IndiaNEWS

ഒടുവില്‍ താടിയും മുടിയും വെട്ടി, പുതിയ ലുക്കില്‍ രാഹുല്‍ ഗാന്ധി; ഒരാഴ്ച യു.കെയില്‍

ന്യൂഡല്‍ഹി: താടിയും മുടിയും വെട്ടി പുതിയ ലുക്കില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി യു.കെയില്‍ എത്തിയപ്പോഴാണ് രാഹുലിന്റെ പുതിയ ലുക്ക് ശ്രദ്ധിക്കപ്പെട്ടത്. ഭാരത് ജോഡോ യാത്രയ്ക്കിടെ വളര്‍ന്ന താടിയും മുടിയും ഏകദേശം ആറ് മാസങ്ങള്‍ക്ക് ശേഷമാണ് രാഹുല്‍ വെട്ടിയൊതുക്കിയത്.

ഭാരത് ജോഡോ യാത്രയില്‍ രാഹുലിന്റെ ട്രേഡ് മാര്‍ക്കായിരുന്ന വെള്ള ടീ ഷര്‍ട്ടിന് പകരം കോട്ടും സ്യൂട്ടും അണിഞ്ഞ് കാംബ്രിഡ്ജ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളോട് സംസാരിക്കുന്ന രാഹുലിന്റെ ചിത്രമാണ് പുറത്തുവന്നത്. രാഹുലിന്റെ പുതിയ ചിത്രങ്ങള്‍ നിരവധി കോണ്‍ഗ്രസ് നേതാക്കളും ട്വീറ്റ് ചെയ്തിട്ടുണ്ട്.

Signature-ad

സെപ്റ്റംബറില്‍ കന്യാകുമാരിയില്‍ നിന്ന് ഭാരത് ജോഡോ യാത്ര ആരംഭിച്ചതിന് ശേഷം രാഹുല്‍ താടിയും മുടിയും മുറിച്ചിരുന്നില്ല. ജനുവരിയില്‍ കശ്മീരില്‍ യാത്ര അവസാനിച്ചതിന് ശേഷവും രാഹുല്‍ അതേപടി തുടരുന്നതിനേക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ രസകരമായ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് യുകെ സന്ദര്‍ശനത്തിനിടെ രാഹുല്‍ പുതിയ ലുക്കിലേക്ക് മാറിയത്.

ഒരാഴ്ച യു.കെയില്‍ തുടരുന്ന രാഹുല്‍ പ്രവാസി കോണ്‍ഗ്രസ് സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. ഭാരത് ജോഡോ യാത്രയിലെ അനുഭവങ്ങള്‍ ഉള്‍പ്പെടെ പ്രതിനിധികളുമായി പങ്കുവെക്കും.

Back to top button
error: