KeralaNEWS

കാസർകോടും കണ്ണൂരും കശുവണ്ടി സംഭരണത്തിന് നടപടി തുടങ്ങി

കിലോയ്ക്ക്‌ 114 രൂപ നിശ്ചയിച്ചതോടെ കശുവണ്ടി സംഭരിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. കശുവണ്ടി വാങ്ങി പരിപ്പ് ഉത്പാദിപ്പിക്കുന്ന കശുവണ്ടി വികസന കോർപ്പറേഷന്റെയും കാപ്പക്സിന്റെയും പ്രതിനിധികൾ കണ്ണൂരിലും കാസർകോടും എത്തി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തുന്നു.  ഇന്ന് കണ്ണൂരിലും നാളെ (മാർച്ച് 2) കാസർകോട്ടും സംഭരണം സംബന്ധിച്ച് സഹകരണ സംഘം പ്രതിനിധികളുമായി ചർച്ചകൾ നടത്തുമെന്ന് കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ അറിയിച്ചു.

സഹകരണ സംഘങ്ങൾ മുഖേനയും വ്യാപാരികൾ മുഖേനയും കശുവണ്ടി ശേഖരിക്കും. സീസൺ തുടങ്ങുന്നത് മുതൽ അവസാനിക്കുന്നത് വരെ ഒരേ വില ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ആറളം ഫാമിലെ തോട്ടണ്ടി ശേഖരിക്കുന്നതിന് നേരത്തെ ധാരണയാക്കി.പ്ലാന്റേഷൻ കോർപ്പറേഷന്റെ തോട്ടങ്ങളിലെ തോട്ടണ്ടിയും സംഭരിക്കാൻ ചർച്ചകൾ നടന്നുവരികയാണ്. രണ്ട്‌ ജില്ലകളിൽ നിന്ന് അയ്യായിരം ടൺ തോട്ടണ്ടി സംഭരിക്കാനാണ് ഉദ്ദേശിക്കുന്നത്.

Back to top button
error: