇടിച്ചിട്ട് മാല കവർന്ന സംഘം അറസ്റ്റിൽ. യുവതിയെ ഇടിച്ചിട്ട് ഏഴു പവൻ മാലയുമായി കടന്ന സംഘം അത് വിൽക്കാൻ ശ്രമിക്കവേയാണ് പിടിയിലായത്. മൂന്ന് പേരാണ് അറസ്റ്റിലായത്. കന്യാകുമാരി ജില്ലയില തിരുവട്ടാറിന് സമീപം ബുധനാഴ്ച വൈകിട്ടാണ് സംഭവം. യുവതിയിൽ നിന്ന് കവർന്ന മാല വിൽക്കനായി നാഗർകോവിലിൽ എത്തിയപ്പോഴാണ് മൂവരെയും പൊലീസ് പിടികൂടിയത്. തിരുവട്ടാർ സ്വദേശി സുരേഷിന്റെ ഭാര്യ സുനിത വീടിന് സമീപത്തെ സ്വകാര്യ സ്‌കൂളിൽ പഠിക്കുന്ന മക്കളെ രാവിലെയും വൈകുന്നേരവും ഇരുചക്രവാഹനത്തിൽ കൊണ്ടു വിടുന്നത് പതിവായിരുന്നു. പതിവ് പോലെ ബുധനാഴ്ച വൈകിട്ട് കുട്ടികളെ കൂട്ടികൊണ്ടുവരാൻ സ്കൂളിലേക്ക് പോകുന്ന സമയം ഇരുചക്ര വാഹനത്തിൽ എത്തിയ മൂന്ന് പേർ സുനിത സഞ്ചരിച്ച വാഹനം ഇടിച്ചിടുകയായിരുന്നു. നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും റോഡിലേക്ക് വീണ സുനിതയുടെ കഴുത്തിത്തിലുണ്ടായിരുന്ന ഏഴ് പവന്റെ മാല കവർന്ന ശേഷം മോഷ്ടക്കാൾ കടന്നിരുന്നു. പരിക്കേറ്റ സുനിതയെ നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തിരുവട്ടാർ…

    Read More »
  • Kerala

    ജി20 രണ്ടാം ഷെർപ്പ യോഗം: കേരള തനിമയിൽ അണിഞ്ഞൊരുങ്ങി വിദേശപ്രതിനിധികൾ; സായാഹ്ന കായല്‍ സൗന്ദര്യം നുകര്‍ന്നു ഹൗസ് ബോട്ടിൽ ചായസൽക്കാരവും ചർച്ചയും

    കോട്ടയം: കുമരകത്ത് നടക്കുന്ന ഷെർപ്പ യോ​ഗത്തിൽ പങ്കെടുക്കാനെത്തിയ വിദേശ പ്രതിനിധികൾ കേരള തനിമയിൽ അണിഞ്ഞൊരുങ്ങിയത് കൗതുകമുണർത്തി. കശവ് മുണ്ടും നേരിയതുമൊക്കെ അണിഞ്ഞ് പുരുഷ പ്രതിനിധികൾ ഒരുങ്ങിയപ്പോൾ വനിതാ പ്രതിനിധികൾ കശവ് പാവാടയും നേരിയതുമൊക്കെ ഉടുത്ത് അണിഞ്ഞൊരുങ്ങി. ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും കെ.എ.എസ്. ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഇവരെ ഒരുക്കിയത്. മുണ്ടും നേരിയതുമൊക്കെ അണിയിച്ചുവെങ്കിലും ഷെര്‍പ്പകള്‍ക്കും പ്രതിനിധികള്‍ക്കും ആശങ്ക, നടക്കുമ്പോള്‍ മുണ്ടഴിഞ്ഞു വീഴുമോ? ഒടുവിൽ ഉദ്യോഗസ്ഥരുടെ ഉറപ്പില്‍ ഒന്നു കൂടി മുണ്ട് മുറുക്കിയെടുത്ത് എല്ലാവരും നടന്ന് ഹൗസ്‌ബോട്ടിലേക്ക് നീങ്ങി. ഇന്ന് വൈകിട്ട് ഹൗസ്‌ബോട്ടില്‍ നടന്ന ‘കായൽ സംഭാഷണ’ങ്ങളിലും (കായലിലെ ചായസൽക്കാരം) ചർച്ചയിലും പങ്കെടുക്കാൻ ഇറങ്ങിയപ്പോഴായിരുന്നു കേരളീയ വേശത്തിലെ മേക്ക് ഓവർ. തുടര്‍ന്നു കുമരകത്തിന്റെ സായാഹ്ന കായല്‍ സൗന്ദര്യം നുകര്‍ന്നു ചര്‍ച്ച നയിച്ചു. അസ്തമയം കണ്ട ശേഷം തിരികെയെത്തിയത്. ജി20 കാര്യപരിപാടികൾ മുന്നോട്ടു കൊണ്ടുപോകുന്നതിനും സമാന ആശങ്കകളിൽ സഹകരണവും ധാരണയും വർധിപ്പിക്കുന്നതിനുമുള്ള അനൗപചാരിക ക്രമീകരണ മാർഗങ്ങളാണ് ‘കായൽ സംഭാഷണ’ത്തിൽ (കായലിലെ ചായസൽക്കാരം) ചർച്ച ചെയ്തത്. ഇന്ത്യൻ…

    Read More »
Back to top button
error: