Month: March 2023

  • Crime

    കോഴിക്കോട് കവര്‍ച്ചാ സംഘത്തെ പിടികൂടിയപ്പോള്‍ പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍; പാത്രക്കച്ചവടക്കാരൻ, രണ്ട് ഭാര്യമാർ, 25കാരിയായ മകൾ… നാടിനെ നടുക്കിയ മോഷ്ടാക്കൾ…

    കോഴിക്കോട്: കോഴിക്കോട് കവര്‍ച്ചാ സംഘത്തെ പിടികൂടിയപ്പോള്‍ പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സ്ത്രീകൾ ഉൾപ്പെടെയുള്ള തമിഴ് കവർച്ചാസംഘമാണ് അറസ്റ്റിലായത്. കേരളം,തമിഴ്നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ ബസുകൾ, ആരാധനാലയങ്ങൾ, മാളുകൾ,ഷോപ്പുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് കൃത്രിമമായി തിരക്കുണ്ടാക്കി കവർച്ച നടത്തുന്നതാണ് സംഘത്തിന്‍റെ രീതിയെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി രാജ്പാൽ മീണയുടെ കീഴിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും മെഡിക്കൽ കോളേജ് എസിപി കെ സുദർശന്‍റെ നിർദേശപ്രകാരം ഇൻസ്പെക്ടർ ബെന്നി ലാലുവിന്‍റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളേജ് പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. തമിഴ്നാട് ഡിണ്ടിഗൽ കാമാക്ഷിപുരം സ്വദേശി അയ്യപ്പൻ എന്ന വിജയകുമാർ (44), ഭാര്യമാരായ വേലപ്പെട്ടി സ്വദേശിനി ദേവി (38) വസന്ത(45), മകൾ സന്ധ്യ (25), എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും വൻ തോതിൽ കവർച്ച നടക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിൽ നടന്നിട്ടുള്ള കവർച്ചകളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടുന്നതിനായി ജില്ലാ…

    Read More »
  • Business

    പണിവരുന്നുണ്ട് അവറാച്ചാ… മൊബൈൽ റിചാർജ്ജ് നിരക്ക് കൂട്ടുന്നു, ആദ്യം തന്നെ പ്രഖ്യാപിച്ച് എയർടെൽ

    ദില്ലി: രാജ്യത്ത് മൊബൈൽ ഫോൺ റീചാർജ്ജ് നിരക്കുകൾ ഉടൻ വർധിക്കും. നിരക്കുകൾ വർധിപ്പിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത് ഭാരതി എയർടെലാണ്. ചെയർമാൻ സുനിൽ മിത്തൽ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്. ജൂൺ മാസത്തിലാകും വർധനവെന്നതാണ് അദ്ദേഹം വ്യക്തമാക്കിയത്. വരുമാനത്തിലെ കുറവ് മൂലം നിരക്കുവർധന അനിവാര്യമായിരിക്കുന്നു. അതുകൊണ്ട് എല്ലാ പ്ലാനുകളിലും ജൂൺ മാസത്തോടെ വർധനയ്ക്കാണ് തീരുമാനമെന്ന് മിത്തൽ പറഞ്ഞു. കഴിഞ്ഞ മാസം പ്രീപെയ്ഡ് പ്ലാനുകളുടെ അടിസ്ഥാന നിരക്ക് എയർടെൽ വർധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും വർധന വരുന്നത്. എയർടെൽ പ്രഖ്യാപിച്ച നിരക്കുവർധന മറ്റു കമ്പനികളെയും സ്വാധീനിച്ചേക്കുമെന്നാണ് സൂചന. എയർടെൽ എല്ലാം പ്ലാനുകളിലും മൊബൈൽസേവന നിരക്കുകൾ ഉയർത്തും എയർടെൽ ജൂൺ മാസത്തോടെ എല്ലാ പ്ലാനുകളിലും മൊബൈൽ ഫോൺ കോളുകളുടെയും ഡാറ്റയുടെയും നിരക്കുകൾ ഉയർത്താൻ പദ്ധതിയുണ്ടെന്നാണ് ഭാരതി എയർടെൽ എന്റർപ്രൈസസ് ചെയർമാൻ സുനിൽ ഭാരതി മിത്തൽ പറഞ്ഞത്. കഴിഞ്ഞ മാസം കമ്പനി എട്ട് സർക്കിളുകളിൽ 28 ദിവസത്തെ മിനിമം റീ ചാർജ്ജ് സേവനപ്ലാനിന്റെ എൻട്രിലെവൽ നിരക്ക് വർധിപ്പിച്ച്…

    Read More »
  • LIFE

    ‘മണിച്ചിത്രത്താഴി’ന്റെ ഹിന്ദി റീമേക്ക് ‘ഭൂല്‍ ഭൂലയ്യ’ മൂന്നാം ഭാഗവും വരും, നായകൻ കാര്‍ത്തിക് ആര്യൻ

    ബോളിവുഡില്‍ ഒരുകാലത്ത് തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെട്ട് കൊണ്ടിരുന്നപ്പോള്‍ അല്‍പമെങ്കിലും ആശ്വാസമായിരുന്നത് ‘ഭൂല്‍ ഭൂലയ്യ 2’ന്റെ വിജയം ആയിരുന്നു. കാര്‍ത്തിക് ആര്യൻ ആയിരുന്നു നായകൻ. അനീസ് ബസ്‍മി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ‘ഭൂല്‍ ഭൂലയ്യ’യുടെ മൂന്നാം ഭാഗവും പ്രഖ്യാപിച്ചതിനെ കുറിച്ചാണ് പുതിയ വാര്‍ത്ത. മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രമായ ‘മണിച്ചിത്രത്താഴ്’ പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ‘ഭൂല്‍ ഭൂലയ്യ’ എന്ന പേരിലാണ് ആദ്യം ഹിന്ദിയിലേക്ക് എത്തിയിരുന്നത്. ‘ഭൂല്‍ ഭൂലയ്യ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലായിരുന്നു കാര്‍ത്തിക് ആര്യൻ നായകനായി എത്തിയത്. 70 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം 266 കോടിയിലേറെ കളക്ഷൻ നേടിയിരുന്നു. 2024 ദീപാവലിക്ക് റിലീസായി മൂന്നാം ഭാഗം എത്തുമെന്നാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ‘ഭൂല്‍ ഭൂലയ്യ’ എന്ന ചിത്രത്തിലെ പ്രേത കഥാപാത്രമായ ‘മഞ്‍ജുളിക’ തന്നെ രണ്ടാം ഭാഗത്തിലും എത്തിയിരുന്നു. തബു കിയാര അദ്വാനി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. മലയാളത്തിലെ ‘നാഗവല്ലി’ എന്ന കഥാപാത്രത്തിന് സമാനമായി ഹിന്ദിയില്‍ അവതരിപ്പിക്കുന്ന ‘മഞ്‍ജുളി’കയായി…

    Read More »
  • Crime

    ഹരിപ്പാട് ക്ഷേത്രത്തിൽ കയറി ശ്രീകോവിലിന്‍റെയടക്കം പൂട്ടു പൊളിച്ച് മോഷണം; 7 കിലോ തൂക്കമുള്ള വിഗ്രഹ പ്രഭയടക്കം മോഷണം പോയി

    ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് ക്ഷേത്രത്തിൽ കയറി ശ്രീകോവിലിന്‍റെയടക്കം പൂട്ടു പൊളിച്ച് അകത്തുകയറി വൻ മോഷണം. പള്ളിപ്പാട് കോട്ടയ്ക്കകം ശ്രീ നരിഞ്ചിൽ ക്ഷേത്രത്തിൽ ശ്രീ കോവിലിന്റെയും തിടപ്പള്ളിയുടെയും പൂട്ടു പൊളിച്ച് അകത്തുകയറിയാണ് മോഷണം നടത്തിയിരിക്കുന്നത്. ക്ഷേത്രത്തിൽ മൊത്തം 51000 രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക കണക്ക്. ഹരിപ്പാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശ്രീകോവിലിൽ വച്ചിരുന്ന ഓടിൽ നിർമ്മിച്ച 7 കിലോഗ്രാം തൂക്കം വരുന്ന വിഗ്രഹ പ്രഭയടക്കമുള്ളവയാണ് നഷ്ടമായത്. 4 കിലോഗ്രാം തൂക്കം വരുന്ന നാല് തൂക്കുവിളക്കുകളും നഷ്ടമായി. ശ്രീകോവിലിനോട് ചേർന്നുള്ള തിണ്ണയിൽ വച്ചിരുന്ന 3 കിലോഗ്രാം തൂക്കം വരുന്ന പൂജാ പാത്രസെറ്റ്, 3 കിലോഗ്രാം തൂക്കം വരുന്ന രണ്ട് തൂക്ക് വിളക്കുകൾ, രണ്ടര കിലോഗ്രാം തൂക്കം വരുന്ന ഒരു നിലവിളക്ക് ഒന്നര കിലോഗ്രാം തൂക്കം വരുന്ന ആറ് ചെറുവിളക്ക് തിടപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന 10 കിലോഗ്രാം തൂക്കം വരുന്ന ഒരു ഉരുളി, ഒരു കിലോഗ്രാം തൂക്കം വരുന്ന രണ്ട് ചെറിയ ഉരുളികൾ, രണ്ട്…

    Read More »
  • NEWS

    കുവൈത്തിലും ഇനി ഗൂഗിള്‍ പേ ഉപയോഗിക്കാം; പ്രഖ്യാപനവുമായി നാഷണല്‍ ബാങ്ക്

    കുവൈത്ത് സിറ്റി: ആപ്പിൾ പേ, സാംസങ് പേ സേവനങ്ങളുടെ വിജയത്തിന് ശേഷം ഇലക്ട്രോണിക് പേയ്‌മെന്റിനായി ​ഗൂഗിൾ പേ സേവനം ആരംഭിച്ചതായി കുവൈത്ത് നാഷണല്‍ ബാങ്ക് അറിയിച്ചു. റെഗുലേറ്ററി, സാങ്കേതിക നിബന്ധനകള്‍ ഉറപ്പാക്കിയ ശേഷമാണ് പുതിയ ഇലക്ട്രോണിക് പേയ്‍മെന്റ് സംവിധാനം ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. കുവൈത്തിൽ നിലവിൽ ലഭ്യമായ ആപ്പിൾ പേ, സാംസങ് പേ സേവനങ്ങൾക്ക് സമാനമായി ബാങ്ക് കാർഡുകള്‍ ഉപയോഗിക്കുന്നതിന് പുറമെ ലോയല്‍റ്റി കാര്‍ഡുകളും ബോര്‍ഡിങ് പാസുകളും ഇവന്റ് ടിക്കറ്റുകളുമെല്ലാം ഗൂഗിള്‍ വാലറ്റില്‍ സൂക്ഷിക്കാനും ഉപയോഗിക്കാനും സാധിക്കും. ഗൂഗിള്‍ പേ സേവനം ലഭ്യമായ അറുപത് രാജ്യങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഇതോടെ കുവൈത്ത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആപ്പിള്‍ പേ സേവനം കുവൈത്തിലെ ഉപഭോക്താക്കള്‍ക്കായി ആരംഭിക്കുകയാണെന്ന് മാസ്റ്റര്‍കാര്‍ഡ് അറിയിച്ചിരുന്നു. 2020ലാണ് കുവൈത്തിലെ ആദ്യത്തെ കോണ്‍ടാക്ട്‍ലെസ് പെയ്‍മെന്റ് സംവിധാനമായ ഫിറ്റ്ബിറ്റ് പേ ആരംഭിച്ചത്. ആഗോള കണക്കുകള്‍ പ്രകാരം ഏതാണ്ട് 97.1 ബില്യന്‍ ഡോളറാണ് കവൈത്തിലെ കാര്‍ഡ്സ് ആന്റ് പേയ്‍മെന്റ്‍സ് വിപണിയുടെ വലിപ്പം. 2022 മുതല്‍ 2026 വരെയുള്ള…

    Read More »
  • Kerala

    കോടതിയിൽ അപമര്യാദയായി പെരുമാറിയെന്ന് ഹൈക്കോടതി ജസ്റ്റിസ് മേരി ജോസഫി​ന്റെ പരാതി; അഭിഭാഷകനെതിരെ കേസ്

    കൊച്ചി: കോടതിയിൽ അപമര്യാദയായി പെരുമാറിയെന്ന ഹൈക്കോടതി ജഡ്ജിയുടെ പരാതിയിൽ അഭിഭാഷകനെതിരെ കേസ്. ഹൈക്കോടതിയാണ് സ്വമേധയാ ക്രിമിനൽ കോടതിയലക്ഷ്യ കേസെടുത്തത്. ജസ്റ്റിസ് മേരി ജോസഫാണ് പരാതിക്കാരി. അഭിഭാഷകനായ യശ്വന്ത് ഷേണായ്‌ക്കെതിരെയാണ് ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിച്ചത്. കേസിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അഭിഭാഷകന് നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് വാദത്തിനിടെ മോശം പരാമർശങ്ങൾ നടത്തിയതും അപമര്യാദയോടെ പെരുമാറിയതും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് മേരി ജോസഫിന്റെ പരാതി. തുടർന്നാണ് അഭിഭാഷകനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാൻ ചീഫ് ജസ്റ്റിസ് അനുമതി നൽകിയത്. നേരത്തെ ജസ്റ്റിസ് മേരി ജോസഫിനെതിരെ യശ്വന്ത് ഷേണായി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ജസ്റ്റിസ് മേരി ജോസഫ് ദിവസം 20 കേസുകൾ മാത്രമേ പരിഗണിക്കുന്നുള്ളൂവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹർജി. ഇതിന് പിന്നാലെയാണ് അഭിഭാഷകനെതിരായ കോടതിയലക്ഷ്യ നടപടി.

    Read More »
  • India

    ഹിന്ദു മതം സംരക്ഷിക്കാൻ ലക്ഷ്യം; 3000 ക്ഷേത്രങ്ങൾ പണിയാൻ ആന്ധ്രാ സർക്കാർ

    വിശാഖപട്ടണം: സംസ്ഥാനത്ത് 3000 ക്ഷേത്രങ്ങൾ പണിയാൻ ആന്ധ്ര പ്രദേശ് സർക്കാർ. ഹിന്ദു മതം സംരക്ഷിക്കുന്നതിനായി മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ നിർ‍ദേശപ്രകാരമാണ് തീരുമാനമെന്ന് ഉപമുഖ്യമന്ത്രി അറിയിച്ചു. ഇതിനായി തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് 10 ലക്ഷം രൂപ നീക്കിവച്ചു. 1330 ക്ഷേത്രങ്ങളുടെ നിർമാണം ഇതിനകം തുടങ്ങിക്കഴിഞ്ഞു. ഈ പട്ടികയിലേക്ക് 1465 ക്ഷേത്രങ്ങൾ കൂടി എഴുതിചേർത്തിട്ടുണ്ട്. വിവിധ ജനപ്രതിനിധികളുടെ അഭ്യർത്ഥന പ്രകാരം ഇതുകൂടാതെ 200 ക്ഷേത്രങ്ങൾ കൂടി പണിയും. സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവർ കൂടുതലായി താമസിക്കുന്ന ഇടങ്ങളിലാകും കൂടുതൽ ക്ഷേത്രങ്ങൾ. സന്നദ്ധ സംഘടനകളിലൂടെ സഹായത്തിലാകും നിർമാണം. എല്ലാ ജില്ലയിലും ഒരു ക്ഷേത്രമെന്ന ഉദ്ദേശത്തോടെയാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. ഉപമുഖ്യമന്ത്രി കോത്തു സത്യനാരായണയാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു മത സംരക്ഷണം ലക്ഷ്യമിട്ട് പിന്നോക്ക വിഭാഗങ്ങൾ അധികമായുള്ള ഇടങ്ങളിൽ ക്ഷേത്ര നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ശ്രീ വാണി ട്രസ്റ്റ് ഓരോ ക്ഷേത്രത്തിനുമായി പത്ത് ലക്ഷം രൂപ…

    Read More »
  • Social Media

    പൊതുവഴിയിൽ കാമുകിയെ തല്ലി യുവാവ്, രക്ഷകനായി യുവ നടൻ; യുവതിയോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു, നട​ന്റെ ഇടപെടലിനെ പ്രശംസിച്ച് നെറ്റിസൺസ് – വീഡിയോ വൈറൽ

    ഹൈദരാബാദ്: പൊതുവഴിയില്‍ വച്ച് കാമുകിയെ തല്ലിയ യുവാവിനെ തടഞ്ഞുനിര്‍ത്തി തെലുങ്ക് യുവ നടൻ നാഗ ശൗര്യ. വഴിയില്‍ വച്ച് യുവാവ് കാമുകിയെ തല്ലിയപ്പോള്‍ നടൻ രക്ഷകനായി എത്തുകയായിരുന്നു. ബുധനാഴ്ചയാണ് സംഭവം. ഹൈദരാബാദിലെ തിരക്കുള്ള റോഡില്‍ വച്ചാണ് യുവതിയെ കാമുകൻ പരസ്യമായി തല്ലിയത്. ഇത് കണ്ടെത്തിയ നടൻ നാഗ ശൗര്യ കാമുകനെ തടഞ്ഞു നിര്‍ത്തുകയും യുവതിയോട് മാപ്പ് പറയാൻ ആവശ്യപ്പെടുകയിരുന്നു. യുവാവിന്‍റെ കൈയില്‍ പിടിച്ച് മാപ്പ് പറയാൻ ആവശ്യപ്പെടുന്ന നാഗ ശൗര്യയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. യുവതിയോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടപ്പോള്‍ തന്‍റെ കാമുകിയാണ് ഇതെന്നാണ് യുവാവ് പറയുന്നത്. ഇതോടെ എന്തിനാണ് യുവതിയെ വഴിയിൽ വെച്ച് അടിച്ചതെന്ന് ശൗര്യ യുവാവിനോട് ചോദിച്ചു. അവൾ നിങ്ങളുടെ കാമുകിയാകാം, അതിനർത്ഥം നിങ്ങൾക്ക് ഇതുപോലെ മോശമായി പെരുമാറാൻ കഴിയുമെന്നല്ല. അവളോട് മാപ്പ് പറയൂ എന്നും നാഗ ശൗര്യ പറഞ്ഞു. ഇത് കണ്ടു നിന്നവരും യുവാവ് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നുണ്ടായിരുന്നു. ട്വിറ്ററില്‍ വൈറലായ വീഡിയോയുടെ കമന്‍റ്…

    Read More »
  • Crime

    വരാപ്പുഴ സ്ഫോടനക്കേസ്: കെട്ടിട ഉടമയെ പ്രതി ചേർത്തു; പ്രതി ഒളിവിലെന്ന് പൊലീസ്

    കൊച്ചി: വരാപ്പുഴ സ്ഫോടനക്കേസിൽ കെട്ടിട ഉടമ മത്തായിയെ പ്രതി ചേർത്തു. മത്തായി ഒളിവിൽ ആണെന്ന് പൊലീസ് പറഞ്ഞു. കൊച്ചി വരാപ്പുഴയിലെ സ്ഫോടനത്തിൽ കുറ്റകരമായ നരഹത്യ അടക്കമുള്ള വകുപ്പുകളില്‍ പൊലീസ് കേസെടുത്തിരുന്നു. പടക്കം സൂക്ഷിച്ച വരാപ്പുഴ സ്വദേശികളും സഹോദരങ്ങളുമായ ജാൻസൻ, ജെൻസൻ എന്നിവരെയാണ് പ്രതികൾ ആയി ഉൾപ്പെടുത്തിയിരുന്നത്. കേസില്‍ പ്രതികളായ ജെയ്സൻ ഒളിവിലും ജാൻസൻ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുമാണ്. ചെറിയ തോതില്‍ പടക്കം വില്‍ക്കാനുള്ള ലൈസൻസിന്‍റെ മറവില്‍ കൂടുതൽ സ്ഫോടക വസ്തുക്കൾ ഇവിടെ സൂക്ഷിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ഇവിടെ പടക്കം നിർമ്മിച്ചതായി പൊലീസിന് നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. പെട്ടന്ന് മഴ പെയ്തപ്പോള്‍ മുറ്റത്ത് ഉണക്കാനിട്ടിരുന്ന സ്ഫോടക വസ്തുക്കള്‍ ഒന്നിച്ച് വാരിയെടുത്ത് അകത്തേക്ക് കൊണ്ടുപോയപ്പോകവെയാണ് സ്ഫോടനം ഉണ്ടായതെന്നാണ് അപകട സമയത്ത് കെട്ടിടത്തിലുണ്ടായിരുന്ന തമിഴ്നാട്ടുകാരനായ തൊഴിലാളി അയല്‍വാസികളോട് പറഞ്ഞത്. വൈകീട്ട് അഞ്ചരയോടെയാണ് വൻ സ്ഫോടനം ഉണ്ടായത്.

    Read More »
  • LIFE

    തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരം അനുഷ്‍ക ഷെട്ടി വൻ തിരിച്ചുവരവിന് ഒരുങ്ങുന്നു… ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

    തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളായ അനുഷ്‍ക ഷെട്ടി വൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’യെന്ന ചിത്രത്തിലൂടെയാണ് അനുഷ്‍ക ഷെട്ടി നായികയായി തിരിച്ചെത്തുന്നത്. മഹേഷ് ബാബു പി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷെഫ് ആയിട്ടാണ് അനുഷ്‍ക ഷെട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത് എന്ന് നേരത്ത റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അനുഷ്‍ക ഷെട്ടിയുടേതായി കഴിഞ്ഞ വര്‍ഷം അവസാനം പ്രഖ്യാപിച്ച ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. കോമഡിക്ക് പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രമായിരിക്കും ഇത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ നവീൻ പൊലിഷെട്ടിയാണ് നായകൻ. അനുഷ്‍ക ഷെട്ടി നായികയാകുന്ന പുതിയ ചിത്രം യുവി ക്രിയേഷൻസാണ് നിര്‍മിക്കുന്നത്. https://twitter.com/UV_Creations/status/1630885653822197763?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1630885653822197763%7Ctwgr%5E02dd704b987967b85b50135f0e0444fcb986b64e%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FUV_Creations%2Fstatus%2F1630885653822197763%3Fref_src%3Dtwsrc5Etfw അനുഷ്‍ക ഷെട്ടി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘നിശബ്‍ദം’ ആണ്. ഹേമന്ത് മധുകര്‍ ആണ് അനുഷ്‍കയുടെ ചിത്രം സംവിധാനം ചെയ്‍തത്. ‘സാക്ഷി’ എന്ന കഥാപാത്രത്തെ ‘നിശബ്‍ദമെന്ന’ ചിത്രത്തില്‍ അവതരിപ്പിച്ച അനുഷ്‍ക ഷെട്ടിക്ക് ഏറെ പ്രശംസയും ലഭിച്ചിരുന്നു. അനുഷ്‍ക ഷെട്ടിയുടെ…

    Read More »
Back to top button
error: