Month: March 2023
-
LIFE
15 മിനിറ്റിനുള്ളിൽ നാല് യുട്യൂബ് ചാനലുകളിൽ നെഗറ്റീവ് റിവ്യൂസുമായി ഒരേ വ്യക്തി, ആ വ്യക്തിയുടെ പേര് പറഞ്ഞ് അദ്ദേഹത്തെ വലിയവനാക്കാൻ ആഗ്രഹിക്കുന്നില്ല; ആരോപണവുമായി വിജയ് ബാബു
സിനിമകളുടെ റേറ്റിംഗും റിവ്യൂസും ഭൂരിഭാഗവും പെയ്ഡ് ആണെന്നും വ്യാജമാണെന്നും നിർമ്മാതാവ് വിജയ് ബാബു നേരത്തെ ആരോപണം ഉയർത്തിയിരുന്നു. ഇപ്പോഴിതാ ഫ്രൈഡേ ഫിലിം ഹൌസിൻറെ ബാനറിൽ താൻ നിർമ്മിച്ച എങ്കിലും ചന്ദ്രികേ എന്ന ഏറ്റവും പുതിയ ചിത്രത്തിൻറെ അനുഭവം മുൻനിർത്തി ഈ ആരോപണം വീണ്ടും ഉയർത്തുകയാണ് അദ്ദേഹം. നാല് യുട്യൂബ് ചാനലുകളിൽ ഈ ചിത്രത്തെക്കുറിച്ച് വ്യത്യസ്തങ്ങളായ നെഗറ്റീവ് അഭിപ്രായങ്ങൾ പറഞ്ഞ ഒരു വ്യക്തിയുടെ സ്ക്രീൻ ഷോട്ടുകള് സഹിയം സോഷ്യൽ മീഡിയയിലൂടെയാണ് വിജയ് ബാബു ആരോപണം ഉയർത്തിയിരിക്കുന്നത്. പ്രസ്തുത വ്യക്തിയുടെ പേര് പറഞ്ഞ് അദ്ദേഹത്തെ വലിയവനാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് സിനിമയുടെ നോക്കുകൂലിക്കാർ എന്ന ടൈറ്റിലിൽ ആണ് പോസ്റ്റ്. എങ്കിലും ചന്ദ്രികേ എന്ന ഞങ്ങളുടെ സിനിമയെക്കുറിച്ച് നല്ലതും മോശവും പറഞ്ഞ സത്യസന്ധരായ ആളുകളോട് നന്ദി പറയാൻ ഈ അവസരം ഉപയോഗിക്കുന്നു. നിങ്ങൾ പറയുന്ന പോസിറ്റീവുകളിൽ നിന്നാണ് ഞങ്ങൾ പ്രചോദനം ഉൾക്കൊള്ളാറ്. നെഗറ്റീവുകളിൽ നിന്ന് പഠിക്കാറുമുണ്ട്. ഏത് മാധ്യമത്തിൽ കൂടിയും പറയുന്ന പോസിറ്റീവും നെഗറ്റീവുമായ അഭിപ്രായ പ്രകടനങ്ങൾ…
Read More » -
Kerala
കോട്ടയം വഴിയുള്ള റെയിൽ യാത്രാക്ലേശം പരിഹരിക്കണമെന്നവശ്യപ്പെട്ട് യാത്രക്കാർ സ്റ്റേഷനിൽ പ്രതിഷേധിച്ചു
കൊച്ചി: റെയിൽ യാത്രാക്ലേശം പരിഹരിക്കണമെന്നവശ്യപ്പെട്ട് യാത്രക്കാർ സ്റ്റേഷനിൽ പ്രതിഷേധിച്ചു. പുലർച്ചെ 06:25 നുള്ള 06444 കൊല്ലം – എറണാകുളം മെമു കടന്നുപോയാൽ പാലരുവി എക്സ്പ്രസ്സ് മാത്രമാണ് നിലവിൽ എറണാകുളത്ത് ഓഫീസ് സമയം പാലിക്കാനുള്ള ഏക ആശ്രയം. അതുകൊണ്ട് തന്നെ പാലരുവിയിൽ കാലെടുത്തുവെയ്ക്കാൻ പോലും പറ്റാത്ത തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. പിന്നീടെത്തുന്ന വേണാട് എക്സ്പ്രസ്സ് എറണാകുളം ജംഗ്ഷൻ എത്തുമ്പോൾ ഓഫീസ് സമയം അതിക്രമിച്ചിരിക്കും. ഈ സാഹചര്യത്തിൽ പാലരുവിയ്ക്കും വേണാടിനും ഇടയിൽ കൊല്ലത്ത് നിന്ന് പുറപ്പെട്ട് എറണാകുളം ജംഗ്ഷനിൽ 09.10 ന് എത്തുന്ന വിധം ഹാൾട്ട് സ്റ്റേഷനിൽ ഉൾപ്പെടെ സ്റ്റോപ്പുകളുള്ള ഒരു മെമു സർവീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഓൾ കേരള റെയിൽവേ യൂസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ എറണാകുളം ജംഗ്ഷനിൽ യാത്രക്കാർ പ്രതിഷേധ സംഗമം നടത്തി. കോവിഡിന്റെ പേരിൽ റെയിൽവേ റദ്ദാക്കിയ ആനുകൂല്യങ്ങളും പാസഞ്ചർ നിരക്കും പുനസ്ഥാപിക്കാത്തത് വഞ്ചനയാണെന്ന് അസോസിയേഷൻ പ്രസിഡന്റ് കെ.ജെ പോൾ മാൻവെട്ടം ആരോപിച്ചു പ്രതിഷേധ സംഗമത്തിൽ ഉയർന്നുവന്ന മറ്റുപ്രധാന ആവശ്യങ്ങൾ 16302…
Read More » -
Crime
മോഷ്ടിച്ച ബുള്ളറ്റിൽ കറങ്ങി നടന്ന യുവാവ് കുടുങ്ങി; ഉടമ കൈയ്യോടെ പൊക്കി പൊലീസിൽ ഏൽപ്പിച്ചു
തിരുവനന്തപുരം: ഡ്രൈവിംഗ് സ്കൂൾ കോമ്പൗണ്ടിൽ നിന്ന് ബുള്ളറ്റ് മോഷ്ടിച്ച മോഷ്ടാവിനെ ബുള്ളറ്റ് ഉടമ പിന്തുടർന്ന് പിടികൂടി പൊലീസിന് കൈമാറി. കല്ലിയൂർ സുനിതാ ഭവനിൽ ബാലു (26) നെയാണ് ബുള്ളറ്റ് ഉടമയായ വിഴിഞ്ഞം സ്വദേശി കലാം പിടികൂടി പൊലീസിന് കൈമാറിയത്. ഞായറാഴ്ച രാവിലെയാണ് വിഴിഞ്ഞത്ത് പ്രവർത്തിക്കുന്ന സൺ മൂവിങ് ഡ്രൈവിംഗ് സ്കൂൾ കെട്ടിടത്തിന്റെ കോമ്പൗണ്ടിലെ കാർ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബുള്ളറ്റ് മോഷണം പോകുന്നത്. താക്കോൽ ബുള്ളറ്റിൽ വച്ചശേഷമാണ് ഉടമ പോയത്. തുടർന്ന് ഉടമ സമീപത്തെ സി.സി.ടി.വി കാമറകൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞു. ഇതിൻ്റെ പിന്നാലെ നടത്തിയ അന്വേഷണത്തിൽ ബാലരാമപുരം പനയറകുന്ന് ഭാഗത്ത് വച്ച് മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന പ്രതിയെ കാണുകയും തുടർന്ന് പിൻതുടർന്ന് പിടികൂടി വിഴിഞ്ഞം പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ വിഴിഞ്ഞം പൊലീസ് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More » -
Kerala
നര്‍ത്തകിയും സംവിധായകൻ ശ്യാമപ്രസാദിന്റെ ഭാര്യയുമായ ഷീബ അന്തരിച്ചു
തിരുവനന്തപുരം: നർത്തകിയും അവതാരകയും ടെലിവിഷൻ പ്രോഗ്രാം പ്രൊഡ്യൂസറും ആയിരുന്ന ഷീബ ശ്യാമപ്രസാദ് അന്തരിച്ചു 59 വയസ്സായിരുന്നു. സംവിധായകൻ ശ്യാമപ്രസാദിന്റെ ഭാര്യയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഉദ്യോഗസ്ഥയായി ജോലി ചെയ്തു വരികയായിരുന്നു. അര്‍ബുദ ബാധയെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് അന്ത്യം. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. രണ്ട് മക്കളുണ്ട്. ബിജെപി നേതാവും എംഎൽഎയുമായ ഒ.രാജഗോപാൽ ഭര്‍ത്താവിൻ്റെ പിതാവാണ്.
Read More » -
Kerala
ചിറയിൻകീഴിൽ നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി കടയുടമയ്ക്ക് ഗുരുതര പരുക്ക്
തിരുവനന്തപുരം: ചിറയിൻകീഴിൽ നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച് കയറി കടയുടമയ്ക്ക് ഗുരുതര പരുക്ക്. അവനവന്‍ചേരി സ്വദേശി ഷൈജുവിനെ (45) ആണ് ഇരു കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ചിറയിന്‍കീഴ് പുളിമൂട് ജംഗ്ഷന് സമീപം ആറ്റിങ്ങല്‍ റോഡിലാണ് അപകടം നടന്നത്. ചിറയിന്‍കീഴ് ഭാഗത്ത് നിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് വന്ന കാര്‍ വളവില്‍ നീയന്ത്രണം വിട്ട് ഷൈജുവിൻ്റെ പൂക്കടയിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പൂക്കടയുടെ മുന്‍ വശം ഉണ്ടായിരുന്ന തട്ടും അലമാരയും മേശയും തകർത്ത കാർ ഇവിടെ നിക്കുകയായിരുന്നു ഷൈജുവിനെ പിടിക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാർ കടയ്ക്കുള്ളിലേക്ക് ഇടിച്ചു കയറിയ കാര്‍ തളളി നീക്കിയാണ് കാറിനടിയില്‍പ്പെട്ട ഷൈജുവിനെ പുറത്തെടുത്തത്. കാലിന് ഗുരുതരമായി പരിക്കേറ്റ ഷൈജുവിനെ ആബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അപകടകരമായി കാര്‍ ഓടിച്ച ചിറയിന്‍കീഴ് സ്വദേശിയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.
Read More » -
Kerala
യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന പ്രതിനിധി സമ്മേളനം കോട്ടയം തിരുനക്കര മൈതാനത്ത്
കോട്ടയം: കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 2,3,4,5 തീയതികളിൽ കോട്ടയത്ത് പ്രതിനിധി സമ്മേളനം നടത്തും. മാർച്ച് 2ന് കെ.എം. മാണിയുടെ കല്ലറയിൽനിന്ന് ദീപശിഖയും യൂത്ത്ഫ്രണ്ട് (എം) മുൻ സംസ്ഥാന പ്രസിഡന്റായിരുന്ന ബാബു ചാഴികാടന്റെ സ്മൃതി മണ്ഡപത്തിൽനിന്ന് കൊടിമരവും കുട്ടനാടൻ കർഷകന്റെ ആവേശമായിരുന്ന ജോൺ ജേക്കബിന്റെ സ്മൃതി മണ്ഡപത്തിൽനിന്ന് പതാകയും വൈകിട്ട് 5 മണിക്ക് കോട്ടയം തിരുനക്കര മൈതാനത്തെത്തി ചേരും. സംസ്ഥാന പ്രസിഡൻ്റ് റോണി മാത്യു പതാക ഉയർത്തുന്നതോടെ നാല് ദിവസം നീണ്ട് നിൽക്കുന്ന കേരള യൂത്ത്ഫ്രണ്ട് (എം)ന്റെ സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് തുടക്കമാവും. മാർച്ച് 3ന് രാവിലെ 10.30ന് കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഓഫീസ് ഹാളിൽ നടക്കുന്ന “യുവസംരഭകരും നവകേരളവും” എന്ന വിഷയത്തിലുള്ള സിമ്പോസിയം സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ് ഉദ്ഘാടനം ചെയ്യും. മാർച്ച് 4ന് വൈകിട്ട് 4ന് പതിനായിരം യുവജനങ്ങൾ പങ്കെടുക്കുന്ന അധ്വാനവർഗ്ഗ യുവസംഗമം കോട്ടയം തിരുനക്കര മൈതാനത്ത്…
Read More » -
Local
അനീമിയ പ്രതിരോധ-നിയന്ത്രണ പരിപാടി ലക്ഷ്യമിട്ടുള്ള വിവ-കേരളം ക്യാമ്പുകൾ കോട്ടയത്ത് സംഘടിപ്പിക്കും
കോട്ടയം: അനീമിയ പ്രതിരോധ -നിയന്ത്രണ പരിപാടി ലക്ഷ്യമിട്ടുള്ള സംസ്ഥാന ആരോഗ്യവകുപ്പിന്റെ വിവ കേരളം പദ്ധതി ജില്ലയിൽ വേഗത്തിൽ ലക്ഷ്യം കൈവരിക്കുന്നതിനായി പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കാൻ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിന്റെ ചുമതല വഹിക്കുന്ന അനിൽ ഉമ്മന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. പതിനഞ്ചിനും 59 വയസിനും ഇടയിലുള്ള പെൺകുട്ടികളിലും സ്ത്രീകളിലും അനീമിയ പരിശോധന നടത്തി പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനാണു വിവ(വിളർച്ചയിൽ നിന്നുവളർച്ചയിലേക്ക്) കേരള പദ്ധതി ലക്ഷ്യമിടുന്നത്. ഈ പ്രായപരിധിയിലുള്ള അഞ്ചുലക്ഷം സ്ത്രീകൾ കോട്ടയം ജില്ലയിലുണ്ടെന്നാണ് കണക്ക്. ഇവർക്ക് ആറുമാസത്തിനുള്ളിൽ രക്തപരിശോധന നടത്തി ലക്ഷ്യം കൈവരിക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം. ഇതിനായി കുടുംബശ്രീ, കൊളീജിയറ്റ് എഡ്യൂക്കേഷൻ, സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് എന്നിങ്ങനെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ക്യാമ്പുകൾ സംഘടിപ്പിക്കും. വീടിനു പുറത്തു തൊഴിലെടുക്കുന്ന സ്ത്രീകൾ, കൗമാരക്കാരായ പെൺകുട്ടികൾ, അധ്യാപികമാർ, അങ്കണവാടി പ്രവർത്തകർ, ആശാ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ എന്നിവരുടെ പരിശോധന മാർച്ച് 15ന് അകം പൂർത്തിയാക്കണമെന്നാണ് നിർദേശം. സിവിൽ സ്‌റ്റേഷൻ, മിനി സിവിൽ സ്‌റ്റേഷൻ, സർവകലാശാല,…
Read More » -
Crime
കുറവിലങ്ങാട്ട് യുവാവിനെ വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ
കോട്ടയം: കുറവിലങ്ങാട്ട് യുവാവിനെ വീട്ടിൽ കയറി കമ്പിവടിയും ബിയർ കുപ്പിയും വടിവാളും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് പാറമ്പുഴ പുൽപ്പാറ ഭാഗത്ത് വട്ടമുകളേൽ വീട്ടിൽ സോമൻ മകൻ ഷൈൻ സോമൻ (31), ഏറ്റുമാനൂർ കട്ടച്ചിറ വെട്ടിമുകൾ പള്ളിമല ഭാഗത്ത് കുറ്റിവേലിൽ വീട്ടിൽ ഷാജി മകൻ അനന്തു കെ. ഷാജി (27) എന്നിവരെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരും സുഹൃത്തും ചേർന്ന് ഫെബ്രുവരി മാസം ഒന്നാം തീയതി പട്ടിത്താനം ഭാഗത്തുള്ള യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പുലർച്ചെ വീട്ടിൽ അതിക്രമിച്ചുകടന്ന ഇവർ ബിയർ കുപ്പിയും, കമ്പിവടിയും, വടിവാളും ഉപയോഗിച്ച് യുവാവിനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തു നിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അക്രമികളിൽ ഒരാളായ അജിമോനെ ആർപ്പൂക്കരയിൽ നിന്നും പിടികൂടിയിരുന്നു. മറ്റു പ്രതികൾക്ക്…
Read More » -
Crime
വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയോട് അപമര്യാദയായി പെരുമാറി; യുവാവ് എരുമേലിയിൽ അറസ്റ്റിൽ
മുണ്ടക്കയം: എരുമേലിയിൽ യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കനകപ്പാലം പൊട്ടയിൽ വീട്ടിൽ വിജയൻ മകൻ വൈശാഖ് വിജയൻ (28) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയോട് അപമര്യാദയായി പെരുമാറുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. എരുമേലി സ്റ്റേഷൻ എസ്.എച്ച്. ഓ അനിൽകുമാർ വി.വി, എസ്.ഐ. ശാന്തി കെ. ബാബു, എ.എസ്.ഐ. ബെന്നി ജേക്കബ്, സി.പി.ഒമാരായ സിജി കുട്ടപ്പൻ, സിബി മോൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Read More » -
Food
ചേമ്പില തോരന്‍ കഴിക്കണം; കാരണം കേട്ടവര്‍ പറയുന്നു ‘താള് ആള് കൊള്ളാ’മെന്ന്
പണ്ടു കാലത്ത് അടുക്കളയിലെ മിക്കവാറും വിഭവങ്ങള്‍, പ്രത്യേകിച്ചു കറികള്‍ക്കു തോരനുമെല്ലാം ഉപയോഗിച്ചിരുന്ന പലതും പ്രകൃതിദത്ത വസ്തുക്കളായിരുന്നു. തൊടിയില്‍ തന്നെ വളരുന്ന പല തരം പച്ചക്കറി, ഇല വിഭവങ്ങള്‍. തൊടിയിലേയ്ക്കിറങ്ങി അന്നന്നേയ്ക്കുള്ള കറിക്കും തോരനുമുള്ള വകകള്‍ ശേഖരിച്ച് അടുക്കളയില്‍ പാചകമെന്നതായിരുന്നു രീതി. തൊടിയില്‍ വലിയ ശ്രദ്ധ കൊടുക്കാതെ തന്നെ വളരുന്ന പല പച്ചക്കറികളുമുണ്ട്. ഇതിലൊന്നാണ് ചേമ്പ്. ചേമ്പ് നാം കറികള്‍ക്കും പുഴുക്കുണ്ടാക്കാനുമെല്ലാം മികച്ചതാണ്. ഇതിന്റെ വേരു മാത്രമല്ല, ഇലയും ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ളതാണ്. ഇലയും തണ്ടുമെല്ലാം കറികകള്‍ക്കും തോരനുമായി ഉപയോഗിയ്ക്കാറുമുണ്ട്. ചേമ്പിന്റെ ഇല, പ്രത്യേകിച്ചും തളിരില ഏറെ സ്വാദുള്ള നാടന്‍ ഇലക്കറിയാണ്. സ്വാദു മാത്രമല്ല, ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഇത് ഇപ്പോള്‍ വളപ്പില്‍ ലഭിയ്ക്കുന്നവര്‍ പോലും പലപ്പോഴും അവഗണിയ്ക്കാറാണ് പതിവ്. ചേമ്പില കൊണ്ടു തോരന്‍ വച്ചു കഴിയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. ചേമ്പിന്റെ ഇളം ഇലകള്‍ തോരന്‍ വച്ചു കഴിയ്ക്കാന്‍ ഏറെ നല്ലതാണ്. മറ്റേത് ഇലക്കറികളേയും പോലെ. നമ്മുടെ പറമ്പില്‍…
Read More »