Month: March 2023
-
Kerala
സമയപരിധി കഴിഞ്ഞിട്ടും പ്രസിഡന്റ് രാജിവച്ചില്ല; ചിങ്ങോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ കോൺഗ്രസ് അംഗങ്ങൾ തമ്മിൽതല്ലി
ഹരിപ്പാട്: ചിങ്ങോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ കോൺഗ്രസ് അംഗങ്ങൾ തമ്മിൽതല്ലി. പാർലമെന്ററി പാർട്ടി സെക്രട്ടറിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ചായിരുന്നു സംഭവം. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് കുമാറും പാർലമെന്ററി പാർട്ടി സെക്രട്ടറിയും സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമായ അനീഷ് എസ് ചേപ്പാടും തമ്മിലാണ് തെറിവിളിയും കയ്യേറ്റവും നടന്നത്. പരിക്കേറ്റ അനീഷിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരാർ പ്രകാരം നിലവിലെ പ്രസിഡന്റ് 2022 ഡിസംബർ 31ന് രാജിവെക്കേണ്ടതായിരുന്നു. എന്നാൽ സമയപരിധി കഴിഞ്ഞിട്ടും പ്രസിഡന്റ് രാജിവയ്ക്കാൻ തയ്യാറായില്ല. രമേശ് ചെന്നിത്തല എംഎൽഎയും ഡിസിസി പ്രസിഡന്‍റ് ബി ബാബുപ്രസാദും ഇടപെട്ടെങ്കിലും സ്ഥാനം രാജിവെക്കാൻ പ്രസിഡന്റ് തയ്യാറായില്ല. തുടര്‍ന്നാണ് വാക്കേറ്റവും കയ്യേറ്റവും നടന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജി സജിനിയെയും ഇവരെ പിന്തുണയ്ക്കുന്ന വൈസ് പ്രസിഡന്റ് സുരേഷ് കുമാറിനെയും, ഗ്രാമപഞ്ചായത്ത് അംഗം പ്രസന്നയെയും കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും പുറത്താക്കിയിരുന്നു. ഈ വിവരമറിയിക്കുന്ന ഡിസിസി പ്രസിഡന്റിന്‍റ് കത്ത്…
Read More » -
Local
തലശ്ശേരി മയക്കുമരുന്നുകളുടെ ഹബ്ബ്, ബ്രൗണ്‍ ഷുഗറുമായി 3 യുവാക്കള്‍ പിടിയില്‍
തലശ്ശേരി മയക്കുമരുന്നുകളുടെ ഹബ്ബായി മാറിയിരിക്കുന്നു. സ്കൂളിലും കോളജുകളിലും നഗരത്തിലെവിടെയും മയക്കുമരുന്നുകൾ സുലഭം. വാഹനപരിശോധനയ്ക്കിടെ ഇന്ന് ബ്രൗണ്‍ ഷുഗറുമായി 3 യുവാക്കൾ പൊലീസ് പിടിയിലായി. കോഴിക്കോട് ജില്ലയിലെ എം.കെ മുന്‍ഷിദ് (25), സി.ടി ജുനൈസ് (40), എ.ആര്‍ മന്‍സൂര്‍ (26) എന്നിവരെയാണ് ബ്രൗണ്‍ഷുഗറുമായി പ്രിന്‍സിപ്പല്‍ എസ്.ഐ സജേഷ് സി ജോസും സംഘവും തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടത്തിയ പരിശോധനയ്ക്കിടെ അറസ്റ്റുചെയ്തത്. കൂടെയുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു. പ്രതികള്‍ തലശ്ശേരി നഗരം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന നടത്തുന്ന കേസിലെ കണ്ണികളാണെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ ബെംഗ്ളൂറില്‍ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
Read More » -
Kerala
“എന്നെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നും പച്ചക്കള്ളം വിളിച്ച് പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേ ?” പിണറായി വിജയനെതിരെ ആഞ്ഞടിച്ച് സ്വപ്ന സുരേഷ്
ബെംഗ്ലൂരു: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷ്. നിയമസഭയിൽ വന്ന് എന്നെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നും പച്ചക്കള്ളം വിളിച്ച് പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേ എന്ന് സ്വപ്ന സുരേഷ് ചോദിച്ചു. മണിക്കൂറുകളോളം ജോലി സംബന്ധമായും മുഖ്യമന്ത്രിയുടെ കുടുംബത്തിൻറെ ബിസിനസ്സുകൾ സംബന്ധിച്ചും ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. ഒറ്റയ്ക്കും ശിവശങ്കറിനൊപ്പവും മണിക്കൂറുകളോളം മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കുടുംബത്തിൻറെ കച്ചവടങ്ങൾക്കായി മാത്രം താൻ വിവിധ രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്. എന്നിട്ടും എന്നെ കണ്ടിട്ട് പോലുമില്ലെന്ന് പറയാൻ മുഖ്യമന്ത്രിക്കെങ്ങനെ കഴിയുന്നു എന്നായിരുന്നു സ്വപ്നയുടെ ചോദ്യം. മുഖ്യമന്ത്രിയെ കണ്ട തീയതികൾ പുറത്തുവിടുമെന്നും സ്വപ്ന വ്യക്തമാക്കി. അന്നേ ദിവസങ്ങളിലെ ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ ധൈര്യമുണ്ടോ എന്നും സ്വപ്ന വെല്ലുവിളിച്ചു. സഭയിൽ പ്രസ്താവന നടത്താതെ തെളിവുമായി മുഖ്യമന്ത്രി വരട്ടെയെന്നാണ് സ്വപ്ന സുരേഷിൻറെ വെല്ലുവിളി. നോർക്കയിൽ തന്നെ നിയമിക്കാൻ ശ്രമിച്ചത് മുഖ്യമന്ത്രിക്ക് അറിയാമെന്നും സ്വപ്ന സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്പേസ് പാർക്കിലെ…
Read More » -
Kerala
വരാപ്പുഴയിലെ സ്ഫോടനത്തിൽ കുറ്റകരമായ നരഹത്യ അടക്കമുള്ള വകുപ്പുകളില്‍ പൊലീസ് കേസെടുത്തു
കൊച്ചി: കൊച്ചി വരാപ്പുഴയിലെ സ്ഫോടനത്തിൽ കുറ്റകരമായ നരഹത്യ അടക്കമുള്ള വകുപ്പുകളില്‍ പൊലീസ് കേസെടുത്തു. വരാപ്പുഴ സ്വദേശികളും സഹോദരങ്ങളുമായ ജാൻസൻ, ജെൻസൻ എന്നിവര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തത്. അപകടം നടന്ന സ്ഥലത്ത് പൊലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. കേസില്‍ പ്രതികളായ ജെയ്സൻ ഒളിവിലും ജാൻസൻ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുമാണ്. വരാപ്പുഴയിലെ മുട്ടിനകത്ത് പ്രവർത്തിച്ചിരുന്ന പടക്ക നിർമാണശാല നിയമ വിരുദ്ധമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചെറിയ തോതില്‍ പടക്കം വില്‍ക്കാനുള്ള ലൈസൻസിന്‍റെ മറവില്‍ കൂടുതൽ സ്ഫോടക വസ്തുക്കൾ ഇവിടെ സൂക്ഷിച്ചിരുന്നു. ഇവിടെ പടക്കം നിര്‍മ്മിച്ചിരുന്നതായി ചില അയല്‍വാസികളും പൊലീസ് മൊഴി നല്‍കിയിട്ടുണ്ട്. പെട്ടന്ന് മഴ പെയ്തപ്പോള്‍ മുറ്റത്ത് ഉണക്കാനിട്ടിരുന്ന സ്ഫോടക വസ്തുക്കള്‍ ഒന്നിച്ച് വാരിയെടുത്ത് അകത്തേക്ക് കൊണ്ടുപോയപ്പോഴാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് അപകട സമയത്ത് കെട്ടിടത്തിലുണ്ടായിരുന്ന തമിഴ് നാട്ടുകാരനായ തൊഴിലാളി അയല്‍വാസികളോട് പറഞ്ഞത്. വൈകീട്ട് അഞ്ചരയോടെയാണ് വൻ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ പൊട്ടാതെ കിടന്ന പടക്കങ്ങൾ ബോംബ് സ്ക്വാഡ് ശേഖരിച്ചു നിർവീര്യമാക്കി. പരുക്കേറ്റ് ചികിത്സയിലുള്ള എല്ലാവരുടേയും ആരോഗ്യനില…
Read More » -
LIFE
‘നാട്ടു നാട്ടു’ ഗാനം ഓസ്കാര്‍ വേദിയില്‍ അവതരിപ്പിക്കും; ഗായകരായി രാഹുൽ സിപ്ലിഗഞ്ചും കാലഭൈരവയും
ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിജയത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രം. അതുതന്നെയാണ് പ്രഖ്യാപന സമയം മുതൽ ആർആർആർ പ്രേക്ഷക ശ്രദ്ധനേടാൻ കാരണം. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ സിനിമ റിലീസ് ചെയ്തപ്പോൾ, അത് ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനമായി മാറി. ഇപ്പോള്‍ ഓസ്കാര്‍ വേദിയില്‍ എത്തിയിരിക്കുകയാണ് ആര്‍ആര്‍ആര്‍. മികച്ച ഗാനത്തിനുള്ള അവസാന പട്ടികയില്‍ ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു ഗാനം ഉണ്ട്. നാട്ടു നാട്ടു ഈ വർഷത്തെ ഓസ്‌കാർ ചടങ്ങിൽ അവതരിപ്പിക്കുമെന്ന് ഓസ്കാര്‍ ചടങ്ങിന്‍റെ സംഘടകര്‍ കഴിഞ്ഞ ദിവസം ട്വീറ്റിലൂടെ അറിയിച്ചത്. 95-ാമത് ഓസ്‌കാർ ചടങ്ങില്‍ മാർച്ച് 12 ന് നാട്ടു നാട്ടു അവതരിപ്പിക്കാൻ ഗായകരായ രാഹുൽ സിപ്ലിഗഞ്ചും കാലഭൈരവയും ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിലെ വേദിയില്‍ എത്തും. Rahul Sipligunj and Kaala Bhairava. “Naatu Naatu." LIVE at the 95th Oscars. Tune into ABC to watch the Oscars LIVE on…
Read More » -
India
പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട്ടില്‍ രാഹുൽ ഗാന്ധി എംപിയ്ക്ക് വീട് നിർമ്മിച്ച് നൽകണമെന്ന അപേക്ഷയുമായി ബിജെപി
ദില്ലി: വയനാട്ടില്‍ രാഹുൽ ഗാന്ധി എംപിയ്ക്ക് വീട് നിർമ്മിച്ച് നൽകണമെന്ന അപേക്ഷയുമായി ബിജെപി രംഗത്ത്. പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട് കൽപ്പറ്റയിൽ രാഹുൽ ഗാന്ധിയ്ക്ക് വീടും സ്ഥലവും നൽകണമെന്നാണ് ബിജെപിയുടെ ആവശ്യം. കൽപ്പറ്റ നഗരസഭ സെക്രട്ടറിയ്ക്ക് ബിജെപി വയനാട് ജില്ലാ അധ്യക്ഷൻ കെ പി മധുവാണ് അപേക്ഷ നൽകിയത്. സ്വന്തമായി വീടില്ലെന്നും തനിക്ക് 52 വയസായെന്നും രാഹുൽ ഗാന്ധി കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പറഞ്ഞിരുന്നു. രാഹുൽ ഗാന്ധിയുടെ പ്രസ്ഥാവനയെ കളിയാക്കി സമൂഹമാധ്യമങ്ങളിൽ ബിജെപി ട്രോളുകളുമായി രംഗത്തെത്തിയിരുന്നു. അതിനിടെ, നീട്ടി വളര്‍ത്തിയ താടിയും മുടിയും വെട്ടിയൊതുക്കി രാഹുൽ ഗാന്ധി പുതിയ ലുക്കില്‍ എത്തിയത് ശ്രദ്ധേയമായി. കേംബ്രിഡ്ജ് സർവകലാശാലയിലെ പ്രഭാഷണ പരിപാടിയില്‍ പങ്കെടുക്കാനാണ് പുതിയ ലുക്കിൽ രാഹുൽ ഗാന്ധിയെത്തിയത്. ഭാരത് ജോഡോ യാത്രയില്‍ താടി നീട്ടി വളർത്തിയ രാഹുല്‍ പ്ലീനറി, പാർലമെന്‍റ് സമ്മേളനങ്ങളില്‍ പങ്കെടുത്തപ്പോഴും രൂപമാറ്റം വരുത്തിയിരുന്നില്ല. ബിഗ് ഡേറ്റ ആന്‍റ് ഡെമോക്രസി, ഇന്ത്യ – ചൈന ബന്ധം എന്നീ വിഷയങ്ങളിലാണ് രാഹുല്‍…
Read More » -
India
തന്റെ പ്രിയപ്പെട്ട ബിയർ ബ്രാൻഡ് നഗരത്തിൽ എവിടെയും കിട്ടാനില്ല, ജില്ലാ കളക്ടർക്ക് രേഖാമൂലം പരാതിയുമായി യുവാവ്!
തന്റെ പ്രിയപ്പെട്ട ബിയർ നഗരത്തിൽ എവിടെയും കിട്ടാത്തതിനെ തുടർന്ന് ജില്ലാ കളക്ടർക്ക് രേഖാമൂലം പരാതി നൽകിയിരിക്കുകയാണ് തെലങ്കാന സ്വദേശിയായ യുവാവ്. തെലങ്കാനയിലെ ജഗ്തിയാൽ ജില്ലാ ആസ്ഥാനത്താണ് കൗതുകകരമായ ഈ സംഭവം നടന്നത്. ബീരം രാജേഷ് എന്നയാളാണ് തന്റെ പ്രിയപ്പെട്ട ബിയർ ബ്രാൻഡ് നഗരത്തിൽ എവിടെയും കിട്ടാനില്ല എന്ന പരാതിയുമായി ജില്ലാ കലക്ടറെ സമീപിച്ചത്. ജില്ലയിലെ ജനങ്ങളുടെ പ്രശ്നപരിഹാരത്തിനായി കളക്ടർ സംഘടിപ്പിച്ച പ്രജാവാണി എന്ന പരിപാടിയിലാണ് തന്റെ പരാതിയുമായി ബീരം രാജേഷ് എത്തിയത്. നഗരത്തിൽ എവിടെയും ഈ ബിയർ കിട്ടാനില്ലാത്തത് ഒരു വലിയ സാമൂഹിക പ്രശ്നം ആണെന്നാണ് ഇയാളുടെ വാദം. കാരണം വിലകുറഞ്ഞ ബിയറുകൾ ആളുകൾ വാങ്ങി കുടിക്കാൻ നിർബന്ധിതരാകുമ്പോൾ അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് ഇയാൾ പറയുന്നത്. പ്രജാവാണി പരിപാടിയിൽ കളക്ടർക്കും ഉദ്യോഗസ്ഥർക്കും മുൻപിൽ പരാതി പറയാൻ എത്തിയ ബീരം രാജേഷ് രേഖാമൂലം തന്നെ തന്റെ പരാതി ബോധിപ്പിച്ചു. പരാതിയിൽ അദ്ദേഹം പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്; ‘വേനൽച്ചൂട് തുടങ്ങിയിരിക്കുന്നു. ഇടയ്ക്കൊക്കെ ഒരു ബിയർ…
Read More » -
India
കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ മകൾ യാമിനിയുടെ എൻജിഒക്ക് എതിരെ കേന്ദ്രം; വിദേശ സംഭാവന ലൈസൻസ് റദ്ദാക്കി
ദില്ലി: സെന്റർ ഫോർ പോളിസി റിസർച്ചി(CPR)ന്റെ വിദേശ സംഭാവന ലൈസൻസ് റദ്ദാക്കി കേന്ദ്ര സർക്കാർ. എഫ്സിആർഎ മാനദണ്ഡം ലംഘിച്ചുവെന്ന് ആരോപിച്ചാണ് നടപടി. സിപി ആറിലും ഓക്‌സ് ഫാം ഇന്ത്യയിലും കഴിഞ്ഞ സെപ്റ്റംബറിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ മകൾ യാമിനി അയ്യരാണ് എൻജിഒ യുടെ മേധാവി. ആദായ നികുതി വകുപ്പ് പരിശോധന നടത്തി അഞ്ച് മാസത്തിന് ശേഷമാണ് സെന്‍റർ ഫോർ പോളിസി റിസേർച്ചിന്‍റെ ലൈസന്‍സ് റദ്ദാക്കുന്നത്. പ്രമുഖ എൻജിഒ ആയ ഓക്സ്ഫാമിന്‍റെ വിദേശ സംഭാവന ലൈസൻസും ജനുവരിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റദ്ദാക്കിയിരുന്നു
Read More » -
Crime
ചീഫ് ജസ്റ്റിസിനെയും ജഡ്ജിയെയും അടക്കം എതിർ കക്ഷികളാക്കി ഹൈക്കോടതിയിൽ ഹർജി
കൊച്ചി: ചീഫ് ജസ്റ്റിസിനെയും ജഡ്ജിയെയും അടക്കം എതിർ കക്ഷികളാക്കി ഹൈക്കോടതിയിൽ ഹർജി. ജസ്റ്റിസ് മേരി ജോസഫ് പരിഗണിക്കുന്ന കേസുകളുടെ എണ്ണം 20 ആയി വെട്ടിക്കുറച്ചതിനെതിരെയാണ് ഹർജി. ഹൈക്കോടതി അഭിഭാഷകൻ യശ്വന്ത് ഷേണായി ആണ് ഹർജിക്കാരൻ. ജഡ്ജിമാർ പരിഗണിക്കേണ്ട ഹർജികളുടെ എണ്ണത്തിലുൾപ്പെടെ കൃത്യമായ മാനദണ്ഡം വേണമെന്ന് ഹർജിയിൽ ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ജഡ്ജിമാരുടെ പരിഗണനാ വിഷയം നിശ്ചയിക്കുന്പോൾ തുല്യത ലംഘിക്കാൻ ചീഫ് ജസ്റ്റിസിന് കഴിയില്ലെന്നും ഹർജിയിൽ പറയുന്നു. 50 ഹർജികളെങ്കിലും ഓരോ ബഞ്ചും പരിഗണിക്കാൻ ഉത്തരവിടണമെന്നും ആവശ്യമുണ്ട്. ഹർജി ജസ്റ്റിസ് ഷാജി പി ചാലിയുടെ കോടതി മറ്റന്നാൾ പരിഗണിക്കാനായി മാറ്റി. അഭിഭാഷകനെ നിയോഗിക്കാൻ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് നിർദേശവും നൽകി.
Read More » -
Kerala
കോഴിക്കോട് യുവ ഡോക്ടർ സുഹൃത്തിന്‍റെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍
കോഴിക്കോട് : യുവ ഡോക്ടറെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വയനാട് കണിയാമ്പറ്റ സ്വദേശിനി തന്‍സിയ (25) യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് പാലാഴിയിലെ സുഹൃത്തിന്റെ ഫ്‌ളാറ്റിലാണ് തന്‍സിയയെ മരിച്ച നിലയില്‍ കണ്ടത്. കോഴിക്കോട് സ്വകാര്യ മെഡിക്കല്‍ കോളേജിലെ പി.ജി വിദ്യാര്‍ഥിയാണ് തന്‍സിയ. ഇന്ന് രാവിലെയാണ് തന്‍സിയെ മരിച്ചനിലയില്‍ കണ്ടത്. തന്‍സിയ അപസ്മാരവുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നതായി പൊലീസ് പറഞ്ഞു. കണിയാമ്പറ്റ പരേതനായ പള്ളിയാൽ ഷൗക്കത്തിന്റെയും ആമിനയുടെയും മകളാണ്. ഫരീദ് താമരശ്ശേരിയുടെ ഭാര്യയുമാണ്. സഹോദരങ്ങൾ : ആസിഫ് അൻസില.
Read More »